Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

ഡോ.കെ.എന്‍.മധുസൂദനന്‍പിള്ളഡോ.കെ.എന്‍.മധുസൂദനന്‍പിള്ള
16 April 2021

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP-2020) അനുസരിച്ചു നിലവിലുളള വിദ്യാഭ്യാസ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനു വേണ്ടി പലപല കമ്മീഷനുകളെ നിയമിക്കുകയും അവരൊക്കെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാതലായ യാതൊരു മാറ്റവും ഇന്നേവരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായില്ല. മെക്കാളയുടെ വിദ്യാഭ്യാസ സമ്പ്രദായമാണ് നാം ഇന്നും പിന്‍തുടരുന്നതെന്നു വിലപിക്കുന്നതിനു പകരം അതിനെ ക്രിയാത്മകമായും കാലാനുസൃതായും പരിഷ്‌ക്കരിക്കുന്നതിനു ഭരണകര്‍ത്താക്കള്‍ക്കു യാതൊരു താല്പര്യവുമില്ല. ചെറിയ ചെറിയ മിനുക്കു പണികള്‍ നടത്തി രാഷ്ട്രീയ ശാക്തികചേരികളെ തൃപ്തിപ്പെടുത്തുവാനുള്ള വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളല്ലാതെ, സ്വാതന്ത്ര്യം കിട്ടി അതിവേഗം പുരോഗതിയിലേക്കു കുതിക്കുന്ന, ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാഷ്ട്രത്തിന് അതിന്റെ വികസന താല്പര്യങ്ങള്‍ക്കനുസരിച്ചു മാനവ വിഭവശേഷിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞ എഴുപതു വര്‍ഷക്കാലമായി ഭാരതം ഭരിച്ച സര്‍ക്കാരുകള്‍ക്കു സാധിച്ചില്ല.

Google NewsAdd Kesari Weekly as a preferred source on Google

ഏറ്റവും ഒടുവിലായി നരേന്ദ്രമോദി സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയ പരിഷകരണങ്ങള്‍ക്കുവേണ്ടി ISRO മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. നിയുക്ത കമ്മീഷന്‍ ഭാരതത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ചും വളരെ ഗഹനമായി പഠിച്ച് വിദ്യാഭ്യാസ വിചക്ഷണന്മാരും വിദഗ്ദ്ധന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി തലനാരിഴകീറി ചര്‍ച്ചചെയ്ത് ഒരു സമഗ്ര റിപ്പോര്‍ട്ടാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ശ്രേഷ്ഠ ഭാരത സൃഷ്ടിക്കാവശ്യമായ പുരോഗമനാത്മകവും വികസനോന്മുഖവും ദേശീയ കാഴ്ച്ചപ്പാടുകളുമുള്ള ഭാവാത്മകമായ പരിഷ്‌ക്കരണങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം-2020 (NEP-20) നിര്‍ദ്ദേശിക്കുന്നത്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടായിരത്തിയിരുപതു ജൂലായ് ഇരുപത്തെട്ട് ബുധനാഴ്ച കൂടിയ മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ഒരു വിലയിരുത്തലാണ് ഈ ലേഖനം.

പ്രീപ്രൈമറി വിദ്യാഭ്യാസം ചരിത്രത്തിലാദ്യമായാണ് പ്രീപ്രൈമറി തൊട്ടു ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രക്രിയയെ സമാനത, ഗുണമേന്മ, ലഭ്യത, ഉത്തരവാദിത്വം (equity, quality, accessibility and accountability) എന്നീ മൗലിക തത്വങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയായിട്ടാണ് ദേശീയ വിദ്യാഭ്യാസ നയം-2020 രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊളളിച്ചിട്ടുള്ള ഈ പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥി സമൂഹത്തിനു മൊത്തത്തില്‍ ഗുണമേന്മയും, മൂല്യാധിഷ്ഠിതവും, തൊഴിലധിഷ്ഠിതവും, വൈദഗ്ദ്ധ്യവും, നൈപുണ്യവും, പ്രാവീണ്യവും നല്കുന്ന, വിദ്യാഭ്യാസ പരിപാടികള്‍ വിഭാവന ചെയ്യുന്നു.

ADVERTISEMENT

ഇന്നേവരെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വച്ചു നോക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തു സമഗ്രമായ പരിഷക്കാരങ്ങളാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം – 2020 ( NEP- 2020 )- നിര്‍ദ്ദേശിക്കുന്നത്. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നത്, സ്‌കൂളുകളുടെ നടത്തിപ്പ്, ഭരണസംവിധാനം, വിദ്യാരംഭം, പഠനക്രമം, പാഠ്യപദ്ധതി, വിവര സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച പ്രയോഗ സാദ്ധ്യത, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധഘട്ടങ്ങള്‍, വിവിധ ശ്രേണികള്‍, ബോധനരീതി, കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസം, ഭൗതികസാഹചര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, വിഭവശേഷി സമാഹരണം, ഗുണമേന്മ, വിദ്യാഭ്യാസ നിലവാരം, അദ്ധ്യാപകരുടെ നിയമനം, യോഗ്യത, വൈദഗ്ദ്ധ്യം, കരിയര്‍ വികസനം, അവരുടെ സമീപനം, ഉത്തരവാദിത്വം, പഠനഫലസിദ്ധി, ഗുണഭോക്താക്കളുടെ സജീവമായ സഹകരണം ഇവയൊക്കെ സാദ്ധ്യമാകത്തക്ക പദ്ധതികളും പരിപാടികളും നിര്‍ദ്ദേശിച്ചു ഗുണപരമായ മാറ്റങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പുതിയ നയം പ്രഖ്യാപിക്കുന്നത്.

നിലവിലുള്ള 5+ 2+ 3 +2 (അഥവാ 10 +2) പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കണ്ടറി, ഹയര്‍സെക്കണ്ടറി എന്നീ കാലക്രമത്തിനു പകരം, 5+ 3 + 3+ 4, പ്രീപ്രൈമറി, പ്രിപ്പറേറ്ററി, മിഡില്‍, സെക്കണ്ടറി എന്നിങ്ങനെയുള്ള കാലഘട്ടങ്ങളായി പുനര്‍ നിര്‍ണയിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അടിത്തറ ഘട്ടം അഥവാ ഫൗണ്ടേഷന്‍ സ്റ്റേജ് രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തേത് നിലവിലുളളL-K-G- UKG- – നഴ്‌സറി – അംഗനവാടികള്‍, സംയോജിപ്പിച്ച് മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ബാലവാടി/പ്രീപ്രൈമറി, രണ്ടാമത്തേത് ഗ്രേഡ് ഒന്നും രണ്ടും കൂടിയുള്ള പ്രൈമറി ക്ലാസുകള്‍. ഇവ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടം എന്ന നിലയില്‍ സ്‌കൂളുകളൂടെ ഭാഗമായി മാറും. വളരെ സങ്കീര്‍ണവും വൈദഗ്ദ്ധ്യവും ശ്രദ്ധയും വിധേയത്വവും. ആവശ്യമുള്ള കാലമാണ് ശൈശവ വിദ്യാഭ്യാസ ഘട്ടം (foundation stage). പുതിയ പദ്ധതി അനുസരിച്ച് വ്യക്തമായ പാഠ്യപദ്ധതിയും, ബോധനരീതിയും, പരിശീലനം സിദ്ധിച്ച യോഗ്യരായ അദ്ധ്യാപകരുമുള്ളതാണു പ്രീപ്രൈമറി വിദ്യാഭ്യാസം. ഇതിനാവശ്യമായ എല്ലാ പരിപാടികളും ദേശീയ വിദ്യാഭ്യാസ പദ്ധതിയില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നു. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസ തലങ്ങള്‍ക്കനുസൃതമായി NCERTയുടെ നേതൃത്വത്തില്‍ ശൈശവ വിദ്യാഭ്യാസ ((Early childhood Care and Education, ECCE) ത്തിനുതകുന്ന ബോധനരീതിയും പാഠ്യവസ്തുക്കളും രൂപപ്പെടുത്തും.

Early Childhood Care and Education,(ECCE).
പുതിയ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടു വയ്ക്കുന്ന ശിശുപരിരക്ഷണവും വിദ്യാഭ്യാസവും (Early childhood- Care and Education , ECCE) സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഘട്ടം അഥവാ ഫൗണ്ടേഷന്‍ സ്റ്റേജ് ആയി കണക്കാക്കുന്നു. കളിപ്പാട്ടങ്ങളിലൂടെയും, കളിയിലൂടെയും, കഥകളിലൂടെയും, പാട്ടുകളിലൂടെയും, പ്രത്യേക സിലബസും, ബോധന രീതിയും സ്വയം ചെയ്ത് ശീലിച്ചു കണ്ടെത്തുന്ന പ്രവൃത്തി പരിചയവും ചേര്‍ന്ന ഒരു ശിശുകേന്ദ്രീകൃത പഠനക്രമമാണ് മൂന്നു വയസ്സുതൊട്ട് അഞ്ചു വയസ്സു വരെയുള്ള കുട്ടികളെ ഒന്നാം ക്ലാസിലേക്കു സജ്ജമാക്കുന്നത്.

അഞ്ചു വര്‍ഷം നീണ്ടു നില്ക്കുന്ന പ്രീപ്രൈമറി അഥവാ അടിസ്ഥാന വിദ്യാഭ്യാസം. മൂന്നു വയസ്സു മുതല്‍ എട്ടു വയസ്സു വരെയുള്ള നമ്മുടെ രാഷ്ട്രത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് വളരെ വിശദവും വിദഗ്ദ്ധവുമായ പദ്ധതികളും പരിപാടികളും എങ്ങനെ നടപ്പില്‍ വരുത്താമെന്നു ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രതിപാദിക്കുന്നു.

ഇന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ആറു വയസ്സ് മുതലാണെങ്കിലും ആറു വയസ്സിനു മുമ്പു തന്നെ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നു. ഇങ്ങനെ എഴുപതു ലക്ഷത്തോളം കുട്ടികള്‍ക്കാണ് ഗ്രേഡ് ഒന്നില്‍ പ്രവേശനം ലഭിക്കുന്നത്. അതേസമയം സാമ്പത്തികമായി മുന്നാക്കം നില്ക്കുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികളെ മൂന്നു വയസ്സു തൊട്ട് അനൗദ്യോഗികമായി നടത്തുന്ന സ്വാശ്രയ സ്വകാര്യ. സ്ഥാപനങ്ങളില്‍ ചേര്‍ത്ത് നഴ്‌സറി, കിന്റര്‍ഗാര്‍ട്ടന്‍, എല്‍കെജി, യുകെജി ഇങ്ങനെ വിവിധ പേരില്‍ പ്രീപ്രൈമറി വിദ്യാഭ്യാസം ഒരു വിഭാഗം കുട്ടികള്‍ നേടുന്നു. അതുകൊണ്ടു തന്നെ ദേശീയ അടിസ്ഥാനത്തില്‍ ഒന്നാം ക്ലാസ്സില്‍ എത്തുന്ന കുട്ടികള്‍ വളരെ വൈവിദ്ധ്യമാര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ്. ഇക്കാരണങ്ങളാലാണ് ദേശീയ വിദ്യാഭ്യാസം ഗുണമേന്മയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പിന്നാക്കം നില്‍ക്കുന്നത്.

ECCE ഗുണനിലവാരമുള്ള തുടര്‍ വിദ്യാഭ്യാസത്തിന് അടിത്തറ
ഈ ഉദ്യമത്തിലേക്കു വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ്‌സര്‍വ്വീസസ്(ICDS),, വിമന്‍ ആന്റ്‌ചൈല്‍ഡ് ഡവലപ്‌മെന്റ് (WCD), ഹെല്‍ത്ത് ആന്റ് ഫാമിലിവെല്‍ഫയര്‍ (MHWF), ട്രൈബല്‍ വെല്‍ഫയര്‍ മുതലായ വകുപ്പുകളെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഏകോപിപ്പിച്ച് ശൈശവ വിദ്യാഭ്യാസ (ECCE) ഘട്ടത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപരമായ ജീവിതസാഹചര്യം സ്‌കൂളുമായിച്ചേര്‍ന്നു ഒരുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തോടെ ശൈശവ ബാല്യപഠനത്തിനുതകുന്ന രീതിശാസ്ത്രം, അവരുടെ മാനസികവും ശാരിരികവും ബൗദ്ധികവുമായ വികസനത്തിനു സഹായിക്കുന്ന ഗുണമേന്മയുള്ള ആകര്‍ഷകമായ ഭൗതികസൗകര്യങ്ങള്‍, അനുയോജ്യമായ ചുറ്റുപാടുകള്‍, പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധ അദ്ധ്യാപകര്‍ ഇവയെല്ലാം ഉറപ്പുവരുത്തണം. അഞ്ചു വര്‍ഷത്തെ എലിമെന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ അടിസ്ഥാനഗണിതവും അക്ഷരാഭ്യാസവും ആര്‍ജിച്ചിരിക്കണം.
ബുദ്ധിശക്തിയിലും ഗ്രാഹ്യശക്തിയിലും വളരെ വൈവിദ്ധ്യമാര്‍ന്ന തരത്തിലുള്ള കുട്ടികളാണ് വിദ്യരംഭത്തില്‍ ഒരേ ക്ലാസ്സില്‍ പഠിക്കാനായി ചേരുന്നതെങ്കിലും പ്രീപ്രൈമറി വിദ്യാഭ്യാസ ഘട്ടം കഴിയുന്നതോടെ ഓരോ കുട്ടിക്കും ഭാഷയിലും ഗണിതത്തിലും സമശീര്‍ഷമായ അടിസ്ഥാന അറിവ് ലഭിച്ചിരിക്കും. വൈവിദ്ധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഒരു ബൃഹത്തായ വിദ്യാര്‍ത്ഥി സമൂഹത്തിനു സമാനമായ ബൗദ്ധികതലം സൃഷ്ടിച്ചെടുക്കാനാവുന്ന ഒരു പ്രീപ്രൈമറി ഘട്ടം സാദ്ധ്യമാക്കണമെങ്കില്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടതും പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുമായിട്ടുണ്ട്. സ്വതവേ വിമുഖരും പിന്നാക്കം നില്ക്കുന്നവരുമായ പഠിതാക്കളെ മറ്റുള്ളവര്‍ക്കൊപ്പം എത്തിച്ച് grade appropriate ചെയ്യുക എന്ന ശ്രമകരമായ ദൗത്യം നിര്‍വ്വഹിക്കുന്നതിനു വിവിധ മാര്‍ഗ്ഗങ്ങള്‍ ദേശീയ വിദ്യാഭ്യാസ പദ്ധതി നിര്‍ദ്ദേശിക്കുന്നു.

2017 ലെ കണക്കനുസരിച്ചു ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികളില്‍ 95.7% കുട്ടികള്‍ അഞ്ചാം ക്ലാസ്, 90.7% മിഡില്‍ സ്‌കൂള്‍, 79.3% ഹൈസ്‌കൂള്‍. 51.3% ഹയര്‍ സെക്കണ്ടറി വിദ്യാഭാസം യഥാക്രമം പൂര്‍ത്തിയാക്കുന്നുള്ളൂ(UDISE) എന്നാണ് ഈ കണക്കു ബോധ്യപ്പെടുത്തുന്നത്.
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലെ ഭീമമായ കൊഴിഞ്ഞു പോകല്‍ നാടിന്റെ വികസനതാല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയും വിഭവ സമാഹാരണവും ആവശ്യമുള്ള ഒരു ഭഗീരഥ പ്രയത്‌നമാണ് ഭാരതത്തില്‍ ജനിച്ചുവീണ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള പ്രീപ്രൈമറിവിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നത്. കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹപാഠി-അദ്ധ്യാപകരുടെയും സാമൂഹിക മെന്റര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാമൂഹിക നിരീക്ഷകരുടെയും കൂട്ടായ ശ്രമവും സഹകരണവും ഉറപ്പുവരുത്തിയാല്‍ ഗുണമേന്മയുള്ളതും സമദര്‍ശിയുമായ ഒരു വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പടുക്കാന്‍ സാധിക്കും.

ഗ്രേഡു രണ്ടു വരെയുള്ള പ്രീപ്രൈമറിക്കു നിര്‍ദ്ദേശിക്കപ്പെട്ട ബോധനോപാധികള്‍ക്കും പുസ്തകങ്ങള്‍ക്കുമൊപ്പം കൂടുതല്‍ ഔപചാരികമായ ക്ലാസ്‌റൂം പഠന പാഠ്യപദ്ധതികളിലൂടെ ഗ്രേഡ് മൂന്നു മുതല്‍ ആറുവരെ പ്രിപ്പറേറ്ററി സ്റ്റേജ് തുടരും. ഇക്കാലഘട്ടത്തില്‍ അക്ഷരങ്ങളും വാക്കുകളൂം വസ്തുക്കളുമായി ഭാഷയുടെ ലോകത്തേക്കുകൂടി കുട്ടികള്‍ പ്രവേശിക്കുന്നു. വളരെ ചെറുപ്പത്തിലെ തന്നെ കുട്ടികള്‍ക്കു വിവിധ മാധ്യമങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാകുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാതൃഭാഷാ ബോധന മാദ്ധ്യമമെന്നതോടൊപ്പം മറ്റുഭാഷയിലെ വാക്കുകളുടെയും വസ്തുക്കളുടെയും പര്യായമെന്നനിലയില്‍ പഠിപ്പിച്ചു ബാല്യത്തില്‍ തന്നെ ബഹുഭാഷാ പഠനത്തിനുള്ള കുട്ടികളിലെ കഴിവിനെ ഉണര്‍ത്തണം. ആറാം ഗ്രേഡു മുതല്‍ എട്ടാം ഗ്രേഡു വരെയുള്ള മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാരംഭകഘട്ടത്തില്‍ വ്യത്യസ്ത വിഷയങ്ങളെ കുറിച്ചു പൊതുവായ ധാരണ ജനിക്കുന്നതിനും തുടര്‍ന്നു പ്രത്യേക വിഷയങ്ങള്‍ മനസ്സിലാക്കാനും ഗ്രഹിക്കാനും സാധിക്കുന്നവിധം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്നുള്ള മൂന്നുവര്‍ഷ മിഡില്‍സ്‌കൂള്‍ ഘട്ടം യഥാക്രമമായ ബോധന പദ്ധതിയിലൂടെ ശാസ്ത്രം ഗണിതം, സാമൂഹിക ശാസ്ത്രം, കലകള്‍, മാനവിക വിഷയങ്ങള്‍ ഇങ്ങനെ വിഷയാധിഷ്ഠിതമായും തൊഴിലധിഷ്ഠിതമായും അവതരിപ്പിച്ചു പൊതുവിജ്ഞാനം ശക്തിപ്പെടുത്തണം.

സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടിയില്‍ ഏറ്റവും അടിസ്ഥാനപരവും ഭാവാത്മകവുമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രീപ്രൈമറി – സെക്കന്‍ഡറി വിദ്യാഭ്യസ സംവിധാനങ്ങളിലാണ്. നിലവിലുളള സെക്കണ്ടറി (8, 9, 10 ക്ലാസുകള്‍) ഹയര്‍ സെക്കണ്ടറി-ജൂനിയര്‍കോളേജ് (11,12ക്ലാസുകള്‍) ഇവ സംയോജിപ്പിച്ച് നാലു വര്‍ഷം നീളുന്ന സെക്കണ്ടറി വിദ്യാഭ്യാസമായി പുനര്‍ നിശ്ചയിച്ചിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിലേക്കു മാത്രമല്ല ജീവിതത്തിന്റെ തന്നെ നിര്‍ണായകമായ വഴിത്തിരിവിന്റെ കാലഘട്ടമാണ് 14 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള നാലു വര്‍ഷ സെക്കന്ററി വിദ്യാഭ്യാസഘട്ടം.

കൗമാരത്തിന്റെ സന്നിഗ്ധാവസ്ഥയിലൂടെ കടന്നു നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാനുളള യൗവനത്തിന്റെ തുടക്കമാകേണ്ടതാണ് ഈ കാലാംശം. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം നിലവിലുള്ള വാര്‍ഷിക പരീക്ഷാസമ്പ്രദായം മാറ്റി സെമസ്റ്റര്‍ സിസ്റ്റത്തിലാക്കുവാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള എട്ടു സെമസ്റ്ററുകളും ഓരോ സെമസ്റ്ററില്‍ 5-6 വിഷയങ്ങളും സെമസ്റ്റര്‍ അവസാന പരീക്ഷകളുമാണ് പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സെക്കണ്ടറി വിദ്യാഭ്യാസം. നിര്‍ബന്ധമായി പഠിക്കേണ്ട പൊതു വിഷയങ്ങള്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, തൊഴിലധിഷ്ഠിതം ഇങ്ങനെ കുട്ടികളുടെ അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചു തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വളരെ പഠനോദ്ദീപകവും ക്രമവും വ്യവസ്ഥാനുസൃതവുമായ പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഒരോ ഘട്ടത്തിലും കുട്ടികളുടെ അറിവിന്റെ വികാസം, യുക്തിഭദ്രവും ശാസ്ത്ര നിബദ്ധമായും സാമൂഹിക പ്രതിബദ്ധതയോടെയും സന്മാര്‍ഗ നിഷ്ഠയോടെയും വിവരസങ്കേതികവിദ്യാ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്. ത്രിഭാഷ പരിജ്ഞാനം നിര്‍ബന്ധം എന്നതിലുപരി കൂടുതല്‍ ഭാഷകള്‍ പഠിക്കാനും അഭിരുചിക്കൊത്ത തൊഴില്‍ പരിശീലനവും വൈദഗ്ദ്ധ്യവും ലഭിക്കത്തക്ക ഒരു സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാഭ്യാസ പദ്ധതിയാണ് NEP വിഭാവനം ചെയ്യുന്നത്. സമഗ്രവും സംപൂര്‍ണവുമായ വ്യക്തിവികാസമാണു സ്‌കൂള്‍ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്.

പരീക്ഷാ സമ്പ്രദായവും സെമസ്റ്റര്‍ സിസ്റ്റവും
കാണാതെ പഠിച്ചു പകര്‍ത്തി വയ്ക്കുന്ന ഒരു മെമ്മറി ടെസ്റ്റ് ആണ് ഇന്നത്തെ പരീക്ഷകള്‍. കാതലായ തത്വങ്ങളും അറിവും എത്ര ഉള്‍ക്കൊണ്ടിട്ടുണ്ട്, അതെത്ര മാത്രം വിമര്‍ശനാത്മകമായി വിലയിരുത്താനും അപഗ്രഥിക്കാനും പ്രയോഗത്തില്‍ വരുത്താനുമുള്ള കഴിവിന്റെ പരിശോധനയായിരിക്കണം പരീക്ഷകള്‍. തുടര്‍ച്ചയായ വിലയിരുത്തലിലൂടെയും മൂല്യനിര്‍ണ്ണയത്തിലൂടെയും വേണം അറിവിന്റെ അളവുകോലായി പരീക്ഷകള്‍ മാറാന്‍. അതുകൊണ്ടു തന്നെയാണ് 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കു ഇന്റേണല്‍ അസസ്‌മെന്റും സെമസ്റ്റര്‍ സമ്പ്രദായവും നടപ്പിലാക്കാന്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത് (NEP19- 5.1.2.P. 121 ). നിലവില്‍ സെക്കണ്ടറി- ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തെ നോക്കുകുത്തിയാക്കി നിറുത്തി കോച്ചിംഗ് ക്ലാസ്സുകള്‍ക്കും സ്വകാര്യ ട്യൂഷനുകള്‍ക്കും അമിത പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമാന്തര വിദ്യാഭ്യാസമാണ് നടന്നു പോകുന്നത്. ഇതിനെ പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തുന്നതാണ് കമ്മീഷന്റെ നിര്‍ദ്ദിഷ്ട പരിഷ്‌ക്കാരങ്ങള്‍.

അദ്ധ്യാപക നിയമനവും വിദ്യാഭ്യാസ ഗുണനിലവാരവും
അദ്ധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ നിയന്താവും ചാലക ശക്തിയും. ഉന്നത യോഗ്യതയും വിദഗ്ദ്ധ പരിശീലനവും സേവന സന്നദ്ധതയും സമര്‍പ്പണ ബുദ്ധിയും ഉല്‍ഘടമായ ചുമതലാ ബോധവും അദ്ധ്യാപനത്തോടുള്ള അഭിനിവേശവും, ഉള്ളവരെയായിരിക്കണം അദ്ധ്യാപകരായി നിയമിക്കാന്‍. അതുകൊണ്ടു തന്നെയാണ് അദ്ധ്യാപക നിയമനം, സേവനകാല പരിശീലനം, ശാക്തീകരണം, ഉദ്യോഗകയറ്റം, ആകര്‍ഷകമായ സേവന വേതന വ്യവസ്ഥ ഇവയ്‌ക്കെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ നല്കുന്നത്. അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ബി.എഡ് പ്രോഗ്രാം ഇനി മുതല്‍ നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് ആയി മാറ്റും. അഖിലേന്ത്യാ മല്‍സര പരീക്ഷയിലൂടെ ആയിരിക്കും പ്രവേശനം. നിലവിലുള്ള ഏകഫാക്കല്‍ടി കോളേജുകളും അഫിലിയേറ്റഡ് കോളേജുകളും നിര്‍ത്തലാക്കും. നാലുവര്‍ഷ സംയോജിത അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രി കോഴ്‌സ് വിവിധ വൈവിധ്യതാ സമീപനത്തോടെയുള്ളതായതിനാല്‍ (multidisciplinary approach) സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വേണം യുജി, പിജി കോഴ്‌സുകള്‍ നടത്താന്‍. അധ്യാപക നിയമനം സുതാര്യവും കര്‍ശന ഗുണനിലവാരമുള്ളതും മെറിറ്റടിസ്ഥാനത്തിലുമായിരിക്കും. നിയമനത്തിന് അഖിലേന്ത്യ/സംസ്ഥാന തലത്തില്‍ പൊതുവായ ടീച്ചര്‍ എഡ്യുക്കേഷന്‍ ടെസ്റ്റ് (TET) ആയിരിക്കും. പ്രത്യേക വിഷയത്തില്‍ അധ്യാപക നിയമനത്തിനു ടീച്ചര്‍ എഡ്യുക്കേഷന്‍ ടെസ്റ്റിനൊപ്പം നാഷണല്‍ ടീച്ചര്‍ അസസ്‌മെന്റ് (NTA) സ്‌കോറും കൂടി കണക്കിലെടുക്കും.

സ്‌കൂള്‍ കോംപ്ലക്‌സ് സംവിധാനം
സര്‍വ്വശിക്ഷാ അഭിയാന്റെ ഭാഗമായി ഒരു കിലോമീറ്ററിനുള്ളില്‍ ഒരു പ്രൈമറി സ്‌കൂള്‍ നിലവില്‍ വന്നതോടെ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കാന്‍ സാധിച്ചു. എങ്കിലും ഉയര്‍ന്ന ക്ലാസ്സിലേക്കെത്തും തോറും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടിക്കൂടി വരുന്നു. (ഡഉകടഋ 201617 റമമേ അനുസരിച്ച്) 119303 പ്രൈമറി സ്‌കൂളുകള്‍ ഇന്ത്യയില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആണ്. സ്‌കൂളുകളുടെ ശാക്തീകരണത്തിനും, അധ്യാപകരുടെ കുറവുനികത്താനും, ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന്നും, ഗുണനിലവാരം ഉയര്‍ത്തുന്നതിന്നും ക്രിയാത്മകമായ പരിഷ്‌കാരങ്ങളാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു സെക്കണ്ടറി സ്‌കൂളിനെ കേന്ദ്രീകരിച്ച് 5-10 കി. മീ. ചുറ്റളവിലുള്ള മറ്റെല്ലാ സ്‌കൂളുകളേയുംകൂടി ഉള്‍പ്പെടുത്തി ഒറ്റ സ്‌കൂള്‍ കോംപ്‌ളക്‌സ് ആക്കുക. സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന സ്‌കൂള്‍ കോംപ്ലെക്‌സിന്റെ ഭരണം വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു മാനേജുമെന്റ് കമ്മറ്റിയാണ് നടത്തുന്നത്. ഒരു സ്വകാര്യ വ്യവസായമായി തുടങ്ങാവുന്ന ഒരു സ്ഥാപനമല്ല സ്‌കൂളുകള്‍ എന്നു കമ്മീഷന്‍ വ്യക്തമാക്കുന്നു. സന്നദ്ധ സംഘടനകള്‍, കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്, എന്‍.ജി.ഒ മുതലായ സംഘടനകള്‍ക്ക് ലാഭേച്ഛ കൂടാതെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമെന്നനിലയില്‍ മാത്രമെ സ്‌കൂള്‍ തുടങ്ങുവാന്‍ അനുവാദം ലഭിക്കുകയുള്ളൂ.

(‘NAAC’ ന്റെ മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍ )

Share16TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies