കൊക്കിക്കൊക്കി നടന്ന്
കുക്കുടമിങ്ങനെ ചൊല്ലി:-
”ഉച്ചത്തില്‍ ഞാന്‍ കൂവീട്ടല്ലേ
ഉദിച്ചുയരുന്നതു സൂര്യന്”
കേട്ടപ്പോള്‍ ചിരിവന്നൂ, ചങ്ങല-
ക്കെട്ടു കിലുക്കിമൊഴിഞ്ഞു ശുനകന്:-
”ഉള്ളതു ഞാന്‍ പറയട്ടെ,
കൊള്ളാമിവന്റെയഹങ്കാരം!
‘ഠ’ വട്ടത്തില്‍ കഴിഞ്ഞുകൂടും
നീയൊരു പൂവന്‍കോഴി.
ഉയരെ, വാനില്‍ പറന്നു കളിക്കാന്‍
കഴിയില്ലല്ലോ പക്ഷീ!
ദേഷ്യം പൂണ്ടു പറഞ്ഞു കുക്കുടം:-
”കെട്ടില്‍ കിടന്നു മോങ്ങുന്നവനേ
വാലാട്ടിപ്പട്ടീ നിന്റെ
വായിലെ നാവൊന്നടക്കിവെയ്ക്കട.