Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

യദുയദു
7 May 2021

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി.
കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്.

Google NewsAdd Kesari Weekly as a preferred source on Google

അതിസങ്കീര്‍ണ്ണമായ ക്രയോജനിക് റോക്കറ്റ് എന്‍ജിനുകള്‍ വികസിപ്പിച്ച ഭാരതത്തിന് എന്തുകൊണ്ട് നല്ല ഒരു ജെറ്റ് എഞ്ചിന്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നത് ന്യായമായൊരു ചോദ്യമാണ്.

റോക്കറ്റ് എഞ്ചിനും, വിമാനങ്ങളുടെ ജെറ്റ് എഞ്ചിനും പ്രവര്‍ത്തിക്കുന്നത് ഒരേ ശാസ്ത്രനിയമം അനുസരിച്ചാണ്. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്നതാണ് ആ നിയമം. പക്ഷെ താരതമ്യങ്ങള്‍ അവിടെ കഴിയുന്നു. ഏതാനും മിനിറ്റുകള്‍, ഭീമമായ ഇന്ധനം കത്തിച്ച്, അതിഭീമമായ തള്ളല്‍ ശക്തി കൊടുത്ത് ഉപേക്ഷിക്കുക എന്നതാണ് റോക്കറ്റ് എഞ്ചിനുകള്‍ ചെയ്യുന്നത്. അടുത്ത റോക്കറ്റിനു വേണ്ടി വീണ്ടും എഞ്ചിനുകള്‍ ഉണ്ടാക്കണം. (പുനരുപയോഗം ചെയ്യാവുന്ന എഞ്ചിനുകള്‍ വികസിപ്പിക്കുന്നുണ്ട്, ചിലതൊക്കെ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്). അതുപോലെ അന്തരീക്ഷത്തിലും ശൂന്യതയിലും ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് ഇന്ധനവും അതിനാവശ്യമായ ഓക്‌സിജന്‍ നല്‍കാനുള്ള ഓക്‌സീകാരവും വാഹനത്തില്‍ നിറച്ചിരിക്കും.

ADVERTISEMENT

എന്നാല്‍ വിമാനങ്ങളില്‍ ഇപയോഗിക്കുന്ന ജെറ്റ് എഞ്ചിന്‍ ഇതില്‍ നിന്നും വളരെ വളരെ വ്യത്യസ്തമാണ്. റോക്കറ്റ് എഞ്ചിന്‍ പോലെ ഒരു പ്രാവശ്യം ഉപയോഗിച്ചു വലിച്ചെറിയാനുള്ളതല്ല ഇത്, പകരം നാല്പത് വര്‍ഷമെങ്കിലും തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതാണ്. ഇതില്‍ ഓക്‌സീകാരം ഇല്ല. ഇന്ധനം എരിയാനാവശ്യമായ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിന്നാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയ്ക്ക് എയര്‍ ബ്രീത്തിങ് എഞ്ചിന്‍ എന്നാണു പറയുന്നത്. ഭൂമിയില്‍ നിന്ന് ശരാശരി നാല്പതിനായിരം അടി, അഥവാ പത്ത് കിലോമീറ്റര്‍ ഉയരത്തിലാണ് സാധാരണ വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ ഉയരത്തില്‍ വായു സാന്ദ്രതയും ഓക്‌സിജനും വളരെ കുറവായിരിക്കും. അപ്പോള്‍ ഉള്ള വായുവില്‍ നിന്നും പരമാവധി ഓക്‌സിജന്‍ വലിച്ചെടുക്കുക എന്നതാണ് ഇവിടെ വേണ്ടത്.

അങ്ങനെ വായു വലിച്ചെടുത്ത്, അതില്‍ നിന്നും ഓക്‌സിജന്‍ അരിച്ച്, ഇന്ധനവുമായി കലര്‍ത്തി ജ്വലിപ്പിക്കണം. അപ്പോഴുണ്ടാകുന്ന വാതകങ്ങള്‍ ജെറ്റ് നോസിലില്‍ കൂടി പുറത്തേക്ക് അതിശക്തമായി പോകുമ്പോഴുള്ള പ്രതിപ്രവര്‍ത്തനത്തിലാണ് വിമാനം പറക്കുന്നത്. ഇങ്ങനെ വായുവിനെ അരിച്ചെടുക്കാന്‍ ആയിരക്കണക്കിന് ,പല വലിപ്പത്തിലുള്ള ബ്ലേഡുകള്‍ അടങ്ങുന്നതാണ് ജെറ്റ് എഞ്ചിന്‍. ഇന്ധനം എരിയുന്ന ഭീമമായ താപം (ഏതാണ്ട് 1500 -2000 ഡിഗ്രി), വിമാനത്തിന്റെ അതിവേഗത (ഏകദേശം മണിക്കൂറില്‍ 800 കിലോമീറ്റര്‍), ഉയര്‍ന്ന ഞജങ (ഞീമേശേീി ുലൃ ാശിൗലേ), ഏതാണ്ട് 10000 മുതല്‍ 35000 വരെ, എന്നിവ അതിജീവിച്ച് കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയായിരിക്കണം ഈ ബ്ലേഡുകള്‍. സാധാരണ ലോഹങ്ങള്‍ക്കോ ലോഹക്കൂട്ടുകള്‍ക്കോ ഈ കഴിവ് ഇല്ല. അതിനു പ്രത്യേക അലോയികള്‍ ഉണ്ടാകണം.
അവിടെയാണ് സിംഗിള്‍ ക്രിസ്റ്റല്‍ ടെക്നോളജിയുടെ പ്രാധാന്യം.

ഏതൊരു വസ്തുവിനും അതിന്റേതായ തന്മാത്ര ഘടനകളുണ്ട്. കൃത്യമായി, ഒരേ പാറ്റേണില്‍ അടുക്കിയടുക്കി വെച്ചതാണ് ക്രിസ്റ്റലുകളുടെ ഘടന. ഉപ്പ്, പഞ്ചസാര ഒക്കെ ക്രിസ്റ്റലുകള്‍ ആണ്. അവയെ പൊട്ടിച്ചാല്‍ ഒരേ ആകൃതിയില്‍ തന്നെയാകും പൊട്ടുക. ഇങ്ങനെയുള്ള ക്രിസ്റ്റലുകളില്‍, എല്ലാ സൂക്ഷ്മവശങ്ങളും ഒരു പോലെ ചേര്‍ന്നിരുന്ന്, അവയെ ഒരു തരത്തിലും തകര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാകുമ്പോള്‍ ആണ് അതിനെ സിംഗിള്‍ ക്രിസ്റ്റല്‍ എന്ന് പറയുന്നത്.

ജെറ്റ് എഞ്ചിനുകളുടെ ബ്ലേഡുകള്‍, ഹെലിക്കോപ്റ്ററിന്റെ ബ്ലേഡുകള്‍ എല്ലാം സിംഗിള്‍ ക്രിസ്റ്റല്‍ ലോഹസങ്കരങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. അവക്ക് മാത്രമേ മുകളില്‍ പറഞ്ഞ അത്യന്തം സങ്കീര്‍ണ്ണമായ അവസ്ഥകളെ അതിജീവിച്ച് അതിന്റെ ജോലി നന്നായി ചെയ്യാന്‍ കഴിയൂ. അങ്ങനെയുള്ള സിംഗിള്‍ ക്രിസ്റ്റല്‍ ടെക്നോളജിയാണ് ഇപ്പോള്‍ ഭാരതത്തിനും സ്വന്തമായിരിക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ ടെക്നോളജി ഉള്ളൂ. ഓര്‍ക്കുക, ഇവര്‍ക്ക് മാത്രമേ വിശ്വസ്തമായ ജെറ്റ് എഞ്ചിന്‍ ടെക്നോളജിയും ഉള്ളൂ. ലോകത്തിലെ തൊണ്ണൂറു ശതമാനം എയര്‍ലൈന്‍സുകളും ഉപയോഗിക്കുന്നത് എയര്‍ ബസോ, ബോയിങ്ങോ ഉണ്ടാക്കുന്ന വിമാനങ്ങളാണ്. അതിന്റെ കാരണവും ഇത് തന്നെയാണ്.

അതായത്, ഇപ്പോള്‍ ഭാരതം സ്വന്തമാക്കിയ സിംഗിള്‍ ക്രിസ്റ്റല്‍ ടെക്നോളജി അത്ര ചെറിയ കാര്യമല്ല എന്ന് ചുരുക്കം.

Share1TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies