കൊയിലാണ്ടി: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ സേവാഭാരതിയുടെ കീഴിലുള്ള അഞ്ച് വാഹനങ്ങളും 24 മണിക്കൂര്‍ സേവന പ്രവര്‍ത്തനത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ഡോ: ഇ.സുകുമാരന്‍ നിര്‍വ്വഹിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പുരുഷോത്തമന് താക്കോല്‍ ഏറ്റുവാങ്ങി. ലോക് ഡൗണ്‍ കാലം വാഹനം ലഭിക്കാത്ത സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ പോകുന്നവര്‍ക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാകത്തക്കരീതിയില്‍ സജ്ജീകരിച്ചു. അണു നശീകരണ യൂണിറ്റും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.