Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

പര്യായമഞ്ജരി

പി.ഐ. ശങ്കരനാരായണൻപി.ഐ. ശങ്കരനാരായണൻ
14 May 2021

ഭൂമി സൂര്യനെ ചുറ്റിത്തിരിയുമ്പോഴാണ് നമുക്ക് ദിവസങ്ങള്‍ ഉണ്ടാകുന്നത്. ദിവസത്തിനു രണ്ടു ചിറകുകള്‍ ഉണ്ട്, അഥവാ ഭാഗങ്ങളുണ്ട്. രാത്രിയും പകലുമാണത്. ഉറക്കവും ഉണര്‍വ്വുമാണത്. അല്ലെങ്കില്‍ വിശ്രമവും ശ്രമവുമാണത്. അങ്ങനെ രാപ്പകലുകളാകുന്ന ചിറുകകളടിച്ച് ദിവസങ്ങള്‍ പറന്നു പറന്നു പോവുകയാണ്, അനന്തമായ കാലത്തിന്റെ ചക്രവാളത്തിലൂടെ.

Google NewsAdd Kesari Weekly as a preferred source on Google

പകലിന്റെ നാഥനാണ് സൂര്യന്‍. അതിനാല്‍ പകലോന്‍ എന്ന പേരുണ്ട് സൂര്യന്. ഉഷ്ണരശ്മി എന്നും പറയും. സൂര്യനില്‍നിന്നുള്ള രശ്മികള്‍ സ്വീകരിച്ചാണ് രാത്രിയില്‍ ചന്ദ്രന്‍ നമുക്കു പ്രകാശം തരുന്നത്. കുളുര്‍ നിലാവായി നമ്മെ തഴുകി ആശ്വസിപ്പിക്കുന്നത്. അതിനാല്‍ നിശാനാഥനെന്ന് ചന്ദ്രനും പേരുണ്ട്.

രാപ്പകലുകള്‍ ചേര്‍ന്നതാണ്-അറുപതു നാഴിക, അഥവാ 24 മണിക്കൂര്‍ ചേര്‍ന്നതാണ് ഒരു ദിവസമെങ്കിലും പ്രവര്‍ത്തനനിരതമായ പകലിനെയാണ് ഒരു ദിനമായി പൊതുവെ കണക്കാക്കുന്നത്. അങ്ങനെയാണല്ലോ ദിവസക്കൂലി നല്‍കുന്നത്. വിശ്രമസമയവും പ്രകൃതിദത്തമായ ഉറക്കത്തിന്റെ സമയവും എന്ന സ്ഥാനമേ രാത്രിക്കുള്ളൂ! വാസ്തവത്തില്‍ രാത്രിയില്ല, പകലില്ല. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന ശാസ്ത്രസത്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതത്തിലെ ഋഷികവികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഇവിടെ സ്മരിക്കാതെ വയ്യ. രാമായണത്തില്‍ നിന്നുള്ള ഈ വരികള്‍ നോക്കൂ:

ADVERTISEMENT

ആദിത്യദേവനുദിച്ചിതു വേഗേന
യാദഃ പതിയില്‍ മറഞ്ഞിതു സത്വരം
നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍.
ഇത്ഥം മതിഭ്രമമുള്ളൊരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്ല കാലാന്തരം….
ഇപ്പോളിതു പകല്‍ പില്പാടു രാത്രിയും
പില്പാട്ടു പിന്നെ പകലുമുണ്ടായ് വരും….

സൂര്യന്‍ കിഴക്കേ മലയില്‍ ഉദിക്കുന്നു. യാദഃ പതിയില്‍ അഥവാ സമുദ്രത്തില്‍ മറയുന്നു. പകല്‍ പോകുന്നു; രാത്രി വരുന്നു എന്നൊക്കെയുള്ള ചിന്ത മൂഢന്മാരുടേതാണ്. വെറും തോന്നലുകളാണ് എന്നു എഴുത്തച്ഛന്റെ വരികള്‍ വ്യക്തമാക്കുന്നുണ്ട്.
സപ്താഹം എന്ന വാക്കു പലര്‍ക്കും പരിചിതമാണ്. ഏഴു പകലുകളില്‍ നടക്കുന്ന ഭാഗവത വായനയാണത്. രാവ് എന്നു പറഞ്ഞാല്‍ രാത്രിയായി. അല്ല് എന്നും രാത്രിക്കു പര്യായമുണ്ട്. രാപ്പകല്‍ അദ്ധ്വാനിക്കുക, അല്ലും പകലും പണിയെടുക്കുക എന്ന ശൈലിയുണ്ട്. അല്ല് എന്നതിന് ദുഃഖം എന്നും അര്‍ത്ഥമാകുന്നു. നമുക്കിവിടെ ദിവസം എന്ന കാലയളവിനെ പകലെന്നും രാത്രിയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടുള്ള പര്യായങ്ങള്‍ ഓര്‍ക്കാം.

അഹസ്സെന്നാല്‍ പകല്‍ തന്നെ
ദിവസം, വാസരം, ദിനം
രജനീ, യാമിനീ, രാത്രി
ക്ഷണദാ, താമസീ, നിശ.

Share3TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies