ലോകത്തുള്ള 50ലേറെ ഇസ്ലാമിക രാജ്യങ്ങള്‍ ഹമാസിന്റെ നിലപാടുകളെ അംഗീകരിക്കുന്നവരല്ല. 2020 ആഗസ്റ്റില്‍ യു.എ.ഇ ഇസ്രായേലുമായി പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിച്ചത് മലയാളികള്‍ പഠിക്കേണ്ടതാണ്. മലയാള മാധ്യമങ്ങളുടെ ഇസ്രായേല്‍ വിരുദ്ധ റിപ്പോര്‍ട്ടിംഗില്‍ സ്ഥാനം പിടിക്കാതെ പോയ ഇസ്രായേല്‍ യു.എ.ഇ സഹകരണവും ബന്ധങ്ങളും കൂടുതല്‍ ചര്‍ച്ചാ വിഷയം ആകേണ്ടതുണ്ട്. 1996 ല്‍ത്തന്നെ ഖത്തര്‍ ഇസ്രായേലുമായി വാണിജ്യബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഒമാനും അതേ പാത തന്നെ സ്വീകരിച്ചു കൊണ്ട് വാണിജ്യ ബന്ധം ഉണ്ടാക്കി. ജോര്‍ദാനും ഇസ്രായേലും സമാധാന കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. 2020 സപ്തംബറില്‍ ബഹ്‌റൈനും ഇസ്രായേലും നയതന്ത്രബന്ധം ആരംഭിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളെ മാനിക്കാനുള്ള സംസ്‌കാരമാണ് കേരളത്തില്‍ ഇനി വളര്‍ന്നുവരേണ്ടത്. അതിനുപകരം അന്താരാഷ്ട്ര ഭീകരന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിലപാട് കേരളത്തെ അപകടത്തിലേക്ക് നയിക്കും. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിച്ചവരാണ് എന്ന് നാം മറക്കരുത്.
എന്താണ് ഹമാസ്?
ഹരകത് അല്‍ – മുകവമ അല്‍ – ഇസ്ലാമിയ എന്ന പേരിന്റെ ചുരുക്കമാണ് ഹമാസ്. 1987 ല്‍ ശൈഖ് അഹമ്മദ് യാസീന്‍ ആണ് ഇത് സ്ഥാപിച്ചത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫലസ്തീന്‍ വിഭാഗം എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. വെസ്റ്റ് ബാങ്ക്, ഗസ, ഇസ്രായേല്‍ എന്നിവ മൂന്നും ഒന്നിച്ച് ഒരു ഒറ്റ ഇസ്ലാമിക് സ്റ്റേറ്റ് ആക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. അതിന് ജിഹാദ് എന്ന വിശുദ്ധ യുദ്ധം അല്ലാതെ മറ്റൊരു പ്രശ്‌നപരിഹാരം ഇല്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസിന് മൂന്ന് വിഭാഗങ്ങള്‍ ആണ് ഉള്ളത് രാഷ്ട്രീയ വിഭാഗം, സൈനിക വിഭാഗം, സാമൂഹിക സേവന വിഭാഗം. ഫലസ്തീന്‍ ഭരിച്ചിരുന്ന ജഘഛ 1988 ല്‍ ഇസ്രായേലിനെ അംഗീകരിച്ചു. എന്നാല്‍ അന്ന് ഇസ്രായേലിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഹമാസ് എന്ന സംഘടന രൂപീകരിച്ചു കൊണ്ട് ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചത്. പിഎല്‍ഓയും അതിന്റെ തലവനായ യാസര്‍ അറാഫത്തും ഒരു മതേതര ഭരണകൂടം സ്ഥാപിക്കാന്‍ മുന്നോട്ടു വന്നതാണ് ഹമാസിനെ ചൊടിപ്പിച്ചത്. യഥാര്‍ത്ഥ ഇസ്ലാമിക് സ്റ്റേറ്റ് അല്ലാതെ യാതൊരു വിധത്തിലുള്ള മതേതരത്വവും അംഗീകരിക്കാനാവില്ല എന്നുള്ളതായിരുന്നു തീവ്രവാദികളായ ഹമാസിന്റെ നിലപാട്. അവരുടെ തീവ്ര നിലപാടുകള്‍ക്ക് 2006ലെ പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ പിന്തുണ ലഭിക്കുകയും ഗാസാ മുനമ്പ് ഭരിക്കുന്ന ഭരണകക്ഷിയായ ഹമാസ് മാറുകയും ചെയ്തു. ഇത് ഹമാസിന്റെആക്രമണങ്ങള്‍ക്ക് ശക്തി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഇസ്രായേലിനെതിരെ നിരന്തരമായ ആക്രമണമാണ് ഹമാസ് അഴിച്ചുവിട്ടത്. എന്നാല്‍ ഇത് ഒരു തുറന്ന യുദ്ധപ്രഖ്യാപനം ആയിരുന്നില്ല; ഒളിയുദ്ധമായിരുന്നു. ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ യാതൊരു യുദ്ധ മര്യാദയും പാലിച്ചുകൊണ്ട് ഉള്ളതല്ല. പള്ളികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്നു കൊണ്ടാണ് അവര്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്. ഇത് മനപ്പൂര്‍വം ഉള്ള ഒരു നടപടിയാണ്. റോക്കറ്റ് വിക്ഷേപണ തറകള്‍ കൃത്യമായി കണ്ടുപിടിക്കാന്‍ അത്യന്താധുനിക സംവിധാനങ്ങളുള്ള ഇസ്രായേലില്‍ നിന്ന് തിരികെ വരുന്ന റോക്കറ്റുകള്‍ പതിച്ച സ്‌കൂളുകളിലും ആശുപത്രികളിലും നൂറുകണക്കിനു പേര്‍ മരിച്ചു വീഴുമ്പോള്‍ അതിന്റെ ഫോട്ടോയും വീഡിയോയും ലോകത്തിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇസ്ലാമിക വികാരം ആളിക്കത്തിക്കുകയാണ് ഇത്തരം ഒളി ആക്രമണങ്ങളുടെ ലക്ഷ്യം. ഇസ്രായേലിലെ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ മനുഷ്യ ബോംബുകള്‍ അയച്ചുകൊണ്ട് കൂട്ടക്കുരുതികള്‍ സൃഷ്ടിക്കുക എന്നുള്ളതാണ് ഹമാസിന്റെ മറ്റൊരു രീതി. മരിച്ചു കിടക്കുന്ന ശവശരീരങ്ങള്‍ ആയി അഭിനയിച്ചുകൊണ്ട് അതിന്റെ ഫോട്ടോയും വീഡിയോയും ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്നതും ഹമാസിന്റെ പതിവാണ്. ഇത്തരം ശവഘോഷയാത്രകള്‍ നടക്കുമ്പോള്‍ പോലീസ് ഇടപെട്ടാല്‍ അതില്‍ നിന്ന് ശവം എഴുന്നേറ്റ് ഓടുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. യാസര്‍ അരാഫത്തും പി.എല്‍. ഒ.യും പലസ്തീനില്‍ സമാധാനപരമായ ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിച്ച് കടന്നുവന്ന തീവ്രവാദികളാണ് ഹമാസ്. ഇസ്രായേലില്‍ എല്ലാ മതക്കാര്‍ക്കും സമാധാനപരമായി താമസിക്കാന്‍ സാധിക്കുമ്പോള്‍ പലസ്തീനില്‍ അതിനുള്ള സാഹചര്യം ഇല്ല. ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ഇറാന്‍, ജോര്‍ദാന്‍, സുഡാന്‍, ലബനാന്‍, സിറിയ എന്നിവരാണ്. അമേരിക്ക ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ കാനഡ ഓസ്‌ട്രേലിയ ജപ്പാന്‍ തുടങ്ങി വളരെ അധികം രാജ്യങ്ങള്‍ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ഭരിക്കുന്നത് ഹമാസോ?
കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കന്മാരായ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതൃനിരയിലെ ഏറ്റവും കരുത്തനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് ഘടക കക്ഷിയുടെ എം.എല്‍.എയായ മാണി സി കാപ്പന്‍ എന്നിവര്‍ ഹമാസിന്റെ ഭീഷണിക്ക് കീഴടങ്ങുന്ന കാഴ്ച കേരളം കണ്ടതാണ്. ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് ഹമാസ് ഭീകരരുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ആദ്യം അതിനെ അപലപിക്കുകയും പിന്നീട് തങ്ങളുടെ സന്ദേശങ്ങള്‍ പിന്‍വലിച്ചു തിരുത്തി പുനഃ പ്രസിദ്ധീകരിക്കുകയും ചെയ്തവരാണ് ഈ നേതാക്കള്‍. എന്നാല്‍ ഈ നിലപാടുകള്‍ പുതിയതല്ല എന്ന് നാം മനസ്സിലാക്കണം. സ്വാതന്ത്ര്യസമരകാലത്ത് പോലും തുര്‍ക്കിയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് ഭാരതത്തില്‍ ഇരുന്നുകൊണ്ട് പിന്തുണ കൊടുത്ത് മുസ്ലിം ഭീകരതയെ വിളിച്ചു വരുത്തി താലോലിച്ചു വളര്‍ത്തിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
1921ലെ മാപ്പിള കലാപം അതിന്റെ ഫലമായാണ് ഉണ്ടായത് എന്നുള്ളത് ചരിത്രസത്യം. അന്ന് ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്കാണ് മലബാറില്‍ ജീവഹാനി സംഭവിച്ചത്. നൂറോളം ക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഇസ്ലാമികഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അതേ രാഷ്ട്രീയ പാത തന്നെയാണ് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്തുടരുന്നതെങ്കില്‍ മാപ്പിള ലഹളകള്‍ക്ക് വീണ്ടും വഴിമരുന്നിടുന്ന നടപടി ആയിരിക്കും അത്. സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പൂര്‍ണ സമയം നേതൃത്വം വഹിക്കാനോ ശവശരീരം ഔദ്യോഗികമായി ഏറ്റുവാങ്ങാനോ കേരളത്തിലെ ഇടതു – വലതു മുന്നണികളും അവരുടെ നേതാക്കളും തയ്യാറായില്ല എന്നുള്ളത് എത്ര മാത്രം നിന്ദ്യമാണ്. ഈ ലോകത്ത് ഏതു രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരത അവയുടെ സ്‌ഫോടനങ്ങള്‍ നടത്തിയാലും കേരളത്തിലേക്ക് അന്വേഷണങ്ങള്‍ നീളുന്നത് വെറുതെയല്ല എന്ന് ഇപ്പോള്‍ മനസ്സിലാകുന്നില്ലേ?
കേരളം അടുത്ത പലസ്തീന്‍ ?
കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മലപ്പുറം ജില്ല അനുവദിച്ചത് പോലെ പഞ്ചാബില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി മലേര്‍കോട്‌ല ജില്ല അനുവദിച്ചിരിക്കുന്നു. രണ്ടും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ലോകത്ത് എവിടെയാണെങ്കിലും ഭാവിയില്‍ പ്രശ്‌നബാധിത പ്രദേശങ്ങളായി തീരുന്നത് ലോക ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ്. അപ്പോള്‍ അത്തരം പ്രദേശങ്ങള്‍ക്ക് ഭരണാധികാരം എളുപ്പമാകുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വീണ്ടും കൂടുതല്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉയരുകയാവും ഫലം. കേരളം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. തിരൂര്‍ ജില്ലയ്ക്കുവേണ്ടിയും പിന്നാലെ മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയും കേരളത്തിലെ ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പരസ്യമായി ആവശ്യം ഉയര്‍ത്തി കഴിഞ്ഞിരിക്കുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന മുന്നണികള്‍ ആയി എല്‍.ഡി.എഫും യു.ഡി.എഫും മാറും എന്നതിന് യാതൊരു സംശയവും വേണ്ട. ഈ പശ്ചാത്തലത്തില്‍ വേണം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടാത്ത പലസ്തീന്‍ വിഷയം കേരളത്തില്‍ ഇത്ര കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ രഹസ്യങ്ങള്‍ അന്വേഷിക്കേണ്ടത്.
കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാനഗ്രന്ഥമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും, കോണ്‍ഗ്രസുകാരുടെ ആശയമായ ഗ്രാമസ്വരാജും സ്വയം പിന്‍വലിച്ച് ശരിയത്ത് നിയമം അനുസരിച്ചുള്ള ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ സാക്ഷാത്കരിക്കാനുള്ള അത്യുല്‍ക്കടമായ അഭിനിവേശമാണ് പിണറായി വിജയനിലും ഉമ്മന്‍ചാണ്ടിയിലും വ്യക്തമായി കാണുന്നത്.
മാപ്പിളസ്ഥാനിലേക്ക് ഇനിയെത്ര ദൂരം!
കേരള രാഷ്ട്രീയം രണ്ട് മുന്നണികള്‍ ആയി വേര്‍പിരിഞ്ഞ് നിന്നിട്ട് അരനൂറ്റാണ്ടുകാലം കഴിഞ്ഞു. ഈ മുന്നണി രാഷ്ട്രീയം ഭാരതത്തെ പഠിപ്പിച്ചത് കേരളത്തിന്റെ മണ്ണില്‍ നിന്നാണ്. ജനാധിപത്യത്തില്‍ അതിന്റെ ധാര്‍മ്മികതയില്‍ അതിന്റെ സംസ്‌കാരങ്ങളില്‍ ഒന്നും തരിമ്പും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ആണ് ഭാരതത്തില്‍ ആദ്യമായി മുന്നണി രാഷ്ട്രീയം ആരംഭിക്കുന്നത്. മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളെ ഒന്നിച്ചുചേര്‍ത്ത് മലപ്പുറം ജില്ല നല്‍കിക്കൊണ്ടാണ് അത് തുടങ്ങി വച്ചത്. അന്നുതന്നെ അതിനെതിരെ ഭാരതീയ ജനസംഘം കേരളത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.പക്ഷേ പിന്നീട് വന്ന യു ഡി എഫ് മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ എത്തിച്ചു കൊണ്ടാണ് എല്‍ ഡി എഫിനെ കടത്തിവെട്ടിയത്. അങ്ങനെ പാകിസ്ഥാനില്‍ മാത്രമായ മുസ്ലിംലീഗ് കേരളത്തിലും ഭരണകക്ഷിയായി മാറി! മുസ്ലിം ലീഗിലൂടെ മുസ്ലിം വോട്ടും കേരള കോണ്‍ഗ്രസിലൂടെ ക്രിസ്ത്യന്‍ വോട്ടും കോണ്‍ഗ്രസിനോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ യു ഡി എഫ് ഭരണം ഉറപ്പാക്കുന്നു എന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ മുസ്ലിംലീഗിനെ പിളര്‍ത്തുകയാണ് എല്‍ഡിഎഫ് ചെയ്ത പരീക്ഷണം. ആ പരീക്ഷണം വിജയം കണ്ടപ്പോഴാണ് യുഡിഎഫ് അപകടം തിരിച്ചറിഞ്ഞത്. വീണ്ടും മുസ്ലിംലീഗ് ഒന്നിച്ചു. പിന്നാലെ നമ്മള്‍ കണ്ടത് മറ്റൊരു രാഷ്ട്രീയ അഭ്യാസമാണ്. ബിഷപ്പുമാര്‍ കേരള കോണ്‍ഗ്രസിനെ ആവശ്യാനുസരണം പിളര്‍ത്തി മാറ്റി രണ്ടു മുന്നണികളിലും പ്രതിഷ്ഠിച്ചു രണ്ടു മുന്നണികളിലും ഭരണത്തില്‍ അവര്‍ പങ്കാളികളായി. എന്നാല്‍ അതുപോലെ മുസ്ലിംലീഗ് പിളരാതിരിക്കാന്‍ യു ഡി എഫ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ഇത് എല്‍ ഡി എഫിനെ വിഷമിപ്പിച്ചു. ഇതിനിടയില്‍ യു ഡി എഫില്‍ എന്‍ എസ് എസ്സിന്റെ എന്‍ ഡി പി യും, എസ് എന്‍ ഡി പിയുടെ എസ് ആര്‍ പിയും ഘടകകക്ഷികളായി രൂപപ്പെടുകയും ഭരണം കയ്യാളുകയും ചെയ്തു. എന്നാല്‍ എന്‍ ഡി പി യേയും എസ് ആര്‍ പി യേയും നിയന്ത്രിക്കാന്‍ ആധ്യാത്മിക ആചാര്യന്മാര്‍ ഇല്ലാത്തതിനാല്‍ അവര്‍ കോണ്‍ഗ്രസ്സിലേക്ക് തന്നെ മടങ്ങുകയാണ് ചെയ്തത്. കൃസ്ത്യന്‍, മുസ്ലീം ആദ്ധ്യാത്മിക ആചാര്യന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഇന്നും അധികാര കേന്ദ്രങ്ങള്‍ ആയി തല ഉയര്‍ത്തി നില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ലുബ്ധ പ്രചാരം ആയിപ്പോയ ഇടതുപക്ഷം അവിടങ്ങളില്‍ നിലയുറപ്പിക്കാന്‍ സ്വീകരിക്കുന്ന ഒരു തന്ത്രം ഉണ്ട്. മതതീവ്രവാദമോ മതവിരുദ്ധവാദമോ ഉന്നയിച്ചുകൊണ്ട് അവരോടൊപ്പം കൂടുക. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പുകയുന്ന തീവ്രവാദ അസ്വസ്ഥതകളെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അതിന്റെ പിന്നില്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാണ്. അപ്രകാരമുള്ള തീവ്രവാദ ഇടത് കൂട്ടുകെട്ടാണ് ഇപ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫ് പരീക്ഷിച്ച് വിജയിച്ചത്. എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച 32 സീറ്റുകള്‍ പരിശോധിച്ചാല്‍ അവിടെ മുസ്ലിം തീവ്രവാദ വോട്ടുബാങ്ക് ആണ് അവരെ വിജയത്തിലെത്തിച്ചത് എന്ന് കാണാന്‍ കഴിയും. ഭരണത്തില്‍ എത്തി മന്ത്രിസ്ഥാനം സ്വന്തമാക്കിയ ഐ എന്‍ എല്ലും മന്ത്രിസ്ഥാനത്ത് എത്തിയിട്ടില്ല എങ്കിലും അധികാര സ്ഥാനത്ത് എത്തിയ എസ് ഡി പി ഐ യും പി എഫ് ഐ യും പി ഡി പി യും വെല്‍ഫയര്‍ പാര്‍ട്ടിയും ഒന്നുചേര്‍ന്ന് മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കുകളില്‍ വന്‍ ചോര്‍ച്ച ഉണ്ടാക്കിയത് ഈ തിരഞ്ഞെടുപ്പില്‍ സ്പഷ്ടമാണ്. ഈ പറഞ്ഞ തീവ്രവാദി പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് പലസ്തീനിലെ ഹമാസ് പോലെയുള്ള ആഗോള തീവ്രവാദ സംഘടനകളുടെ ആശയങ്ങളും നേതൃത്വവും സമ്പത്തുമാണ് എന്നുള്ളത് ഇന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന സത്യമാണ്. എന്നാല്‍ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും നേതൃത്വം തീവ്രവാദസംഘടനകളെ ഏറ്റവുമേറെ ഭയപ്പെടുന്നു എന്നുള്ളതാണ് വര്‍ത്തമാനകാല രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്ന ഭീകരമായ സത്യം. ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ ജീവന്‍ വെടിയേണ്ടി വന്ന മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മരണത്തെ ആദ്യം അപലപിച്ചുവെങ്കിലും, പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഹമാസിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആണ് കേരളം കണ്ടത്. അതായത് കേരളത്തില്‍ രണ്ട് മുന്നണികളുടെയും ഭയപ്പെടുത്തുന്ന അത്ര വലിയ വോട്ടുബാങ്ക് പലസ്തീനിലെ ഹമാസ് രൂപപ്പെടുത്തി കഴിഞ്ഞിരിക്കുന്നു എന്നുള്ളതല്ലേ അതില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിന്റെ പകുതിയിലധികം അസംബ്ലി മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഇസ്ലാമിക വോട്ടുബാങ്ക് നിര്‍ണായക ശക്തിയായി മാറി കഴിഞ്ഞിരിക്കുന്നു. സ്വന്തമായി സീറ്റുകള്‍ ജയിക്കാന്‍ കഴിയുന്ന മുസ്ലീം മണ്ഡലങ്ങള്‍ മുപ്പതിലധികം ആയിട്ടുണ്ടെങ്കില്‍, മറ്റുളളവരെ ജയിപ്പിക്കാനും തോല്‍പ്പിക്കാനും കഴിയുന്ന മണ്ഡലങ്ങള്‍ നാല്‍പതിലധികം ആണ് ഇന്ന് ഉള്ളത്. അതായത് 2021 ല്‍ തന്നെ കേരളത്തിലെ പകുതിയിലധികം അസംബ്ലി മണ്ഡലങ്ങളുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ശക്തിയായി ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ മാറിയിരിക്കുന്നു. 2026 ലോ അതിനു ശേഷമോ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷന്‍ കൂടി കഴിയുന്നതോടെ, വര്‍ദ്ധിക്കുന്ന ഇസ്ലാമിക ജനസംഖ്യയും ഡീലിമിറ്റേഷന്‍ സംഭവിച്ച പുതിയ മണ്ഡലങ്ങളും ചേര്‍ത്താല്‍, ഇസ്ലാമിക ശക്തികളെ ആശ്രയിക്കാതെ ആര്‍ക്കും കേരളത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം മറ്റ് ക്രൈസ്തവ രാജ്യങ്ങളില്‍ ഇതിനു മുമ്പ് തന്നെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു മുസ്ലിങ്ങള്‍ വളരെ ചെറിയ ന്യൂനപക്ഷം ആയിരിക്കുന്നിടത്തോളം കാലം അവര്‍ സമാധാനവാദികളും ജനാധിപത്യവിശ്വാസികളും ആയിരിക്കും. എന്നാല്‍ ജനസംഖ്യയില്‍ 20 ശതമാനത്തിന് അടുക്കുമ്പോള്‍ അവര്‍ പ്രക്ഷോഭകാരികളും തീവ്രവാദികളും ആയി മാറുന്നു.
മലബാര്‍ സംസ്ഥാനം എന്ന മാപ്പിളസ്ഥാന്‍
തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയും ഒപ്പംതന്നെ കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ഇസ്ലാമിക സ്വാധീന മേഖലകളും ഒന്നിച്ചുചേര്‍ത്ത് ഈ മൂന്നു സംസ്ഥാനങ്ങളെയും വെട്ടി മുറിച്ച് വീണ്ടും ഒരു സംസ്ഥാനം കൂടി രൂപീകരിക്കാനുള്ള പുറപ്പാടിലാണ് ഇസ്ലാമിക അന്താരാഷ്ട്ര തീവ്രവാദ ബുദ്ധികേന്ദ്രങ്ങള്‍.
ഈ ആവശ്യത്തെ ദേശീയവാദികള്‍ ആയ ഭാരതീയ ജനതാ പാര്‍ട്ടിയെ പോലെയുള്ള എന്‍ഡിഎ എതിര്‍ക്കുമ്പോള്‍, കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും മലബാര്‍ സംസ്ഥാന നീക്കത്തിന് പരോക്ഷമായ പിന്തുണ നല്‍കുമെന്നതില്‍ സംശയമില്ല. മന്ത്രിസഭയുടെ രൂപീകരണവും പാലസ്തീന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും കൈക്കൊണ്ട നിലപാടുകളും വ്യക്തമാക്കുന്നത് ഇതാണ്. കേരളത്തിന്റെ മണ്ണില്‍ വിജയിച്ചു കൊണ്ടിരിക്കുന്ന ഈ നീക്കത്തില്‍ നിന്ന് ആവേശവും ആശയവും ഉള്‍ക്കൊണ്ടുകൊണ്ടാണ് പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അവിടെ ഒരു മുസ്ലിം ഭൂരിപക്ഷ ജില്ല അനുവദിച്ചു നല്‍കിയത് എന്ന് കാണാം. ഇന്ത്യയെ വീണ്ടും വീണ്ടും വിഭജിച്ചു കൊണ്ടിരിക്കുക എന്ന കമ്മ്യൂണിസ്റ്റ് ലക്ഷ്യവും, വീണ്ടും ഇന്ത്യാ വിഭജനത്തിലൂടെ ഒരു അക്രൈസ്തവ രാഷ്ട്രത്തെ തകര്‍ക്കുക എന്നുള്ള കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര ലക്ഷ്യവും, ഒന്നിച്ചു ചേരുന്ന രാഷ്ട്രീയസഖ്യം ആണ് ഭാരതത്തില്‍ ഇന്ന് കാണുന്ന കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സഖ്യം. ഇതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ് വാര്‍ത്താമാധ്യമങ്ങളും ബുദ്ധിജീവികളും എഴുത്തുകാരും കലാസാംസ്‌കാരിക രംഗത്തെ സെലിബ്രിറ്റികളും ചേര്‍ന്ന് ഒരുക്കിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസമേഖല, മതം, തത്വചിന്ത എന്നു തുടങ്ങി എല്ലാ മേഖലകളിലും ഈ പൊതുലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇവയൊക്കെ ചുറ്റും നടക്കുമ്പോള്‍ കണ്ണും കാതും തുറന്ന് വസ്തുതകള്‍ കാണാനും കേള്‍ക്കാനും ശ്രമിക്കാതെയാണ് കേരളത്തിലെ ഭൂരിപക്ഷ സമൂഹം ഇന്നും പെരുമാറുന്നത്.
(അവസാനിച്ചു)