Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി (3)

മാത്യൂസ് അവന്തിമാത്യൂസ് അവന്തി
14 May 2021

അപ്പോള്‍ സുല്‍ത്താന്റെ കൂടാരത്തില്‍ ആഘോഷം തകര്‍ക്കുകയാണ്. കൂടാരത്തിനകത്ത് ചുവന്ന തീക്കനലുകളുടെ കൂമ്പാരത്തില്‍നിന്നും കനത്തചൂട് പ്രസരിച്ചുകൊണ്ടിരുന്നു. വസൂരിയുടെ വൈറസുകള്‍ തിന്നുതീര്‍ത്ത സുല്‍ത്താന്റെ മുഖപേശികളില്‍ നിറയെ കറുത്ത കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇരുകവിളുകളിലും ഇടതുകണ്ണിനു താഴെയും നെറ്റിയിലും തെളിഞ്ഞുനിന്ന വസൂരിക്കലകള്‍ സുല്‍ത്താന്റെ മുഖം ബീഭത്സമാക്കി. തീക്കനലുകളുടെ ചുവന്ന വെളിച്ചത്തില്‍ തിളങ്ങിനില്ക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുന്‍പില്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ സുല്‍ത്താന്‍ തുള്ളിച്ചാടി.

Google NewsAdd Kesari Weekly as a preferred source on Google

“എടാ അബ്ദുള്‍ റഹ്മാനെ, അബീദെ…. ഇതു മുഴുവന്‍ സ്വര്‍ണ്ണമാണെടാ. അരയാള്‍ പൊക്കത്തില്‍ കട്ടി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒറ്റവിഗ്രഹം. കുത്തി ത്തുറക്കെടാ അതിന്റെ കണ്ണുകള്‍.”
സുല്‍ത്താന്റെ കിങ്കരന്മാര്‍ കൃഷ്ണവിഗ്രഹത്തിന്റെ കണ്ണുകളില്‍ ഇരുമ്പുമുനകള്‍ കടത്തിയപ്പോള്‍ ഇന്ദ്രനീലക്കല്ലുകള്‍ പുറത്തുചാടി. സുല്‍ത്താന്‍ പേപിടിച്ച നായയെപ്പോലെ അലറിവിളിച്ചു, തല്പത്തില്‍ നിന്നെഴുന്നേറ്റ് ഉയര്‍ന്നുചാടി. സമ്പത്തിന്റെ കാഴ്ചകള്‍ എന്നും അയാളെ ഭ്രാന്തനാക്കിയിരുന്നു.

കൃഷ്ണവിഗ്രഹത്തിന്റെ കിരീടം പൊളിച്ചപ്പോള്‍ മരതകക്കല്ലുകള്‍ ഇളകി വീണു. ഒന്നുംരണ്ടുമല്ല ഒരു പിടി. ആവേശഭരിതനായ സുല്‍ത്താന്‍ വിഗ്രഹത്തിന്റെ കഴുത്തില്‍ ആഞ്ഞുവെട്ടി. കഴുത്തു തെറിച്ചതിനൊപ്പം അമൂല്യരത്‌നങ്ങളുടെ ശേഖരം പുറത്തേയ്ക്കു ചാടി. സുല്‍ത്താന്‍ മാത്രമല്ല ദര്‍ബാറികള്‍ ഒന്നടങ്കം ആ കാഴ്ചകണ്ട് വിറങ്ങലിച്ചു.
തീക്കനലുകളില്‍നിന്നു വലിച്ചു പുറത്തിട്ട പൊള്ളുന്ന പശുമാംസം കടിച്ചുവലിച്ചുകൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.

ADVERTISEMENT

“കണ്ടോ കണ്ടോ….. ഹിന്ദുസ്ഥാനിലെ അവിശ്വാസികളുടെ ദൈവത്തിന്റെ കഴുത്തുതെറിച്ചപ്പോഴും നമ്മുടെ പരമകാരുണികനായ തമ്പുരാന്‍ നമ്മെ സമ്പന്നനാക്കുന്നു. ഖലീഫയുടെ ബാഗ്ദാദുപോലെ ഗസ്‌നിയെ നമുക്കൊരു സ്വര്‍ഗ്ഗ നഗരമാക്കണം. സ്വര്‍ഗ്ഗത്തിന്റെ രാജ്ഞി എന്ന് എല്ലാവരും വിളിക്കുന്ന മനോഹരമായ മോസ്‌കുകള്‍ ഗസ്‌നിയില്‍ നമുക്കു പണിയണം.”
ആവേശഭരിതനായ അഹമ്മദ് മായാണ്ടി വിളിച്ചുപറഞ്ഞു, അല്ലാഹു അക്ബര്‍.”
സദസ്യരെല്ലാം ഏക സ്വരത്തില്‍ വിളിച്ചു, അല്ലാഹു അക്ബര്‍.”

