Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നിത്യസിദ്ധശക്തിനിര്‍മ്മാണ പ്രക്രിയ ത്വരിതപ്പെടുത്തണം

2021 ജൂണ്‍ 27ന് ആര്‍.എസ്.എസ്.സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സ്വയംസേവകരോടായി നടത്തിയ ബൗദ്ധിക്കിന്റെ സാരാംശം

കേസരി ഡെസ്ക്കേസരി ഡെസ്ക്
30 July 2021

കഴിഞ്ഞ രണ്ട് വര്‍ഷമായി മുഴുവന്‍ ലോകവും പ്രയാസം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാം തുടര്‍ന്നുവന്നിരുന്ന ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൊറോണബാധയ്ക്കുമുമ്പ് എന്തായിരുന്നു അവസ്ഥ എന്നുപോലും നാം മറന്നുപോയിരിക്കുന്നു. ശാഖ നടന്നിരുന്ന സംഘസ്ഥാനുകള്‍ കാണുമ്പോള്‍ ‘ഹോ ഇവിടെയാണല്ലോ പണ്ട് ശാഖ നടന്നിരുന്നത്’ എന്ന് സ്വയംസേവകര്‍ അത്ഭുതത്തോടെ ചോദിക്കുന്ന ഘട്ടം വരെ എത്തിനില്‍ക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കഴിഞ്ഞ കുറേനാളുകളായി, ഈ മഹാമാരിമൂലമുണ്ടായ വെല്ലുവിളികളേയും സങ്കടങ്ങളേയും മുഴുവന്‍ ദേശവും നേരിട്ടുകൊണ്ടിരിക്കുകയാണ്. അതില്‍നിന്ന് ഇപ്പോഴും നാം മുക്തരായിട്ടില്ല. പല കുടുംബങ്ങള്‍ക്കും ദുഃഖകരമായ അവസ്ഥകളെ നേരിടേണ്ടിവന്നു. തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അകാലമൃത്യുവടഞ്ഞ സംഭവങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. വിധിപ്രകാരം അവരുടെ ശവസംസ്‌കാരം നടത്താന്‍ സാധിച്ചില്ല. ബന്ധുക്കളെ കണ്ട് സാന്ത്വനിപ്പിക്കാന്‍പോലും പലര്‍ക്കും സാധിച്ചിട്ടില്ല. ജീവിതത്തിന്റെ മറ്റ് അവസ്ഥകളേയും ഇത് സാരമായി ബാധിച്ചു. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും തടസ്സം നേരിട്ടു. പരീക്ഷകള്‍ കൃത്യസമയത്ത് നടത്താന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തികരംഗ ത്തും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോയിരിക്കുന്നു.

നമ്മുടെ ശാഖാപ്രവര്‍ത്തനങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്. നിത്യപ്രവര്‍ത്തനത്തെ മറ്റൊരു രീതിയില്‍ നടത്തേണ്ടിവന്നിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സാന്ത്വനമേകാന്‍ സമൂഹത്തിലെ പലരും മുന്നോട്ടുവരുന്നുണ്ട്. ഭക്ഷണം, മരുന്ന്, ഗതാഗതം, ചികിത്സ തുടങ്ങി നിരവധി മേഖലകളില്‍ സ്വയംസേവകരും സമൂഹത്തിലെ മറ്റ് സന്നദ്ധസംഘടനകളും നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കഷ്ടതയനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്ന സമാജത്തിന്റെ സഹജമായ ധര്‍മ്മം തടസ്സം കൂടാതെ നടന്നുവരുന്നുണ്ട്. ഈ കാലഘട്ടത്തില്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്തിവെയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് പ്രശസ്തിക്കുവേണ്ടി ചെയ്യുന്നതല്ല, മറിച്ച് ഇത്തരം അവസ്ഥകളില്‍ നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഭാവിതലമുറ മനസ്സിലാക്കുന്നതിനുവേണ്ടിയാണ്. ഭാവിതലമുറയ്ക്ക് കൃത്യമായ മാര്‍ഗ്ഗദര്‍ശനം ലഭിക്കുന്നതിന് ഇത്തരം നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും സഹായകരമാകും. ഈ കാലഘട്ടത്തില്‍ ചില വ്യക്തികള്‍ തങ്ങളുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, ശുചീകരണപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചെയ്തുതീര്‍ത്ത പ്രവൃത്തികള്‍ മനുഷ്യര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു.

ADVERTISEMENT

ഭാരതത്തെ സംബന്ധിച്ച് നാം സ്വാവലംബിയും ആത്മനിര്‍ഭരവും ആകുവാനുള്ള പ്രയത്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നാം ഒരിക്കലും പിറകോട്ടു പോകുന്നില്ല. ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തില്‍ അതില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ സമസ്തമേഖലകളിലും തകര്‍ച്ചയെ നേരിട്ടിരുന്നു. യുദ്ധശേഷം അവര്‍ക്കെല്ലാം ഈ മേഖലകളെ പുനഃസൃഷ്ടിക്കേണ്ടി വന്നു. കുറച്ചുവര്‍ഷങ്ങള്‍ വേണ്ടിവന്നെങ്കിലും ആ രാജ്യങ്ങളൊക്കെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി വീണ്ടും ഉയര്‍ന്നുവന്നു. യുദ്ധം മനുഷ്യനിര്‍മ്മിതമായിരുന്നെങ്കില്‍ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ആകസ്മികമായി നാം നേരിടുന്നവയാണ്. ഇത്തരം പ്രതിസന്ധികളേയും നിശ്ചയമായും നാം നേരിട്ടേ മതിയാവൂ. നമ്മളെല്ലാവരും ചേര്‍ന്ന് അതിനായി പ്രയത്‌നിക്കേണ്ടതുണ്ട്. ‘ഈ കാലഘട്ടം നമ്മുടെ വ്യക്തിപരമായ വികാസത്തിനും അതൊടൊപ്പം സമാജത്തെ സേവിക്കുന്നതിനും വേണ്ടി പ്രയോജനപ്പെടുത്തണം’ എന്നായിരുന്നു ഒരു വര്‍ഷംമുമ്പ് ആദ്യത്തെ ലോക്ഡൗണ്‍ ഉണ്ടായപ്പോള്‍ പരംപൂജനീയ സര്‍സംഘചാലക് നല്‍കിയ മാര്‍ഗ്ഗദര്‍ശനം. ഇതനുസരിച്ച്, തങ്ങളുടെ ആത്മവികാസത്തിനു പറ്റിയ കാലഘട്ടമാണിത് എന്ന് കരുതി പലരും അതിനായുള്ള പരിശ്രമങ്ങള്‍ നടത്തി; ജീവിതചര്യകള്‍ക്ക് ഒരു ക്രമമുണ്ടാക്കി. ചില ദുശ്ശീലങ്ങള്‍ തിരുത്തി. യോഗ, മറ്റ് വ്യായാമമുറകള്‍ എന്നിവ പരിശീലിച്ചു. ഇതൊടൊപ്പംതന്നെ സമാജത്തെ സേവിക്കുവാനുള്ള അവസരങ്ങളും കൃത്യമായി പ്രയോജനപ്പെടുത്തി. ഈ കാലഘട്ടത്തെ നേരിടുന്നതില്‍ ഭരണകൂടങ്ങളും പൗരന്മാരും വിവിധ കടമകള്‍ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം നഗരപ്രദേശങ്ങളില്‍ തൊഴിലിനായിപ്പോയിരുന്ന 40 ലക്ഷത്തോളം പ്രവാസി തൊഴിലാളികള്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോകേണ്ടിവന്നു. അവരാരുംതന്നെ ആര്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ വിളിക്കാനോ, ആരെയെങ്കിലും കൊള്ളയടിക്കാനോ, കലാപമുണ്ടാക്കാനോ പോയില്ല. ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുന്ന വഴിയില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ നല്‍കി അവരെ സഹായിക്കുവാന്‍ അതതുപ്രദേശത്തെ ജനങ്ങള്‍ മുന്നോട്ടുവരുന്നത് നാം കണ്ടതാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.

പട്ടാളത്തെ വിളിക്കേണ്ട ഒരു സാഹചര്യം എങ്ങും ഉണ്ടായില്ല. ഇങ്ങനെയൊരു അവസ്ഥയുണ്ടായപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ പ്രതികരിച്ചത് ഇത്തരത്തിലായിരുന്നില്ല. എന്നാല്‍, മടങ്ങിപ്പോകുന്ന സഹോദരങ്ങളെ നമ്മുടെ ജനങ്ങള്‍ വളരെ സഹിഷ്ണുതയോടും സഹതാപത്തോടുംകൂടി സഹായിച്ചു എന്ന് അഭിമാനപൂര്‍വ്വം നമുക്ക് പറയാന്‍ കഴിയും. ദേശത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുണര്‍ത്തുന്ന ഒരു സാഹചര്യമായിരുന്നു അത്. വരുംദിനങ്ങളിലും ഈ അവസ്ഥയെ നേരിടുവാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതുവരെ സ്വയംസേവകര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനങ്ങളൊന്നും ലഭിച്ചിരുന്നില്ല. ശാഖാപ്രവര്‍ത്തനത്തിലൂടെ സമാജത്തോട് സ്വാഭാവികമായി നമുക്കുണ്ടായ സ്‌നേഹം, സമാജം ആഗ്രഹിക്കുന്നിടത്തെല്ലാം ഓടിയെത്തി പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവ മാത്രമായിരുന്നു ഇതുവരെയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അതത് പ്രദേശങ്ങളില്‍ നാം തന്നെ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധികള്‍ കണ്ടെത്തി. ഓക്‌സിജന്‍ ക്ഷാമം വന്നപ്പോള്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഏര്‍പ്പാടാക്കേണ്ടി വന്നു. പുതിയ വെല്ലുവിളികള്‍ മുന്നിലെത്തിയപ്പോള്‍ അവയെ തരണം ചെയ്യാനുള്ള വഴികളും നാം സ്വയംതന്നെ കണ്ടുപിടിച്ചു. വര്‍ഷങ്ങളായി ചെയ്തുവരുന്ന സാധന മൂലമാണ് ഇതൊക്കെ ചെയ്യാന്‍ നമുക്ക് കഴിഞ്ഞത്.

സമീപഭാവിയില്‍ 3-4 കാര്യങ്ങളില്‍ നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഒന്ന് പുനരധിവാസമാണ്. കോവിഡ് ബാധമൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിദ്യാഭ്യാസം മുടങ്ങിയവര്‍, ശരിയായ ഭക്ഷ്യലഭ്യത ഇല്ലാത്തവര്‍, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ എന്നിവരെ യോഗ്യമായ പാതയിലേയ്ക്ക് തിരികെകൊണ്ടുവരേണ്ടതുണ്ട്. അതാത് സര്‍ക്കാരുകള്‍ ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെങ്കിലും പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ തങ്ങളുടെ കടമ ചെയ്യാനുണ്ട്. ചില കുടുംബങ്ങളില്‍ ഏക ആശ്രയമായിരുന്ന കുടുംബനാഥനെ നഷ്ടമായിട്ടുണ്ട്. ചെറിയ കുട്ടികളും വൃദ്ധ മാതാപിതാക്കളുമെല്ലാമുള്ള അത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, ഭാവിയിലെ അവരുടെ ജീ വനത്തിനായി അവരുടെ മാനസിക ആരോഗ്യത്തേയും സജ്ജമാക്കേണ്ടിവരും. ഇതിനായി സാന്ത്വനചികിത്സ, കൗണ്‍സിലിംഗ് തുടങ്ങിയവ നമുക്ക് ഏര്‍പ്പെടുത്തേണ്ടിവരും. സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന, ധൈര്യം പകര്‍ന്നു നല്‍കുന്ന വ്യക്തികളെ ഇതിനായി തയ്യാറാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തെയാണ് പുനരധിവാസം എന്നു പറയുന്നത്.

വിദ്യാഭ്യാസമേഖലയിലും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിരിക്കുന്നു. സ്വാഭാവികമായി നടക്കേണ്ട ക്ലാസ്സുകള്‍ നടക്കാത്തതിനാല്‍ പാഠഭാഗങ്ങള്‍ ശരിയായ രീതിയില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. ഇത് വിദ്യാര്‍ത്ഥികളുടെ മാനസികനിലയെത്തന്നെ ബാധിച്ചിരിക്കുന്നു. ഈ മേഖലയിലും നമുക്ക് ഇടപെടേണ്ടിവരും. തുടര്‍വിദ്യാഭ്യാസത്തെ സഹായിക്കുവാനുള്ള പ്രത്യേക ക്ലാ സ്സുകളും പഠനസാമഗ്രികളും നാം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വരാന്‍ പോകുന്നു എന്നുപറയുന്ന മൂന്നാംത രംഗത്തെക്കുറിച്ചും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) വലിയ ആശങ്കകള്‍ സമൂഹത്തിലുണ്ട്. മൂന്നാംതരംഗത്തില്‍ കുട്ടികളെയാണ് അസുഖം കൂടുതലായി ബാധിക്കുകയെന്നും അങ്ങനെ ഉണ്ടാകില്ലെന്നും രണ്ട് തരത്തിലുള്ള വാദങ്ങളുണ്ട്. എന്നാല്‍ അപ്പോഴേയ്ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും മറ്റൊരു വാദവുമുണ്ട്. അതായത് ഈ കാര്യത്തില്‍ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നു. എന്തായാലും നാം തികഞ്ഞ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. മൂന്നാം തരംഗം വന്നില്ലെങ്കില്‍ നല്ലത്. പക്ഷേ വന്നേക്കാമെന്ന് കരുതിത്തന്നെ വേണ്ടത്ര ഗൗരവത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നിശ്ചയമായും നാം എടുക്കേണ്ടതുണ്ട്. അതിനെ നേരിടുന്നതിനായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കേണ്ടിവരും. വാക്‌സിനേഷന്‍ പദ്ധതി ത്വരിതമാക്കുന്ന പ്രവര്‍ത്തനം എല്ലായിടത്തും നടക്കേണ്ടതുണ്ട്. ഇതിനെല്ലാമിടയിലും നിത്യം നടക്കേണ്ട സംഘകാര്യങ്ങളും നിത്യശാഖ, വര്‍ഗുകള്‍, ബൈഠക്കുകള്‍ തുടങ്ങിയവയും മുടക്കം വരാതെ നിശ്ചിതമായി നമുക്ക് നടത്തേണ്ടതുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി സംഘശിക്ഷാവര്‍ഗുകള്‍ നടത്താനായിട്ടില്ല. ശ്രീഗുരുപൂജ, രക്ഷാബന്ധന്‍ തുടങ്ങിയ ഉത്സവങ്ങളും നമുക്ക് നടത്തേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ തന്നെ ഇക്കാര്യം നാം നടത്തിയെടുക്കണം. ഇതിനനുസരിച്ച് അതാത് തലത്തിലുള്ള കാര്യകര്‍ത്താക്കള്‍ കൂടിയാലോചിച്ച് പദ്ധതി രൂപീകരിക്കണം. നിത്യവും നടക്കേണ്ട സംഘകാര്യത്തിന് വിഘ്‌നം വരുവാന്‍ പാടില്ല തന്നെ. വ്യക്തിനിര്‍മ്മാണമെന്ന നമ്മുടെ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. തരുണ/പ്രൗഢ സ്വയംസേവകരുടെ ശാഖകളും കാര്യവിഭാഗുകളുടെ വര്‍ഗുകളും ബൈഠക്കുകളും കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈന്‍ മുഖേന നാം നടത്തിവരുന്നു. പക്ഷേ, നേരിട്ട് സംഘസ്ഥാനിലെത്തി അവിടെ പരസ്പരം കണ്ടുകൊണ്ട് നടത്തുന്ന കാര്യക്രമത്തിന് ഇതൊന്നും പകരമാവുന്നില്ല.

മനുഷ്യന്‍ നന്നായിരുന്നാല്‍ സമാജവും നന്നായിരിക്കുമെന്നാണ് നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന മഹാപുരുഷന്മാരും സന്യാസിവര്യന്മാരും ഒരേപോലെ പറഞ്ഞിരുന്ന ഒരു കാര്യം. അത്തരം സമാജത്തിന് എല്ലാ വെല്ലുവിളികളേയും നേരിടുവാന്‍ കഴിയും. വിവിധ പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് അടുത്ത മൂന്നുവര്‍ഷത്തേയ്ക്കായി നാം ചിട്ടപ്പെടുത്തിയിട്ടുള്ള പദ്ധതികളെ വര്‍ത്തമാനപ്രതികൂലസാഹചര്യങ്ങള്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ഇത് തരണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ‘ഭാരതത്തിലെ ഗ്രാമങ്ങളിലെല്ലാം ഗ്രാമസഭകളും പാഠശാലകളും വ്യായാമത്തിനായുള്ള മല്ലശാലകളും, ക്യത്യമായ ഇടവേളകളില്‍ ജനങ്ങളുടെ കൂടിച്ചേരലുകളും ഉണ്ടാകണം’ എന്ന് പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ നമ്മളും ഇതുതന്നെയാണ് ലക്ഷ്യമിടുന്നത്. എല്ലാ ഗ്രാമങ്ങളിലും ചെറിയ ചെറിയ ഒത്തുകൂടലുകള്‍, സംസ്‌കാരം പകര്‍ന്നുനല്‍കുന്ന കാര്യക്രമങ്ങള്‍, സുഖദുഃഖങ്ങളില്‍ പരസ്പരം ഇടപഴകല്‍ തുടങ്ങിയവ വര്‍ഷങ്ങളായി ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള സാധനയിലാണ് സംഘം. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിട്ടുള്ള അനേകം പേര്‍ ഇതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനായി നാം കൂടുതല്‍ സമര്‍പ്പണം ചെയ്യേണ്ടതുണ്ട്.

നമ്മുടെ പ്രവര്‍ത്തനപദ്ധതികളെ കൂടുതല്‍ സുദൃഢമാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കഠിനമായ പരിതഃസ്ഥിതിയില്‍ പരസ്പരമുള്ള ഒത്തുചേരലുകളും ഇടപഴകലും നിന്നുപോയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലഘട്ടത്തിലും സമാനസാഹചര്യത്തെ നാം നേരിട്ടിട്ടുണ്ട്. ശാഖകള്‍ നടന്നിരുന്നില്ല. സംഘത്തെ നിരോധിച്ചിരുന്നു. ഇന്നുകാണുന്നതുപോലെ ആധുനികവാര്‍ത്താവിനിമയ ഉപകരണങ്ങള്‍ അന്നുണ്ടായിരുന്നില്ല. ഒളിവുജീവിതം നയിച്ചിരുന്നവരായിരുന്നു കാര്യകര്‍ത്താക്കള്‍. എന്നിട്ടും അവര്‍ പരസ്പരസമ്പര്‍ക്കം നിലനിര്‍ത്തി. അടിയന്തരാവസ്ഥ കഴിഞ്ഞതിനുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച സംഘം നേടുകയുണ്ടായി. ഇന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനുള്ള സൗകര്യങ്ങളുണ്ട്. അവയെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തി പരസ്പരസമ്പര്‍ക്കവും സംവാദവും തുടരേണ്ടതുണ്ട്. സമാജപരിവര്‍ത്തനപ്രവര്‍ത്തനത്തിലും സമാജത്തിന് നേര്‍വഴി കാണിക്കുന്നതിലും നാം പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുന്നു. സമാജം നേരിടുന്ന പ്രതിസന്ധികളില്‍ ചിലത് നമ്മളേയും ബാധിച്ചെന്നിരിക്കും. കല്‍ക്കരി കച്ചവടം നടത്തുന്ന ആളുകളുടെ ദേഹത്ത് അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍പോലും കരി പറ്റിയെന്നിരിക്കും. കൊറോണ വൈറസിനെ നേരിടുന്ന പ്രവര്‍ത്തനത്തിനിടയ്ക്ക് സമാജത്തില്‍ നിലനില്‍ക്കുന്ന മറ്റു വൈറസുകള്‍ നമ്മെ ബാധിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. സ്വാര്‍ത്ഥത, അയിത്തം, പ്രശസ്തിക്കുവേണ്ടിയുള്ള ആഗ്രഹം തുടങ്ങിയവ നമ്മെ ബാധിക്കാവുന്ന വൈറസുകളാണ്. ഇവയും മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളവയാണ്. നാം ഇതില്‍നിന്നും രക്ഷ നേടേണ്ടതുണ്ട്. ജാതിഭേദം, തൊട്ടുകൂടായ്മ തുടങ്ങിയവയും സമാജത്തിലുള്ളതാണ്. ഇതില്‍ നിന്നെല്ലാം നാം സ്വയം മുക്തരാവുകയും സമാജത്തെ ഇതില്‍നിന്നും മോചിപ്പിച്ച് നേര്‍വഴി കാട്ടുകയും വേണം. നമ്മുടെ നിത്യപ്രവര്‍ത്തനത്തിന് വീഴ്ച വരാതെ നമ്മുടെ മറ്റു കാര്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരത്തെ ദൃഢമായി നിലനിര്‍ത്തിക്കൊണ്ട് ഭാവിപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതിനെപ്പറ്റി കൂടിയാലോചിക്കണം. ഭാവിയില്‍ സമാജം നമ്മളില്‍നിന്ന് ഇതിലും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യപ്പെട്ടെന്നിരിക്കും. ഇതിലും വലിയ വെല്ലുവിളികളും നമുക്ക് നേരിടേണ്ടിവന്നേക്കാം. ഇതിനായി നമ്മുടെ നിത്യസിദ്ധ ശക്തിനിര്‍മ്മാണത്തിന്റെ പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തണം. അതിനായുള്ള പ്രയത്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകതന്നെ വേണം.

Tags: ആര്‍.എസ്.എസ്സര്‍കാര്യവാഹ്ദത്താത്രേയ ഹൊസബാളെ
Share11TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies