Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കേരളം മാറണം മോദിക്കൊപ്പം

K SurendranK Surendran
2 April 2021

കേരളം നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആറുപതിറ്റാണ്ടുകളായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികളില്‍ നിന്നുള്ള മാറ്റത്തിനായി ജനങ്ങളുടെ ആഗ്രഹം അത്രയ്ക്ക് ശക്തമാണെന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. അഞ്ചുവര്‍ഷം ഒരു മുന്നണി അഴിമതി നടത്തുക, അടുത്ത അഞ്ചുവര്‍ഷം മറ്റൊരു മുന്നണിക്ക് വഴിമാറുക എന്ന കേരളത്തിലെ പതിവ് സമ്പ്രദായത്തിന് അറുതി വരുത്താന്‍ അവര്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശീയ ജനാധിപത്യ സഖ്യം ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ഭീകരവാദവും രാഷ്ട്രീയ അക്രമങ്ങളും ഇല്ലാത്ത ഒരു പുതിയ കേരളമാണ് എന്‍.ഡി.എയുടെ ലക്ഷ്യം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തി നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലും എത്തിക്കാനാണ് എന്‍ഡിഎ പരിശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ബിജെപിയും സഖ്യകക്ഷികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയില്‍ പരസ്പരം മത്സരിക്കുമ്പോള്‍ അഴിമതിയുടെ കറപുരളാത്ത മോദിയോടൊപ്പം അണിനിരക്കാന്‍ മലയാളികള്‍ക്ക് ഏറ്റവും നല്ല അവസരമാണ് കൈവന്നിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് ഭരണത്തോടുള്ള ജനരോഷമാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വഴിയൊരുക്കിയത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് തങ്ങള്‍ യു ഡി എഫിന്റെ തനിപകര്‍പ്പാണെന്ന് തെളിയിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് മാത്രമല്ല ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കി മാറ്റുകയും ചെയ്തു. എല്ലാ സര്‍ക്കാര്‍ പദ്ധതികളും തട്ടിപ്പ് നടത്താനുള്ള ഉപാധിയാക്കി മാറ്റിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വര്‍ണ്ണ- ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിയുടെ രഹസ്യമൊഴി മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്നും കൊള്ള പലിശയ്ക്ക് വായ്പ്പയെടുത്ത് നടപ്പാക്കുന്ന കിഫ്ബി പദ്ധതിയിലെ അഴിമതി ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാണിച്ചു. എന്നാല്‍ സി എ ജി റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്താണ് ധനമന്ത്രി ഇതിനോട് പ്രതികരിച്ചത്. സി എ ജി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് ജനാധിപത്യത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചതും കേരളം കണ്ടു. സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷവും അഴിമതി ആരോപണവിധേയരാണെന്നതാണ് ഇവിടുത്തെ സവിശേഷത. മുഖ്യപ്രതിപക്ഷമായ യുഡിഎഫിന്റെ മുന്‍നിര നേതാക്കന്‍മാരെല്ലാം അഴിമതി കേസുകളില്‍ അന്വേഷണം നേരിടുകയാണ്. സോളാര്‍ അഴിമതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാര്‍ക്കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണവിധേയരാണ്. അഴിമതിയുടെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയെ വീണ്ടും നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെ യുഡിഎഫ് കാലത്തെ അഴിമതിയും എല്‍ഡിഎഫിന്റെ അഴിമതിയും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. പാലാരിവട്ടം അഴിമതി കേസില്‍ മുസ്ലിം ലീഗിന്റെ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞും അനധികൃത സ്വത്ത് സമ്പാദ്യ കേസില്‍ മറ്റൊരു ലീഗ് എംഎല്‍എ കെ.എം ഷാജിയും ആരോപണ വിധേയനാണ്. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണ മുന്നണിയായി പോകുന്ന ഇരുപക്ഷവും കേസുകള്‍ പരസ്പരം ഒത്തുതീര്‍പ്പാക്കുകയാണ്.

വിശ്വാസികളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ചവര്‍

ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ കോടതി വിധിയുടെ മറവില്‍ ലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വ്രണപ്പെടുത്തിയ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. രാത്രിയുടെ മറവില്‍ അവിശ്വാസികളായ യുവതികളെ മലകയറ്റിയതും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പരസ്യമായി അയ്യപ്പനെ അപമാനിച്ചതും വിശ്വാസികള്‍ക്ക് പൊറുക്കാനാവില്ല.

ADVERTISEMENT

ആയിരക്കണക്കിന് വിശ്വാസികളെയാണ് ജയിലിലടച്ചും കള്ളക്കേസുകളെടുത്തും സര്‍ക്കാര്‍ പീഡിപ്പിച്ചത്. ശബരിമലയില്‍ പൊലീസ് രാജ് പ്രഖ്യാപിച്ച് ഭീകരമായ വിശ്വാസവേട്ട നടത്തിയവര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുതലക്കണ്ണീരുമായി വരുന്നത് അപഹാസ്യമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കടകമ്പള്ളിയെ പോലുള്ളവര്‍ ശബരിമലയില്‍ തെറ്റ് സംഭവിച്ചെന്ന് പറയുമ്പോള്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വാസികളെ വേട്ടയാടിയതിനെ ന്യായീകരിക്കുകയാണ്. അന്ന് പരസ്യമായി വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രി ഇപ്പോഴും നിലപാട് വ്യക്തമാക്കാത്തത് ദുരൂഹമാണ്. ശബരിമല പ്രക്ഷോഭകാലത്ത് കുറ്റകരമായ മൗനം അവലംബിച്ച യുഡിഎഫുകാര്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ വീണ്ടും വിശ്വാസ സംരക്ഷകരായി രംഗത്ത് വന്നത് വോട്ടില്‍ മാത്രം കണ്ണുവെച്ചാണ്. നിരപരാധികളായ ആയിരക്കണക്കിന് ആളുകളെ പൊലീസ് ജയിലിലടച്ചപ്പോള്‍ ഒരക്ഷരം മിണ്ടാത്തവരാണ് യുഡിഎഫുകാര്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ന് വിശ്വാസികളോടൊപ്പം നില്‍ക്കാതെ മാറി നില്‍ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി വിശ്വാസികള്‍ക്കെതിരായ നിലപാടാണ് അന്നും ഇന്നും സ്വീകരിച്ചത്.

കര്‍ഷകവിരുദ്ധ സര്‍ക്കാര്‍

രാജ്യത്തെ പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയവര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ സംസ്ഥാനത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് സത്യം. നെല്‍ക്കര്‍ഷകര്‍ക്ക് വേണ്ടി പുതിയ ഒരു പദ്ധതിയും പിണറായി സര്‍ക്കാര്‍ നടപ്പാക്കിയില്ല. 8.5 ലക്ഷം ഹെക്ടര്‍ നെല്‍ക്കൃഷി ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 1.75 ലക്ഷം ഹെക്ടറായി അത് കുറച്ചതാണ് ഇരുമുന്നണികളുടേയും നേട്ടം. നെല്ലിന്റെ താങ്ങുവില കേവലം 52 പൈസ മാത്രമാണ് സംസ്ഥാന ബജറ്റില്‍ വര്‍ദ്ധിപ്പിച്ചതെന്നത് മാത്രം മതി ഈ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തിരിച്ചറിയാന്‍. അഞ്ച് വര്‍ഷക്കാലം ഒരു തേങ്ങ പോലും സംഭരിക്കാതെ നാളീകേര കര്‍ഷകരെയും ഇടതു സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. വനയോര മേഖലയില്‍ വന്യമൃഗശല്യം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല. കര്‍ഷകരെ വന്യമൃഗശല്യത്തില്‍ നിന്നും രക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുക ഉപയോഗിക്കാതെ ലാപ്‌സാക്കുന്നതാണ് കേരളത്തില്‍ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ മറ്റൊരു ശ്രദ്ധേയ നേട്ടം.

ദളിത് പീഡനങ്ങള്‍

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത് സമൂഹത്തെ പൂര്‍ണ്ണമായും മുഖ്യധാരയില്‍ നിന്നും അകത്തുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വാളയാറിലും അട്ടപ്പാടിയിലും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്വാഭാവികമായ നീതി നിഷേധിക്കപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുക യഥാവിധി ഉപയോഗിക്കാതെ ലാപ്‌സാക്കുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഇവര്‍ക്കുള്ളത്. അട്ടപ്പാടിയില്‍ നവജാത ശിശുമരണം തുടര്‍ക്കഥയാവുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി സമരരംഗത്തേക്ക് ഇറങ്ങുവാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

ഭാര്യാപ്രസ്ഥാനം

കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ തൊഴില്‍ തേടി അലയുമ്പോള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് അനര്‍ഹമായി ജോലി നല്‍കി പി.എസ്.സിയെ പെണ്ണുംപിള്ളാ സര്‍വ്വീസ് കമ്മീഷനാക്കി മാറ്റിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കി യുവജനങ്ങളെ ദ്രോഹിക്കുകയാണ്. പി.എസ്.സിയുടെ വിശ്വാസ്യത പോലും ഈ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.

എല്‍ഡിഎഫ് അഴിമതികള്‍

  • ബന്ധു നിയമനവും പിന്‍വാതില്‍ നിയമനവും നടത്തി യുവതീ- യുവാക്കളെ വഞ്ചിക്കുന്നു
  • പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് ഒരു വിലയും ഇല്ലാതാക്കി
  • 3 ലക്ഷം പേരെ പിന്‍വാതിലിലൂടെ നിയമിച്ചു
  • 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്‌തെങ്കിലും തൊഴില്‍ ലഭിച്ചത് നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രം
  • 1.6 ലക്ഷം കോടി കടത്തില്‍ നിന്നും 3.2 ലക്ഷം കോടി കടത്തിലേക്ക് കേരളത്തെ എത്തിച്ചു
  • കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ത്തു
  • നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍
  • വനിതാ കമ്മീഷന്‍ പ്രവര്‍ത്തനം
  • കൂടുതല്‍ ബാറുകള്‍ തുറന്നു കേരളത്തെ കൂടുതല്‍ ലഹരിമയമാക്കി
  • ലഹരി മരുന്നുകള്‍ യുവാക്കളില്‍ കൂടുതല്‍ വ്യാപകമായി
  • ദേശദ്രോഹികളുമായി ചേര്‍ന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത്
  • വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് തട്ടിപ്പ്
  • കിഫ്ബി അഴിമതി
  • പ്രളയഫണ്ട് തട്ടിപ്പ്
  • സ്പ്രിംഗ്‌ളര്‍ ഡാറ്റാ തട്ടിപ്പ്
  • കെ-ഫോണ്‍ തട്ടിപ്പ്
  • ഇ-മൊബെലിറ്റി തട്ടിപ്പ്
  • ട്രെഷറി തട്ടിപ്പ്
  • പി.എസ്.സി അട്ടിമറി
  • പിന്‍വാതില്‍ നിയമനങ്ങള്‍
  • പ്രളയം- ഓഖി ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്
  • മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം
  • യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്ത് അയച്ചത്
  • പമ്പയിലെ മണല്‍ ഇടപാട്
  • ദുരൂഹമായ ഈന്തപ്പഴം വിതരണം
  • ഖുര്‍ആനിന്റെ മറവില്‍ സംശയകരമായ ഇടപാടുകള്‍
  • മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കണ്ണട വാങ്ങിയത് മുതല്‍ ചികിത്സ നടത്തിയ വകയില്‍ വരെ അഴിമതി
  • സര്‍വകലാശാലകളിലെ നേതാക്കളുടെ ഭാര്യമാര്‍ക്ക് പിന്‍വാതില്‍ നിയമനം
  • സര്‍വ്വകലാശാലകളില്‍ മാര്‍ക്ക് ദാനം
  • ഉന്നത വിദ്യാഭ്യാസരംഗത്തെ അനധികൃത നിയമനങ്ങള്‍
  • മന്ത്രി കെ.ടി ജലീല്‍ അദാലത്ത് നടത്തി നല്‍കിയ മാര്‍ക്ക് ദാനം

യുഡിഎഫ് അഴിമതികള്‍

  • പാലാരിവട്ടം പാലം അഴിമതി
  • സോളാര്‍ അഴിമതി
  • ബാര്‍ക്കോഴ
  • മഞ്ചേശ്വരം ജുവലറി തട്ടിപ്പ്

സര്‍ക്കാരിന്റെ വീഴ്ചകള്‍

  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം വര്‍ദ്ധിച്ചു
  • വാളയാറിലെ പിഞ്ചു ദളിത് സഹോദരിമാരുടെ കൊലപാതകം
  • കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം
  • 23 രാഷ്ട്രീയ കൊലപാതകങ്ങള്‍
  • അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം
  • നെയ്യാറ്റിന്‍കര സംഭവം
  • എസ്എഫ്‌ഐ നേതാവായ അഭിമന്യുവിന്റെ കൊലപാതകികളെ പോലും അറസ്റ്റ് ചെയ്യാനായില്ല
  • ജെസ്‌നയുടെ തിരോധാനം കണ്ടെത്താനായില്ല
  • ലോക്കപ്പ് മരണങ്ങളില്‍ റെക്കോര്‍ഡ്
  • കെവിന്‍ ജോസഫിന്റെ മരണം
  • കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വര്‍ദ്ധന
  • സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്
  • ആശുപത്രികളുടെ നിലവാരമില്ലായ്മ
  • ആറന്മുളയില്‍ കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ പീഡനം
  • സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം

മതതീവ്രവാദികളുടെ മുന്നണികള്‍

മതഭീകരവാദികളുടെ സ്വന്തം സര്‍ക്കാര്‍

മതഭീകരവാദ സംഘടനകളുമായി ചേര്‍ന്ന് ഭരണതുടര്‍ച്ച നേടിയെടുക്കാനാണ് എല്‍ഡി.എഫ് ശ്രമിക്കുന്നത്. എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്യമായി കൂട്ടുകൂടുവാന്‍ പോലും ഇടതുപക്ഷക്കാര്‍ തയ്യാറായി. മന്ത്രിസഭയിലെ അംഗങ്ങള്‍ പോലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഭവം കേരളത്തെ നാണംകെടുത്തി.

  • .ഐഎസ്‌ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ റിക്രൂട്ട്‌മെന്റ് ചെയ്യപ്പെടുന്ന സംസ്ഥാനം
  • ലൗജിഹാദിനെതിരെ ഒരു നടപടിയുമെടുക്കാത്ത സംസ്ഥാനം
  • ഹലാലിനെതിരെ അഭിപ്രായം പറയുന്നവരെ ജയിലിലടയ്ക്കുന്ന സംസ്ഥാനം
  • ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ഡേ പരേഡിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ പരസ്യമായി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍
  • ന്യൂനപക്ഷ ആനുകൂല്ല്യങ്ങളില്‍ പോലും വേര്‍തിരിവ് പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍

മതതീവ്രവാദികളുടെ സ്വന്തം കോണ്‍ഗ്രസ്

  • തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം
  • കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിശ്ചയിക്കുന്നത് മുസ്ലിംലീഗ്
  • ഹിന്ദു സ്ത്രീകളെ അപമാനിച്ച മീശ നോവലിനൊപ്പം നിന്ന രമേശ് ചെന്നിത്തല
  • മതഭീകരവാദത്തെ ന്യായീകരിച്ചും ക്രൈസ്തവരെ അപമാനിച്ചും ചാണ്ടി ഉമ്മന്റെ പ്രസംഗം
  • മുന്നോക്കക്കാരിലെ പിന്നാക്കകാരുടെ സാമ്പത്തിക സംവരണത്തിനെതിരായ ലീഗിന്‍െ അസഹിഷ്ണുത
  • ഹാഗിയ സോഫിയ വിഷയത്തില്‍ ക്രിസ്ത്യന്‍ പള്ളി പിടിച്ചടക്കിയ മതഭീകരതയെ ന്യായീകരിച്ച് സാദിഖലി തങ്ങളുടെ ലേഖനം

പ്രതീക്ഷ എന്‍ഡിഎ മാത്രം

നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ബിജെപിയും എന്‍ഡിഎയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. കേരളത്തില്‍ ബിജെപി ഭരണം അല്ലാതിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ നേരിട്ട് വാര്‍ഡുകളിലെത്തിയപ്പോള്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമായി. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നരേന്ദ്രമോദിയുടേതാണെന്ന് പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് പോലും സമ്മതിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിലെ അഴിമതി പരമ്പരയ്ക്ക് അറുതിവരുത്തി സംസ്ഥാനത്ത് സുസ്ഥിരമായ വികസനം എത്തിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിക്കണം.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച പ്രധാന സഹായവും പദ്ധതികളും

  1. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ഗുണഭോക്താക്കള്‍ 1.85 കോടി
  2. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷന്‍ ഗുണഭോക്താക്കള്‍ 5 ലക്ഷം
  3. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ധനസഹായം ലഭിച്ചത് 27
    ലക്ഷം കര്‍ഷകര്‍ക്ക്
  4. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യ പദ്ധതി ലഭിച്ചത് 7 ലക്ഷം പേര്‍ക്ക്
  5. പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന പ്രകാരം 24 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടുകളില്‍ പണം എത്തി
  6. ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് 6 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക്

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍
♠ ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍
♠ എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി
♠ മുഴുവന്‍ തൊഴില്‍മേഖലയിലും മിനിമം വേതനം
♠ സാമൂഹിക ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും
♠ സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ
♠ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും
♠ കേരളം ഭീകരവാദ വിമുക്തമാക്കും
♠ ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം
♠ ഭൂരഹിതരായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി
♠ പട്ടിണിരഹിത കേരളം
♠ ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം
♠ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്
♠ മുതല്‍ മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം
♠ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം

 

Share21TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies