ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രഭൂമിയിലെ ഗ്യാന്‍വാപി മനസ്ജിദിലും പരിസരത്തും പുരാവസ്തു സര്‍വ്വേ നടത്താനുള്ള കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ് വാരാണസി ജില്ലാ കോടതിയില്‍ പുനപ്പരിശോധന ഹര്‍ജി നല്കി. കഴിഞ്ഞ ഏപ്രിലിലാണ് വാരാണസി കോടതി മസ്ജിദിലും പരിസരത്തും സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടത്. ഹര്‍ജി ജൂലായ് ഒന്‍പതിന് കോടതി പരിഗണിക്കും.