Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ധവളവിപ്ലവത്തിന്റെ കഥ

യദുയദു
28 May 2021

ഭാരതത്തെ ക്ഷീരോത്പാദനത്തില്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച ധവളവിപ്ലവത്തെ കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിനു പിന്നില്‍ നടന്ന സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല.

Google NewsAdd Kesari Weekly as a preferred source on Google

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കേണ്ടി വന്നതിനാല്‍ വര്‍ഗ്ഗീസ് കുര്യന്‍ എന്ന ചെറുപ്പക്കാരന് സര്‍ക്കാര്‍ പറയുന്ന ജോലി ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയിലാണ് എരുമച്ചാണകം മണക്കുന്ന ആനന്ദ് എന്ന ഉറക്കം തൂങ്ങി പട്ടണത്തിലെ പഴകി തുരുമ്പിച്ച ഒരു ഡയറിയില്‍ എത്തേണ്ടി വന്നതും ഒരു താല്പര്യവുമില്ലാത്ത ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വന്നതും. പക്ഷേ അക്കാലത്ത് ഗുജറാത്തിലെ പാവം ക്ഷീരകര്‍ഷകരുടെ ദയനീയ അവസ്ഥയും സര്‍ദ്ദാര്‍ പട്ടേലിന്റെ വലം കൈ ആയിരുന്ന ത്രിഭുവന്‍ ദാസ് പട്ടേലിന്റെ സമര്‍പ്പണവും കണ്ടാണ് രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച മഹാവിപ്ലവത്തിന്റെ ചുക്കാന്‍ കൈയ്യിലേന്തുന്നത്.

അക്കാലത്ത് കര്‍ഷകര്‍ നേരിട്ട പ്രധാന പ്രശ്‌നം ശൈത്യകാലത്ത് അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന പാല്‍ ആയിരുന്നു. തണുപ്പ് കാലത്ത് എരുമകള്‍ കൂടുതല്‍ പാല്‍ ചുരത്തും. പാല്‍ പെട്ടന്ന് തന്നെ ഉപയോഗിക്കുകയോ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുകയോ ചെയ്തില്ലെങ്കില്‍ പെട്ടന്ന് കേടു വരും. ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഇതിനുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു അധിക പാല്‍ അവര്‍ ഒഴുക്കി കളയുകയായിരുന്നു പതിവ്. വേനല്‍ കാലത്ത് പാല്‍ കുറവുമായിരുന്നു.

ADVERTISEMENT

ഇതിനു ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ. അധികം വരുന്ന പാല്‍ പാല്‍പ്പൊടി ആക്കുക. എന്നാല്‍ എരുമപ്പാല്‍ പാല്‍പ്പൊടിയാക്കാന്‍ കഴിയില്ല. കൊഴുപ്പുകൂടിയ എരുമപ്പാലിന്റെ തന്മാത്ര ഘടന പൊടിയാക്കി മാറ്റാന്‍ സാധിക്കുന്ന വിധമല്ല. ഗുജറാത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ എണ്‍പത് ശതമാനവും എരുമപ്പാല്‍ ആണ് താനും.

ഇതിനൊരു പരിഹാരമായില്ലെങ്കില്‍, പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന മിഷന്‍ വണ്‍ മില്യണ്‍ ലിറ്റര്‍ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാകില്ല. എരുമപ്പാല്‍ പാല്‍പ്പൊടി ആക്കിയേ മതിയാകൂ. ലോകത്തിലെ എല്ലാ പ്രധാന ഡയറി ശാസ്ത്രജ്ഞന്മാരും തീര്‍ത്തും അസാധ്യമെന്നു പറഞ്ഞ ആ ലക്ഷ്യം എങ്ങനെയും സാധിച്ചേ തീരൂ എന്ന ദൃഢനിശ്ചയവുമായി വര്‍ഗ്ഗീസ് കുര്യനും സഹപ്രവര്‍ത്തകന്‍ ഹരിചന്ദ് ദയാലയും ഭ്രാന്തുപിടിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചു.

ഒടുവില്‍ അസാധ്യമെന്നു ലോകം എഴുതിത്തള്ളിയ ആ ലക്ഷ്യം സാധിക്കുക തന്നെ ചെയ്തു. എരുമപ്പാല്‍ പാല്‍പ്പൊടിയാക്കുന്നതില്‍ വര്‍ഗ്ഗീസ് കുര്യന്‍ വിജയിക്കുക തന്നെ ചെയ്തു. നേരമിരുട്ടി വെളുക്കുന്നത് പോലെയാണ് പിന്നീട് ഗുജറാത്തിലെ ക്ഷീര കര്‍ഷകരുടെയും ഭാരതത്തിലെ ക്ഷീരമേഖലയുടെയും ഭാഗധേയം മാറിമറിഞ്ഞത്. ഒരു തുള്ളി പോലും പാഴാക്കാതെ മുഴുവന്‍ പാലും സംഭരിക്കപ്പെട്ടപ്പോള്‍ കര്‍ഷകരുടെ വരുമാനം കുതിച്ചുയര്‍ന്നു. ആവശ്യം കഴിഞ്ഞുള്ള പാല്‍ പൊടിയാക്കി സൂക്ഷിച്ച്, പാല്‍ ക്ഷാമം വരുന്ന വേനല്‍ക്കാലത്ത് വീണ്ടും പാല്‍ ആക്കി ഉപയോഗിച്ചു. വെണ്ണ, നെയ്യ് തുടങ്ങിയ പാലുല്പന്നങ്ങള്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. എണ്ണമറ്റ തൊഴിലവസരങ്ങളിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ പുതിയ വിജയഗാഥകള്‍ രചിച്ചു.

അങ്ങനെയാണ് വിഖ്യാതമായ അമുല്‍ എന്ന ബ്രാന്‍ഡ് ഉണ്ടായത്. നെസ്‌ലെ പോലുള്ള അന്താരാഷ്ട്ര ഭീമന്മാരെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ള അമുലിന്റെ വളര്‍ച്ച വിസ്മയാവഹമാണ്. അമുലിന്റെ ചിഹ്നമായ, ചുവന്ന പൂക്കള്‍ ഉള്ള ഫ്രോക്ക് ഇട്ട പെണ്‍കുട്ടി അന്നും ഇന്നും ഭാരതഭവനങ്ങളിലെ ഓമനയാണ്.

ഭാരതത്തിന്റെ കാര്‍ഷിക വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിച്ച ധവളവിപ്ലവവും അതിന്റെ നെടുനായകത്വം വഹിച്ച വര്‍ഗ്ഗീസ് കുര്യനും രാജ്യത്തിന്റെ ഏറ്റവും വലിയ മാതൃകകള്‍ ആണ്. ഇതൊക്കെ സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠനത്തിന്റെ ഭാഗമാക്കേണ്ടതാണ്.

 

Share35TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies