Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

വല്യമ്മാമ ( കാമധേനു – 3 )

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
14 May 2021

പാടത്തുപോയ അച്ഛന്‍ വരാന്‍ വൈകിയപ്പോള്‍ ആലോചനയില്‍ നിന്ന് ഉണര്‍ന്ന് കണ്ണന്‍ അടുക്കളയിലേക്ക് പോയി.
പലഹാരം ഉണ്ടാക്കി കഴിഞ്ഞെങ്കിലും ചായപ്പാത്രം അമ്മ അടുപ്പത്ത് വച്ചിട്ടില്ല. അച്ഛന്‍ വരാതെ പലഹാരത്തില്‍ തൊടാന്‍പോലും അമ്മ അനുവദിക്കില്ല.
”ചായ ഉണ്ടാക്കിയില്ലേ?” അവന്‍ ചോദിച്ചു.
”ഇപ്പോ, ചായക്ക് വെള്ളം വയ്ക്കാം. വെള്ളം തിളയ്ക്കുമ്പേഴേയ്ക്കും അച്ഛന്‍ വരും. കട്ടന്‍ ചായയാ..”അമ്മ കണ്ണനെ നോക്കി സ്‌നേഹത്തോടെ പറഞ്ഞു.
അടുക്കളയില്‍ നിന്നിറങ്ങി അച്ഛനെയും കാത്ത് മുറ്റത്തേയ്ക്കു കയറുന്ന പടിയില്‍ വന്നിരുന്നപ്പോള്‍ തെങ്ങുകള്‍ക്കിടയിലൂടെ കടന്നു വരുന്ന പ്രകാശം അവന്റെ ദേഹത്ത് തട്ടി. രാവിലെ പടിയിലിരുന്നാല്‍ സൂര്യന്‍ ഉദിച്ചു വരുന്നതുകാണാം. കിഴക്കെ ദിക്കിലെ മേഘങ്ങളില്‍ വിവിധ നിറങ്ങളും അതില്‍ ചില രൂപങ്ങളും അവന്‍ കണ്ടു. രാവിലെ സൂര്യനെ കണ്ടുകൊണ്ടു തുടങ്ങുന്ന ദിവസം പ്രത്യേക സന്തോഷം ഉണ്ടാകുമെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളത് അവന്‍ ഓര്‍ത്തു.

Google NewsAdd Kesari Weekly as a preferred source on Google

ഒരു അണ്ണാറക്കുട്ടന്‍ അരയില്‍ കെട്ടിയ മണി കിലിക്കിയതുപോലെ ശബ്ദമുണ്ടാക്കി പറമ്പിലൂടെ പോകുന്നതു കണ്ടു. കണ്ണന്‍ അതിനെ നോക്കിക്കൊണ്ട്പതുക്കെ എഴുന്നേറ്റു. അപ്പോഴേയ്ക്കും പെട്ടെന്ന് അത് തെങ്ങിലേയ്ക്കു ഓടിക്കയറി.

അവന്‍ അതിനെത്തന്നെ ശ്രദ്ധിച്ചു. തല കീഴേക്കാക്കി അവനെ നോക്കി അത് ചിലച്ചു കൊണ്ടിരുന്നു. ശബ്ദവും വാലിന്റെ ചലനവും തമ്മിലുള്ള ബന്ധം അവന്‍ ശ്രദ്ധിച്ചു. ശബ്ദത്തിന്റെ താളത്തിനനുസരിച്ച് അതിന്റെ വാല് ഇളകുന്നുത് കാണാന്‍ നല്ല രസംതോന്നി. അവന്‍ എഴുന്നേറ്റ് തെങ്ങിനടുത്തേയ്ക്കു നടന്നപ്പോള്‍ പെട്ടെന്ന് അത് മുകളിലേയ്ക്കു കയറി. കണ്ണന്‍ വീണ്ടും പടിയില്‍ വന്നിരുന്നു. അപ്പോള്‍ അത് തെങ്ങില്‍ നിന്നിറങ്ങി അടുത്തുള്ള മാവില്‍ക്കയറി തല ഉയര്‍ത്തിപ്പിടിച്ച് അവനെ തുറിച്ചുനോക്കി എന്തോ പറഞ്ഞുകൊണ്ട് കടന്നുപോയി. അതിന്റെ ഭാഷ മനസ്സിലായെങ്കില്‍ എന്ന്, അവന്‍ ആഗ്രഹിച്ചു.
”എന്തിനാ കണ്ണാ, ഇവിടെ വന്നിരിക്കുന്നത്. രാവിലെ പഠിക്കാനുള്ള എന്തെങ്കിലും എടുത്ത് വായിച്ചൂടെ” ചേച്ചി വരാന്തയിലിരുന്ന് പാഠഭാഗം ഉച്ചത്തില്‍ വായിക്കുന്നത് കേട്ടിട്ടാണ് തന്നോടും വായിക്കാന്‍ അച്ഛന്‍ പറഞ്ഞത്.

ADVERTISEMENT

”ചായ കുടിച്ചിട്ട് വായിക്കാം.” കണ്ണന്‍ അച്ഛന്റെ പിന്നാലെ മുറ്റത്തേയ്ക്കു കയറുമ്പോള്‍ പറഞ്ഞു.
എല്ലാവരും ഒരുമിച്ചിരുന്ന് ചായയും കൊഴക്കട്ടയും കഴിക്കുമ്പോള്‍ ചായക്കുള്ളപാല് അമ്മ എവിടെ നിന്നാണ് വാങ്ങിയ തെന്നാണ് കണ്ണന്‍ ആലോചിച്ചത്. വീട്ടിലെ ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യത്തെക്കുറിച്ച് ഒന്നും ചോദിക്കണ്ടെന്നു കരുതി അവന്‍ മിണ്ടാതിരുന്നു.
ചായകുടിച്ചശേഷം വായിക്കാ നായി പുസ്തകവുമെടുത്ത് ഉമ്മറത്തെ തിണ്ണയില്‍ അവന്‍ വന്നിരുന്നു. അമ്മ വീടിന്റെ വരാന്ത തളിക്കാനുള്ള ശ്രമത്തില്‍ പാത്രത്തില്‍ വെള്ളവും കുട്ടയില്‍ കരിയും വരാന്തയില്‍ കൊണ്ടുവച്ചു. തൊണ്ട് കത്തിച്ചശേഷം തീ അണയുമ്പോള്‍ അത് ചാരം ആകുന്നതിനുമുമ്പ് അടുപ്പില്‍നിന്ന് പുറത്തെടുത്ത് വെള്ളം തളിച്ച് തീയണച്ച് അതെടുത്ത് സൂക്ഷിച്ചു വയ്ക്കുന്നത് എന്തിനെന്ന് കണ്ണന് മനസ്സിലായി.

ചാണകക്കുഴിയില്‍നിന്നും പാളയില്‍ എടുത്തുകൊണ്ടുവന്ന ചാണകത്തില്‍ തൊണ്ടിന്റെ കരി പൊടിച്ച് അതില്‍ വെള്ളംചേര്‍ത്ത് കൈകൊണ്ടുതന്നെ കുഴച്ച് വീടിന്റെ തറയും ഭിത്തിയും അമ്മ തേയ്ക്കു ന്നത് കണ്ണന്‍ നോക്കിനിന്നു. ആട്ടുകല്ലില്‍നിന്ന് അരച്ചെടുത്ത മാവ് കയ്യുകൊണ്ട് വടിച്ചെടുക്കു ന്നതുപോലെ അത് കൈകൊണ്ട് വടിച്ചെടുക്കാന്‍ ആമ്മയ്ക്ക് ഒരു മടിയുമില്ല. വര്‍ഷത്തില്‍ രണ്ടുമൂന്നു വട്ടം അമ്മ ഇതുപോലെ വീട് മോടി പിടിപ്പിക്കും.
”കണ്ണാ നിലം ഉണങ്ങാതെ വരാന്തയില്‍ കയറല്ലേ..” അമ്മ പറഞ്ഞു.

ഉണങ്ങിക്കഴിഞ്ഞാല്‍ സിമിന്റിട്ടതുപോലെ നിലം മിനുസമുള്ളതാകുമെന്ന് കണ്ണനറിയാം. അവന്റെ കൂട്ടുകാരില്‍ പലരുടെയും വീടും ചാണകം മെഴുകിയതാണ്. ഓടിട്ട വീടും സിമിന്റിട്ട നിലവുമുള്ള ഒരു കൂട്ടുകാരന്‍ പുത്തന്‍വീട്ടിലെ മാധവന്‍ മാത്രമേയുള്ളു.
വീടിന്റെ അകവും വേനല്‍ ക്കാലത്ത് ചാണകംകൊണ്ട് തളിക്കാറുണ്ട്. ചാണകം മെഴുകിയ നിലത്താണ് പുല്‍പ്പായ വിരിച്ച് കണ്ണന്‍ ചേച്ചിയോടൊപ്പം ഉറങ്ങാന്‍ കിടക്കുന്നത്. സ്‌കൂളില്‍ ചേരുന്നതു വരെ ചൂരല്‍ വരിഞ്ഞ അച്ഛന്റെ കട്ടിലിലാണ് കണ്ണന്‍ കിടന്നത്. കണ്ണനെ സ്‌കൂളില്‍ ചേര്‍ത്തതിനുശേഷം അവനും നിലത്ത് പായവിരിച്ചാണ് കിടന്നത്.
”കണ്ണന്‍ വല്യ കുട്ടി ആയില്ലേ.? ഇനി കണ്ണന് ചേച്ചിയോടൊപ്പം കിടക്കാം.”സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷം ഒരുദിവസം അമ്മ പറഞ്ഞു.
അച്ഛന്റെ കട്ടിലില്‍ കിടക്കുന്ന താണ് കണ്ണന് ഇഷ്ടമെങ്കിലും താന്‍ വലിയ കുട്ടിയായി എന്ന് അമ്മ പറഞ്ഞതിലുള്ള സന്തോഷംകൊണ്ട് കണ്ണന്‍ ചേച്ചിയോടൊപ്പം കിടക്കാ മെന്ന് സമ്മതിച്ചത്.

”കുട്ടികള്‍ വളരുന്നതിന് നിലത്ത് കിടക്കുന്നതാ നല്ലത്.” അച്ഛനും പറഞ്ഞു.
ചേച്ചി അത് കേട്ട് ചിരിച്ചു. വീട്ടില്‍ ഒരു കട്ടില്‍ മാത്രമുള്ളതു കൊണ്ടാവും അച്ഛന്‍ അങ്ങനെ പറഞ്ഞതെന്ന് ചേച്ചിയുടെ ചിരി കണ്ടപ്പോള്‍ അവന്‍ സംശയിച്ചു. അമ്മ കിടക്കുന്നത് തട്ടൂടിയിലാണ്. അതില്‍ കിടക്കുന്നതിനെക്കാള്‍ ഇഷ്ടം ചൂരല്‍വരിഞ്ഞ കട്ടിലില്‍ കിടക്കുന്നതാണ്.

അച്ഛനോടൊപ്പം നാലഞ്ചു വര്‍ഷം കിടന്ന ചൂരല്‍ വരിഞ്ഞ കട്ടിലില്‍ കയറി ഒരു ദിവസം ചാടിക്കളിച്ചതിന് അച്ഛന്‍ അടിച്ചത് അവന് മറക്കാന്‍ കഴിഞ്ഞില്ല. അമ്മ ദേഷ്യപ്പെടുമെങ്കിലും അവനെ തല്ലിയിട്ടില്ല. അച്ഛന്‍ കൈകൊണ്ടാണ് അടിച്ചതെങ്കിലും നന്നായി വേദനിച്ചു. അടിയുടെ വേദനയെക്കാള്‍ കട്ടിലില്‍ കയറിയതിന് അടിച്ചതിലുള്ള സങ്കടം മനസ്സില്‍നിന്നു മാറിയില്ല. അച്ഛന്റെ കട്ടില്‍ അവന്റെ കൂടി കട്ടിലാണെന്ന് ഭാവത്തിലാണ് കട്ടിലില്‍ അവകാശം സ്ഥാപിച്ചുകൊണ്ട് കയറിനിന്നത്. അതില്‍ കയറി നിന്ന് ചാടിയാല്‍ അത് പെട്ടെന്ന് കേടാവുമെന്ന് അമ്മ കണ്ണനെ ആശ്വസിപ്പിച്ചെങ്കിലും അന്നവന്‍ തേങ്ങിക്കരഞ്ഞിരുന്നു. അച്ഛന്‍ വന്ന് ആശ്വസിപ്പിച്ചപ്പോഴാണ് അവന്‍ കരച്ചില്‍ നിര്‍ത്തിയത്.
(തുടരും)

Share22TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies