Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

വൈരാഗ്യം (യോഗപദ്ധതി 53)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
2 July 2021

യോഗ സാഹിത്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് വൈരാഗ്യം. സമാധി കിട്ടാന്‍, ചിത്തവൃത്തികളെ നിരോധിക്കാന്‍ ഉള്ള രണ്ട് ഉപായങ്ങളാണ് അഭ്യാസവും വൈരാഗ്യവും. ‘അഭ്യാസ വൈരാഗ്യാഭ്യാം തന്നിരോധ: ‘ എന്ന് യോഗസൂത്രം (1. 12 ) ചഞ്ചലവും അസ്ഥിരവുമായ മനസ്സിനെ അടക്കാന്‍ ഭഗവദ് ഗീതയില്‍ പറയുന്ന ഉപായങ്ങളും ഇവ തന്നെ, ‘അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ’ (6. 35 ) സാംഖ്യ ദര്‍ശനത്തിലും ‘വൈരാഗ്യാത് അഭ്യാസാത് ച’ (3. 36 ) എന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

മലയാളത്തില്‍ വൈരാഗ്യം എന്ന പദം, പക, ദേഷ്യം എന്ന അര്‍ത്ഥത്തിലൊക്കെ പ്രയോഗിക്കാറുണ്ട്. ഈ അര്‍ത്ഥം യോഗശാസ്ത്രത്തില്‍ ഒട്ടും യോജിക്കില്ല. തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യും.
വിരാഗം അഥവാ രാഗമില്ലാത്ത അവസ്ഥ എന്നതില്‍ നിന്നാണ് വൈരാഗ്യമെന്ന (വിരക്തി) വാക്കുണ്ടായത്. രാഗം ഒരു ക്ലേശമായിട്ടാണ് പതഞ്ജലി പറഞ്ഞിട്ടുള്ളത്. ‘സുഖാനുശയീ രാഗ:’ (2: 7) സുഖത്തെ പിന്‍പറ്റി ഉണ്ടാകുന്നതാണ് രാഗം. സ്ഥിരം കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് നല്ല ദോശ കിട്ടുന്ന വഴിയോര ഹോട്ടലുകള്‍ കാണാപ്പാഠമായിരിക്കും. ഇത്തരത്തില്‍ ഒരിക്കലനുഭവിച്ച സുഖം വീണ്ടും കിട്ടാനുള്ള അത്യാഗ്രഹമാണ് രാഗം. ദു:ഖമുണ്ടാക്കിയവ ആവര്‍ത്തിക്കാതിരിക്കാനുള്ള വികാരമാണ് ദ്വേഷം. ചുരുക്കത്തില്‍ ഇന്ദ്രിയങ്ങളിലൂടെ ഉണ്ടാകുന്ന സുഖദു:ഖങ്ങളെ, അവയുണ്ടാക്കുന്ന ദോഷങ്ങളറിഞ്ഞ് ത്യജിക്കാനും ഇന്ദ്രിയങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്താനുമുള്ള ദൃഢമായ മനോഭാവമാണ് വൈരാഗ്യം.

‘ദൃഷ്ട -ആനുശ്രവിക വിഷയ വിതൃഷ്ണസ്യ വശീകാര സംജ്ഞാ വൈരാഗ്യം’ ( 115) എന്നാണ് പതഞ്ജലിയുടെ നിര്‍വചനം. വിഷയങ്ങള്‍ അഥവാ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയുന്ന വസ്തുക്കള്‍ രണ്ടു തരമുണ്ട് – ദൃഷ്ടം (കണ്ടറിയുന്നവ), ആനുശ്രവികം (കേട്ടറിയുന്നവ)..

ADVERTISEMENT

ശബ്ദ – സ്പര്‍ശ – രൂപ – രസ – ഗന്ധങ്ങള്‍, സമ്പത്ത്, അന്നപാനാദികള്‍, സ്ത്രീ, ഐശ്വര്യം മുതലായവയെല്ലാം ദൃഷ്ട വിഷയങ്ങളാണ്. വേദ-ശാസ്ത്രാദികളില്‍ നിന്ന് കേട്ട ദേവലോകം, സ്വര്‍ഗം മുതലായവയും, അതീന്ദ്രിയ സിദ്ധികളും ആനുശ്രവികങ്ങളാണ്.

ഈ വിഷയങ്ങളിലുള്ള രാഗം മനസ്സിനെ അടക്കുകയല്ല, ഭോഗത്തിന്റെ പിന്നാലെ ഓടാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുക. ദ്വേഷമാകട്ടെ മറ്റുള്ളവരെക്കൂടി ദു:ഖിപ്പിക്കാന്‍ ഇടവരുത്തും. ഇവ യോഗിയെ വിഷമത്തിലാക്കും. സാധാരണക്കാരെ ബാധിക്കുകയില്ല താനും. അവര്‍ അതിനെ ലോകസ്വഭാവമായി തള്ളിക്കളയും. കരിപ്പൊടി കണ്ണില്‍ തട്ടിയാല്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ മറുഭാഗങ്ങളില്‍ വീണാല്‍ ഒന്നും സംഭവിക്കില്ല. കണ്ണുപോലെയാണ് യോഗി.

വിഷയങ്ങളില്‍ വിതൃഷ്ണനാവുമ്പോള്‍, തൃഷ്ണ (ആഗ്രഹം, ദാഹം) ഇല്ലാതാവുമ്പോള്‍ ആണ് വൈരാഗ്യം ഉദിക്കുന്നത്. അതായത് എല്ലാ ഭോഗ വസ്തുക്കളുടെയും ദോഷമറിഞ്ഞ് അവ വരുമ്പോഴും പോവുമ്പോഴും രാഗ – ദ്വേഷങ്ങളില്ലാതെ, വികാരങ്ങള്‍ക്ക് അടിപ്പെടാതെ ഇരിക്കുന്നതാണ് വൈരാഗ്യം.

വികാരഹേതൗ സതി വിക്രിയന്തേ
യേഷാം ന ചേതാംസി ത ഏവ ധീരാ:
വികാരപ്പെടാനുള്ള സാഹചര്യമുണ്ടായിട്ടും ഇളകാത്ത മനസ്സുള്ളവനാണ് ധീരന്‍.
മനസ്സിന്റെ ഈ അവസ്ഥ തന്നെ വൈരാഗ്യം.
ഇത് ‘മുന്തിരിങ്ങ പുളിക്കുന്ന’ അവസ്ഥയല്ല. ഭയം കൊണ്ടോ ലോഭം കൊണ്ടോ പര പ്രേരണ കൊണ്ടോ ആവരുത്; വിവേകത്തിലൂടെ വിഷയത്തില്‍ നിന്നുണ്ടാകുന്ന ദുഃഖവും ആത്മബന്ധനവും അറിഞ്ഞുണ്ടാകുന്ന നിസ്സംഗതയാവണം.

ന ജാതു കാമ: കാമാനാം
ഉപഭോഗേന ശാമ്യതി
ഹവിഷാ കൃഷ്ണ വര്‍ത്മേവ
ഭൂയ ഏവാഭി വര്‍ധതേ

കാമം കാമ്യവസ്തുക്കളുടെ ഉപഭോഗം കൊണ്ടു ശമിക്കില്ല. തീയില്‍ നെയ്യൊഴിച്ചതു പോലെ അത് കൂടുതല്‍ കത്തിപ്പിടിക്കുകയേ ഉള്ളൂ എന്നറിയണം.
‘ഭോഗാ ന ഭുക്താ വയമേവ ഭുക്താ’ എന്ന് ഭര്‍തൃഹരി പറഞ്ഞു. ഞാന്‍ ഭോഗത്തെ അനുഭവിച്ചു എന്നാണ് വിചാരിച്ചത്, എന്നാല്‍ വാസ്തവത്തില്‍ ഭോഗങ്ങള്‍ എന്നെയാണ് തിന്നത്. ‘തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാ’ തൃഷ്ണ (കാമം, ആഗ്രഹം) ജീര്‍ണിച്ചില്ല. എന്നാല്‍ ഞാന്‍ ജീര്‍ണിച്ചു പോയി.

വൈരാഗ്യത്തിന് നാല് അവസ്ഥകളുണ്ട് – അവയ്ക്ക് നാല് പേരുകളും.
1. യതമാനം
വൈരാഗ്യത്തിനു വേണ്ടി യത്‌നിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. മനസ്സിലെ രാഗ-ദ്വേഷങ്ങളാണ് ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നത്. രാഗ-ദ്വേഷങ്ങളുടെ ദൂഷ്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിച്ച് ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നകറ്റാനുള്ള പരിശ്രമമാണ് യതമാന വൈരാഗ്യം.

2. വ്യതിരേകം
വേര്‍തിരിച്ചറിയലാണ് വ്യതിരേകം. വിഷയങ്ങളിലെ ദോഷങ്ങള്‍ തിരിച്ചറിഞ്ഞ് മനസ്സിലെ ദോഷ- മാലിന്യങ്ങളില്‍ ഇത്രയും ഭാഗം ഞാന്‍ ശുദ്ധീകരിച്ചു, ഇത്രയും ഭാഗം വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്, ഇനി ഇത്ര കൂടി ബാക്കി ഉണ്ട് എന്ന് വേര്‍തിരിച്ചറിയുന്ന അവസ്ഥയാണിത്.

3. ഏകേന്ദ്രിയം
ചിത്തത്തിലെ മാലിന്യ രൂപത്തിലുള്ള രാഗാദിദോഷങ്ങള്‍ ഇന്ദ്രിയങ്ങളെ പ്രേരിപ്പിക്കാത്ത അവസ്ഥയിലെത്തുകയും എന്നാല്‍ മനസ്സില്‍ സൂക്ഷ്മരൂപത്തിലുള്ള പ്രേരണ നിലനില്കുകയും ചെയ്യുന്ന അവസ്ഥയാണിത്. വിഷയ സാന്നിധ്യത്തില്‍ മനസ്സിന് ക്ഷോഭമുണ്ടാവാന്‍ സാധ്യതയുള്ള ഒരവസ്ഥ.

4. വശീകാരം
ചിത്ത മാലിന്യങ്ങള്‍ പൂര്‍ണമായും ഇല്ലാതായി, കണ്ടതും കേട്ടതുമായ എല്ലാ വിഷയങ്ങളിലും വിതൃഷ്ണ വന്ന് എല്ലാറ്റിനോടും ഉപേക്ഷാ ഭാവത്തില്‍ ഇരിക്കുന്നതാണ് വശീകാരമെന്ന വൈരാഗ്യത്തിന്റെ ലക്ഷണം. ‘മമ ഏതേ വശ്യാ, ന അഹം ഏതേഷാം വശ്യ:’. – ഇവ എന്റെ വശത്തിലാണ്, ഞാന്‍ അവയുടെ വശത്തിലല്ല – ഇതാണ് വശീകാരം.

ചിത്തവൃത്തി നിരോധത്തിന് വശീകാരമെന്ന വൈരാഗ്യമേ പ്രയോജനപ്പെടൂ. എന്നാല്‍ ആദ്യത്തെ മൂന്നും കടന്നേ നാലിലെത്തൂ താനും. ഇതിന് അപര – വൈരാഗ്യമെന്നും പേരുണ്ട്. ഇതിലൂടെ സംപ്രജ്ഞാത സമാധി പ്രാപ്തമാവും. എന്നാലും മനസ്സ് ത്രിഗുണാത്മകമായിരിക്കും. അതില്‍ നിന്നു കൂടി വിരക്തി വരുന്നതാണ് പര-വൈരാഗ്യം. അതു തന്നെ അസംപ്രജ്ഞാത സമാധിയുടെ താക്കോല്‍.

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies