Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

കറുമ്പി അമ്മയാകുന്നു (നോവല്‍ കാമധേനു – 8)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
11 June 2021

”മൂക്കു കുത്തിയാല്‍ അതിന് വേദനിക്കില്ലേ അച്ഛാ. കഷ്ടമല്ലേ..” കണ്ണന്‍ സങ്കടത്തോട് പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

”മൂക്കുകയര്‍ നൂലുകൊണ്ടുള്ളതാ. അതുകൊണ്ട് അത്ര പരുക്കനല്ല. ഒരാഴ്ചകൊണ്ട് ശരിയായിക്കോളും” അച്ഛന്‍ കണ്ണനെ ആശ്വസിപ്പിച്ചു.

കണ്ണന് ജലദോഷം വരുമ്പോള്‍ മൂക്കിലൂടെ വരുന്ന മൂക്കളപോലുള്ള ദ്രാവകം കുറെ ദിവസം കറുമ്പിയുടെ മൂക്കിലൂടെ ഒലിച്ചു വന്നു. കറുമ്പി ഉള്ളിലേക്ക് ശ്വാസം വലിക്കുമ്പോള്‍ ഒരു കുറുകല്‍ ശബ്ദം ഉണ്ടാകുന്നതും കണ്ണന്‍ ശ്രദ്ധിച്ചു. തൊഴുത്തില്‍ കെട്ടുമ്പോള്‍ മൂക്കുകയറില്‍ കെട്ടാതെ സ്വതന്ത്രമാക്കിയതുകൊണ്ട് അവള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പറമ്പിലേക്ക് അഴിച്ചു കൊണ്ടുപോകുമ്പോള്‍ മാത്രമേ മുക്കുകയറില്‍ കുരുക്കാറുള്ളു.

ADVERTISEMENT

അവളുടെ വയറ്റില്‍ കുട്ടിയുള്ളതിനാല്‍ കണ്ണനും കറുമ്പിയോട് സ്‌നേഹം കൂടി. കാളകള്‍ക്കു കൊടുക്കാന്‍ കൊണ്ടുവച്ച പുല്ല് അച്ഛന്‍ കാണാതെ അവള്‍ക്കു കൊടുത്തു. പഴത്തൊലിയും കാളകള്‍ക്ക് കൊടുക്കാതെ കറുമ്പിക്കാണ് കൊടുത്തത്. കറുമ്പിയുടെ അകിടിനും മുലകള്‍ക്കും വലിപ്പംവച്ചത് കണ്ണന്‍ ശ്രദ്ധിച്ചു.

ഒരുദിവസം സന്ധ്യക്കാണ് അച്ഛന്‍ കറുമ്പിയെ ഇടുങ്ങിയ തൊഴുത്തില്‍നിന്നും മുറ്റത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന തെങ്ങിലേയ്ക്ക് അഴിച്ചു കെട്ടിയത്. മൂക്കുകയറില്‍ കുരുക്കാതെ, കയറ് അവളുടെ സ്വാതന്ത്ര്യത്തിന് തടസ്സമാകാത്ത വിധം നീട്ടിക്കെട്ടിയത് എന്തിനാണെന്ന് കണ്ണന് മനസ്സിലായില്ല. കറുമ്പി അതുവരെ ഉണ്ടാക്കാത്ത ചില ശബ്ദങ്ങളും ഉണ്ടാക്കി.

”കറുമ്പി ഇന്ന് പെറുമോ അച്ഛാ.?” കണ്ണന്‍ ചോദിച്ചു.
”ചെലപ്പോ ഇന്ന്, അല്ലെങ്കി നാളെ.” അച്ഛന്‍ പറഞ്ഞു.

സന്ധ്യക്ക് ഭാഗവതപാരായണം കഴിഞ്ഞ് അച്ഛന്‍ മുറ്റത്തേയ്ക്കിറ ങ്ങിയപ്പോള്‍ കണ്ണനും അച്ഛന്റെ പിന്നാലെ ചെന്നു. കറുമ്പിക്കു തിന്നാനുള്ള പുല്ല്, തെങ്ങിന്‍ തടത്തില്‍ ഇട്ടുകൊടുത്തശേഷം കളപ്പുരയിലില്‍ കെട്ടിത്തൂക്കിയിട്ട റാന്തല്‍വിളക്ക് കത്തിച്ച് അച്ഛന്‍ പുറത്തെ തിണ്ണയില്‍ കൊണ്ടുവച്ചു. കറുമ്പി പ്രസവിക്കുന്നതു കാണാനായി കണ്ണന്‍ കറുമ്പിയുടെ അടുത്ത് കുറച്ചുനേരം നിന്നു. അത്താഴ മുണ്ണണ്ട നേരമായിട്ടും കറുമ്പി പ്രസവിച്ചില്ല.

പ്രസവിക്കുമ്പോള്‍ പശു കരയുമെന്ന് അച്ഛന്‍ പറഞ്ഞതു കൊണ്ട് അത്താഴും കഴിക്കുമ്പോള്‍ കറുമ്പിയുടെ കരച്ചില്‍ കേള്‍ക്കുന്നു ണ്ടോയെന്ന് കണ്ണന്‍ ശ്രദ്ധിച്ചു. അത്താഴം കഴിഞ്ഞതും അച്ഛന്‍ കൈകഴുകി വേഗം കറുമ്പിയുടെ അടുത്തേയ്ക്കാണ് പോയത്. കണ്ണനും പെട്ടെന്ന് ചോറുണ്ട് അച്ഛന്റെ അടുത്തേയ്ക്കു പോയി.

ഉറങ്ങാന്‍ കിടക്കണ്ട സമയം കഴിഞ്ഞിട്ടും കുറേസമയം കണ്ണന്‍ അച്ഛനോടൊപ്പം പുറത്തെ തിണ്ണയിലിരുന്നു. രാത്രിയില്‍ പ്രസവിച്ചാല്‍ കുട്ടിയെ നായ്ക്കളോ കുറുക്കനോ കടിക്കുമെന്ന് ഭയന്നിട്ടാകും അച്ഛന്‍ ഉറങ്ങാതിരിക്കുന്നതെന്ന് അവന് മനസ്സിലായി.

അവന്‍ ഉറക്കം തൂങ്ങുന്നത് കണ്ടപ്പോള്‍ അച്ഛന്‍ നിര്‍ബ്ബന്ധിച്ച് കണ്ണനെ ഉറങ്ങാന്‍ പറഞ്ഞുവിട്ടു. കറുമ്പി പ്രസവിക്കുന്നതു കാണാന്‍ കഴിയില്ലല്ലോ എന്ന് സങ്കടപ്പെട്ടു കൊണ്ട് മനസ്സില്ലാ മനസ്സോടാണ് കണ്ണന്‍ കിടക്കാന്‍ പോയത്.

രാവിലെ എഴുന്നേറ്റ ഉടന്‍ കറുമ്പിയുടെ അടുത്തേക്കാണ് കണ്ണുംതിരുമ്മി കണ്ണന്‍ പോയത്. കറുമ്പി പ്രസവിച്ചില്ലെന്ന് മനസ്സിലായി. കറുമ്പി തെങ്ങിനു ചുറ്റും കറങ്ങി നടക്കുന്നുണ്ടായിരുന്നു. തൊഴുത്തിനു പുറത്ത് തെങ്ങില്‍ കെട്ടിയതുകൊണ്ട് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടി. അവള്‍ ഇടയ്ക്കിടെ ശബ്ദംതാഴ്ത്തി കരയുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അവള്‍ പ്രസവിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു.
(തുടരും)

Share14TweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies