Tuesday, July 8, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

സപ്ത ഭൂമികകള്‍ (യോഗപദ്ധതി 40)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 2 April 2021

യോഗവാസിഷ്ഠത്തില്‍ ഉല്‍പത്തി പ്രകരണത്തില്‍ 118-ാ മത്തെ സര്‍ഗത്തില്‍ ജ്ഞാനത്തിന്റെ ഏഴു ഭൂമികകളെ (ഘട്ടങ്ങളെ) പറയുന്നുണ്ട്. യോഗ ഉപനിഷത്തുകളില്‍ ഒന്നായ വരാഹ ഉപനിഷത്തില്‍ നാലാം അധ്യായത്തിലും ഇതേ ചര്‍ച്ച (ഇതേ ശ്ലോകങ്ങള്‍) വരുന്നുണ്ട്.

ജ്ഞാനഭൂമി: ശുഭേച്ഛാ സ്യാത്
പ്രഥമാ സമുദീരിതാ
വിചാരണാ ദ്വിതീയാ തു
തൃതീയാ തനുമാനസാ
സത്വാപത്തിശ്ചതുര്‍ഥീ സ്യാത്
തതോസംസക്തി നാമികാ
പദാര്‍ഥാഭാവിനീ ഷഷ്ഠീ
സപ്തമീ തുര്യഗാ സ്മൃതാ

ശുഭേച്ഛാ ഭൂമിക
‘സ്ഥിത: കിം മൂഢ ഏവ അസ്മി’, ഞാന്‍ ഒരു മൂഢനായി ഇങ്ങനെ ഇരിക്കുന്നല്ലോ, ശാസ്ത്രമഭ്യസിക്കാനോ സജ്ജനസംസര്‍ഗത്തിനോ സാധിക്കുന്നില്ലല്ലോ എന്ന ദുഖവും അതില്‍ വൈരാഗ്യ പൂര്‍ണമായ ആഗ്രഹവുമാണ് ശുഭേച്ഛ. വിവേകം, വൈരാഗ്യം, ശമം – ദമം – ഉപരതി – തിതിക്ഷ – ശ്രദ്ധ – സമാധാനം, മുമുക്ഷുത്വം എന്നീ അധികാരി – ലക്ഷണങ്ങള്‍ ഇവിടെയും യോജിക്കും. ഈ അവസ്ഥ ഒരു തുടക്കക്കാരനായ സാധകന്റേതാണ്.

വിചാരണാ ഭൂമിക
ശാസ്ത്ര – സജ്ജനസമ്പര്‍ക്കം, വൈരാഗ്യം, സദാചാരനിഷ്ഠ ഇവയാണ് വിചാരണ. സദാചാരം ജ്ഞാനസാധനകളായ ശ്രവണ – മനന രൂപത്തിലുളളതുമാണ്. സത്സംഗം ഇതിനാണ്.

തനുമാനസാ ഭൂമിക
തനു എന്നാല്‍ മെലിഞ്ഞത്, ശോഷിച്ചത്. അത്തരം മനസ്സുള്ള അവസ്ഥയാണ് തനുമാനസം, അഥവാ തനുമാനസീ അല്ലെങ്കില്‍ തനുമാനസാ. ശുഭേച്ഛാ- വിചാരണകളോടൊപ്പം ഇന്ദ്രിയ – വിഷയ സംഗം ഇല്ലാതാവുക കൂടി ചെയ്യുമ്പോള്‍ മനസ്സ് തനുവാകും. നിദിധ്യാസനത്തിന്റെ ഘട്ടവുമാണിത്. ഏകാഗ്രത, അതായത് ചിത്തത്തില്‍ നിന്ന് അനേക വൃത്തികള്‍ ഒഴിഞ്ഞ് ഏകവൃത്തി മാത്രം ശേഷിക്കുന്ന അവസ്ഥയാണിത്. ഇപ്പറഞ്ഞ മൂന്നവസ്ഥകളും സാധകന്റെതാണ്. ദ്വൈതബോധത്തിലുറച്ചതാണ്. ജാഗ്രദവസ്ഥയുമാണ്.

സത്ത്വാപത്തി ഭൂമിക
മൂന്നു ഘട്ടം കഴിഞ്ഞ് ബാഹ്യവിഷയബന്ധം വിട്ടൊഴിഞ്ഞ് ചിത്തവൃത്തികള്‍ ഒഴിഞ്ഞ്, മായയെയും ജാഗ്രത് – സ്വപ്‌ന- സുഷുപ്ത്യവസ്ഥകളെയും കടന്ന് ചിത്ത സത്വത്തില്‍ എത്തി മനസ്സ് സത്വപരമാത്മ രൂപത്തില്‍ ആപന്നമാവുമ്പോള്‍, പേരു പോലെ തന്നെ സത്വാപത്തിഭൂമികയില്‍ എത്തുന്നു.
ഇവര്‍ സാധകന്റെ അവസ്ഥ കടന്ന് ബ്രഹ്മവിത് (ബ്രഹ്മത്തെ അറിഞ്ഞവന്‍) എന്ന സ്ഥിതിയിലെത്തും. ദ്വൈതചിന്ത അകലും. ശരത്കാല മേഘം പോലെ സംസാര ബോധം ചിതറിയകലും. അദ്വൈത ബോധം ഉറക്കും. പ്രപഞ്ചം സ്വപ്‌നം പോലെയാകും. സമ്പ്രജ്ഞാത സമാധിയുടെ ഘട്ടവുമാണിത്. പക്ഷെ സഞ്ചിത- പ്രാരബ്ധ – ആഗാമി കര്‍മ്മങ്ങളുടെ സ്വാധീനം ഇപ്പോഴും ഉണ്ട്. സിദ്ധികള്‍ പ്രത്യക്ഷപ്പെടുന്നതിവിടെയാണ്. അവ വഴി തെറ്റിക്കാതിരുന്നാല്‍ മുന്നോട്ടു പോകാം.

അസംസക്തി ഭൂമിക
‘ദശാ ചതുഷ്ടയാഭ്യാസാത്’ നാലു ഭൂമികകളുടെയും അഭ്യാസത്താല്‍, വിഷയ – അസംഗത്താലും സത്വഗുണം പ്രബലമാവുമ്പോള്‍ അസംസക്തി എന്ന അവസ്ഥയിലെത്തും. സ്വപ്‌നമില്ലാത്ത ഗാഢനിദ്രപോലെ, സുഷുപ്തി പോലെ എല്ലാ അലയൊലികളും ശമിക്കും. ഏകാന്ത പഥികനായി അദ്വൈതത്തില്‍ വിഹരിക്കും.
സഞ്ചിത കര്‍മങ്ങളും ആഗാമി കര്‍മങ്ങളും ഇല്ലാതാവും. പ്രാരബ്ധ കര്‍മം (പ്രാരബ്ധം എന്നാല്‍ ആരംഭിച്ചത്, ഈ ജീവിതം എന്നേ അര്‍ത്ഥമുള്ളൂ. കഷ്ടപ്പാട് എന്ന അര്‍ത്ഥം കല്പിക്കപ്പെട്ടതാണ്.) മാത്രം ബാക്കിയാവും. അത്യാവശ്യമായ കര്‍ത്തവ്യ കര്‍മങ്ങള്‍ മാത്രമേ ചെയ്യൂ. ബ്രഹ്മവിദ്വരന്‍ (ബ്രഹ്മജ്ഞാനികളില്‍ വരന്‍, ശ്രേഷ്ഠന്‍) എന്നാണ് ഇവിടെ സാധകനെ വിളിക്കുന്നത്.

പദാര്‍ഥ – അഭാവനാ ഭൂമിക
അഭ്യാസത്തില്‍ മുന്നേറുമ്പോള്‍ സ്വന്തം ആത്മാവില്‍ മാത്രം രമിച്ചുകൊണ്ട് ബാഹ്യ – ആഭ്യന്തര പദാര്‍ത്ഥങ്ങളില്‍ ‘അഭാവന’ ഉണ്ടാവുന്നു. ബാഹ്യവസ്തുക്കള്‍ ഉണ്ടെന്നു തന്നെ അറിയാതാവും. മറ്റുള്ളവര്‍ നിര്‍ബന്ധിച്ചാലേ ആഹാരാദി കര്‍മ്മങ്ങള്‍ പോലും അനുഷ്ഠിക്കൂ. ഉറക്കത്തിലെന്നപോലെയാണ് പെരുമാറ്റം. ബ്രഹ്മവിദ്വരീയന്‍ എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്.

തുരീയാ ഭൂമിക
ഭേദവിചാരങ്ങള്‍ അസ്തമിച്ച് സ്വ – ആത്മഭാവത്തില്‍ നിഷ്ഠനാവുന്നതാണ് തുരീയാവസ്ഥ.. ബ്രഹ്മവിദ്വരിഷ്ഠന്‍ എന്നാണ് ഈ ഘട്ടത്തിന് പറയുക. എപ്പോഴും സമാധിയില്‍ മുഴുകിയ അവസ്ഥയാണിത്. ഒരു കര്‍മവും, പരപ്രേരണയുണ്ടായാല്‍ പോലും ചെയ്യില്ല.
സപ്തമീ ഗൂഢസുപ്ത്യാഖ്യാ
ക്രമപ്രാപ്താ പുരാതനാ
(ഏഴാമത്തെ അവസ്ഥ ക്രമത്തില്‍ ലഭിക്കുന്ന ഗൂഢമായ ഉറക്കമാണ്.)
യത്ര ന അസത് ന സദ് രൂപ:
ന അഹം നാപി അനഹങ്കൃതി:
(അവിടെ സത്തും അസത്തും ഇല്ല. അഹങ്കാരമോ, അനഹങ്കാരമോ ഇല്ല)
ഈ അവസ്ഥയെത്തിയാല്‍ പിന്നെ ശരീരം മൂന്നു ദിവസം കൊണ്ട് വീണുപോവും, മരിക്കും. (സമാധി എന്നാല്‍ മരണം എന്നൊരു ധാരണ ഉണ്ട്. അതു ശരിയല്ല.)
അവര്‍ക്ക്,
അന്ത: ശൂന്യോ ബഹി: ശൂന്യ:
ശൂന്യ കുംഭ ഇവ അംബരേ
(അന്തരീക്ഷത്തിലെ കുടം പോലെ അകവും പുറവും ശൂന്യമായിരിക്കും )
അന്ത: പൂര്‍ണോ ബഹി: പൂര്‍ണ:
പൂര്‍ണകുംഭ ഇവ അര്‍ണവേ
(സമുദ്രത്തിലെ കുടം പോലെ അകവും പുറവും നിറഞ്ഞിരിക്കും.

 

Tags: യോഗപദ്ധതി
Share20TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies