ഒരു മതേതരരാജ്യത്ത് മതത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നല്കുന്നതോ വിവേചനം കാട്ടുന്നതോ തെറ്റാണ്. എന്നിട്ടും മതേതര ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി പറഞ്ഞു; ഈ രാജ്യത്തെ വിഭവങ്ങളുടെ പ്രഥമ അവകാശി മുസ്ലിങ്ങളാണെന്ന്. മതപഠനം നടത്തുന്ന മദ്രസാദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്നു. മുസ്ലിം വിധവകള്‍ക്കു മാത്രം സര്‍ക്കാര്‍ ചെലവില്‍ വീടുനിര്‍മ്മിച്ചു നല്‍കുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ സംവരണത്തിന്റെ എണ്‍പതുശതമാനവും നല്‍കി ക്രിസ്ത്യാനികളെ പാര്‍ശ്വവല്‍ക്കരിക്കുന്നു. അടിമത്തകാലത്ത് മുസ്ലിം ഭരണാധികാരികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പാടില്ലെന്നും അവ പള്ളികളായിതന്നെ തുടരണമെന്നും രാഷ്ട്രീയ കക്ഷികള്‍ വാശിപിടിക്കുന്നു. മുസ്ലിംഭൂരിപക്ഷ പ്രദേശമായതിനാല്‍ തുഞ്ചന്റെ മണ്ണില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കരുതെന്നും ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ പാടില്ലെന്നും വാശിപിടിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. മുസ്ലിങ്ങളാണെന്ന പേരില്‍ ഒരു മതക്കാര്‍ മറ്റുള്ളവരേക്കാള്‍ വിശേഷപ്പെട്ടവരാണെന്നു കരുതുകയും അനര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചുകൊടുക്കുകയും ചെയ്യുന്ന അടിമത്ത മനഃസ്ഥിതിക്ക് ഇസ്ലാമിക ലോകം നല്‍കിയ പേരാണ് ദിമ്മിറ്റ്യൂഡ് എന്നത്. ഇത് ചെയ്യുന്നവരെ അവര്‍ ദിമ്മികള്‍ എന്നു വിളിക്കുന്നു.
അമുസ്ലിങ്ങളില്‍ ദിമ്മിറ്റിയൂഡ് സൃഷ്ടിച്ചു ഭരണം നടത്തുന്നതിന് ആരംഭം കുറിച്ചത് മുഹമ്മദ് നബി തന്നെയാണ്. ഹിജ്‌റ 10-ാം വര്‍ഷം ആയപ്പോഴേക്കും അറേ ബ്യയുടെ മിക്ക ഭാഗങ്ങളും മുഹമ്മദ് നബി ആക്രമിച്ചു കീഴടക്കിയിരുന്നു. അറേബ്യയുടെ തെക്കേ അറ്റം യമന്‍ എന്ന രാജ്യത്തോട് ചേര്‍ന്നുകിടക്കുന്ന നജൂറാന്‍ എന്ന ഒരു താഴ്‌വര ഉണ്ട്. അവിടെ ഒരുപറ്റം ക്രിസ്ത്യാനികളാണ് താമസിച്ചിരുന്നത്. മുഹമ്മദ് നബിയുടെ ആക്രമണം തങ്ങളുടെ നേര്‍ക്കും ഉണ്ടായേക്കാം എന്ന് അവര്‍ ഭയന്നു. അങ്ങനെ സംഭവിച്ചാല്‍ ഒന്നുകില്‍ കൊല്ലപ്പെടും അല്ലങ്കില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടും എന്നവര്‍ക്കറിയാമായിരുന്നു. അതില്‍പ്പെട്ട അറുപതോളം ആള്‍ക്കാര്‍ ക്രിസ്ത്യന്‍ പാതിരിമാരുടെ നേതൃത്വത്തില്‍ മുഹമ്മദ് നബിയെ കാണുവാന്‍ വന്നു. തങ്ങളെ കൊല്ലരുതെന്നും തങ്ങളുടെ മതവിശ്വാസം അനുസരിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ അപേക്ഷിച്ചു. അവര്‍ മുഹമ്മദ് നബിക്ക് കീഴടങ്ങി ജീവിച്ചു കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു.
മുഹമ്മദ് നബി ഇസ്ലാം മതമാണ് സത്യമതമെന്ന് സ്ഥാപിച്ച് അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ക്രിസ്ത്യാനികളാകട്ടെ തങ്ങളുടെ മതമാണ് സത്യമതമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. അള്ളാഹു മറിയയുടെ ഉദരത്തില്‍ ഊതിയാണ് ഈശാ നബിയെ സൃഷ്ടിച്ചത് എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചും അല്ലാതെയും മുഹമ്മദ് നബിയുടെ വാദങ്ങളെ അവര്‍ ഖണ്ഡിച്ചു. ഉത്തരം മുട്ടിയ മുഹമ്മദ് നബി പ്രശ്‌ന പരിഹാരത്തിനായി മുബാഹല എന്ന പ്രാര്‍ത്ഥനയെ അവലംബിക്കുവാന്‍ തീരുമാനിച്ചു. ഖുര്‍ആന്‍ മൂന്നാം അദ്ധ്യായത്തിലെ 61 -ാം വാക്യമാണ് ഇതിന്റെ അടിസ്ഥാനം. ആ വചനം ഇപ്രകാരമാണ്: ”അതിനാല്‍ ജ്ഞാനം കിട്ടിയശേഷം ഈശാനബിയുടെ കാര്യത്തില്‍ ആരെങ്കിലും താങ്കളോട് തര്‍ക്കിച്ചാല്‍ അവരോടു പറയുക ഞങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെയും സന്താനങ്ങളെയും വിളിക്കാം. നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളെയും സന്താനങ്ങളേയും വിളിക്കുക. നമുക്ക് ഇരു കൂട്ടര്‍ക്കും ഒരു സ്ഥലത്തു ഹാജരാകാം. നമ്മളില്‍ അസത്യവാദികള്‍ ആരോ അവരെ ശിക്ഷിക്കുവാനായി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം”. ക്രിസ്തുമതത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ അപൂര്‍ണത കൊണ്ടോ അതോ ഏതെങ്കിലും കഷ്ടത നേരിടേണ്ടി വന്നാല്‍ ക്രിസ്തുമതം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്താലോ എന്തെന്ന് അറിയില്ല ഏതായാലും പ്രാര്‍ത്ഥന മത്സരത്തില്‍ പങ്കെടുക്കാതെ ഇസ്ലാമിക ഭരണത്തില്‍ അടിമത്തം സ്വീകരിച്ചു ജീവിക്കുവാന്‍ തന്നെ ക്രിസ്ത്യാനികള്‍ തയ്യാറായി.
ക്രിസ്തുമതത്തിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുഹമ്മദ് നബിയെ ഏറെ സ്വാധീനിച്ചിരുന്നു. അന്യ മതസ്ഥരെ സ്വന്തം ഭരണത്തിന്‍കീഴില്‍ അടിമകളാക്കി വയ്ക്കുക എന്ന ആശയവും മുഹമ്മദ് നബിക്കു ക്രിസ്ത്യാനികളില്‍ നിന്നും കിട്ടിയതാണ്. ക്രിസ്ത്യാനികള്‍ അവരുടെ ഭരണത്തില്‍ ജൂതന്മാരെ വളരെ കഷ്ടപ്പെടുത്തി. സ്വന്തം മതവിശ്വാസം വച്ച് പുലര്‍ത്താന്‍ അവര്‍ക്ക് വളരെ ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. വാളെടുക്കുന്നവന്‍ വാളാല്‍ എന്ന ക്രിസ്തുവിന്റെ വചനം അന്വര്‍ത്ഥമാക്കുംവിധം തുടര്‍ന്നുള്ള ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ ക്രിസ്ത്യന്‍ സമൂഹം അതേ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഏഴാം നൂറ്റാണ്ട് ആയപ്പോഴേക്കും മുസ്ലിം മതവ്യാപനം ദ്രുതഗതിയിലായി. കീഴടങ്ങിയ അമുസ്ലിങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന കാര്യത്തില്‍ മുഹമ്മദ് നബി തുടങ്ങി വെച്ച മാതൃക തന്നെ പിന്‍തുടരണം എന്ന് മറ്റു മുസ്ലിം ഭരണാധികാരികളും തീരുമാനിച്ചു. ഇതര മതസ്ഥരുടെ മനസ്സില്‍ ഭയവും വിധേയത്വവും വളര്‍ത്തിയും അപകര്‍ഷതാബോധം ആവോളം കുത്തിനിറച്ചും അതുവഴി ഭരണ സ്ഥിരത ഉറപ്പു വരുത്തുവാനും ഭാവിയില്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാനും കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു. ഇതിനുള്ള ആദ്യത്തെ വ്യവസ്ഥ സ്വന്തം മതത്തില്‍ വിശ്വസിച്ചു ജീവിക്കണമെങ്കില്‍ അധിക നികുതി നല്‍കണം എന്നതായിരുന്നു. ഇതാണ് ജെസിയ എന്നറിയപ്പെടുന്നത്. ഈ മതക്കരം നല്‍കുന്നത് കൂടാതെ മറ്റു പല തരത്തിലുള്ള പീഡനങ്ങള്‍ക്കും അവരെ വിധേയരാക്കി.
ഇസ്ലാം മതക്കാര്‍ക്കു നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ അനുസരിച്ചു ജീവിക്കുക എന്നത് ദുസ്സഹവും അഭിമാനക്ഷതവും ആകയാല്‍ കാലക്രമേണ ക്രിസ്തുമതം ഉപേക്ഷിച്ചു അവര്‍ എല്ലാം ഇസ്ലാം മതത്തിലേക്ക് ചേക്കേറാന്‍ തുടങ്ങി.
എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ മുസ്ലിം മതാചാര്യന്മാര്‍ ജിഹാദിന് അതായത് ആയുധ ബലത്തിലൂടെയുള്ള കീഴക്കലിന് മതപരമായ സ്വീകാര്യത കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. അറബ് മുസ്ലിങ്ങളുടെ യുദ്ധം വഴിയുള്ള സാമ്രാജ്യ വ്യാപനത്തിലൂടെ പ്രധാനമായും ക്രിസ്ത്യാനികളെയാണ് കീഴടക്കിയത്. ഖുറാനെയും ഹദീസുകളേയും വ്യാഖ്യാനിച്ച് ജിഹാദിന് അവരുടേതായ ഒരു തത്വ ശാസ്ത്രം പരീക്ഷിച്ചു നേടിയെടുത്തു. ജിഹാദ് എന്നുവെച്ചാല്‍ യുദ്ധവീര്യത്തിന്റെയും ആയുധശേഖരത്തിന്റെയും മുസ്ലിങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള ബല പരീക്ഷണങ്ങളുടെയും അതുമല്ലെങ്കില്‍ അമുസ്ലീങ്ങളുടെ മുസ്ലീങ്ങളുടെ മുന്‍പിലുള്ള കീഴടങ്ങലിന്റേതുമായിരിക്കും.
ഇസ്ലാമില്‍ ജിഹാദ് എന്നാല്‍ വിശുദ്ധയുദ്ധം എന്നാണ്. ഈ യുദ്ധമെന്നത് അമുസ്ലിങ്ങളെ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതിന്റെ ഉപാധിയാണ്. ഇസ്ലാംമതമനുസരിച്ചു ഏതൊരു മുസ്ലിമിന്റെയും പ്രധാന കര്‍ത്തവ്യം ജിഹാദ് ആണ്. അല്ലാഹു, പ്രവാചകന്‍, ഖുറാന്‍, ഹദീസ് എന്നിവകളിലുള്ള സുദൃഢവും അചഞ്ചലവുമായ വിശ്വാസം മൂലം അവര്‍ക്കു ജിഹാദില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു.
ജിഹാദിന് വേണ്ടി പ്രേരണ നല്‍കുന്ന ആദര്‍ശം, തന്ത്രങ്ങള്‍, അടവുകള്‍ എന്നിവയാണ് ഇസ്ലാമിന്റെ നീതിശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സിംഹഭാഗവും കവര്‍ന്നെടുത്തിരിക്കുന്നത്. മുസ്ലിങ്ങള്‍ ഒന്നുചേര്‍ന്ന് അവിശ്വാസികളെ കീഴടക്കി കൈവരിക്കേണ്ട വിജയമാണ് ജിഹാദിന്റെ ആത്യന്തിക ലക്ഷ്യം. അവിശ്വാസികളെ കീഴടക്കി നേടിയെടുക്കേണ്ട പ്രക്രിയയാണ് ജിഹാദ്. അവിശ്വാസികള്‍ രണ്ടു തരമാണ്. (1) ഇസ്ലാമിലേക്ക് ക്ഷണം എത്തിയിട്ടും അത് നിഷേധിച്ചുകൊണ്ട് ആയുധമെടുക്കുന്നവര്‍ (2) ഇസ്ലാമിന്റെ സന്ദേശമെത്തിച്ച് ഇസ്ലാം മതത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടും ഇസ്ലാംമതത്തില്‍ ചേരാന്‍ തയ്യാറാകാത്തവര്‍. ലോകത്തുള്ള എല്ലാ അവിശ്വാസികളേയും (ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവര്‍) ഒരു വിഭാഗമായിട്ടാണ് മുസ്ലിങ്ങള്‍ കണക്കാക്കുന്നത്. അവിശ്വാസികള്‍ താമസിക്കുന്ന രാജ്യം ജിഹാദിലൂടെ ആക്രമിച്ചു കീഴടക്കുന്നതുവരെ ആ രാജ്യത്തെ ദര്‍ – അല്‍ -ഹര്‍ബ് എന്നാണ് അവര്‍ വിളിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചു രണ്ടു തരം രാജ്യങ്ങള്‍ ആണ് ഉള്ളത്. ദര്‍ – അല്‍ -ഇസ്ലാം (ഇസ്ലാമിന് കീഴടങ്ങിയ രാജ്യം, ദര്‍ – അല്‍ -ഹര്‍ബ് ഇസ്ലാം കീഴടക്കേണ്ടരാജ്യം. ദര്‍-അല്‍-ഹര്‍ബ്ബിനെ നദര്‍ – അല്‍ – ഇസ്ലാം ആക്കുന്നത് വരെ ഒരു മുസല്‍മാനെ സംബന്ധിച്ചിടത്തോളം വിശ്രമം പാടില്ല.
624-ാം നൂറ്റാണ്ടില്‍ മുഹമ്മദിന്റെ ബന്ധുവായ അബു സുഫാന്റെ നേതൃത്വത്തില്‍ ഒരു സാര്‍ത്ഥവാഹക സംഘം കച്ചവടത്തില്‍ ലഭിച്ച ഭാരിച്ച ധനവുമായി മെക്കയിലേക്കു തിരിച്ചു പോകുന്നതായി മനസ്സിലാക്കിയ മുഹമ്മദ് അനുയായികളെയും സംഘടിപ്പിച്ചു ബദര്‍ എന്ന സ്ഥലത്തു വെച്ച് തടഞ്ഞു നിര്‍ത്തി അവരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ പരാജയപ്പെട്ട ഖുറേഷി സംഘത്തിന്റെ സമ്പത്തു മുഴുവന്‍ പിടിച്ചു വാങ്ങി. അതില്‍ അഞ്ചില്‍ ഒന്ന് മുഹമ്മദ് നബി എടുത്തു ബാക്കി അനുയായികള്‍ക്ക് വീതിച്ചു കൊടുത്തു. മുസ്ലിങ്ങള്‍ ഇതര മതക്കാര്‍ക്കെതിരെ നടത്തുന്ന ജിഹാദ് എന്ന മത യുദ്ധത്തിന്റെ തുടക്കം ഇതാണ്. നമാസ്, റമദാന്‍ ഉപവാസം, സക്കാത്ത് എന്നിവപോലെ മതപരമായ കര്‍ത്തവ്യമാണ് ജിഹാദ് എന്നായിരുന്നു മുഹമ്മദ് അനുയായികളെ പഠിപ്പിച്ചത്. നിങ്ങള്‍ക്കായി ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതാണ് പോരാട്ടം. നിങ്ങള്‍ക്ക് അത് അസഹ്യമാണെങ്കില്‍ പോലും (സൂറ -2 -ആയത്ത് 216).
ഇസ്ലാം മതത്തിന്റെ വ്യാപനം പ്രചാരണങ്ങളില്‍ കൂടിയോ വാദപ്രതിവാദങ്ങളില്‍ കൂടിയോ ആയിരുന്നില്ല. മറിച്ചു വാള്‍മുനയാലോ ബലാല്‍ക്കാരത്താലോ ആയിരുന്നു. അവരുടെ മത നിയമങ്ങള്‍ അനുസരിച്ചു മതപരമായ അക്രമം, കൊള്ളയടി എന്നിവ മറ്റു മതവിശ്വാസികളോട് ചെയ്യുന്നത് പാപമോ കുറ്റമോ ആയിരുന്നില്ല.
ഇസ്ലാം മതത്തിലെ ഏറ്റവും ശ്രദ്ധേയമായ 632 മുതല്‍ 661 ഇഋ വരെയുള്ള കാലഘട്ടം ‘റെഷുദീന്‍ കാലിഫെസ്‌റ്’ എന്നറിയപ്പെടുന്നു. അബുബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ നാലു ഖലീഫമാരുടെ കാലമാണിത്. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഇസ്ലാം അതിന്റെ ഉത്ഭവസ്ഥാനമായ അറേബ്യയില്‍ നിന്ന് പടിഞ്ഞാറു സ്‌പെയിന്‍ മുതല്‍ കിഴക്കു വടക്കേ ഇന്ത്യ വരെ വ്യാപിച്ചു.
ഏതാണ്ട് 10-ാം നൂറ്റാണ്ടു ആയപ്പോഴേക്കും തുര്‍ക്കികള്‍ സെന്‍ട്രല്‍ ഏഷ്യ കടന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അവരുടെ വ്യാപനം ഗംഗയുടെ തീരം വരെ എത്തി. ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ തുര്‍ക്കി അടിമവംശങ്ങളുടെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യയിലും ബംഗാളിലും അവരുടെ ഭരണം സ്ഥാപിച്ചു. തുര്‍ക്കിയിലെ ഈ അടിമവംശക്കാര്‍ക്ക് സുല്‍ത്താന്‍മാരാകുവാനും ദല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണം സ്ഥാപിക്കാനും സാധിച്ചു. മുസ്ലിം അക്രമണകാരികളുടെ പിന്മുറക്കാര്‍ക്കു 15-ാം നൂറ്റാണ്ടായപ്പോഴേക്കും വടക്കേ ഇന്ത്യയുടെ സിംഹഭാഗവും അവരുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരുവാനും സാധിച്ചു
16-ാം നൂറ്റാണ്ടില്‍ അത് മുഗളന്മാരുടെ അധീനതയിലായി. മുഗള സാമ്രാജ്യത്തിന്റെ ആദ്യ ഭരണാധികാരിയായിരുന്ന വടക്കേ ഇന്ത്യയില്‍ ചുവടുറപ്പിച്ച ബാബറും അദ്ദേഹത്തിന്റെ പിന്മുറക്കാരിലൂടെ ആ സാമ്രാജ്യത്തെ വിപുലീകരിച്ചു. ബാബര്‍ ഉള്‍പ്പെടെയുള്ള മുഗള ഭരണാധികാരികള്‍ ദേശവാസികളായിരുന്ന ഹിന്ദുക്കളേയും ബുദ്ധമതക്കാരെയും പീഡിപ്പിച്ചു ദിമ്മികളാക്കി. മുഹമ്മദ് നബി ആരംഭിച്ച ജസിയ എന്ന കരം ഇവിടെയും നടപ്പാക്കി. ഹിന്ദുക്കള്‍ക്ക് അവരുടെ മതാചാരങ്ങള്‍ അനുസരിച്ചു ജീവിക്കുവാനാണ് ഈ കരം കൊടുക്കേണ്ടി വന്നത്. തുര്‍ക്കികള്‍ മുതല്‍ മുഗളമാര്‍വരെയുള്ള ഇസ്ലാമിക ഭരണ കാലഘട്ടത്തില്‍ ഹിന്ദു ബുദ്ധ സിക്കു മതവിശ്വാസികളെ മത പരിവര്‍ത്തനം ചെയ്യുന്നതിനും അടിമകളാക്കി ദണ്ഡിക്കുന്നതിനുള്ള ശ്രമങ്ങള്‍ യഥേഷ്ടം തുടര്‍ന്നുകൊണ്ടിരുന്നു. ഹിന്ദുക്ഷേത്രങ്ങള്‍ ധാരാളമായി നശിപ്പിക്കപ്പെട്ടു. പ്രധാന ക്ഷേത്രങ്ങളെയെല്ലാം പള്ളികളാക്കി രൂപ മാറ്റം വരുത്തി. ഹിന്ദുക്കളുടെയും ബുദ്ധമത വിശ്വാസികളുടെയും ആരാധനാലയങ്ങള്‍ എല്ലാം തകര്‍ത്തു. അതുവഴി അവരില്‍ അടിമത്ത ബോധംസൃഷ്ടിച്ചു. മുസ്ലിം ഔദാര്യത്തിനു വഴങ്ങി ജീവിക്കേണ്ട ഗതികേട് ഹിന്ദുക്കള്‍ക്കും കൈവന്നു. മുസ്ലിം ഭരണത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചിരുന്ന ഔദാര്യങ്ങള്‍ പോലും ഹിന്ദുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. കാരണം മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരേ പൊതുപൈതൃകമുള്ളവരായിരുന്നു.
ദിമ്മികള്‍ക്കുള്ള ഉമറിന്റെ ഉടമ്പടി
ദിമ്മിറ്റിയൂഡ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത് സിറിയയിലെ ക്രിസ്ത്യാനികളുമായി ഉമര്‍-ഇബ്‌ന അല്‍ -ഖട്ടാബ്ബ് ഉണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ഇതിനെ ഉമറിന്റെ ഉടമ്പടികള്‍ (പാക്ട് ഓഫ് ഉമര്‍) എന്ന് അറിയപ്പെടുന്നു. ഇതനുസരിച്ചുള്ള കരാറിന്റെ രൂപകല്‍പന ഈ പ്രകാരമാണ്.
‘ദയാലുവും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ (സ്ഥലത്തിന്റെ പേരെഴുതിയ ശേഷം) ….. സ്ഥലത്തു അധിവസിക്കുന്ന ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശ്വാസികളുടെ നേതാവും ദൈവത്തിന്റെ സേവകനുമായ ഉമര്‍ ഇബ്‌ന – അല്‍ -ഖട്ടാബ് മുമ്പാകെ സമര്‍പ്പിക്കുന്ന സമ്മതപത്രം. അങ്ങ് ഞങ്ങള്‍ക്കെതിരെ വന്നപ്പോള്‍ ഞങ്ങളുടെയും ഞങ്ങളുടെ പിന്‍ഗാമികളുടെയും ഞങ്ങളുടെ വസ്തുക്കളുടേയും ഞങ്ങളുടെ സമൂഹത്തിന്റേയും സുരക്ഷിതത്വത്തിന് വേണ്ടി അടിയില്‍ പറയും പ്രകാരം ഞങ്ങള്‍ കീഴടഴങ്ങി ജീവിച്ചു കൊള്ളാമെന്ന് ഉറപ്പു നല്‍കുന്നു.”
1. ഞങ്ങളുടെ പരിസര പ്രേദേശങ്ങളില്‍ ഞങ്ങള്‍ പള്ളികളോ, മഠങ്ങളോ, മതപഠനകേന്ദ്രങ്ങളോ പുതിയതായി പണികഴിപ്പിക്കില്ല.
2. ഞങ്ങള്‍ മുസ്ലിങ്ങളുടെ താമസസ്ഥലത്തിന് സമീപമുള്ള തകര്‍ന്നു തുടങ്ങിയ മേല്‍ പറഞ്ഞ പ്രകാരമുള്ള സ്ഥാപനങ്ങളൊന്നും തന്നെ രാത്രിയിലോ പകലോ പുതുക്കി പണിയുകയില്ല.
3. ഞങ്ങള്‍ മുസ്ലീങ്ങളെ അനുകരിക്കുകയോ അവരുടേതുപോലുള്ള പാദരക്ഷകള്‍ ധരിക്കുകയോ അവരെപ്പോലെ മുടി മുറിക്കുകയോ ചെയ്യില്ല.
4. ഞങ്ങള്‍ മുസ്ലിങ്ങള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കുകയോ മുസ്ലിങ്ങളുടെ കുടുംബപ്പേര് ഞങ്ങളുടെ പേരിനോടൊപ്പം ചേര്‍ക്കുകയോ ചെയ്യില്ല.
5. ഞങ്ങള്‍ മൃഗങ്ങളുടെ പുറത്തു ഇരിപ്പിടം ഉണ്ടാക്കി അതിന്മേലിരുന്നു യാത്ര ചെയ്യുകയോ വാളുകള്‍ അരയില്‍ തൂക്കുകയോ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ശരീരത്തു ധരിക്കുകയോ ചെയ്യില്ല.
6. ഞങ്ങളുടെ മുദ്രകളില്‍ അറബി ഭാഷയിലുള്ള ഒരക്ഷരവും ഉപയോഗിക്കില്ല.
7. ഞങ്ങള്‍ എവിടെ തന്നെ ആയാലും ഒരേ തരത്തിലുള്ള വസ്ത്രങ്ങളെ ധരിക്കുകയുള്ളൂ ഞങ്ങളുടെ അരയില്‍ ഇപ്പോഴും ചരട് കെട്ടിക്കൊള്ളാം.
8. മുസ്ലിങ്ങള്‍ ഉപയോഗിക്കുന്ന പൊതുനിരത്തുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ ഞങ്ങളുടെ കുരിശോ മതഗ്രന്ഥങ്ങളോ പ്രദര്‍ശിപ്പിക്കുകയില്ല.
9. ഞങ്ങള്‍ പള്ളികളില്‍ പാടുന്നത് ശബ്ദം വളരെ താഴ്ത്തി മാത്രമായിരിക്കും. താളത്തിനായി ചപ്ലാക്കൊട്ട മാത്രമേ ഉപയോഗിക്കുകയോള്ളൂ.
10. ഞങ്ങള്‍ ശവമഞ്ചങ്ങള്‍ക്കൊപ്പം അകമ്പടി സേവിക്കുമ്പോള്‍ മിതമായി മാത്രമേ ശബ്ദം പുറപ്പെടുവിക്കുകയുള്ളൂ. മുസ്ലിങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെങ്ങും ഞങ്ങളുടെ ശവശരീരങ്ങള്‍ മറവു ചെയ്യില്ല.
11. മുസ്ലിങ്ങളുടെ തെരുവീഥികളിലോ വ്യാപാര സ്ഥാപങ്ങളിലോ വിളക്കുകള്‍ തെളിയിക്കുകയില്ല.
12. മുസ്ലിങ്ങള്‍ക്കായി പകുത്തു കൊടുക്കുന്ന അടിമകളെ ഞങ്ങള്‍ സ്വീകരിക്കുകയില്ല. മുസ്ലിങ്ങള്‍ തടവിലാക്കിയവരെ ഞങ്ങള്‍ വാങ്ങില്ല.
13. ഒരു മുസ്ലിം ആവശ്യപ്പെട്ടാല്‍ മൂന്നുദിവസം അയാളെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു കൊള്ളാം. അപ്രകാരം താമസിക്കുമ്പോള്‍ അയാള്‍ക്ക് അസുഖം വന്നാല്‍ ഞങ്ങള്‍ ചികിത്സിപ്പിച്ചു സുഖപ്പെടുത്തിക്കൊള്ളാം.
14. മുസ്ലിം ഭവനങ്ങളുടെ ഉയരത്തെക്കാള്‍ ഞങ്ങള്‍ ഭവനങ്ങള്‍ പണിയുകയില്ല
15. ഞങ്ങളില്‍ ആരെങ്കിലും മനപ്പൂര്‍വമായി ഒരു മുസ്ലിമിനെ ഉപദ്രവിച്ചാല്‍ മുകളില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ചുള്ള എല്ലാ സംരക്ഷണങ്ങളും ഞങ്ങള്‍ക്ക് നഷ്ടടമാകും.
ഇതിനിടയില്‍ ഞങ്ങളുടെ സമുദായത്തിലെ എല്ലാ വ്യക്തികള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുകയും ജാമ്യം നില്‍ക്കുകയും ചെയ്യുന്നു. ഞങ്ങളില്‍ ആരെങ്കിലും ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ കരാറിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതാണ്.
ഉമര്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ എല്ലാം ഹിന്ദുക്കളും ജൈന ബുദ്ധമത വിഭാഗക്കാര്‍ക്കും ബാധകമാക്കി. പുതിയതായി ക്ഷേത്രങ്ങളോ മറ്റു ആരാധനാലയങ്ങളോ പണി കഴിപ്പിക്കുന്നതിനു അനുമതി നല്കിയില്ല. കൂടാതെ മുസ്ലിങ്ങള്‍ നശിപ്പിച്ച ക്ഷേത്രങ്ങള്‍ പുതുക്കി പണിയാന്‍ കഴിയുമായിരുന്നില്ല. ഇസ്ലാമിക ഭരണം അവസാനിപ്പിച്ച് ബ്രിട്ടീഷുകാര്‍ 1858ല്‍ അധികാരത്തില്‍ വന്നു. 1947ല്‍ ഭാരതത്തിനു സ്വതന്ത്ര്യം കിട്ടിയിട്ടും ഹിന്ദു മനസ്സുകളില്‍ രൂഢമൂലമായിപ്പോയ ദിമ്മിറ്റിയൂഡ് അതേ ആഴത്തിലും പരപ്പിലും തന്നെ തുടര്‍ന്ന് വന്നു. മുസ്ലിംപള്ളികള്‍ക്കുമുമ്പിലൂടെ മറ്റുള്ളവരുടെ ഘോഷയാത്ര പാടില്ല, ബാങ്ക് വിളിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കണം എന്നീ അലിഖിത നിയമങ്ങള്‍ പല സ്ഥലത്തും നിലനില്‍ക്കുന്നു.
മുസ്ലിങ്ങള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്തോ സ്വാതന്ത്ര്യത്തിനു ശേഷമോ ഹിന്ദുക്കള്‍ക്ക് പുതുക്കിപ്പണിയാന്‍ ആയില്ല. മുഹമ്മദ് ഗോറി തകര്‍ത്ത സോമനാഥ ക്ഷേത്രം മാത്രം ആയിരുന്നു അതിന് ഒരു അപവാദം. അതിന്റെ പണി ആരംഭിച്ചപ്പോള്‍ നെഹ്‌റുവിനെ പോലുള്ളവര്‍ അതിനെ എതിര്‍ത്തു. ബാബര്‍ തകര്‍ത്ത രാമക്ഷേത്രം പുതുക്കി പണിയുവാന്‍ സുപ്രീം കോടതിയുടെ വിധി ഉണ്ടാകേണ്ടി വന്നു. കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത നൂറുകണക്കിന് ക്ഷേത്രങ്ങള്‍ അതേ നിലയില്‍ തുടരുന്നു. ഗീതാകാരനായ ശ്രീകൃഷ്ണ ഭഗവാന്റെ ജനന സ്ഥലത്തെ ക്ഷേത്രം കുറെ ഭാഗം മുസ്ലിങ്ങളുടെ അധീനതയില്‍ തുടരുകയാണ്. ഹിന്ദുവിന്റെ ഏറ്റവും പവിത്രമായ തകര്‍ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂരിഭാഗവും മുസ്ലിങ്ങളുടെ കയ്യിലായിരുന്നിട്ടും അത് തിരിച്ചെടുത്ത് ക്ഷേത്രം പണിയുവാന്‍ ഹിന്ദുക്കളില്‍ നിന്നും ആവശ്യമുയര്‍ന്നപ്പോള്‍ എതിര്‍പ്പുമായി നില്‍ക്കുന്നവരില്‍ ഹിന്ദുവിശ്വാസികളുമുണ്ട്. ലക്ഷക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു എങ്കിലും അവയില്‍ പലതും പുനരുദ്ധരിക്കപ്പെടാതെ അതേ നിലയില്‍ തുടരുന്നു. ഹിന്ദുവിന്റെ മനസ്സില്‍ ഉറഞ്ഞുപോയ ദിമ്മിറ്റിയൂഡിന്റെ, അതായത് മുസ്ലിങ്ങള്‍ തകര്‍ത്ത അമുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയാന്‍ പാടില്ലെന്നുള്ള ഉമറിന്റെ വ്യവസ്ഥയോടുള്ള വിധേയത്വത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ, കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, ചരിത്ര ഗവേഷണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുക്കളിലെ ദിമ്മിറ്റിയൂഡിന്റെ ചില ഉദാഹരണങ്ങള്‍ കാണുക. വിദ്യാഭാസം, സമ്പത്ത്, വ്യവസായം എന്നീ കാര്യങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന മുസ്ലിം സമുദായത്തിന് ഖജനാവിലെ പണം വിവിധ പേരുകളില്‍ ഒഴുക്കിക്കൊടുക്കുന്ന കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഹിന്ദുക്കള്‍, കൊറോണ ബാധിച്ചു തൊഴില്‍ നഷ്ട്ടപ്പെട്ട നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളില്‍ ന്യൂനപക്ഷങ്ങള്‍ക്കു മാത്രം സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുന്നു. ആ വിവേചനത്തിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ കഴിയുകയാണ് ഹിന്ദുക്കള്‍. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തു സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന് മുസ്ലിംലീഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന സാഹിത്യ രംഗത്തെ ഹിന്ദുക്കള്‍, ഓ.വി. വിജയന്റെ പ്രതിമ അദ്ദേഹം പഠിച്ച സ്‌കൂളില്‍ സ്ഥാപിക്കാന്‍ സമ്മതിക്കാത്ത മുസ്ലിങ്ങളുടെ മുന്‍പില്‍ മുട്ടുമടക്കുന്ന പുരോഗമന കലാ സാംസ്‌കാരികരംഗത്തെ ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍ക്ക് ദോഷകരമെന്നു തോന്നുന്ന വാര്‍ത്തകള്‍ മൂടിവെക്കുന്ന മാധ്യമ പ്രവര്‍ത്തക രംഗത്തു പ്രവൃത്തിക്കുന്ന ഹിന്ദുക്കള്‍, നിരവധി ഹൈന്ദവ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചും ഹിന്ദു ഹിന്ദുവായി ജീവിക്കുന്നതിന് ജസിയ ചുമത്തിയും രാജ്യം ഭരിച്ച അക്ബറെ മഹാന്‍ എന്നുവിശേഷിപ്പിക്കുന്ന ചരിത്രഗവേഷണ രംഗത്തു പ്രവൃത്തിക്കുന്ന ഹിന്ദുക്കള്‍, പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൊന്നുകൊലവിളിച്ചും മതപരിവര്‍ത്തനം നടത്തിയും ജിഹാദ് നടപ്പാക്കിയ മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ച് പെന്‍ഷന്‍ നല്‍കുകയും കൊലയാളികളുടെ നേതാവിനെ മഹത്വവല്‍ക്കരിക്കുകയും മുസ്ലിം മതപഠനത്തിനു ഖജനാവില്‍ നിന്നും കോടികള്‍ ചിലവഴിക്കുകയും ചെയ്യുന്ന രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ഹിന്ദുക്കള്‍ ഇതിങ്ങനെ നീളുന്നു ദിമ്മിപ്പട്ടിക.
ദിമ്മിറ്റ്യൂഡിനെക്കുറിച്ച് അംബേദ്കര്‍
ദിമ്മിറ്റിയൂഡിനെ അതിന്റെ ചരിത്രവഴികളിലൂടെ വിലയിരുത്തിയ ചിന്തകരില്‍ ഒരാളാണ് ഭാരത ഭരണഘടനാശില്പിയായ ഭീമറാവു അംബേദ്കര്‍. ‘പാകിസ്ഥാന്‍ അഥവാ ഭാരതവിഭജനം’ എന്ന, തന്റെ സമ്പൂര്‍ണ്ണകൃതികളിലെ 15-ാം വാള്യത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: മുസ്ലിം നിയമത്തിന്‍ കീഴില്‍ ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന നിയമപരമായ പദവിയെപ്പറ്റി അറിയാന്‍ ആഗ്രഹിച്ച സുല്‍ത്താന്‍ അലാ-ഉദ്-ദീന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു മറുപടിയായി ഈ ആശയങ്ങള്‍ ഖാസിം വിശദമായി ഒരിക്കല്‍ വിവരിച്ചു. ഖാസീം പറഞ്ഞതിപ്രകാരമാണ്.”റവന്യു ഓഫീസര്‍ വെള്ളി ആവശ്യപ്പെട്ടാല്‍ യാതൊരു ചോദ്യവും ചോദിക്കാതെ താഴ്മയോടും ബഹുമാനത്തോടുകൂടി അവര്‍ സ്വര്‍ണം കാഴ്ചവയ്ക്കണം. ഓഫീസര്‍ അവരുടെ വായിലേക്ക് മലിനവസ്തുക്കള്‍ എറിഞ്ഞുകൊടുത്താല്‍ യാതൊരു മടിയും കൂടാതെ അതു സ്വീകരിക്കാന്‍ അവര്‍ വായ്മലര്‍ക്കെ തുറക്കണം. ഇത്തരം താഴ്മയോടുകൂടിയ കാഴ്ചവയ്ക്കലും മലിനവസ്തുക്കള്‍ വായിലേക്ക് ഏറിഞ്ഞുകൊടുക്കലും ദിമ്മിയുടെ വിധിപ്രകാരമുള്ള കീഴ്‌പ്പെടലിനെ വെളിപ്പെടുത്തുന്നവയാണ്. ഇസ്ലാമിനെ വാഴ്ത്തുകയെന്നത് ഒരു കടമയാണ്. മതനിന്ദ വ്യര്‍ത്ഥവുമാണ്. ദൈവം അവരെ നിന്ദാപൂര്‍വ്വം വീക്ഷിക്കുന്നു. എന്തെന്നാല്‍ ‘അവരെ കീഴ്‌പ്പെടുത്തി വയ്ക്കുക’ എന്നാണ് അദ്ദേഹം പറയുന്നത്. ഹിന്ദുക്കളെ അധ:കൃതരാക്കിവെയ്‌ക്കേണ്ടത് പ്രത്യേകിച്ചും മതപരമായ ഒരു കര്‍ത്തവ്യമാണ്. എന്തെന്നാല്‍ പ്രവാചകന്റെ ആജന്മശത്രുക്കളാണ് അവര്‍; അവരെ വധിക്കാനും കൊള്ളയടിക്കാനും തടവുകാരാക്കാനും പ്രവാചകന്‍ നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. ‘അവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുക, അല്ലെങ്കില്‍ വധിക്കുക, അടിമകളാക്കുക, അവരുടെ ധനവും വസ്തുവകകളും നശിപ്പിക്കുക,’ എന്നദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെമേല്‍ ജസിയ ചുമത്തുന്നതിന് അംഗീകാരം നല്‍കിയിട്ടുള്ളത് മഹാപണ്ഡിതനാണ് (ഹനീഫാ), സാധാരണ പണ്ഡിതനല്ല. അദ്ദേഹത്തിന്റെ സംഘത്തില്‍പ്പെട്ടവരാണ് നാം. ഇതരസംഘങ്ങളിലെ പണ്ഡിതന്മാര്‍ ‘മരണം അല്ലെങ്കില്‍ ഇസ്ലാം’ എന്നതല്ലാതെ അവയ്ക്കുപകരം യാതൊന്നും അനുവദിക്കാറില്ല.”
ഗസ്‌നിയിലെ മുഹമ്മദിന്റെ വരവിനും അഹമ്മദ്ഷാ അബ്ദല്ലിയുടെ മടങ്ങിപ്പോക്കിനും ഇടയ്ക്കുള്ള 762 കൊല്ലക്കാലത്തെ കഥ ഇപ്രകാരമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് അന്യായമായി സഹായങ്ങള്‍ വാരിക്കോരി ചൊരിയുകയും ഹിന്ദുക്കള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നതിനെ വര്‍ഗീയ പ്രീണനം എന്ന് നിസ്സാരവല്‍ക്കരിക്കുന്നതു ചരിത്രപരമായ തെറ്റാണ്. ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ അടിഞ്ഞുകൂടിപ്പോയ ദിമ്മിറ്റ്യൂഡിന്റെ ബഹിര്‍സ്ഫുരണം ആണ് അത്.
ഹൈന്ദവ മനസ്സുകളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ദിമ്മിറ്റ്യൂഡിനെ തിരിച്ചറിഞ്ഞ ക്രാന്തദര്‍ശികളാണ് അംബേദ്കറും ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറും. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തതുവഴി ഡോക്ടര്‍ജിക്കു ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ നാടിന്റെ എല്ലാ ശ്രേയസ്സുകളേയും നഷ്ടപ്പെടുത്തിയത് ദിമ്മിറ്റിയൂഡാണ് എന്ന് മനസ്സിലാക്കി, ഹിന്ദുസമൂഹത്തെ ഈ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കണമെന്നും ആത്മാഭിമാനമുള്ളവരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.