Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മുസ്ലീം തീവ്രവാദ കേസുകളിലെ പ്രതികള്‍

ഭാസ്‌കരന്‍ വേങ്ങരഭാസ്‌കരന്‍ വേങ്ങര
23 April 2021

അത്യന്തം ദയനീയമായ രാഷ്ട്രീയ പാപ്പരത്വത്തിനു വിധേയരായ, സി.പി.എമ്മിന്റെ വികൃതമായ വിലാപങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷം ആരുടേയും സഹതാപം അര്‍ഹിക്കുന്നതാണ് എന്ന് തോന്നുവെങ്കില്‍ അത് തെറ്റായ ധാരണ ആണ്. സി.പി.എം ഇന്ന് അകപ്പെട്ടിരിക്കുന്ന പടുകുഴി അവര്‍ തന്നെ കുഴിച്ചതാണ്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ തന്നെ കുഴിച്ച ആ അഗാധഗര്‍ത്തത്തില്‍ അവര്‍ വീഴുമെന്ന് പലരും താക്കീത് നല്‍കിയതാണ്. എന്നാല്‍, എല്ലാവിധ മാനുഷിക ബുദ്ധി കേന്ദ്രങ്ങളുടെയും പ്രഭവസ്ഥാനം തങ്ങളിലാണ് എന്ന അഹങ്കാരത്തിനു ഏറ്റ അടിയാണ് ഈ പതനം. തായ്‌ലാന്റിലെ നാല് കിലോമീറ്റര്‍ നീളമുള്ള അന്ധകാരനിബിഡമായ, പ്രാണവായുപോലുമില്ലാത്ത ഗുഹക്കകത്ത് അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താന്‍ ദൈവവും, ശാസ്ത്രവും കൈകോര്‍ത്തെങ്കിലും, സിപിഎമ്മിനെ രക്ഷിക്കാന്‍ ചെകുത്താന്‍ പോലും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. കാരണം സാക്ഷാല്‍ ചെകുത്താന് പോലും ഈ വൈരുദ്ധ്യാത്മക വൈരുദ്ധ്യങ്ങളെ പേടിയാണ്.

Google NewsAdd Kesari Weekly as a preferred source on Google

ആരാണ് വര്‍ഗ്ഗീയതയ്ക്ക് വെള്ളമൊഴിച്ചത് ?
ഓരോ കേരളീയനും പേര്‍ത്തുംപേര്‍ത്തും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആരാണ് വര്‍ഗ്ഗീയതയ്ക്ക് കേരളത്തില്‍ വെള്ളവും വളവും നല്കിക്കൊണ്ടിരുന്നത്? അക്കാര്യം അന്വേഷിക്കുന്ന ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിയും വിരല്‍ ആദ്യം ചൂണ്ടുക സി.പി.എമ്മിനും മുസ്ലീം ലീഗിനും കോണ്‍ഗ്രസ്സിനും നേരെയാകും. ഇന്നവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന എന്‍.ഡി.എഫ്, സിമി, പി.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, മനിത നീതി പസിരൈ, കെ.എഫ്.ഡി എന്നീ പേരുകളില്‍ പല രൂപത്തില്‍ ഓന്താവുന്ന സംഘടനയുമായി കിടപ്പറ പങ്കിടുന്നതില്‍ സി.പി.എമ്മും, മുസ്ലീംലീഗും, കോണ്‍ഗ്രസ്സും എക്കാലവും മത്സരിക്കുകയായിരുന്നു. ഏറെ രസം, ഇന്നിവര്‍ അന്യോന്യം പഴിചാരുകയാണ് എന്നതാണ്.

പതിറ്റാണ്ടുകളായി ന്യൂനപക്ഷ രാഷ്ട്രീയം സംബന്ധിച്ചു സി.പി.എം ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടു കൂട്ടരെ പ്രതിസ്ഥാനത്ത് നിര്‍ത്തും. ഒന്ന് അമേരിക്കയും, രണ്ടാമത് സംഘപരിവാറും. ലോകത്ത് മുസ്ലീങ്ങളുടെ നിലനില്പ്പിനെ ഈ രണ്ടുകൂട്ടരും ചോദ്യം ചെയ്യുകയാണ്, ഭീഷണി ആണ് എന്നാണു സി.പി.എം നിലപാട്. സി.പി.എം ഉയര്‍ത്തുന്ന ശത്രുപക്ഷ നിലപാടുകളില്‍ അമേരിക്കക്ക് ഒപ്പം ബി.ജെ.പിയെയും കക്ഷി ചേര്‍ത്തത് ബാബറി മസ്ജിദിന്റെ സ്വാഭാവിക പതനത്തോടെയാണ്. മുഖ്യശത്രുവായി കോണ്‍ഗ്രസ്സിനെ കാണുന്നതിനു പകരം ദ്വിമുഖ പ്രതിരോധം വഴി അവര്‍ക്കെതിരെയുള്ള വാള്‍മുനയുടെ മൂര്‍ച്ച കുറക്കുക എന്ന സിപിഎം അടവ് നയം ആണ് പ്രതിസ്ഥാനത്ത് ബിജെപിയെ കൂടി കക്ഷി ചേര്‍ക്കുന്നത്. തങ്ങളെ പരസ്യമായി ആക്രമിക്കുന്ന യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ പട്ടാളം വെടിവെച്ചാലും സി.പി.എം അതിനു കാരണക്കാര്‍ ആയി ആദ്യം കുറ്റം ചാര്‍ത്തുക ബിജെപിയുടെ തലയിലാണ്. മാത്രമല്ല, കയ്യിലിരിപ്പ് കൊണ്ട് കാല്ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്ന കോണ്‍ഗ്രസ്സിന്റെ അണികളില്‍ നിന്ന് മുസ്ലീങ്ങളെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അവര്‍ കൂട്ടം കൂട്ടമായി സി.പി.എമ്മിനു പിന്നില്‍ അണിചേരും എന്ന മിഥ്യാധാരണ അവരില്‍ ആരൊക്കെയോ അടിച്ചേല്പ്പിക്കുകയുണ്ടായി. അങ്ങിനെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ്സുമായി അവര്‍ മത്സരിച്ചതിന്റെ അനന്തരഫലങ്ങള്‍ കേരളത്തിലും ബംഗാളിലും വായിച്ചെടുക്കാം. അതുവഴി പില്‍ക്കാല രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ ചാലകശക്തി ക്ഷയിച്ചു വന്നുവെന്നത് അവരിന്നും തിരിച്ചറിഞ്ഞിട്ടില്ല. ന്യൂനപക്ഷ പ്രീണന ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടെ തുന്നിച്ചേര്‍ത്തായിരിക്കും ജനവികാരം ശമിക്കുമ്പോള്‍ സിപിഎം അഭിമന്യു വിഷയം ചര്‍ച്ച ചെയ്യുക. കാരണം, കാമ്പസ് ഫ്രണ്ടിന്റെ രാക്ഷസീയ അരുംകൊല ചര്‍ച്ച ചെയ്യുമ്പോഴും സി. പി.എം ഇടയ്ക്കിടെ വിളിച്ചു കൂവുന്നത് ബി.ജെ.പി, ബി.ജെ.പി എന്നാണ്! വര്‍ഗ്ഗീയത എന്നതിനപ്പുറം ഒരു അജണ്ടയോ, അതിനുള്ള പ്രത്യയശാസ്ത്ര പാണ്ഡിത്യമോ ഇല്ലാത്ത തീവ്രവാദികള്‍ക്ക് ബൗദ്ധികവൈക്കോല്‍ നല്‍കുന്നത് സി.പി.എം ആണ്. അങ്ങിനെയാണ് പണ്ടെങ്ങോ ഭാരതം കൊള്ളയടിച്ചു ഭരണം നടത്തിയ മുഗളന്മാരുടെ പിന്തുടര്‍ച്ചാവകാശികള്‍ ആണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ എന്നും ആയതിനാല്‍ നഷ്ടപ്പെട്ട ഗതകാല പ്രതാപം വീണ്ടെടുക്കേണ്ടത് അജണ്ടയായി കരുതി അതിനുവേണ്ടി എന്തും ചെയ്യണം എന്നും അവരുടെ മരമണ്ടയില്‍ തിരുകി കയറ്റിയത് ഇടതുപക്ഷ ബുദ്ധിഭ്രമം വന്ന ചിന്തകരാണ്! ജിഹാദും, വാളും, ചോരയും മാത്രം കയറി ഇറങ്ങിയിരുന്ന തീവ്രവാദികളുടെ ചിന്താധാരയില്‍ പ്രത്യയശാസ്ത്ര ഉച്ച കിറുക്ക് വിതറിയത് അവരാണ്!

ADVERTISEMENT

സി.പി.എം എന്നും, മുസ്ലീങ്ങള്‍ക്ക്് ഒപ്പവും, പ്രത്യേകിച്ച് മുസ്ലീം തീവ്രവാദത്തിന് ഒപ്പവും ആയിരുന്നു ഒളിഞ്ഞും, തെളിഞ്ഞും നിലയുറപ്പിച്ചിരുന്നത്. കാരണം, മിതവാദി മുസ്ലീങ്ങള്‍ ബിജെപിക്ക് എതിരെ നില്‍ക്കുന്നില്ല. അപ്പോള്‍, അവര്‍ക്ക് ചുടുചോറ് വാരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ തീവ്രവാദ മുസ്ലീങ്ങള്‍ തന്നെ വേണം. അവര്‍ക്കുള്ള എല്ലാവിധ സഹായ സഹകരണങ്ങളും സി.പി.എം എന്നും നല്കിപ്പോന്നിട്ടുണ്ട്. അതുകൊണ്ടാണ് തീവ്രവാദം ഇവിടെ പടര്‍ന്നു പന്തലിക്കാന്‍ പ്രധാന കാരണം സി.പി.എം ആണെന്ന് പറയുന്നത്. അതിനുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. മദനി, സാക്കീര്‍ നായിക്ക്, എം.എം.അക്ബര്‍, മുജാഹിദ് ബാലുശ്ശേരി, സൈനുദ്ദീന്‍ പാലക്കല്‍, ഒവൈസ് തുടങ്ങി ചെറുതും വലുതുമായ നിരവധി തീവ്രവാദ പ്രചാരകര്‍ കാമ്പസുകളില്‍ നുഴഞ്ഞു കയറിയപ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിന്നത് സി.പി.എം ആണ്. അതിനവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും, മൗലികാവകാശമെന്നും, ന്യൂനപക്ഷ സ്വാതന്ത്ര്യം എന്നും ഓമനപ്പേര് നല്‍കി! ഒരുകാലത്ത് ആശയസമരങ്ങള്‍ കൊണ്ടും ആധുനിക ചിന്താധാരകളും സാഹിത്യ സംവാദങ്ങളും കലാപരമായ കൊടുക്കല്‍ വാങ്ങലുകളും കണ്ടെത്തലുകളും പരീക്ഷണങ്ങള്‍ കൊണ്ടും സജീവമായിരുന്ന കാമ്പസുകളില്‍ തീവ്രവാദ കാസറ്റ് വിപ്ലവം കടന്നു വന്നപ്പോള്‍, ഭാരതീയ ചിന്താധാരകളെ പ്രതിരോധിക്കാനുള്ള എളുപ്പവഴിയായി അവര്‍ക്ക് പരവതാനി വിരിച്ചു കൊടുക്കാന്‍ മുമ്പന്തിയില്‍ എസ്.എഫ്.ഐ ഉണ്ടായിരുന്നു. ലൗജിഹാദിനും മതമൗലികവാദത്തിനും അഞ്ചാം നൂറ്റാണ്ടിലെ കാടന്‍ ആചാരങ്ങള്‍ക്കും വസ്ത്രധാരണത്തിനും കുടപിടിച്ച് കൊടുത്തവര്‍ തന്നെയാണ് രാഖി കെട്ടിയതിന്റെ പേരില്‍ ഹിന്ദു കുട്ടികളെ അവഹേളിച്ചു രസിച്ചത്! അതുകൊണ്ടാണ് അത്തരം ചിന്താഗതിക്കാരുടെ കൂടെ പിന്തുണയോടെ മിക്ക കാമ്പസുകളും എസ്.എഫ്.ഐ കയ്യേറി നിരങ്ങിയത്. കാമ്പസുകളിലെ എസ്.എഫ്.ഐയുടെ കരുത്ത് കാമ്പസിന് പുറത്ത് കടന്ന ശേഷം എങ്ങിനെ കൊഴിഞ്ഞു പോകുന്നു എന്ന് പഠനം നടത്തിയവര്‍ കണ്ടെത്തിയ ഉത്തരം, എസ്.എഫ്.ഐ.യുടെ ശക്തി അവരുടെ മാത്രം പിന്തുണ കൊണ്ടല്ല, മറിച്ച് എല്ലാവിധ പ്രതിലോമ ശക്തികളും ഹൈന്ദവ രാഷ്ട്രീയത്തിന്, അല്ലെങ്കില്‍ ഭാരതീയ ചിന്താധാരക്ക് എതിരെ ഒന്നിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞതിന്റെ പരിണിതഫലം ആണ് എന്നും അതിനാല്‍ കൊഴിഞ്ഞുപോക്ക് സ്വാഭാവികം ആണ് എന്നുമാണ്! തീവ്രവാദികള്‍ എപ്പോഴും മുഖംമൂടി അണിഞ്ഞാണ് രംഗത്തിറങ്ങുക. അവര്‍ ഒളിഞ്ഞുനിന്ന് പ്രവര്‍ത്തിച്ചതും സി. പി.എം പോലുള്ള സംഘടനകള്‍ക്ക് പിന്നിലാണ്. സിപിഎമ്മിനു ബിജെപിയെ പ്രതിരോധിക്കാന്‍ അവരെ ആവശ്യമായിരുന്നു. അവര്‍ക്കാ കട്ടെ, ആശയപരമായും ഭരണതലത്തിലും സിപിഎം പിന്തുണയും ആവശ്യമായിരുന്നു.

തീവ്രവാദികള്‍ക്ക് ഒരു ഭാഷയെ അറിയൂ. അത് ചോരയുടെ ഭാഷയാണ്. എന്നാല്‍ ഇന്ത്യയെപോലുള്ള ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്ത് അവര്‍ക്ക് സിറിയയിലെയും ഇറാഖിലെയും യെമനിലെയും സുഡാനിലെയും പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനവര്‍ക്ക് ഒരു കവചം വേണം. അങ്ങിനെ അവര്‍ പല കാലത്തും, പല വേഷത്തിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതിനു ഉദാഹരണം ആണ് നാളിത് വരെ ഒരു സ്ഥിരമായ പേര് പോലും സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത്. ലോകത്ത് തന്നെ പല കാലഘട്ടങ്ങളിലും പല പേരുകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. താലിബാന്‍, അല്‍ഖൈ്വദ, ജമായത്ത് ഇസ്ലാമി, ലഷ്‌കറി തോയ്ബ, ബൊക്കെ ഹറാം, ഐ.എസ്.ഐ.എസ് തുടങ്ങി ഒട്ടേറെ രൂപത്തിലും ഭാവത്തിലും അവര്‍ പ്രത്യക്ഷപ്പെടും. എല്ലാത്തിന്റെയും സ്രോതസ്സ് ഒന്നാണെങ്കിലും പരസ്പര ബന്ധം ഇല്ലെന്നു തോന്നുന്ന രൂപത്തില്‍ അവ വ്യാപിച്ചു കിടക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മിലിറ്റന്റ് ഇസ്ലാമിന് പ്രത്യക്ഷ പ്രവര്‍ത്തന സാധ്യത കുറവായതിനാല്‍ പുരോഗമന ആശയങ്ങളുടെ മറവില്‍ റാഡിക്കല്‍ ഇസ്ലാമിന്റെ കവചത്തില്‍ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതിനു വേണ്ടി പരിസ്ഥിതി, മനുഷ്യാവകാശം, സമാധാനം, വനസംരക്ഷണം, ജൈവകൃഷി, ദളിത് അവകാശങ്ങള്‍, ബാലവേല, അഴിമതി, വയല്‍ സംരക്ഷണം, ആതുരസേവനം, ആഗോളവല്ക്കരണം തുടങ്ങി എല്ലാ പൊതു ആശയങ്ങളുടെയും പിന്നില്‍ അവര്‍ വലിഞ്ഞു കയറും. പക്ഷെ, മിലിട്ടന്റ് ഇസ്ലാമില്‍ അതിനുള്ള പദാവലികളും ആശയ അടിത്തറയും ഇല്ലാത്തതിനാല്‍ അവര്‍ കൂട്ടുപിടിക്കുക തങ്ങളുടെ സ്‌പോണ്‍സര്‍മാരായ ഇടതുപക്ഷത്തെ തന്നെയാണ്. അങ്ങിനെ സി.പി.എം താവളത്തില്‍ നിന്ന് ബോണസ്സ് ആയി കിട്ടുന്ന ഹിന്ദുത്വ, ഫാസിസം, ന്യൂനപക്ഷ പീഡനം, ഭൂരിപക്ഷ വര്‍ഗ്ഗീയത, വംശഹത്യ തുടങ്ങിയ പല പദാവലികളും അവര്‍ ഏറ്റെടുക്കുകയോ വിലക്ക് വാങ്ങുകയോ ചെയ്യും. കഴിയാവുന്ന ഇടത് പക്ഷ-നിഷ്പക്ഷ-ഇടത് തീവ്രവാദ ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും വാടകക്കെടുക്കും. അവര്‍ ചര്‍ദ്ദിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വാരി വിഴുങ്ങിയാവും പിന്നീടവരുടെ പ്രവര്‍ത്തനം. അതിന് കലാലയങ്ങളിലും മറ്റും വലിയ സ്വീകാര്യത ലഭിക്കുന്നു. ‘ഞങ്ങള്‍ക്കും പറയാനുണ്ട്’, ‘വയലും കാടും വേണം’ ,’കടലും കാറ്റും വില്‍ക്കരുത്’ തുടങ്ങിയ പ്രാസാത്മക പദങ്ങള്‍ കൊലക്കത്തിക്ക് മൂര്‍ച്ചകൂട്ടുന്നവരുടെ വായില്‍ തിരുകി കൊടുക്കുന്നതും ഇടതുപക്ഷ ബുദ്ധിജീവികള്‍ തന്നെ. കേരളത്തില്‍ തന്നെ ഒട്ടേറെ സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഇത്തരം തീവ്രവാദ സംഘടനകളുടെ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വിലക്കെടുക്കാന്‍ പറ്റുന്ന എല്ലാവിധ ഹൈന്ദവ നാമധാരികളും അവരുടെ ചെലവിലാണ് ജീവിക്കുന്നത്. പലരെയും സ്വന്തം സ്ഥാപനങ്ങളില്‍ തീവ്രവാദികള്‍ തീറ്റി പോറ്റുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, അധ്യാപകര്‍, പ്രാസംഗികര്‍ തുടങ്ങി അവരുടെ നിര നീണ്ടതാണ്. സി.പി.എം ആകട്ടെ, അത്തരം അധരസേവനത്തെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്നു. അങ്ങിനെ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തകര്‍ക്ക് ഇരട്ട മുഖം നല്‍കുന്നതില്‍ സി.പി.എം നല്കിയ സംഭാവന ആണ് ഇവിടെ തീവ്രവാദം തഴച്ചു വളരാന്‍ കാരണം. അതുകൊണ്ടാണ് അഭിമന്യു സംഭവം നടക്കും വരെയും ഇവര്‍ക്കെതിരെ കമാന്ന് സി.പി.എം ഒരക്ഷരം മിണ്ടാതിരുന്നത്. ഇപ്പോഴും, പ്രതിസ്ഥാനത്ത് അവരെ നിര്‍ത്തുമ്പോള്‍ തന്നെ കൂട്ടുപ്രതി ബി.ജെ.പി ആണെന്നാണ് സി.പി.എം നിലപാട്. അതിന്റെ ഉദാഹരണം ആണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍. ഇത്തരം ബുദ്ധിജീവികള്‍ തന്നെയാണ് അന്യഥാ തള്ളിക്കളയേണ്ട മുസ്ലീം തീവ്രവാദ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത നല്‍കിയത്. അതിന്റെ ഫലമാണ് മാപ്പിള ലഹള പോലും മഹത്വവല്‍ക്കരിക്കപ്പെട്ടത്. കേവലം ആറു മാസം മാത്രം നീണ്ടുനില്‍ക്കുകയും ലക്ഷക്കണക്കിന് ഹിന്ദുക്കളെ നിര്‍ബന്ധിച്ചു മതം മാറ്റുകയും ആയിരക്കണക്കിന് പേരെ വെട്ടിനുറുക്കുകയും ചെയ്ത മലബാര്‍ കലാപത്തെ കുറിച്ചാണ് തൊണ്ണൂറു വര്‍ഷം നീണ്ടുനിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കാളും കൂടുതല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഗവേഷണം നടത്തുകയും വെള്ളപൂശുകയും ചെയ്തത് എന്നത് യാദൃച്ഛികമല്ല. ഇന്നിപ്പോള്‍ ഗുജറാത്ത് കലാപത്തിലെ ഇല്ലാത്ത നിറവയറിനെ കുറിച്ച് അലമുറയിടുന്നവര്‍ മാപ്പിള ലഹളയിലെ ക്രൂരതകളെ കുറിച്ച് സ്‌പെഷ്യല്‍ ജഡ്ജിയുടെ വിധിയിലെ രണ്ടു വാചകങ്ങള്‍ വായിച്ചാല്‍ മതി.

A pregnant woman carrying 7 months was cut through the abdomen by a rebel and she was seen lying dead on the way with the dead child projecting out of the womb. Another, a baby of six months was snatched away from the breast of its own mother and cut into two pieces.[18] https://en.wikipedia.org/
(ഏഴു മാസം മാത്രം പ്രായമായ ഒരു ചോരക്കുഞ്ഞിന്റെ മുഖം വയര്‍ കീറിയ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തേക്ക് തള്ളി വഴിയില്‍ കിടന്നിരുന്നു. മുല കുടിച്ചു കൊണ്ടിരുന്ന ആറു മാസം പ്രായമായ ഒരു കുട്ടിയെ അമ്മയുടെ മുലയോടൊപ്പം അറുത്തെടുത്ത് വെട്ടി നുറുക്കിയിരുന്നു എന്ന് സാരം) പണ്ടൊരു സിനിമയില്‍ നായിക പറഞ്ഞപോലെ, ”ഇത്രയൊക്കെയെ ചെയ്തുള്ളൂ. എന്നിട്ടാണ് ഈ കശ്മലന്മാര്‍…” എന്നാണു വാദം! ഇതിനെയാണ് മഹത്വവല്‍ക്കരിച്ചു ഇത്രയധികം ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുള്ളത്! അതിനെക്കാളേറെ രസം ഇത്തരം അക്കാദമിക് ഗവേഷണ നുണ വ്യാപാരം നടത്തി ഡോക്ടറേറ്റ് നേടിയവര്‍ അതിന്റെ പേരില്‍ പല സ്ഥാപനങ്ങളുടെയും നേതൃസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരായി! ഇങ്ങിനെയൊക്കെ ഒരു ജനതയെ തീവ്രവാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടവര്‍ ഇപ്പോള്‍ അന്യോന്യം ചോദിക്കുന്നു ‘ആരാണ്’ , ‘ആരാണ്’എന്ന്!

ഗള്‍ഫുകാരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കുളിമുറിക്ക് കാവല്‍ നില്‍ക്കാന്‍ രൂപീകരിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്‌സില്‍ നിന്ന് തുടങ്ങി കര്‍ണ്ണാടക, ഗോവ, കാശ്മീര്‍, ഝാര്‍ഖണ്ടിലേക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും ആഗോള തലത്തിലേക്കും പടര്‍ന്നു പിടിച്ചു, തിയേറ്ററുകള്‍ കത്തിക്കല്‍, മാറാട് കലാപം, നാദാപുരം കലാപം, തിരൂരിലെ ബിബിന്‍, തിരുവില്വാ മലയിലെ സിദ്ധന്‍, കാസര്‍ക്കോട്ടെ ബാലകൃഷ്ണന്‍, വാടാനപ്പള്ളിയിലെ രാജീവന്‍ തുടങ്ങി അഭിമന്യുവടക്കം കാപാലിക രാഷ്ട്രീയം 33 പേരുടെ ജീവനെടുത്തപ്പോള്‍ ആണ് സി.പി.എം ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ മുസ്ലീം തീവ്രവാദികളുടെ സഹായത്തോടെ കഴിയും എന്നും, അവരെ വാടകക്കൊലയാളികള്‍ ആയി ഉപയോഗിക്കാന്‍ കഴിയും എന്നുമായിരുന്നു സി.പി.എം തന്ത്രം! എന്നാലിപ്പോള്‍ പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയപ്പോള്‍ അല്ലെങ്കില്‍ സ്വന്തം വാലിനു തന്നെ തീ പിടിച്ചപ്പോഴാണ് അവര്‍ക്ക് നില്‍ക്കകള്ളി ഇല്ലാതെ ആയത്. അഭിമന്യു വധത്തിന് ഉത്തരവാദി ബി.ജെ.പി ആണെന്ന് സി.പി.എം പറയാതിരുന്നത് ഭാഗ്യം. ഒരു പക്ഷെ, സംഭവ സ്ഥലത്ത് വെച്ച് തന്നെ വിദ്യാര്‍ത്ഥികള്‍ മൂന്നു കൊലയാളികളെ പിടിച്ചു പോലീസില്‍ എല്പ്പിച്ചില്ലായിരുന്നു എങ്കില്‍ ഈ കേസും ബി.ജെ.പിയുടെ തലയില്‍ കെട്ടിവെച്ച് സി.പി.എം പ്രതികളെ രക്ഷപ്പെടുത്തി അച്ചാരം വാങ്ങുമായിരുന്നു. രണ്ടുകൂട്ടരും പയറ്റുന്ന തന്ത്രം അതാണല്ലോ. നൂറിലധികം വധശ്രമങ്ങള്‍, നൂറ്റി അമ്പതോളം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍, അമ്പതോളം സദാചാര സംഘഷര്‍ങ്ങള്‍ – ഇതൊക്കെ നടന്നപ്പോഴും സി.പി.എം അവരെ വെള്ളപൂശുക ആയിരുന്നു. പോലീസ് അവര്‍ക്ക് കൂട്ട് നില്ക്കുക ആയിരുന്നു. കാശ്മീര്‍ വഴി കയറ്റി വിട്ട നാല് പേര്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചപ്പോഴും പട്ടാളത്തെ അപലപിക്കാന്‍ ആണ് സി.പി.എം ശ്രമിച്ചത്. മാത്രമല്ല, ‘അവന്റെ ശവശരീരം കാണേണ്ട എന്ന് പറഞ്ഞില്ലെങ്കില്‍ കേസാകും’ എന്ന് മാതാപിതാക്കളെ പറഞ്ഞു പഠിപ്പിച്ചു പ്രക്ഷേപണം ചെയ്യാന്‍ സഹായിച്ചത് സി.പി.എം ആയിരുന്നു.

ഇപ്പോള്‍ തന്നെ അഭിമന്യുവിന്റെ കൊലയാളികളുടെ പേരില്‍ യു.എ.പി.എ ചുമത്തണ്ട സാഹചര്യം ഇല്ല എന്ന നിലപാട് ആണ് സി. പി.എമ്മിന്. അതുപോലെ, കാമ്പസുകളില്‍ ലൗജിഹാദ് പ്രതിഭാസം തിളച്ചു മറിയുന്നു എന്നും, മുസ്ലീം പെണ്‍കുട്ടികള്‍ വരെ ആങ്ങളമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ കണ്ടെത്തിയിട്ടും സി. പി.എമ്മും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ഒത്തൊരുമിച്ചു നിഷേധിക്കുകയാണ് ഉണ്ടായത്. അഖില കേസില്‍ സി.പി.എം തീവ്രവാദികള്‍ക്ക് ഒപ്പമായിരുന്നു. ഒരു നിയോജക മണ്ഡലത്തില്‍ ആയിരത്തില്‍ കൂടുതല്‍ അംഗങ്ങള്‍ പോലും ഇല്ലാത്ത ഒരു ഈര്‍ക്കിള്‍ സംഘടനക്ക് ഹാദിയ കേസ് വാദിക്കാന്‍ പത്ത് കോടി പിരിച്ചെടുക്കാന്‍ കഴിഞ്ഞത് എങ്ങിനെ എന്ന ചോദ്യം പിണറായിയുടെ പോലീസ് മൂടി വെച്ചു. ഈയിടെ എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ തീവ്രവാദികളുടെ മസ്തിഷ്‌ക പ്രക്ഷാളന കേന്ദ്രം ആയ സത്യസരണിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എഴുപതില്‍ അധികം ഇരകള്‍ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അതാവട്ടെ രേഖപ്പെടുത്തിയ കണക്കാണ്. രേഖപ്പെടുത്താത്ത കണക്കില്‍ ഹാദിയ മുതല്‍ പ്രമാദമായ പല കേസുകളിലെ കക്ഷികളും ഉണ്ട്. അതിലധികവും ഉന്നത വിദ്യാഭ്യാസം നേടിയവര്‍. ഹാദിയ കേസോടെ ഈ സംഭവം അവസാനിച്ചു എന്ന് കരുതിയെങ്കില്‍ തെറ്റി. രണ്ടാഴ്ച മുമ്പ് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്ന് മറ്റൊരു ആതിരയെ കാണാതായിരിക്കുന്നു. കത്തുകള്‍ വല്ലതും എഴുതി വെച്ചിട്ടുണ്ടാകുമോ എന്ന് അറിയാന്‍ യുവതിയുടെ പുസ്തകങ്ങള്‍ പരിശോധിച്ച രക്ഷിതാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് അറബിയില്‍ എഴുതിയ ലേഖനങ്ങളും, കുറിപ്പുകളും ആണ്. സാംക്രമിക രോഗം കുട്ടിക്ക് പകര്‍ന്നു കിട്ടിയത് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് എന്നാണ് വിവരം. അപ്പോഴും, പിണറായിയുടെ പോലീസ് പറയും, ലൗ ജിഹാദോ? അതൊക്കെ ഭൂരിപക്ഷ വര്‍ഗ്ഗീയത വളരാന്‍ ഉള്ള സംഘപരിവാര്‍ പ്രചാരണം അല്ലെ എന്ന്! ആ കുട്ടി വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ആണോ അതോ സത്യസരണിയില്‍ ആയിരുന്നോ പോയിരുന്നത് എന്ന് പോലീസ് അന്വേഷിക്കില്ല. അതുപോലെ ജസ്‌ന എന്ന പെണ്‍കുട്ടി ബംഗളുരു വഴി രാജ്യം വിട്ടെന്ന് വാര്‍ത്ത കേള്‍ക്കുന്നു. എങ്ങോട്ട് പോയി? എന്തുകൊണ്ട് ഇതിങ്ങനെ അനുസ്യൂതം, നിര്‍ഭയം നടക്കുന്നു? കാരണം ഒന്നേയുള്ളൂ. സിപിഎം-കോണ്‍ഗ്രസ്-മുസ്ലീം ലീഗ് അച്ചുതണ്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ മത്സരിക്കുന്നു.

അഭിമന്യു വധക്കേസിലെ പ്രതികള്‍

അത് കൂടാതെ എണ്‍പതുകള്‍ മുതല്‍ തീവ്രവാദികള്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന ഒരു അജണ്ട ഉണ്ട്. എല്ലാ താക്കോല്‍ സ്ഥാനങ്ങളിലും എന്ത് വിലകൊടുത്തും കയറി പറ്റുക എന്നതായിരുന്നു അത്. അതിനു വേണ്ടി കൈക്കൂലി, ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, മാര്‍ക്ക് തിരുത്തല്‍, ഭരണ സ്വാധീനം തുടങ്ങി എല്ലാ മാര്‍ഗ്ഗങ്ങളും അവര്‍ ഉപയോഗിച്ചതിന്റെ തെളിവാണ് മുന്‍ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തുറന്നു പറഞ്ഞത്. ഇന്നിപ്പോള്‍ സത്യസരണിയില്‍ റെയ്ഡ് നടത്തിയിട്ട് ഒന്നും കിട്ടിയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍ പറയാത്ത ഒരു സത്യമുണ്ട്. അത്തരം റെയ്ഡുകള്‍ നടക്കും മുമ്പേ പ്രതികള്‍ക്ക് വിവരം ചോര്‍ത്തി കൊടുക്കാന്‍ ഇവിടെ സംവിധാനം ഉണ്ട്. അതുകൊണ്ടാണ് അഭിമന്യു കേസില്‍, പോലീസ് റെയ്ഡ് പോലീസില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടുന്നു എന്ന് പോലീസ് മേധാവികള്‍ക്ക് സമ്മതിക്കേണ്ടി വന്നത്! കൂടാതെ വേറൊരു കാര്യം കൂടെ പോലീസ് പറഞ്ഞു. ”മൊബൈല്‍ ഫോണ്‍ വഴി പ്രതികള്‍ക്ക് സന്ദേശം എത്തിക്കാന്‍ സ്ത്രീ വളണ്ടിയര്‍മാരുടെ ഒരു നിര അവര്‍ വാര്‍ത്തെ ടുത്തിട്ടുണ്ട് എന്ന്. അതായത്, അംഗങ്ങള്‍ ആയ പുരുഷന്മാര്‍ സന്ദേശം കൈമാറുമ്പോള്‍ വിവരം പോലീസ് അന്വേഷിക്കും. അതിനു പകരം, കണ്ണൂര്‍ ഉള്ള ഒരു തീവ്രവാദിക്ക് കൊച്ചിയില്‍ ഉള്ള ഒരു തീവ്രവാദിക്ക് സന്ദേശം കൈമാറണം എങ്കില്‍ കണ്ണൂരില്‍ ഉള്ള സ്ത്രീ വളണ്ടിയര്‍ കൊച്ചിയില്‍ ഉള്ള സ്ത്രീ വളണ്ടിയര്‍ക്ക് സന്ദേശം എത്തിക്കുന്നു. അത് കൊച്ചിയില്‍ ഉള്ള തീവ്രവാദിക്ക് നേരിട്ട് ലഭിക്കുന്നു. അതായത്, വിശുദ്ധ യുദ്ധത്തില്‍ സ്ത്രീകളും പങ്കെടുക്കുന്നു. എന്നാല്‍, കാമ്പസിലെ പെണ്‍കുട്ടികളെ വരെ തീവ്രവാദികള്‍ കാസറ്റ് വിപ്ലവത്തില്‍ ഉപയോഗിച്ചിരുന്നു എന്ന് എ.ബി.വി.പി പോലുള്ള സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ അവരെ അടിച്ചിരുത്തുകയായിരുന്നു സി.പി.എം പരിഷകള്‍! വാര്‍ത്ത ചോര്‍ത്തലുകള്‍ക്ക് പുറമേ ബൗദ്ധികമായി ജിഹാദിന് യുവാക്കളെ സന്നദ്ധമാക്കുന്ന ഒരു അധ്യാപക നിരയും തീവ്രവാദ സംഘടനകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. മലബാറില്‍ പല ഹൈസ്‌കൂളുകളിലും ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി മുതലായ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രത്യേക പരിശീലനം കിട്ടിയ അധ്യാപകരെ തന്നെ ഇവര്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, നയരൂപീകരണ കേന്ദ്രങ്ങള്‍ തുടങ്ങി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കങ്ങള്‍ അറിയാന്‍ വരെ അത്തരം പാര്‍ട്ടികളില്‍ നുഴഞ്ഞു കയറി ഇവര്‍ പ്രവര്‍ത്തിക്കുന്നു.

അവിടെയും തീരുന്നില്ല സി.പി.എമ്മിനു തീവ്രവാദത്തോടുള്ള മൃദു സമീപനം. ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ മാനുഷിക പ്രശ്‌നങ്ങള്‍ കേട്ട് കേരളം ലജ്ജിച്ചു തല താഴ്ത്തിയപ്പോള്‍ ആണ് ആ കോളേജിനു സ്വയംഭരണ പദവിക്ക് വേണ്ടി സി.പി.എം ശുപാര്‍ശ ചെയ്യുന്നത്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സിലബസില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന ആരോപണം ഉണ്ടായപ്പോഴും സിപിഎം മൗനം പാലിച്ചു. മാത്രമല്ല, മുസ്ലീംലീഗ് അടക്കമുള്ള നേതാക്കള്‍ പിണറായിയെ ചെന്ന് കണ്ടപ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കാം എന്ന് ഉറപ്പ് നല്‍കി എന്നാണ് കുഞ്ഞാലിക്കുട്ടിയും മതനേതാക്കളും പ്രസ്താവന ഇറക്കിയത്. ഈ സ്‌കൂളില്‍ തന്നെയാണ് സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് നടത്തുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ജോലി ചെയ്തിരുന്നത്. ഈ സ്‌കൂളിന്റെ രക്ഷാധികാരി മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് ആണെന്നത് തന്നെ തീവ്രവാദികളും മുസ്ലീംലീഗും തമ്മിലുള്ള ബാന്ധവത്തിന് തെളിവാണ്. സിലബസിലെ കാര്യം തങ്ങള്‍ക്ക് അറിയില്ല, അത് മുംൈബയിലെ ഒരു സ്ഥാപനം ആണ് തയ്യാറാക്കിയത് എന്നാണ് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞത്. ഏതാണ് ഈ സ്ഥാപനം എന്നും, ആരാണ് അവര്‍ക്ക് സിലബസ് നിശ്ചയിക്കാന്‍ അധികാരം കൊടുത്തത് എന്നും സര്‍ക്കാര്‍ ചോദിച്ചില്ല. പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രം അല്ലല്ലോ അദ്ധ്യാപകന്‍ പഠിപ്പിക്കുക. പാഠഭാഗത്ത് സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം ഉണ്ടെങ്കില്‍ എന്താകും അവിടെ ശരിക്കും പഠിപ്പിക്കുക എന്ന് ഊഹിക്കാമല്ലോ. പ്രത്യേകിച്ച് സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍. എന്നിട്ടും പിണറായിയുടെ പോലീസിന് ആ സ്‌കൂള്‍ മാതൃകാ സ്ഥാപനം ആണ്! മലപ്പുറം ജില്ലയുടെ വനമേഖലയില്‍ ഇപ്പോഴും നായ്ക്കളെ വെട്ടിയും മറ്റും തീവ്രവാദികള്‍ പരിശീലനം നടത്തുന്നുണ്ട്. ഒരിക്കല്‍ അവിടെ നിന്ന് വെട്ടും കൊണ്ട് ഓടി രക്ഷപ്പെട്ട നായ്ക്കളെ കുറിച്ച് അന്വേഷിക്കാന്‍ പോയ പോലീസുകാര്‍ക്ക് സി.പി.എം-ലീഗ് നിര്‍ദ്ദേശം ”അത് നായ്ക്കള്‍ കത്തിയെടുത്ത് പുറം ചൊറിയുമ്പോള്‍ ഉണ്ടായ മുറിവാണെന്ന്” റിപ്പോര്‍ട്ട് കൊടുക്കാന്‍ ആയിരുന്നു. അതുപോലെയാണ് ബേപ്പൂരിലെ ബോട്ട് കത്തിക്കല്‍, മിഠായി തെരുവ് തീപ്പിടുത്തം, വേങ്ങര പൈപ്പ് ബോംബ് കേസ് മുതലായവ. ഹവാല ഇടപാട്, കള്ളക്കടത്ത്, ലഹരി വസ്തു വില്‍പ്പന, മാഫിയ പ്രവര്‍ത്തനം, അതിര്‍ത്തിയില്‍ നിന്ന് നികുതി വെട്ടിച്ചു സാധനങ്ങള്‍ കടത്തല്‍, മനുഷ്യക്കടത്ത് എന്നിവയൊക്കെ നടത്താന്‍ ആളുകളെ സപ്ലൈ ചെയ്യുന്നതും തീവ്രവാദികള്‍ തന്നെ. അവര്‍ക്കൊക്കെ ആരാണ് പോലീസ് സംരക്ഷണം നല്‍കുന്നത് എന്നും ജനങ്ങള്‍ക്ക് അറിയാം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകള്‍ പിടിക്കാത്ത ഒരു ദിവസം പോലും ഇല്ല. അതെല്ലാം തേഞ്ഞു മാഞ്ഞു പോകുന്നതും രാഷ്ട്രീയ ഇടപെടല്‍ അല്ലാതെ മറ്റെന്താണ്? കേരളത്തിന്റെ വികസനത്തിന് കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാത്തത് ആണ് ഏക കാരണം എന്ന് വാദിച്ചു മാസങ്ങള്‍ ആയി ചിലരൊക്കെ ഓടി നടക്കുന്ന കാര്യവും ഇതോടൊന്നിച്ചു വേണം വായിക്കാന്‍!

എസ്.ഡി.പി.ഐ. വളണ്ടിയര്‍സേന

വാട്‌സ് ആപ്പ് ഹര്‍ത്താലിലേക്ക് നയിച്ച സംഭവം എന്താണ്? കഠ്വ വിഷയം വര്‍ഗ്ഗീയവല്‍ക്കരിച്ചത് ആരാണ്? അത് ബി.ജെ.പിയുടെ തലയില്‍ ആരാണ് കെട്ടിവെച്ചത്? ഹര്‍ത്താലുകാര്‍ ചോദിക്കുന്ന ഒരു കാര്യമുണ്ട്. സിപിഎമ്മില്‍ നിന്നാണ് തങ്ങള്‍ ആ വിഷയം വ്യക്തമായി മനസ്സിലാക്കിയത് എന്നും, ഹര്‍ത്താലില്‍ ധാരാളം സി.പി.എമ്മുകാര്‍ ഉണ്ടായിരുന്നു എന്നും, അപ്പോള്‍ തങ്ങള്‍ക്ക് എതിരെ മാത്രം നടപടി എടുക്കുന്നത് അനീതിയല്ലേ എന്നും. അതുകൊണ്ടാണ് ഹര്‍ത്താല്‍ പ്രതികള്‍ പോലീസിനു മുമ്പിലൂടെ തേരാപാരാ നടന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത്. ചിലരെ അറസ്റ്റ് ചെയ്യരുത് എന്ന് വരെ സിപിഎം പോലീസിനു നിര്‍ദ്ദേശം കൊടുത്തത് കൊണ്ടാണ് ഒളിവിലായിരുന്ന പലരും ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത്. ഇപ്പോള്‍ അഭിമന്യു വിഷയം കത്തി നിന്നപ്പോള്‍ ആണ് പോലീസ് ചിലരെ ചോദ്യം ചെയ്തു പ്രഹസനം നടത്തിയത്. അതുപോലെ, ഹര്‍ത്താലിന് ആഹ്വാനം നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ചും പോലീസിനു കൃത്യമായ വിവരം ഉണ്ട്. അതിലേക്ക് നയിച്ച സംഭവ വികാസങ്ങളും പോലീസിനു അറിയാം. നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന മൊബൈല്‍ ഷോപ്പുകള്‍ കണ്ടു ജനം മൂക്കത്ത് വിരല്‍വെക്കുമ്പോഴും പോലീസിനു മാത്രം ഒരസ്വഭാവികതയും തോന്നിയില്ല! അത്തരം ഷോപ്പുകള്‍ തുടങ്ങാന്‍ സാഹചര്യം ഒരുക്കി കൊടുക്കുന്നതും പണം മുടക്കുന്നതും തീവ്രവാദികള്‍ ആണ്. അവര്‍ വഴിയാണ് വാട്‌സ് ആപ്പ്, സമൂഹ മാധ്യമ ശൃംഖല പ്രവര്‍ത്തിക്കുന്നത് എന്നതും പോലീസിനു മാത്രം അറിയാത്ത രഹസ്യം ആണ്. മലപ്പുറം ജില്ലയില്‍ വാഴക്കുഴി എന്ന ഗ്രാമം സത്യസരണിയില്‍ എത്തി മതം മാറുന്നവരെ പുനരധിവസിപ്പിക്കാന്‍ പോപ്പുലര്‍ ഫണ്ട് വിലക്ക് വാങ്ങിയതാണ്. മതം മാറി വരുന്നവര്‍ക്ക് വീടും ജീവിത സാഹചര്യവും അവര്‍ ഒരുക്കി കൊടുക്കുന്നു. പോലീസ് ഭാഷയില്‍ ഒരു കടലാസ്സ് സംഘടന ആയ പോപ്പുലര്‍ ഫ്രണ്ടിനു ശതകോടി മുതല്‍ മുടക്ക് വരുന്ന ഈ പദ്ധതിക്ക് പണം എവിടെ നിന്ന് വരുന്നു എന്ന് പോലീസിനു മാത്രം അറിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വരുമാന സ്രോതസ്സ് കേവലം മാഫിയ പ്രവര്‍ത്തനത്തില്‍ നിന്നു കിട്ടുന്ന നക്കാപ്പിച്ച അല്ല. ആഗോള തീവ്രവാദ സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് നാല് ദിവസം കൊണ്ട് ഹാദിയ കേസില്‍ കോടികള്‍ പിരിക്കാന്‍ അവര്‍ക്ക് സാധിച്ചത്.

ഇപ്പോഴും സിപിഎം ആശ്വസിക്കുന്നത് സമുദായ നേതാക്കളും പുരോഹിതരും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞു എന്നാണ്. എന്നാല്‍, ആ തള്ളിപ്പറഞ്ഞ സാഹചര്യം പരിശോധിക്കാന്‍ സിപിഎം ശ്രമിക്കുന്നില്ല. കാരണം, അന്വേഷണം ആഴത്തില്‍ ചെല്ലുമ്പോള്‍ അതിനുള്ള പ്രേരണയും സിപിഎം നിര്‍ദ്ദേശമായിരുന്നു എന്ന് തെളിയും.

വാട്‌സാപ്പ് ഹര്‍ത്താലുകാര്‍ കെ.എസ്. ആര്‍.ടി.സി. ബസ് തടഞ്ഞപ്പോള്‍

പ്രതിസ്ഥാനത്തെ മുസ്ലീം ലീഗ്
സി.പി.എമ്മിനെപ്പോലെ തന്നെ കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച കക്ഷിയാണ് മുസ്ലീം ലീഗ്. അവരുടെയും ഭാഷ്യം, കേരളത്തില്‍ തീവ്രവാദം വളരുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതകൊണ്ടാണ് എന്നാണ്. കേരളത്തില്‍ ബിജെപിയുടെ ശക്തി 15% വോട്ടുകള്‍ ആണ്. അതിന്റെ നാലും അഞ്ചും ഇരട്ടി ശക്തിയുള്ള വടക്കേ ഇന്ത്യയില്‍ ഇല്ലാത്ത തീവ്രവാദം ഇവിടെ എങ്ങിനെ എത്തി? അതില്‍ നിന്ന് മനസ്സിലാവുന്നത് ഇവിടെ തീവ്രവാദം വളര്‍ന്നത് ബിജെപി ദുര്‍ബലമായത് കൊണ്ടാണ് എന്നല്ലേ? ലീഗിന്റെ വാദം ശരിയാണ് എങ്കില്‍ വടക്കേ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ എന്നൊരു ജനവിഭാഗമേ ഉണ്ടാകില്ലായിരുന്നു. കോണ്‍ഗ്രസ്സും അവരുടെ പ്രചാരണ വിഭാഗം വിലക്ക് വാങ്ങിയ ഇടതുപക്ഷ കൂലിയെഴുത്തുകാരും പ്രചരിപ്പിക്കുന്ന വര്‍ഗ്ഗീയത അല്ലാതെ എന്താണ് വടക്കേ ഇന്ത്യയില്‍ ഉള്ളത്? പശുവും ആടും നിറവയറും തൃശൂലവും ഒക്കെ എത്ര നാള്‍ ആഘോഷിച്ച നുണകള്‍ ആണ്! അത്തരം നുണകള്‍ ആണ് ഇവിടെ തീവ്രവാദം വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയത്.

ഇപ്പോള്‍ മുസ്ലീം ലീഗിലെ തീവ്രവാദ വിഭാഗ നേതാക്കള്‍ വരെ പറയുന്നത് വര്‍ഗ്ഗീയത തുലയട്ടെ എന്നാണ്. എന്നാല്‍, നാളിത് വരെ ആ തീവ്രവാദികളുടെ വോട്ടുകള്‍ വാങ്ങിയാണ് ഇന്ന് പൊയ്മുഖം അണിയുന്ന മതേതര ദല്ലാളന്മാര്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചു വന്നിട്ടുള്ളത്. അവരില്‍ ചിലര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ നാളിത് വരെ തീവ്രവാദികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. അവര്‍ക്ക് ലീഗ് നല്‍കിയ പിന്തുണയുടെ ഒട്ടേറെ കഥകള്‍ അങ്ങാടിപ്പാട്ടാണ്. തീവ്രവാദികളെ കുറിച്ച് മാതൃഭൂമിയില്‍ ലേഖനം എഴുതിയ ഒ.വി.വിജയന്റെ പ്രതിമ കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ തകര്‍ത്ത കേസ് ആരാണ് ഒതുക്കി തീര്‍ത്തത്? തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കരുത് എന്ന തീവ്രവാദികളുടെ നിലപാടിന് വഴങ്ങി കൊടുത്തത് ആരാണ്? തുഞ്ചന്‍ പറമ്പ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കരുത് എന്ന് പ്രമേയം പാസ്സാക്കിയത് ഈ പറയുന്ന മുസ്ലീംലീഗ് നേതാക്കള്‍ തന്നെയല്ലേ! (അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഉള്ള ത്രാണി എം.ടി യെപ്പോലുള്ള പ്രതിഭകള്‍ക്കും ഉണ്ടായില്ല).

2011 ലെ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലീം ലീഗ് കോട്ടക്കലില്‍ 11 സമുദായ സംഘടനകളുടെ സമ്മേളനത്തിന് നേതൃത്വം കൊടുക്കുകയുണ്ടായി. കുറ്റിപ്പുറത്ത് ഏറ്റ കനത്ത പരാജയത്തിനു പരിഹാരം കാണുക ആയിരുന്നു അജണ്ട. അന്ന് മുതല്‍ ലീഗ് തുടര്‍ന്ന് വരുന്ന നിലപാട് എല്ലാ തീവ്രവാദികളെയും കൂടെ നിര്‍ത്തുക എന്നതാണ്. അന്നുണ്ടാക്കിയ ധാരണ പ്രകാരം ആണ് വേങ്ങരയില്‍ ലീഗ് ജയിച്ചത്. പ്രത്യുപകാരമായി ആവശ്യപ്പെട്ട എന്തും ലീഗ് നല്കിയിട്ടുണ്ട്. പല തീവ്രവാദ കേസുകളും ഭരണ സ്വാധീനം ഉപയോഗിച്ച് ഒതുക്കി കൊടുത്തതില്‍ ലീഗ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. മാത്രമല്ല, പാര്‍ലമെന്റില്‍ അടക്കം ലീഗ് അവര്‍ക്ക് വേണ്ടി വാദിച്ചത് രേഖകളില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ”നിരപരാധികള്‍ ആയ പാവപ്പെട്ട മുസ്ലീം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു” എന്നാണു ലീഗ് എം.പി വിമര്‍ശിച്ചത്. ആരായിരുന്നു ഈ പാവപ്പെട്ട, നിരപരാധി മുസ്ലീം യുവാക്കള്‍? തടിയന്റിവിടെ നസീറും മദനിയും നാറാത്ത് കേസിലെ പ്രതികളും കളമശ്ശേരി കേസുകളിലെ പ്രതികളും കാശ്മീരില്‍ സൈന്യത്തെ ആക്രമിക്കുന്നവരും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചു പിടിയില്‍ ആയവരും കോയമ്പത്തൂര്‍, ബംഗളൂരു ബോംബ് സ്‌ഫോടന കേസ്സിലെ പ്രതികളും മറ്റുമാണ് ലീഗിന്റെ നിരപരാധികള്‍! അവരാണ് ഇപ്പോള്‍ പറയുന്നത് തീവ്രവാദികള്‍ക്ക് തങ്ങള്‍ എതിരാണ് എന്ന്. എന്‍.ഐ.എ കുറ്റക്കാര്‍ ആണ് എന്ന് കണ്ടെത്തിയവരെ ആണ് ലീഗ് കുറ്റവിമുക്തര്‍ ആക്കിയത്!

ഇപ്പോള്‍ എളമരം കരീം അടക്കമുള്ള നേതാക്കള്‍ മുസ്ലീം ലീഗിനെ വെള്ള പൂശുകയാണ്. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ മാറാട് കലാപം എസ്.ഡി.പി.ഐയുടെ തലയില്‍ കെട്ടിവെച്ച് ലീഗുമായുള്ള സന്ധിക്ക് വേദി ഒരുക്കുകയാണ് എളമരം. അദ്ദേഹം നാളിത് വരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുന്നു. മാറാട് കലാപത്തില്‍ തീവ്രവാദികള്‍ക്ക് ഒപ്പം ലീഗും ഉണ്ടായിരുന്നു. ഒട്ടേറെ ലീഗ് നേതാക്കള്‍ അടക്കം കേസില്‍ പ്രതികള്‍ ആണ്. കലാപാനന്തരം അടച്ചു സീല്‍ ചെയ്ത മാറാട് പള്ളി തുറന്ന് ആരാധന നടത്തിയത് ഇ.അഹമദ് ആയിരുന്നു. അന്നൊക്കെ എളമരം ഉന്നയിച്ച ആരോപണം, മാറാട് കലാപത്തിന്റെ പേരില്‍ മുസ്ലീംലീഗ് പിരിച്ചെടുത്ത പത്തു കോടി എവിടെ എന്ന്! ഇപ്പോള്‍ എളമരത്തിനു ലീഗ് നിഷ്‌കളങ്കരാണ്.

കള്ളക്കടത്ത്, മാഫിയ കേസ്സുകള്‍, തീവ്രവാദ കേസ്സുകള്‍ തുടങ്ങി എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളിലും പ്രതികളെ മണിക്കൂറുകള്‍ക്ക കം വിദേശത്തേക്ക് കടത്താന്‍ തന്നെ ലീഗിന് സംവിധാനം ഉണ്ട്. അതിന്റെ ഗുണഭോക്താക്കള്‍ ആണ് സിപിമ്മും എസ്.ഡി.പി.ഐയും. സംഘടന തലത്തിലും മറ്റെല്ലാ തരത്തിലും ലീഗിന് അതിന് സംവിധാനം ഉണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ഏറ്റവും കൂടുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഗള്‍ഫില്‍ ഉള്ളത് ലീഗുകാര്‍ക്കാണ്. അതിനാല്‍, വിസയും ടിക്കറ്റും എടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികളെ രക്ഷപ്പെടുത്താന്‍ ലീഗിന് കഴിയും. അഭിമന്യു കേസില്‍ തന്നെ ലീഗിന്റെ സേവനം പ്രതികള്‍ ഉപയോഗിച്ച് കാണും എന്ന് സംശയിക്കുന്നവരും ഉണ്ട്. എന്നാല്‍, പ്രതികള്‍ കടന്നു കളയും വരെ പോലീസ് കണ്ണടച്ചിരുന്നത് ആരുടെ നിര്‍ദ്ദേശം മൂലമാണ്. ഇപ്പോള്‍ പറയുന്നു, പ്രതികള്‍ വിദേശത്തേക്ക് കടന്നു കളഞ്ഞു എന്നും, അവര്‍ക്ക് കള്ളപ്പാസ്‌പോര്‍ട്ടുള്ള വിവരം അറിയില്ലായിരുന്നു എന്നും. എത്ര വിചിത്രമായ വാദം! എല്ലാ തീവ്രവാദികളും കുറ്റവാളികളും പോലീസിനെ അറിയിച്ചാണല്ലോ കള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുന്നത്! ഹവാല, നികുതി വെട്ടിപ്പ്, കള്ളക്കടത്ത്, കള്ളനോട്ടടി, മയക്ക് മരുന്ന് കച്ചവടം തുടങ്ങി മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ പല ലീഗ് നേതാക്കളും ഉപയോഗിക്കുന്നത് എസ്.ഡി.പി.ഐ മാഫിയ സേനയെ ആണ്.

അതുകൊണ്ടാണ് പലപ്പോഴും ലീഗിന്റെയും, എസ്.ഡി.പി.ഐയുടെയും ശബ്ദം ഒന്നാകുന്നത്. ദേശീയപാത സ്ഥലമേറ്റെടുക്കല്‍, കഠ്വ സംഭവം, വാട്‌സ് ആപ്പ് ഹര്‍ത്താല്‍, മലപ്പുറം ജില്ല വിഭജനം, ഇരവാദം, കൊടിഞ്ഞി ഫൈസല്‍ വധം, ഭിക്ഷാടന നിരോധനം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സമരമുഖത്ത് ലീഗും എസ്.ഡി.പി.യും ഒന്നിച്ചായിരുന്നു. അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ഒന്നായിരുന്നു. ആ ലീഗ് ആണ് ഇപ്പോള്‍ പറയുന്നത് തീവ്രവാദത്തിന് തങ്ങള്‍ എതിരാണ് എന്ന്! മാറാട് കലാപത്തില്‍ അവര്‍ കൂട്ടുപ്രതികള്‍ ആയിരുന്നു. രണ്ടാം മാപ്പിള കലാപത്തെ കുറിച്ചും, മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിലും, മലബാര്‍ കേന്ദ്രീകരിച്ച്, മലപ്പുറം ആസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ കുറിച്ചും അവര്‍ക്ക് ഒരേ അഭിപ്രായമാണ്. പുതിയ സംസ്ഥാനം എന്ന എസ്.ഡി.പി.ഐ മുദ്രാവാക്യം ഇപ്പോള്‍ പുറത്തെടുക്കേണ്ട എന്ന് യൂത്ത് ലീഗിന് മുസ്ലീം ലീഗ് നിര്‍ദ്ദേശം നല്‍കിയത് ഈയിടെയാണ്. അവരുടെ നിലപാടുകള്‍ ഏകീകൃതമാണ്. കാലക്രമത്തില്‍ മാത്രം ആണ് വ്യത്യാസം. എന്നാല്‍, ലീഗിന്റെ പുറംപൂച്ചിന്റെ കള്ളി അറിയുന്ന യൂത്തന്മാര്‍ സമൂഹ മാധ്യമങ്ങളില്‍ പുതിയ സംസ്ഥാന വാദം സജീവമാക്കി നിലനിര്‍ത്തുന്നുണ്ട്. കാശ്മീര്‍, പലസ്തീന്‍, മുത്തലാഖ്, കേന്ദ്രത്തോടുള്ള സമീപനം, മുഖ്യ ശത്രു, ഏകീകൃത സിവില്‍ കോഡ്, മതമൗലികവാദം, ആചാരങ്ങളും പര്‍ദ്ദ പോലുള്ള വസ്ത്രധാരണവും, മതപ്രചാരണം, ശരീയത്ത് കോടതികള്‍ സ്ഥാപിക്കല്‍, മതേതരത്വം തുടങ്ങി താലിബാന്‍, അല്‍ഖൈ്വദ, ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരവാദികള്‍ വരെയുള്ള വിഷയങ്ങളിലും ലീഗിന് എസ്.ഡി.പി.ഐയില്‍ നിന്ന് വ്യത്യസ്തമായ നിലപാട് ഉള്ളതായി തെളിവില്ല.

ലീഗിന്റെ വളര്‍ച്ചക്ക് തണലേകിയത് സിപിഎമ്മും, കോണ്‍ഗ്രസും ആണെങ്കില്‍ ലീഗില്‍ നിന്നാണ് കേരളത്തില്‍ തീവ്രവാദം വളരുന്നത്. കാരണം, ഭരണത്തിന്റെ തണലില്‍ തീവ്രവാദ, മതേതര വിരുദ്ധ നിലപാടുകള്‍ക്ക് സര്‍വ്വവിധ ഒത്താശയും നല്‍കാന്‍ ലീഗിന് സാധിച്ചു. ലീഗ് നാളിത് വരെ ഒരു തരത്തിലും ഉള്ള മതേതര നിലപാടും മുന്നോട്ട് വെച്ചിട്ടില്ല. ലീഗിന്റെ അസ്തിത്വം തന്നെ മുസ്ലീം ജനവിഭാഗങ്ങളുടെ ഉന്നമനം എന്നാണ്. അപ്പോള്‍, അതില്‍ എവിടെയാണ് മതേതരത്വം? മതേതരത്വം വളരണം എങ്കില്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇവിടെ മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം ലീഗ് പോരാടിയാല്‍ അതിലെവിടെ മതേതരത്വം? എന്നാല്‍, കോണ്‍ഗ്രസ്സിനും, സിപിഎമ്മിനും അന്യോന്യം തോല്‍പ്പിക്കാന്‍ ലീഗിന്റെ വളര്‍ച്ച അനിവാര്യമായിരുന്നു. അതിനവര്‍ കൊടുത്ത വില വളരെ വലുതാണ്. ആദ്യമായി മുസ്ലീംലീഗ് എന്ന വര്‍ഗ്ഗീയ സംഘടനയെ മതേതര സംഘന ആയി അവര്‍ക്ക് വെള്ള പൂശേണ്ടി വന്നു. അതിനുശേഷം ലീഗ് ആവശ്യപ്പെടുന്ന എന്തും വെള്ളിത്താലത്തില്‍ വെച്ച് നീട്ടി കൊടുത്തു. അവര്‍ എടുക്കുന്ന എല്ലാ തീവ്രവാദ നിലപാടുകളോടും സന്ധി ചെയ്യേണ്ടി വന്നു. മത സ്പര്‍ദ്ധ വളര്‍ത്തും വിധം അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചു മറ്റു സമുദായങ്ങളുടെ മേല്‍ മേല്‍ക്കൈ നേടാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തു. കോണ്‍ഗ്രസ് അങ്ങിനെ ഒരു നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎമ്മിന് ലീഗിനെ പല വിധത്തില്‍ പ്രീണിപ്പിച്ചു സ്വന്തം അണിയിലേക്ക് സ്വാഗതം ചെയ്യേണ്ടി വരുന്നു. അതിനുള്ള പച്ചക്കൊടി ആണ് ഇപ്പോള്‍ എളമരം പോലുള്ളവര്‍ ലീഗിനെ വെള്ള പൂശുന്നത്. പൊതുവേ കച്ചവട താല്പര്യം മാത്രം നോക്കുന്ന ലീഗ് നഷ്ടക്കച്ചവടമാകുമോ എന്ന് ഭയന്നാണ് എല്‍.ഡി.എഫിലേക്ക് വരാത്തത്. അതിനെ മറികടക്കാന്‍ സിപിഎം എടുത്ത നിലപാടാണ് ലീഗിനെ വെല്ലുന്ന രൂപത്തില്‍ ന്യൂനപക്ഷ പ്രീണനം നടത്തുക എന്നത്. അതിനു ആശയപരമായി ഒട്ടേറെ സംഭാവനകള്‍ സിപിഎം പടച്ചുണ്ടാക്കി. ന്യൂനപക്ഷങ്ങളെ ഫാസിസം എന്ന പുലി വരുന്നേ എന്ന് പറഞ്ഞു പേടിപ്പിക്കാന്‍ അവര്‍ ലീഗിനൊപ്പം ചേര്‍ന്നു. ആ ഭയത്തില്‍ നിന്ന് ഇവിടെ തീവ്രവാദത്തിന് പാകമായ മണ്ണ് ഒരുങ്ങുകയാണ് ഉണ്ടായത്. എന്നാല്‍, ലീഗാകട്ടെ, ഈ അപകടം മനസ്സിലാക്കി സര്‍വ്വാത്മനാ തീവ്രവാദത്തെ ഒളിഞ്ഞും തെളിഞ്ഞും നെഞ്ചേറ്റുകയും അവിശ്വാസികള്‍ ആയ കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കൂടുതല്‍ വിശ്വസിക്കേണ്ടത് തങ്ങളെയാണ് എന്ന് ആണയിടുകയും ചെയ്തു. അതിന്റെ പരിണിത ഫലം ആണ് 2011 ലെ മുസ്ലീം വിശാല മുന്നണി.

അതിനു വേണ്ടി തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഏതു മുദ്രാവാക്യവും ലീഗ് ഏറ്റെടുത്തു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയില്‍ തീവ്രവാദികള്‍ ഒരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഓരോ ഗ്രാമവും ഭിക്ഷാടന വിമുക്തമാക്കണം എന്ന്. അതിനവര്‍ ജനങ്ങളെ പറഞ്ഞു പേടിപ്പിച്ചത്, ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി, കയ്യും കാലും മുറിച്ച്, കണ്ണ് കുത്തി പൊട്ടിച്ച് യാചകര്‍ ആക്കുകയോ, പെണ്‍കുട്ടികളെ ചുവന്ന തെരുവില്‍ വില്‍ക്കുകയോ ചെയ്യും എന്നായിരുന്നു. സ്വാഭാവികമായും ജനം പേടിച്ചു വിറച്ചു. പല സ്ഥലങ്ങളിലും യാചകരെ ഓടിച്ചിട്ട് പിടിച്ചു തല്ലി ചതച്ചു. മുസ്ലീം ലീഗ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളും യാചക നിരോധിത പഞ്ചായത്ത് ആയി പ്രഖ്യാപിക്കാന്‍ ജിഹാദികള്‍ ആഹ്വാനം നല്കി.

പിന്നീട് വളരെ വൈകിയാണ് വിഷയത്തിന്റെ ഉള്ളുകള്ളി പുറം ലോകം അറിഞ്ഞത്. ജിഹാദികള്‍ ഭിക്ഷാടകര്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായ വസ്തുത, യാചകരില്‍ ബഹുഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരും ഹിന്ദുക്കളും ആണ്. കേരളത്തില്‍ നിന്ന് വിപരീതമായി അവര്‍ കിട്ടുന്നതില്‍ ചെറിയ ഒരു പങ്ക് ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നു. അത് ഹറാം ആണ്. മാത്രമല്ല, ഹിന്ദുക്കള്‍ക്ക് മുസ്ലീങ്ങള്‍ ഭിക്ഷ കൊടുക്കുന്നതും ഹറാം ആണ്. ഈ അജണ്ടയും ജിഹാദികള്‍ ജില്ലയില്‍ ഭൂരിപക്ഷ പഞ്ചായത്തുകളും ഭരിക്കുന്ന ലീഗിലൂടെ ആണ് നടപ്പാക്കിയത്!

അതുപോലെ ഫൈസല്‍ വധം ആളിക്കത്തിക്കുന്നതില്‍ ലീഗിന്റെ പങ്ക് വലുതാണ്. അതുകൊണ്ടാണ് ബിബിന്‍ വധം നടന്നത്. അനില്‍ കുമാര്‍ ജോലി സംബന്ധമായ കാരണങ്ങള്‍ കൊണ്ട് മതം മാറാന്‍ തീരുമാനിക്കുന്നു. ഗള്‍ഫില്‍ നിന്ന് അവനെ ബന്ധപ്പെട്ടവര്‍ സത്യസരണിയിലേക്ക് അയക്കുന്നു. അനില്‍ കുമാര്‍ കുടുംബസമേതം മതം മാറുന്നു. മാത്രമല്ല, അവിടെ നിന്ന് മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയനായ അനില്‍കുമാര്‍ എന്ന ഫൈസല്‍ നാട്ടിലെത്തി ബന്ധുമിത്രാദികളെ മതമാറ്റത്തിനു നിര്‍ബന്ധിക്കുന്നു. ഇതിന്റെ പേരില്‍ വാക്ക് തര്‍ക്കങ്ങള്‍ നടക്കുന്നു. സ്വന്തം വിശ്വാസത്തെ അവഹേളിച്ചു സംസാരിച്ച ഫൈസലിനോട് വിരോധം തോന്നി ചില ബന്ധുക്കള്‍ ചേര്‍ന്ന് ഫൈസലിനെ വകവരുത്തി എന്നാണ് കേസ്. അതായത് ഒരു കുടുംബ വഴക്കില്‍ ഒതുങ്ങേണ്ട വിഷയം ആണ് ജിഹാദികള്‍ക്ക് ഒപ്പം ലീഗും ഏറ്റെടുത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത്.

ഈ കേസില്‍ പോലീസിനും വാദികള്‍ക്കും പ്രതികള്‍ക്കും അല്ലാതെ വേറെ ആര്‍ക്കും ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലീം ലീഗ് ജിഹാദികളെ മുന്നില്‍ നിര്‍ത്തി അതൊരു സാമുദായിക പ്രശ്‌നം ആക്കി ആളിക്കത്തിച്ചു. ലീഗിന്റെ പ്രമുഖ നേതാക്കള്‍ അടക്കം സമരരംഗത്ത് ഇറങ്ങി ദേശീയ പാത ഉപരോധിച്ചു. ലീഗിന്റെയും എസ്.ഡി.പി.ഐ യുടെയും താല്പപര്യപ്രകാരം അന്വേഷണ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി. അങ്ങിനെ വര്‍ഗ്ഗീയ വിഷം ആളിക്കത്തിച്ചതും ലീഗിന്റെ പിന്തുണയും ഫൈസല്‍ വധത്തിനു പ്രതികാരം ചെയ്യാന്‍ ചിലരെ പ്രേരിപ്പിക്കുകയും ബിബിന്‍ എന്നൊരു യുവാവിനെ അവര്‍ കൊല്ലുകയും ചെയ്തു. കൂടാതെ ആ സമയത്ത് മറ്റൊരു സംഭവം കൂടെ ഉണ്ടായി. പ്രദേശത്ത് നിന്ന് വളരെ അടുത്ത് ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച മുസ്ലീം യുവതിയെയും മൂന്നു കുട്ടികളെയും കോഴിക്കോട് റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവര്‍ ഭര്‍ത്താവിനെ കൂടാതെ കുട്ടികളെയും കൂട്ടി കോഴിക്കോട് പോകേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ഫൈസല്‍ വധവുമായി ഇതിനു ബന്ധമുണ്ട് എന്ന ചിലരുടെ ആരോപണം മുളയില്‍ തന്നെ നുള്ളി കളഞ്ഞത് ലീഗാണ്.

എങ്ങിനെയാണ് പൊതുവേ മിതവാദികള്‍ ആയ മുസ്ലീംലീഗ് അണികള്‍ തീവ്ര ചിന്താഗതിക്കാരും, അവിടെ നിന്ന് തീവ്രവാദികളും ആയി അധ:പതിച്ചത് എന്ന് മനസ്സിലാകണം എങ്കില്‍, സാക്കീര്‍ നായിക്കിലും അക്ബറിലും മാത്രം അന്വേഷിച്ചാല്‍ പോരാ. പണ്ടൊക്കെ മലബാറിലെ ഗ്രാമങ്ങള്‍ തോറും നിരന്തരം നടന്നിരുന്ന മതപ്രസംഗം മതത്തിനപ്പുറത്തേക്ക് പറയാന്‍ തുടങ്ങി. അതില്‍ തീവ്രവാദവും മെല്ലെ കടന്നുവന്നു. അതുപോലെ മാധ്യമങ്ങളുടെ കൂണ് പോലെയുള്ള വളര്‍ച്ചയാണ്. ”വായിക്കുക, പക്ഷെ ഖുറാന്‍ മാത്രം” എന്ന് പറഞ്ഞിരുന്ന സമുദായ നേതാക്കള്‍ അതിനപ്പുറവും വായിക്കാം എന്ന അനുമതി കൊടുത്തു. അവിടെക്കാണ് മാധ്യമം, സിറാജ്, തേജസ്, ചന്ദ്രിക, സുപ്രഭാതം, പ്രബോധനം തുടങ്ങി നൂറു കണക്കിന് അച്ചടി മാധ്യമങ്ങളും, ചാനലുകളും കടന്നുവരുന്നത്. ഒരുപക്ഷെ, ഒരു സമുദായം എന്ന നിലയില്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അച്ചടി മാധ്യമങ്ങള്‍ വിറ്റഴിക്കപ്പെടുന്നത് മലയാളി മുസ്ലീങ്ങളില്‍ ആയിരിക്കും. മുസ്ലീം ലീഗിന്റെ മുഖപത്രമാണ് ചന്ദ്രിക. പക്ഷെ, ഒരു ശതമാനം ലീഗുകാര്‍ പോലും ചന്ദ്രിക വായിക്കുന്നില്ല. മാധ്യമം പത്രം ഇറങ്ങിയ കാലത്ത് അവര്‍ ലീഗുകാര്‍ക്ക് ഇടയില്‍ പ്രചരിപ്പിച്ച ഒരു ആശയം ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് ആണ് ശരി. പക്ഷെ, ലീഗിന് ഭരണകക്ഷി എന്ന നിലയില്‍ മുസ്ലീങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ പരിമിതികള്‍ ഉണ്ട്. അതിന് ഇസ്ലാമിന്റെ ശബ്ദം ആയി ഒരു പത്രം വേണം. ഈ പരസ്യവാചകം ലീഗുകരെ വല്ലാതെ ആകര്‍ഷിച്ചു. ഫലത്തില്‍ ചന്ദ്രിക പൂട്ടേണ്ട അവസ്ഥ ആയി. എന്നിട്ടും ലീഗുകാര്‍ മാധ്യമം വായന നിര്‍ത്തിയില്ല. കാരണം, അത്രക്കും എരിവും പുളിവും ഉള്ള വായന ആണ് മാധ്യമം പകര്‍ന്നു നല്കിയത്. പക്ഷെ, മൗദൂദിസം ആണ് മാധ്യമം പകരുന്ന എരിവും പുളിയും എന്നും അത് വായിച്ചു തീവ്രവാദികള്‍ ആകരുത് എന്നും പറയാന്‍ ഉള്ള ചങ്കൂറ്റം നാളിത് വരെ ഒരു ലീഗു നേതാവും കാണിച്ചിട്ടില്ല. പകരം, മാധ്യമം കോപ്പിയടിച്ചു വാര്‍ത്താ വിശകലന ആത്മരതി ആസ്വദിക്കാന്‍ ആണ് ലീഗ് ശ്രമിച്ചത്. കാരണം ഉണ്ട്. അങ്ങിനെ പറഞ്ഞാല്‍ പിറ്റേ ദിവസം ലീഗ് പിരിച്ചുവിടേണ്ടി വരും. അല്ലെങ്കില്‍ സംസ്ഥാന പാര്‍ട്ടി എന്ന പേരിനു പകരം പാണക്കാട് പഞ്ചായത്ത് പാര്‍ട്ടി എന്ന പേര് സ്വീകരിക്കേണ്ടി വരും!

ഇവിടെ മറ്റൊരു സമാന്തര പ്രതിഭാസം തന്നെയുണ്ടായി. സത്യത്തില്‍ കേരളത്തില്‍ തീവ്രവാദ പ്രചാരണ രംഗത്ത് മുന്‍പന്തിയില്‍ നിന്നത് മാധ്യമം എന്ന സ്ഥാപനം ആയിരുന്നു എങ്കിലും, അവര്‍ക്ക് അതിന്റെ ഗുണഫലം ഏറെ കിട്ടിയില്ല. കാരണം, ഒരുവശത്ത് മൗദൂദിസം പ്രചരിപ്പിച്ചപ്പോഴും, തങ്ങള്‍ രാഷ്ട്രീയത്തിന് അതീതരാണ്, നിലപാടുകള്‍ സ്വതന്ത്രമാണ് എന്ന നയം ആണവര്‍ സ്വീകരിച്ചത്. അവിടെയാണ് ജമായത്ത് ഇസ്ലാമിയും മുസ്ലീം ലീഗും ഇറക്കിയ വിളകള്‍ കൊയ്യാനുള്ള ഭാഗ്യം എസ്.ഡി.ഐ.പി ക്ക് ലഭിക്കുന്നത്. ഒരുപക്ഷെ, അടുത്ത പത്തു വര്‍ഷത്തിനിടയില്‍ മുസ്ലീം ലീഗ് കേരള രാഷ്ട്രീയത്തില്‍ നിന്ന് അസ്തമിച്ചു പോയാലും അതിശയിക്കേണ്ടി വരില്ല. അതുപോലെ ദയനീയമാണ് ജമായത്ത് ഇസ്ലാമിയുടെ സ്ഥിതി. അവര്‍ പാലൂട്ടി വളര്‍ത്തി കൊണ്ട് വന്ന തീവ്രവാദത്തിന്റെ വിളവെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കാരണം, അവരുടെ ഇരട്ടത്താപ്പ് തന്നെ. അവര്‍ ആദ്യം പറഞ്ഞത്, തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് എന്നാല്‍, തെറ്റ് മനസ്സിലാക്കി അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോഴേക്കും അണികളെ മുഴുവന്‍ എസ് ഡി പി ഐ റാഞ്ചിയിരുന്നു. സിമിയെ നിരോധിച്ച സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ തങ്ങള്‍ രംഗപ്രവേശനം നടത്തിയാല്‍ നിലനില്‍പ്പ് ഉണ്ടാകില്ല എന്നാണ് ജമായത്ത് ഇസ്ലാമി ഭയന്നത്. എന്നാല്‍, അവര്‍ തെറ്റ് തിരുത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ തീവ്രവാദത്തിന് അടിത്തറ പണിയുന്നതില്‍ ബൗദ്ധിക സാഹചര്യം ഒരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് മാധ്യമം എന്ന സ്ഥാപനം തന്നെയാണ്. അതിനര്‍ത്ഥം ജമായത്ത് ഇസ്ലാമി, മുസ്ലീം ലീഗ്, സിപിഎം മുതലായ സംഘടനകള്‍ വളര്‍ത്തിയെടുത്ത തീവ്രവാദം കേരളത്തില്‍ സംഘടന രൂപം പ്രാപിച്ചു കഴിഞ്ഞു എന്നല്ല. എന്നാല്‍, ഏതു തീവ്രവാദ സംഘടനക്കും സ്വീകരിക്കാന്‍ വിധം ആശയപരമായ അടിത്തറ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. അത് മുഴുവനും മുതലെടുക്കാന്‍ എസ്.ഡി.പിക്ക് പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇന്നും ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി തുടരുന്നത്. എന്നാല്‍, അപകടകരമായ വസ്തുത ഇവര്‍ എല്ലാവരും കൂടെ ചേര്‍ന്ന് അപകടകരമായ ജിഹാദിനുള്ള അടിത്തറ ഇവിടെ ഒരുക്കിക്കഴിഞ്ഞു എന്നതാണ്. ആരൊക്കെ കണ്ടില്ലെന്നു നടിച്ചാലും, മൂടിവെക്കാന്‍ ശ്രമിച്ചാലും കഴിയാത്ത വിധം നാള്‍ക്ക്‌നാള്‍ ആ അടിത്തറ വികസിച്ചു വരികയാണ്. അതിനുള്ള താക്കീതാണ് നാഥനില്ലാ ഹര്‍ത്താലിലും, അഭിമന്യു വധത്തിലും കണ്ടത്. വലിയൊരു വിഭാഗം ആ രണ്ടു സംഭവങ്ങളിലും പ്രതികള്‍ക്ക് ഒപ്പമാണ് എന്നതാണ് സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

എന്താണ് ഇസ്ലാം?
തീവ്രവാദത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഇസ്ലാം എന്താണ് എന്ന് കൂടെ അറിയേണ്ടതുണ്ട്. ഇസ്ലാം എന്ന വാക്കിനു സമാധാനം എന്നാണ് അര്‍ത്ഥം എങ്കിലും ഇന്ന് അതില്‍ സമാധാനം എത്രമാത്രം ഉണ്ട് എന്നത് അവര്‍ക്കിടയില്‍ തന്നെ തര്‍ക്ക വിഷയമാണ്. കാരണം, ലോകത്ത് ഒരു ഇസ്ലാമിക രാജ്യത്തും മനുഷ്യന്‍ ഇന്ന് സമാധാനത്തോടെ അന്തിയുറങ്ങുന്നില്ല. മുഹമ്മദ് നബി പ്രവാചക ദൗത്യം നിര്‍വഹിച്ചത് ഇരുപത്തി മൂന്നു വര്‍ഷമാണ്. അതില്‍ ആദ്യത്തെ പത്ത് വര്‍ഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായത് കേവലം നൂറില്‍ താഴെ ആളുകള്‍ ആണ്. അതിനുശേഷം ആണ് മുഹമ്മദ് നബി പൊളിറ്റിക്കല്‍ ഇസ്ലാം എന്ന നയം സ്വീകരിക്കുന്നത്. പിന്നീടുള്ള പതിമൂന്നു വര്‍ഷം കൊണ്ട് മദ്ധ്യേഷ്യ മുഴുവനും, യൂറോപ്പിന്റെ ചില ഭാഗങ്ങളും ഇസ്ലാമിന് കീഴില്‍ വന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇസ്ലാം പ്രചരിച്ചു. അതുകൊണ്ട് തന്നെ മിലിട്ടന്റ് ഇസ്ലാം ആണ് ശരി എന്ന് നബിയുടെ കാലത്ത് തന്നെ അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രവാചകന്റെ മരണശേഷം അധികാരത്തില്‍ വന്ന രാജാക്കന്മാരും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന തത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. കുരിശു യുദ്ധത്തിലൂടെ ഇസ്ലാമിന്റെ യൂറോപ്പിലേക്കുള്ള പ്രവേശനം തടഞ്ഞില്ലായിരുന്നു എങ്കില്‍ ലോകത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു! മാതമല്ല, മുസ്ലീങ്ങള്‍ പ്രാക്ടിക്കല്‍ ഇസ്ലാം എന്ന ആശയത്തെ സ്വീകരിക്കുകയും ഇല്ലായിരുന്നു എന്ന വസ്തുത പല സമൂഹ ശാസ്ത്രജ്ഞരും പറയാന്‍ പേടിച്ച സത്യമാണ് !

മുഹമ്മദ് നബി ആദ്യത്തെ പത്തു വര്‍ഷം പിന്തുടര്‍ന്നത് ആത്മീയ ഇസ്ലാം ആയിരുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനു ശേഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ പൊളിറ്റിക്കല്‍ ഇസ്ലാം ആണ് ശരി എന്നാണു എല്ലാ മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതിനു പ്രേരകമാകുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുറാനില്‍ ഉടനീളം കാണാം. അതിനാല്‍, ലോകത്ത് ഒരു മുസ്ലീമിനും തീവ്രവാദികള്‍ ഇപ്പോള്‍ പിന്തുടരുന്ന പാത തികച്ചും ശരിയല്ല എന്ന് ആണയിട്ടു പറയാന്‍ കഴിയില്ല. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തോടെ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറി മറിഞ്ഞ സാഹചര്യത്തില്‍ ഇസ്ലാമിന് വേറൊരു മുഖം കൂടെ ഉണ്ടായി. അതാണ് പ്രാക്ടിക്കല്‍ ഇസ്ലാം. ലോകത്ത് ബഹുഭൂരിപക്ഷം മുസ്ലീങ്ങളും പ്രാക്ടിക്കല്‍ ഇസ്ലാമിനെ പിന്തുടരുന്നവര്‍ ആണ്. അവിടെ ബഹുസ്വരതയുടെ ശബ്ദം നമുക്ക് കേള്‍ക്കാന്‍ കഴിയും. അതുകൊണ്ടാണ് തികഞ്ഞ യാഥാസ്ഥിതിക അറബ് രാജ്യങ്ങളില്‍ പോലും ഇതര മത വിഭാഗങ്ങളോടും രാജ്യക്കാരോടും സഹിഷ്ണുത വെച്ച് പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നത്!

പ്രാക്ടിക്കല്‍ ഇസ്ലാമിലൂടെ പൊളിറ്റിക്കല്‍ ഇസ്ലാമിലും, ആത്മീയ ഇസ്ലാമിലും എത്തുക എന്നതാണ് ലീഗ് അടക്കമുള്ള മുസ്ലീം സംഘടനകള്‍ പിന്തുടരുന്ന പാത. അല്ലാതെ, ഒരു മതേതര രാഷ്ട്രം അവരുടെ വിദൂര സ്വപ്‌നത്തില്‍ പോലും ഇല്ല. ഒരു അമുസ്ലീം രാജ്യത്ത് മുസ്ലീങ്ങള്‍ തങ്ങളുടെ ജിഹാദ് എങ്ങിനെ പ്രായോഗിക തലത്തില്‍ നടപ്പിലാക്കാം എന്നാണ് ലീഗ് രാഷ്ട്രീയം. ബഹുസ്വരത ലീഗിനകത്ത് ഉണ്ടെങ്കില്‍ ലീഗ് എന്നോ പിരിച്ചു വിടുകയോ, ലീഗില്‍ നിന്ന് ‘മുസ്ലീം’ എന്ന പദം നീക്കം ചെയ്യുകയോ വേണ്ടിവരുമായിരുന്നു! പ്രായോഗിക തലത്തില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഖുറാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അത് ഇന്ന് തീവ്രവാദികള്‍ പിന്തുടരുന്ന പാതകള്‍ തന്നെയാണ്. അതുകൊണ്ടാണ് പ്രാക്ടിക്കല്‍ ഇസ്ലാം വാദികള്‍ ആശയ സംവാദത്തില്‍ പലപ്പോഴും തീവ്രവാദികളുടെ മുന്നില്‍ തോറ്റ് പോകുന്നത്. കാരണം, ഖുറാന്‍ മുന്നോട്ട് വെക്കുന്ന ആശയം അമുസ്ലീംരഹിത ലോകം ആണ്; അതിനുവേണ്ടി പൊരുതേണ്ടത് ഓരോ മുസല്‍മാന്റെയും കടമയാണ് എന്നാണ്. എല്ലാ സെമറ്റിക്ക് മതങ്ങളുടെയും പ്രത്യേകതയും അതാണ്. അതിനുള്ള മാര്‍ഗ്ഗങ്ങളും ദൈവികമായ പരിരക്ഷയും കൃത്യമായ പ്രതിഫലവും ഖുറാനും ഹദീസും വ്യക്തമാക്കുന്നുണ്ട്. എങ്കിലും മാറിയ ലോക സാഹചര്യത്തില്‍ അതിന്റെ പ്രായോഗികതയെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ് ലീഗും ഇതര മിതവാദികളും തീവ്രവാദികളും തമ്മില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും ലീഗിന്റെ എതിര്‍പ്പ് നേര്‍ത്തതാകുന്നതും, ചിലപ്പോഴൊക്കെ സ്വരം ഒന്നാകുന്നതും. ഖുറാന്‍ സൂക്തം 9:29 പറയുന്നത് അമുസ്ലീങ്ങള്‍ മുസ്ലീം ഭരണാധികാരികള്‍ നിശ്ചയിക്കുന്ന ടാക്‌സ് നല്‍കി ഇസ്ലാമിന് കീഴ്‌പ്പെട്ട്ജീവിക്കണം എന്നാണ്. മുസ്ലീങ്ങള്‍ സക്കാത്ത് എന്ന 2.5% നികുതി മാത്രം നല്‍കിയാല്‍ മതി. അതും, പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ്. എന്നാല്‍, അമുസ്ലീങ്ങള്‍ കൊടുക്കുന്ന നികുതി സര്‍ക്കാരിന് ഉള്ളതാണ്. അതിന് 2.5% എന്ന പ്രത്യേക നിബന്ധന ഒന്നും ഇല്ല. എത്ര വേണമെങ്കിലും ഭരണാധികാരിക്ക് പിരിക്കാം. ഈ വിഷയത്തില്‍, മിതവാദി മുസ്ലീങ്ങളുടെ വാദം അടര്‍ത്തിയെടുത്ത് വിമര്‍ശിക്കരുത് എന്നുമാണ്. എന്നാല്‍, അതിനുശേഷം മുഗള്‍ രാജാക്കന്മാരുടെ കാലത്തും, പാകിസ്ഥാനിലും, മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഇപ്പോഴും ജസിയ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട് എന്ന് മറുപക്ഷവും വാദിക്കുന്നു. അതുപോലെ, 2:150, 7:97, 9:11, 18:30, 29:3, 31:9 തുടങ്ങി നൂറിലധികം സൂക്തങ്ങളില്‍ ഇസ്ലാമിന് വേണ്ടി ജീവിക്കുമ്പോള്‍ അമൂല്യമായ സമ്മാനങ്ങളും സ്വര്‍ഗ്ഗത്തില്‍ പൂന്തോട്ടവും 72 കന്യകമാരും മദ്യമൊഴുകുന്ന പുഴകളും ആണ് വാഗ്ദാനം ചെയ്യുന്നത്. ചില ഇസ്ലാമിക് പ്രത്യയശാസ്ത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ ഖുറാന്റെ 61% വും അമുസ്ലീങ്ങള്‍ക്ക് എതിരെയുള്ള പ്രസ്താവനകളും, അതില്‍ പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ 75%വും ജിഹാദിനെ കുറിച്ചുമാണ് വിവരിക്കുന്നത്. അതുപോലെ, പുണ്യമാസത്തിലൊഴികെ എന്നും ശത്രുക്കള്‍ക്ക് എതിരെ യുദ്ധം ചെയ്യാന്‍ ഖുറാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സൂക്തം 9.5 പറയുന്നത്, നോമ്പ് മാസം ഒഴികെ എല്ലാ ദിവസവും അമുസ്ലീങ്ങളോട് യുദ്ധം ചെയ്യാന്‍ ആണ്. സൂക്തങ്ങള്‍ 2:191, 8:12. 8:60, 4:34, 9:29 എന്നിവയൊക്കെ ജിഹാദിനെ കുറിച്ച് തന്നെയാണ് പറയുന്നത്. ഇവിടെയാണ് ഖുറാന്‍ അമുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് തീവ്രവാദികള്‍ സമര്‍ത്ഥിക്കുന്നത്. എന്നാല്‍ മിതവാദികള്‍ ഇവിടെയും വ്യാഖ്യാനിക്കുന്നത്, സാഹചര്യം എന്തായിരുന്നു എന്ന് പരിശോധിക്കാന്‍ ആണ്. സൂക്തം 9:5ല്‍ പറയുന്ന സാഹചര്യം പാഗന്‌സ് നിയമം കരാര്‍ ലഘിച്ചത് കൊണ്ടാണ് എന്നാണ്. പക്ഷെ, തീവ്രവാദികളെ സംബന്ധിച്ച് ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. മാത്രമല്ല, ബദര്‍ യുദ്ധം നടക്കുന്നത് നോമ്പ് മാസം ആണ്. കേരളത്തില്‍ മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ മാപ്പിളപ്പാട്ടുകളിലൂടെയും ആചാരങ്ങളിലൂടെയും ആഘോഷിച്ച വിഷയവും അതാണ്. അപ്പോള്‍, ദീനിന് വേണ്ടി എന്തും ചെയ്യാന്‍ ഖുറാന്‍ അനുമതി നല്‍കുന്നു! വിശ്വാസിയെ സംബന്ധിച്ച് ഖുറാന്‍ ഒരു ചരിത്രപുസ്തകം അല്ല. അന്നത്തെ ചരിത്ര സാഹചര്യം രേഖപ്പെടുത്താന്‍ അല്ല ഖുറാന്‍ ഭൂമിയില്‍ സ്വയം അവതരിച്ചത്. മറിച്ച്, അതിലെ ഓരോ അക്ഷരങ്ങളും വള്ളിപുള്ളികളും, വിശ്വസിക്കേണ്ടതും അനുസരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും ആണ്. ജിഹാദിനെ കുറിച്ച് ഖുറാന്‍ വിവരിച്ചത് അത് വായിച്ച്സ്റ്റണ്ട് സിനിമ കാണുംപോലെ പുളകം കൊള്ളാന്‍ അല്ല. മറിച്ച് അതനുസരിച്ച് യുദ്ധം ചെയ്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ആണ്! ദീനിയുടെ കടമ ഇസ്ലാം പ്രചരിപ്പിക്കലാണ്. അതിനുള്ള വഴി ജിഹാദ് ആണ്! ഖുറാന്‍ ഓരോ സൂക്തവും ഓതുന്നത് പുണ്യമാണ്. കേവലം ഒരു ചരിത്രപുസ്തകം ആയിരുന്നു എങ്കില്‍ അങ്ങിനെ ഒരു സ്ഥാനം അതിനു ലഭിക്കുമോ? അതിനാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുക്കുക എന്ന പ്രയോഗം തന്നെ ഇസ്ലാം വിരുദ്ധമാണ്! അതിലെ ഓരോ അക്ഷരങ്ങളും വാക്കുകളും തങ്ങള്‍ക്ക് വേദവാക്യമാണ്. അതനുസരിച്ച് തങ്ങള്‍ ജീവിക്കും; പ്രവര്‍ത്തിക്കും, വേണ്ടിവന്നാല്‍ മരിക്കും!- ഇതാണ് തീവ്രവാദികളുടെ വാദം! അത് പറയുമ്പോള്‍ ”അത് ശരിയാണ്; പക്ഷെ, മാറിയ ലോക സാഹചര്യത്തില്‍…..” എന്ന വാദം ഉന്നയിക്കുന്ന മിതവാദികളുടെ നിലപാടില്‍ അവിശ്വസിക്കാന്‍ ആണ് ദീനിയായ എല്ലാ മുസ്ലീങ്ങളുടെയും ആഗ്രഹം. മാപ്പിള ലഹളയും തീവ്രവാദ ഹര്‍ത്താലും മറ്റും നല്‍കുന്ന പാഠം മറ്റൊന്നല്ല താനും. യാതൊരു ആസൂത്രണവും ഏകോപനവും സംഘടാനവും കൂടാതെ തന്നെ വലിയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ മതപഠനം അവരെ സജ്ജരാക്കുന്നു. ഇവിടെയാണ് ഇസ്ലാമിന് അകത്തുള്ള മിതവാദികള്‍ ലോക നന്മയുടെ പേരില്‍ സമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടത്. ആ ശ്രമം വിജയിക്കും എന്നതിന്റെ ഉദാഹരണം ആണ് ഗള്‍ഫ് രാജ്യങ്ങള്‍ യാഥാസ്ഥിതിക ഇസ്ലാമിന് കീഴിലും മിതവാദ ഇസ്ലാമിലൂടെ മുന്നേറുന്നത്! പക്ഷെ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേരളത്തിലെ മുസ്ലീം സംഘടനകള്‍ ഈ ഒരു മുദ്രാവാക്യം ഉയര്‍ത്തി പിടിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്!

ആധുനിക കാലഘട്ടം നമ്മോടു അപേക്ഷിക്കുന്നത് ബഹുസ്വരതയുടെ പാത ആണെന്ന് തീവ്രവാദികള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ ലോകത്ത് സമാധാനം പുലരുകയുള്ളൂ. അതിനു മുസ്ലീം ലീഗ് പോലുള്ള കക്ഷികള്‍ നിലപാട് തിരുത്തേണ്ടിയിരിക്കുന്നു. കാരണം, തീവ്രവാദികള്‍ മനുഷ്യ കുലത്തിനു ആപത്താണ്. പ്രാചീന കാലഘട്ടങ്ങളില്‍ ലോകത്ത് ജീവിച്ചിരുന്നതായി പറയുന്ന രാക്ഷസന്മാരില്‍ നിന്നും തീവ്രവാദികള്‍ ഒട്ടും ഭിന്നരല്ല. രാക്ഷസന്മാര്‍ മനുഷ്യനെ കൊല ചെയ്തിരുന്നത് വിശപ്പടക്കാന്‍ ആയിരുന്നു എങ്കില്‍ തീവ്രവാദികള്‍ മനുഷ്യനെ കൊല ചെയ്യുന്നത് പരലോകത്ത് വിശപ്പടക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ കിട്ടും എന്ന ധാരണ കൊണ്ടാണ്! ലോകത്ത് സെമറ്റിക്ക് മതങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ കൊല ചെയ്തിട്ടുള്ളത്. അവിടെ നിന്ന് ലോകം ഒരുപാട് മുന്നോട്ടു പോയി. വീണ്ടും അങ്ങോട്ട് തന്നെ തിരിച്ചു പോകുന്നത് അത്യന്തം ആപത്താണ്; ലജ്ജാകരം ആണ്! ഇത് ജനാധിപത്യ, മതേതര വിഭാഗങ്ങള്‍ മനസ്സിലാക്കിയില്ല എങ്കില്‍ കേരളം മറ്റൊരു കാശ്മീരോ, സിറിയയോ ആകും!

Share33TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies