കൊച്ചി: ആര്.എസ്.എസ് മുന്‍ ദക്ഷിണ ക്ഷേത്ര പ്രചാരകും ദക്ഷിണ, ദക്ഷിണ മധ്യ ക്ഷേത്ര ഗ്രാമവികാസ് പ്രമുഖുമായ ജി. സ്ഥാണുമാലയനെ വിശ്വഹിന്ദു പരിഷത് ദേശീയ ജോ യിന്റ് ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചു. 39 വര്‍ഷമായി ആര്.എസ്.എസ്. പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കന്യാകുമാരി ജില്ലയിലെ കുളപ്പുറം ശാഖാ സ്വയംസേവകനാണ്.