ശ്മശാനംപോലെ നിശബ്ദമായ വൃന്ദാവനത്തിനു മുകളില്‍ പരിക്ഷീണമായ സൂര്യരശ്മികള്‍ പതിച്ചുതുടങ്ങി. കണ്ണീരൊഴുകിയ കവിള്‍ത്തടം പോലെ നനഞ്ഞു നില്ക്കുന്ന പ്രകൃതി.
സുല്‍ത്താന്‍ രാത്രിയില്‍ ഉറങ്ങിയിരുന്നില്ല. അടുത്ത പകല്‍വേളയില്‍ കണ്ടെത്താന്‍ പോകുന്ന മഹാവസ്തുക്കളെക്കുറിച്ചുള്ള മധുരസ്വപ്‌നത്തില്‍ മയങ്ങി അയാള്‍ ഉറങ്ങാതെ കിടന്നു. പിറ്റേന്ന് അതിപ്രഭാതത്തില്‍ സുല്‍ത്താന്‍ ഉണര്‍ന്നു. മാലിക് അയാസിനെയും ചെറിയൊരു അംഗരക്ഷക സേനയെയും കൂട്ടിക്കൊണ്ട് സുല്‍ത്താന്‍ തന്റെ രാക്ഷസക്കുതിരയ്ക്കു മുകളില്‍ ചാടിക്കയറി.
“വൃന്ദാവനവും മഥുരയും ഒന്നു ചുറ്റിക്കാണാം. തകര്‍ക്കേണ്ട ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമൊക്കെ കണ്ടുവയ്ക്കാം. എനിക്കു തോന്നുന്നത് നമുക്കേറ്റവും കൂടുതല്‍ കൊള്ളമുതല്‍ കിട്ടാന്‍ പോകുന്നത് ഇവിടെനിന്നായിരിക്കുമെന്നാണ്. ഇവിടത്തെ പെണ്ണുങ്ങള്‍ സുന്ദരികളാണ്. ബാഗ്ദാദിലെ ചന്തകളില്‍ ഇറക്കി നിര്‍ത്തിയാല്‍ പറയുന്ന വിലകിട്ടും.”
“ശരിയാണു തിരുമനസ്സേ… ഹിന്ദുസ്ഥാന്‍ കേട്ടറിഞ്ഞതിലുമൊക്കെ ഇരട്ടി സമ്പന്നമാണ്. ഇവിടുത്തെ കൊഴുത്ത പശുക്കളുടെ ഇറച്ചിയും ഇളമാന്‍ പോലുള്ള പെണ്‍കുട്ടികളും…. നമ്മുടെ സൈനികര്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു രാവെളുക്കോളം.”
മാലിക് അയാസ് പറഞ്ഞു.

കുതിരയെ നിരത്തിലേയ്ക്കു നയിച്ചുകൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.
“ഉണങ്ങിവരണ്ടു കിടക്കുന്ന ഖൊറാസാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി, ട്രാന്‍സോക്‌സിയാന പ്രദേശങ്ങളില്‍നിന്ന് ഈ വിശുദ്ധയുദ്ധത്തില്‍ പങ്കെടുക്കാന്‍ അവര്‍ എത്തിയിരിക്കുന്നത് സ്വര്‍ഗ്ഗത്തിലിരിക്കുന്ന നമ്മുടെ പൊന്നുതമ്പുരാന്‍ കാണുന്നുണ്ട്. അവിശ്വാസികളെ മുന്നിലെറിഞ്ഞു കൊടുത്തിരിക്കുന്നത് അവരുടെ വിശപ്പും ദാഹവും ആഗ്രഹങ്ങളും തീര്‍ക്കാനാണ്. അവിശ്വാസികളെ എത്രകണ്ട് ഇല്ലായ്മ ചെയ്യുന്നുവോ സ്വര്‍ഗ്ഗത്തില്‍ അത്രയും പ്രതിഫലം നമുക്കുവേണ്ടി കരുതപ്പെട്ടിരിക്കും. സുല്‍ത്താന്‍ ഒരു തത്വചിന്തകനെപ്പോലെ തുടര്‍ന്നു.

നിരത്തിലൂടെ മുന്‍പോട്ടു പോകുന്തോറും നാശത്തിന്റെ കാഴ്ചകള്‍ കണ്ടുതുടങ്ങി. തകര്‍ത്തിട്ടിരിക്കുന്ന കാളവണ്ടികളുടെയും കുതിരവണ്ടികളുടെയും അവശിഷ്ടങ്ങള്‍. നിരത്തിനിരുവശത്തും കത്തിയെരിഞ്ഞ ഭവനങ്ങളുടെ ചാമ്പല്‍ക്കൂനകള്‍. പാതികത്തിയ പച്ചമരങ്ങള്‍. ചത്തും ചാകാതെയും ചോരയൊലിപ്പിച്ചു കിടക്കുന്ന കുതിരകള്‍. പിന്നെയും മുമ്പോട്ടു പോയപ്പോള്‍ അണിഞ്ഞൊരുങ്ങിയ കുട്ടികളുടെ മൃത ദേഹങ്ങള്‍ നിരത്തില്‍ ചിതറിക്കിടക്കുന്നതു കണ്ടു. നെഞ്ചില്‍ കുന്തമുനയുടെ തുളയും കഴുത്തില്‍ വാളുകൊണ്ടുള്ള വെട്ടിന്റെ മുറിവുമുള്ള പുരുഷന്മാരുടെ മൃതദേഹങ്ങള്‍. ഉടല്‍ വെട്ടിയെടുത്ത പശുക്കളുടെ തലകള്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. നിരത്തിനു സമീപമുള്ള കൂടാരങ്ങള്‍ക്കരികിലൂടെ കടന്നുപോകുമ്പോള്‍ അകത്തുനിന്ന് പെണ്‍കുട്ടികളുടെ രോദനങ്ങള്‍ കേട്ടു.

വൃന്ദാവനത്തില്‍ നിന്നും 6 നാഴികയാണ് മഥുരയിലേയ്ക്കുള്ള ദൂരം. സുല്‍ത്താനും സംഘവും മഥുരയെ സമീപിച്ചുകൊണ്ടിരുന്നു. നഗരത്തോടടുക്കുന്തോറും കെട്ടിടങ്ങളുടെ എണ്ണവും വലുപ്പവും വര്‍ദ്ധിച്ചുവന്നു. ഇങ്ങനെയൊരു നഗരം സുല്‍ത്താന്‍ ആദ്യം കാണുകയാണ്. മാര്‍ബിളില്‍ ശില്പ ചാതുര്യത്തോടെ പണിതിരിക്കുന്ന കെട്ടിടങ്ങള്‍. കൊത്തുപണികള്‍ ചെയ്ത വാതായനങ്ങളും ജനാലകളും. നിരത്തുകളില്‍ കൃഷ്ണശിലയുടെ പാളികള്‍ പാകി ബലപ്പെടുത്തിയിരിക്കുന്നു. കുതിരപ്പടയോ ഗജസൈന്യമോ ചവിട്ടിക്കടന്നുപോയാലും നിരത്തില്‍നിന്ന് ഒരു പൊടിപോലും ഉയരാത്ത കെട്ടുറപ്പുള്ള നിര്‍മ്മിതി.
“അവിശ്വാസികളായ ഈ ഹിന്ദുക്കള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇതുപോലൊരു നഗരം പണിതുയര്‍ ത്താന്‍. നമ്മുടെ സ്വര്‍ഗ്ഗത്തെക്കുറിച്ച് മാലാഖമാര്‍ പറഞ്ഞുകേട്ടിട്ടുള്ളത് ഇത്രയും വരുകയില്ല.”
ഹിന്ദുസ്ഥാന്റെ പ്രൗഢി ഗസ്‌നി സുല്‍ത്താനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അവിശ്വാസികളുടെ ഈ നഗരം പൊന്നുതമ്പുരാന്‍ നമുക്കു കാട്ടിത്തന്നതെന്തിനാണ് മാലിക് അയാസേ?
അവിശ്വാസികളുടെ നഗരം നശിപ്പിക്കാന്‍ കെല്പുള്ള സുല്‍ത്താനെ അതു കാട്ടിത്തന്നത് ഏക ദൈവത്തിന്റെ ഈ വിശ്വസ്ത ദാസന്‍ അതു നശിപ്പിച്ചുകൊള്ളും എന്നു കരുതിയാണ്.” മാലിക് അയാസ് പറഞ്ഞു.
സബാഷ് മാലിക് അയാസ്. നിന്റെ ഒരു വലിയ പട്ടാളസംഘത്തെ ഇങ്ങോട്ടു നിയോഗിക്കുക. നഗരം വെറുമൊരു കല്‍ക്കൂമ്പാരമാക്കി മാറ്റിയിട്ടേ സുല്‍ത്താന്‍ ഈ നാടുവിട്ടുപോകൂ. അവിശ്വാസിയുടെ ഒരു നഗരം ഇവിടെ പൊളിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അതിലും നല്ലൊരു നഗരം അള്ളാഹു എനിക്കുവേണ്ടി കരുതുന്നതാണ്.”

നഗരം മുഴുവന്‍ നശിപ്പിക്കാനുള്ള നാനാവിധ പ്രവര്‍ത്തനങ്ങള്‍ അന്നുതന്നെ ആരംഭിച്ചു. രാജ്യാതിര്‍ത്തികളില്‍ സുല്‍ത്താന്റെ സൈന്യം കാവലിട്ടിരുന്നതിനാല്‍ ജനങ്ങള്‍ക്കു പുറത്തേയ്ക്കു രക്ഷപ്പെടാന്‍ വഴിയില്ലായിരുന്നു. വലയില്‍ കുടുങ്ങിയ മത്സ്യക്കൂട്ടത്തെപ്പോലെയായിരുന്നു മഥുരയിലെയും വൃന്ദാവനത്തിലെയും ജനങ്ങളുടെ അവസ്ഥ. ആനക്കൂട്ടങ്ങളെ ഇറക്കി നഗരം തകര്‍ക്കുന്ന പ്രവര്‍ത്തനം നടക്കുന്നതിനിടെ ഗ്രാമങ്ങളിലെ ഭവനങ്ങള്‍ക്കു തീവച്ചുകൊണ്ട് ഒരു സംഘം മുന്നേറി. ഭവനങ്ങള്‍ വിട്ട് കാട്ടിലൊളിച്ച കുടുംബങ്ങളെത്തേടി കിരാതസൈന്യം കാടുകയറി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബന്ധിച്ചു. പുരുഷന്മാരെ തല്‍ക്ഷണം കൊന്നു. കാട്ടുമൃഗങ്ങള്‍ക്ക് ഇരയാകാന്‍ വേണ്ടി കുഞ്ഞുങ്ങളെ അവിടെത്തന്നെ ഉപേക്ഷിച്ചു. അമ്മമാരെ ബന്ധിച്ചു കൊണ്ടുപോകുന്നതുകണ്ട് പിന്നാലെ പാഞ്ഞെത്തിയ കുഞ്ഞുങ്ങളെ കിരാതസൈന്യം ചവിട്ടിത്തെറിപ്പിച്ചു.

അന്നുരാത്രി കൂടാരത്തില്‍വച്ച് ഗസ്‌നിയിലെ പ്രഭുക്കന്മാര്‍ക്കുവേണ്ടി സുല്‍ത്താന്‍ ഒരു കത്തു തയ്യാറാക്കി. സുല്‍ത്താന്‍ പറഞ്ഞുകൊടുത്ത വാചകങ്ങള്‍ അഹ്മദ് മെയ്മാണ്ടിയാണെഴുതിയത്. കത്തിലെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു. “ആകാശം പോലെ ഉറച്ച അസ്ഥിവാരമുള്ള ആയിരത്തോളം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. അവയിലധികവും വെണ്ണക്കല്‍ കൊണ്ടാണു നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വിഗ്രഹങ്ങളെ പൂജിക്കുന്ന എണ്ണിത്തീര്‍ക്കാനാവാത്തത്ര ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇത്തരമൊരു കെട്ടിടം ആരെങ്കിലും പണിയാനാഗ്രഹിക്കുന്നെങ്കില്‍ ഒരു ലക്ഷം സ്വര്‍ണ്ണനാണയമെങ്കിലും ഓരോന്നിനും മുടക്കേണ്ടിവരും. കൂടാതെ പരിചയസമ്പന്നരായ നിര്‍മ്മാതാക്കള്‍ വേണ്ടിവരും. ഇതെല്ലാം ഉണ്ടെങ്കില്‍തന്നെ ഇരുന്നൂറു വര്‍ഷമെങ്കിലുമെടുക്കും പണിതീരാന്‍.”

വിഗ്രഹങ്ങള്‍ ഉടച്ചും ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തിയും മുന്നേറിക്കൊണ്ടിരിക്കെ കട്ടി സ്വര്‍ണ്ണത്തിന്റെ നാല് വിഗ്രഹങ്ങള്‍കൂടി സുല്‍ത്താന്‍ കണ്ടുപിടിച്ചു. അവയുടെ കണ്‍കുഴികളില്‍ നിന്നും ഇന്ദ്രനീലക്കല്ലുകള്‍ പുറത്തുചാടി. ഒരു വിഗ്രഹത്തിനുള്ളില്‍ മരതകക്കല്ലുകള്‍ നിറച്ച ഒരു താലം ഇറക്കിവച്ചിരുന്നു. 400 മിസ്‌ക്കല്‍ (ഒരു മിസ്‌ക്കല്‍ 4.25 ഗ്രാം) ആണ് അവയുടെ ഭാരം എന്നുകണ്ട് സുല്‍ത്താന്‍ ആര്‍ത്തു വിളിച്ചു. ആ വിഗ്രഹം പൊളിച്ചപ്പോള്‍ 8300 മിസ്‌ക്കല്‍ ഭാരമുള്ള സ്വര്‍ണ്ണം ലഭിച്ചു. വെള്ളികൊണ്ടുള്ള വിഗ്രഹങ്ങളുടെ വന്‍ശേഖരം തന്നെ സുല്‍ത്താന്‍ കൊള്ള ചെയ്തു. സ്വര്‍ണ്ണം, വെള്ളി വിഗ്രഹങ്ങളും ക്ഷേത്രങ്ങളില്‍ നിന്നുകിട്ടിയ വിലപിടിച്ച രത്‌നക്കല്ലുകളും മറ്റു കൊള്ളവസ്തുക്കളും നൂറ് ഒട്ടകങ്ങളുടെ മേല്‍ കയറ്റാനുള്ള വക ഉണ്ടായിരുന്നു.

ഇരുപതു ദിവസം ഗസ്‌നി സുല്‍ത്താന്റെ സൈന്യം വൃന്ദാവനത്തിലും മഥുരയിലുമായി തേര്‍വാഴ്ച നടത്തി. എല്ലാറ്റിനുമുപരി 85 ആനകളെയും പിടികൂടി. മടക്കയാത്ര ആരംഭിക്കുമ്പോള്‍ ആ രാജ്യത്ത് ഒരു കെട്ടിടമോ വീടോ ക്ഷേത്രമോ കൃഷിപ്പാടങ്ങളോ ഫലവൃക്ഷത്തോപ്പുകളോ ഉണ്ടായിരുന്നില്ല.

കൂടാരങ്ങള്‍ ചുരുട്ടി ഒട്ടകപ്പുറത്തു കയറ്റിയശേഷം കുതിരപ്പട പുറപ്പെടാനൊരുങ്ങി. ഓരോ കിരാത സൈനികനും താന്‍ പിടികൂടിയ അടിമപ്പെണ്‍കൊടിയെ കൈകള്‍ പിന്നില്‍ ബന്ധിച്ച നിലയില്‍ കുതിരപ്പുറത്തു കയറ്റിയിരുത്തി. കഴിഞ്ഞ ഇരുപതു ദിവസവും ഓരോ പെണ്‍കുട്ടിയും ക്രൂരമായ ബലാല്‍ക്കാരത്തിന് ഇരയായിരുന്നു. മഥുരയില്‍ നിന്നു ഗസ്‌നിവരെ 3 മാസത്തെ യാത്രയുണ്ട്. അതിനിടെ ഓരോ താവളത്തില്‍വച്ചും പെണ്‍കുട്ടികള്‍ ബലാല്ക്കാരം ചെയ്യപ്പെടും. കൃഷ്ണ ജന്മാഷ്ടമി ദിവസം രാസലീല ആടുവാന്‍ കൂട്ടുകാരോടൊപ്പം പുറപ്പെട്ട ചംപകമാലയും ആരത്രികയും അളകനന്ദയുമൊക്കെ ഓരോ കിരാതന്റെയും കുതിരപ്പുറത്തു ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഇനി അവര്‍ക്കു പേരുകളില്ല. ‘ഹിന്ദു അടിമപ്പെണ്ണ്’ എന്ന പൊതു നാമധേയത്തില്‍ അവര്‍ അറിയപ്പെടും.

ഗസ്‌നിയിലേക്കുള്ള കൂട്ടുകാരികളുടെ യാത്രകാണാന്‍ അവരുടെ തോഴന്‍മാരായ ബദരിപ്രസാദും ചന്ദനും ചന്ദ്രമൗലിയും അവിടെയുണ്ടായിരുന്നില്ല. അവരൊക്കെ സംസ്‌കരിക്കാനാളില്ലാത്ത അനാഥ ജഡങ്ങളായി എവിടെയോ കിടപ്പുണ്ടാകും.

സ്ത്രീകളും പുരുഷന്മാരുമായി അന്‍പതിനായിരം ഹിന്ദു അടിമകള്‍, മുന്നൂറ്റി അന്‍പത് ആനകള്‍, ഒരു ലക്ഷം കാലാള്‍, ഇരുപതിനായിരം കുതിരപ്പട, പുല്ലും വയ്‌ക്കോലും ധാന്യങ്ങളും കൂടാരങ്ങളും ചുമക്കുന്ന ഇരുപതിനായിരം ഒട്ടകങ്ങള്‍ ഇത്രയുമാണ് ഗസ്‌നിയിലേയ്ക്കു പോകേണ്ട സുല്‍ത്താന്റെ പരിവാരം.

കൊലക്കത്തിക്കിരയാകാതെ ഒളിച്ചിരുന്നു രക്ഷപ്പെട്ട ചുരുക്കം ചില വൃദ്ധരും കുഞ്ഞുങ്ങളും പച്ചിലച്ചാര്‍ത്തുകള്‍ക്കു മറഞ്ഞിരുന്ന് പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര കാണുന്നുണ്ടായിരുന്നു.
ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ യമുനാതീരത്ത് ഏഴു വലിയ കോട്ടകളും ചില ക്ഷേത്രങ്ങളും അവശേഷിച്ചിട്ടുണ്ടെന്ന് സുല്‍ത്താനു വിവരം കിട്ടി. ഹിന്ദുക്കളോടുള്ള പകയും ഹിന്ദുവിന്റെ സ്വത്തി നോടുള്ള ആര്‍ത്തിയും ഒരിക്കലും ശമിക്കാത്ത സുല്‍ത്താന്‍ തന്റെ സൈന്യദളത്തെ അങ്ങോട്ടു തിരിച്ചു. സുല്‍ത്താന്റെ വരവിനെക്കുറിച്ചറിഞ്ഞ് കോട്ടകളുടെ അധിപനായ രാജാവ് ഓടിയൊളിച്ചു. നാലായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഒരു ക്ഷേത്രവും സുല്‍ത്താന്‍ കണ്ടെത്തി. വിഗ്രഹവും ക്ഷേത്രവും തകര്‍ക്കുകയും കണ്ണില്‍കണ്ടതെല്ലാം കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് സുല്‍ത്താന്‍ മടങ്ങി.

അവിടെ നിന്ന് മൗജ് എന്ന കോട്ടയിലേക്കാണു സുല്‍ത്താന്‍ പുറപ്പെട്ടത്. സുല്‍ത്താന്റെ ഉപരോധത്തെ തടുക്കാന്‍ ഏറെ ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ കോട്ടയ്ക്കുള്ളില്‍ കരുതിക്കൊണ്ട് ജനങ്ങള്‍ കോട്ടവാതില്‍ തുറക്കാതെ അകത്തിരുന്നു. സുല്‍ത്താന്റെ സൈന്യം കോട്ട വളഞ്ഞു. അകത്തേയ്ക്കും പുറത്തേയ്ക്കും ആരെയും വിടാതെ 15 ദിവസം കോട്ട സുല്‍ത്താന്‍ ഉപരോധിച്ചു. ഏതുവിധേനയും സുല്‍ത്താന്‍ കോട്ട കീഴടക്കുമെന്നു തീര്‍ച്ചപ്പെടുത്തിയ ജനങ്ങളില്‍ ചിലര്‍ അവരുടെ ഭാര്യമാരെയും മക്കളെയും കൂട്ടി വലിയ അഗ്നികുണ്ഡങ്ങളുണ്ടാക്കി അതില്‍ ചാടി ആത്മഹത്യ ചെയ്തു. ചിലര്‍ കോട്ടവാതില്‍ തുറന്ന് വ്യാഘ്രങ്ങളെപ്പോലെ പുറത്തു ചാടി സുല്‍ത്താന്റെ അനേകം സൈനികരെ വധിച്ചുകൊണ്ട് സ്വയം ചാവേറായി മരണം വരിച്ചു. തുടര്‍ന്ന് പ്രതിരോധമില്ലാതെ കിടന്ന കോട്ടയില്‍ ഇരച്ചുകയറി സുല്‍ത്താനും സംഘവും സമസ്തവും കൊള്ള ചെയ്തു.

തുടര്‍ന്ന് ചാന്ദ്പാലിന്റെ കോട്ടയിലേക്ക് സുല്‍ത്താന്‍ പുറപ്പെട്ടു. മഹാസാഗരം പോലെ കാണപ്പെട്ട സുല്‍ത്താന്റെ സൈന്യവുമായി ഏറ്റുമുട്ടാന്‍ താന്‍ അശക്തനാണെന്നു മനസ്സിലാക്കിയ ചാന്ദ്പാല്‍ തന്റെ കുടുംബത്തെയുംകൂട്ടി എടുക്കാവുന്നത്ര സമ്പത്തും എടുത്തുകൊണ്ട് പര്‍വ്വതങ്ങളിലേക്ക് ഓടിയൊളിച്ചു. കോട്ടയില്‍ കടന്ന സുല്‍ത്താന്‍ അവിടെയുണ്ടായിരുന്ന സ്വത്തുക്കളത്രയും കൊള്ള ചെയ്തു. ധാന്യങ്ങള്‍ തന്റെ സൈനികര്‍ക്കിടയില്‍ വിതരണം ചെയ്തു.

ചാന്ദ്‌റായ് എന്ന അവിശ്വാസിയെ നശിപ്പിക്കാനാണ് സുല്‍ത്താന്‍ തുടര്‍ന്നു പുറപ്പെട്ടത്. ചാന്ദ്പാലിന്റെ സുഹൃത്തായിരുന്ന ചാന്ദ്‌റായിയും പരിവാരങ്ങളെ കൂട്ടിക്കൊണ്ട് പര്‍വ്വതങ്ങളിലേയ്ക്ക് ഓടിമറഞ്ഞു. അവിടെയും സുല്‍ത്താന് പ്രതിരോധമില്ലാതെ കൊള്ളമുതലുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു.

ഒടുവില്‍ സുല്‍ത്താന്‍ ഗസ്‌നിയില്‍ മടങ്ങിയെത്തി. ഹിന്ദുസ്ഥാനിലെ അവിശ്വാസികളെ നശിപ്പിച്ച് അവരുടെ സ്വത്തുക്കള്‍ കൊള്ള ചെയ്തു മടങ്ങിവന്ന സുല്‍ത്താന് വീരോചിതമായ സ്വീകരണം ലഭിച്ചു. അന്‍പതിനായിരം അടിമകളില്‍ സ്ത്രീകളെ ലേലം ചെയ്തു കൊണ്ടുപോകാന്‍ നിരവധി നഗരങ്ങളില്‍ നിന്നുള്ള വേശ്യാലയം നടത്തിപ്പുകാരും പ്രമാണിമാരുടെ കങ്കാണിമാരും ഹാജരുണ്ടായിരുന്നു. പുരുഷ അടിമകളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പട്ടാളക്കാരായും ഉപയോഗിക്കാന്‍ ആവശ്യക്കാരുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ പൊടിക്കാറ്റുമൂടിയ ഗസ്‌നി നഗരത്തില്‍ ഹിന്ദുസ്ഥാനില്‍ നിന്നുള്ള അടിമക്കൂട്ടം ഞെരുങ്ങിക്കൂടി നിന്നു. തുള്ളിവെള്ളം കിട്ടാതെ അടിമകള്‍ ചത്തൊടുങ്ങുന്നതുകണ്ട് അവരെ എങ്ങനെയും വിറ്റഴിച്ച് കാശാക്കിമാറ്റാന്‍ സുല്‍ത്താന്‍ തീരുമാനിച്ചു. അടിമപ്പെണ്‍കൊടിമാരില്‍ ഒരാളെ രണ്ടര ദിര്‍ഹത്തിനുവരെ ഗസ്‌നിയിലെയും ബാഗ്ദാദിലെയും പ്രമാണിമാര്‍ വാങ്ങിയെന്ന് ചരിത്രം പറയുന്നു.

തുടര്‍ന്ന് ഒരു ‘മസ്ജിദ് ഇ ജാമി’ നിര്‍മ്മിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടു. പത്താന്‍കാര്‍ അതിനെ ‘ഫ്രൈഡേ മോസ്‌ക്’ (വെള്ളിയാഴ്ച പള്ളി) എന്നു വിളിച്ചു. പണി പൂര്‍ത്തിയായപ്പോള്‍ വിശിഷ്ടമായ പരവതാനികള്‍ വിരിച്ചും ശരറാന്തലുകള്‍ തൂക്കിയും അത് മനോഹരമാക്കി. പള്ളിയുടെ പ്രൗഢികണ്ട യുവജനങ്ങള്‍ അതിനെ ‘സ്വര്‍ഗ്ഗത്തിന്റെ മണവാട്ടി’ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ വസൂരി കടിച്ചുപറിച്ച സുല്‍ത്താന്റെ മുഖത്ത് ബീഭത്സമായ ചിരി പടര്‍ന്നു.

ഡല്‍ഹി സുല്‍ത്താന്‍ ഇല്‍ത്തുത്ത്മിഷ് 1226-ല്‍ വീണ്ടും മഥുര – വൃന്ദാവന്‍ കൊള്ള ചെയ്തു. മുളച്ചുവന്ന പുതു നാമ്പുകളത്രയും ഈ സുല്‍ത്താന്‍ നുള്ളിയെടുത്തു. അടുത്ത ഊഴം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേതാണ്.

ഡല്‍ഹി സുല്‍ത്താന്‍ സിക്കന്തര്‍ ലോധി മഥുര ആക്രമിച്ചു കൊള്ള ചെയ്തതായി താരിഖ് ഇ ദാവുദി’(Tarikh i Daudi) എന്ന പുസ്തകത്തില്‍ കാണുന്നു. 1670ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് മഥുര ആക്രമിച്ച് കേശവദേവ ക്ഷേത്രം നശിപ്പിച്ചു. തുടര്‍ന്ന് അഹ്മദ്ഷാ അബ്ദാലി (1757) ഈ നഗരം കൊള്ള ചെയ്ത് അവശേഷിച്ചതെല്ലാം കവര്‍ന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും ഓരോ കോശത്തിലും മതഭീകരനായിരുന്നു ഗസ്‌നി മുഹമ്മദ്. ഇന്ത്യയിലെ ഓരോ ഹിന്ദുവിനെയും കശാപ്പുചെയ്ത് തരിശാക്കിയ മണ്ണില്‍ തന്റെ മതസാമ്രാജ്യം സ്ഥാപിക്കാന്‍ വേണ്ടി അയാള്‍ 17 വട്ടം ഇന്ത്യയില്‍ കൊള്ളയും കൂട്ടക്കൊലയും ക്ഷേത്രനശീകരണവും നടത്തി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റു നിരവധി മുസ്ലീം രാജ്യങ്ങളിലും ഇന്നും ഗസ്‌നി മുഹമ്മദ് ആരാധ്യനായ പുണ്യവാളനാണ്.

Reference :
1. Warriors Of Crescent W. H. Davenport Adams, Author Of A Book Of Earnest Lives Battle Stories From English History, Etc. Published by D. Appleton And Company, New York 1892
2. The Kitab-i-Yamini
Translated From The Persian Version Of The Contemporary Arabic Chronicle Of Al Utbi, By The Rev. James Reynolds, B.A., Cornell University Library, 1858
3. Tarikh-i-Sultan Mahmud-i-Ghaznavi, or, The history of Sultan Mahmud of Ghazni By Captain G. Roos – Keppel, Political Officer, Khyber Pass, Printed at the Anglo- Sanskrit Press Lahore, 1908
4.https:// en.wikipedia.org › wiki › Mahmud_of_Ghazni
5. https:// kreately.in › ghaznis-attack-on-mathura-lasted-20-days

Tags: ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി
Share32TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies