ശബരിമല വിഷയത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഹിന്ദുവഞ്ചന തുടരുന്നു. അവരുടെ നാടകം ശ്രദ്ധിക്കൂ: ദേവസ്വം മന്ത്രി കടകംപള്ളിയുടെ മാപ്പു പറച്ചില്‍. യുവതികളെ പതിനെട്ടാം പടികയറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീംകോടതി വിധി വന്നശേഷം ഭക്തജനങ്ങളുമായി ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവ്. ഹിന്ദുക്കള്‍ ആരെ വിശ്വസിച്ചുവേണം ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍?
ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ ഇതുപോലെ പ്രസിദ്ധമാണല്ലോ. അതിനെപ്പറ്റി ഒരു ലേഖനമല്ല; ഒരു ഗ്രന്ഥസമാഹാരം തന്നെ എഴുതാനുണ്ടാകും. അത്രമാത്രം ദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ ചെയ്തു കൂട്ടിയത്.
രാഷ്ട്രത്തിന്റെ പാരമ്പര്യങ്ങളെ എതിര്‍ക്കുന്ന, അവയ്ക്ക് തുരങ്കം വയ്ക്കുന്ന നിലപാടുകളേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച മുഹമ്മദലി ജിന്നയെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന പി.സി.ജോഷിയുടെ പിന്‍തലമുറ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
”മതം മനുഷ്യനെ മയക്കുന്ന കറുപ്പാ”ണെന്ന് പറഞ്ഞ മാര്‍ക്‌സിന്റെ ശിഷ്യന്മാര്‍ ഇന്ന് ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ദ്രോഹം അവരുടെ പ്രധാന കര്‍മ്മപദ്ധതിയാക്കി മാറ്റി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തില്‍ ഇത്രകണ്ട് വളര്‍ത്തിയ ഹിന്ദുക്കള്‍ക്ക് ഇത് ഗുരുദക്ഷിണയായി സ്വീകരിക്കാം! മന്നവും ശങ്കറും അടക്കമുള്ള ഹൈന്ദവ നവോത്ഥാന നായകന്മാരുടെ ആജീവനാന്ത പ്രയത്‌നങ്ങളെപ്പോലും സ്വന്തം ക്രെഡിറ്റിലാക്കി മേനി നടിക്കാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു നാണവുമില്ല.
രാഷ്ട്രത്തിനെതിരെ ഭീകരവാദം ചെയ്യുന്നവരെ വെള്ളപൂശുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുകയും ചെയ്യുന്ന ഇടത്പക്ഷത്തിന് വോട്ട്ബാങ്ക് മാത്രമാണ് ലക്ഷ്യം. യാക്കൂബ് മേമനും അഫ്‌സല്‍ ഗുരുവിനും വേണ്ടി (തൂക്കിലേറ്റാതിരിക്കാന്‍) നിലവിളിച്ച് റോഡിലിറങ്ങിയ ഇവര്‍, പക്ഷേ ഇക്കൂട്ടര്‍മൂലം കൊല്ലപ്പെട്ട പൗരന്മാര്‍ക്ക് വേണ്ടിയോ സൈനികര്‍ക്ക് വേണ്ടിയോ നാവനക്കില്ല. പോരാത്തതിന് നമ്മുടെ ധീരസൈനികരെ അപമാനിക്കുകയും ചെയ്യും (ഉദാ: കോടിയേരിയുടെ പ്രസംഗം)
ചുരുക്കത്തില്‍ അന്ധമായ ഹിന്ദുവിരുദ്ധത, ന്യൂനപക്ഷ പ്രീണനം, വ്യാജ മതേതരത്വം ഇവ മൂന്നും ഇടതുപക്ഷത്തിന്റെ മുഖമുദ്രയായി തീര്‍ന്നു. ഹൈന്ദവ ദേവതയുടെ നഗ്നചിത്രം വരച്ച എം.എഫ്. ഹുസൈന് രാജാരവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ ഹിന്ദുക്കളെ വെല്ലുവിളിച്ചു. ഭാരതാംബയെ വേശ്യയെന്ന് വിളിച്ചും മറ്റ് ദേവീദേവന്മാരെ അതികഠിനഭാഷയില്‍ അവഹേളിച്ചും എസ്.എഫ്.ഐക്കാരുടെ മാഗസിന്‍ പുറത്തു വരുന്നത് ഒരു വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞിരുന്നു. ഹിന്ദുക്കളെ എതിര്‍ക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ഇടത്പക്ഷമാണെന്ന ബോദ്ധ്യപ്പെടല്‍ മൂലം സിപിഎമ്മിലേക്ക് ജിഹാദികളുടെ ഒഴുക്കാണ്.
ദേവസ്വാപഹരണം അഥവാ ദേവസ്വം ബോര്‍ഡ്!
ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വംഭൂമി പാട്ടക്കാലാവധി പൂര്‍ത്തിയായി കിടക്കുന്നത് തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. അതിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഭക്തജനങ്ങള്‍ നല്‍കുന്ന പരാതിയിന്മേല്‍ ദേവസ്വം ബോര്‍ഡ് കേസിന് പോവുകയും അഴിമതിപ്പണം കൈക്കൂലിയായി കൈപ്പറ്റിക്കൊണ്ട് മനഃപൂര്‍വ്വം കേസുകള്‍ തോറ്റുകൊടുക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇതുവഴി ഇടത് നേതാക്കള്‍ കൊയ്ത കോടികള്‍ ചില്ലറയല്ല. നിയമപരമായി മൈനര്‍ പരിഗണനയുള്ള ദേവന്റെ സ്വത്ത് നോക്കിനടത്താനുള്ള അവകാശം മാത്രമേ ബോര്‍ഡിനുള്ളൂ. ആ സ്വത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. ദേവസ്വം ആക്റ്റ് സെക്ഷന്‍ 27ല്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ ലംഘിച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് വന്‍വിവാദമായിരുന്നു. വിഷയം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഇത് നിയമവിരുദ്ധ പ്രവൃത്തിയാണെന്നും രണ്ട് ഘട്ടങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി രൂപ തിരികെ ദേവസ്വത്തിലെത്തിക്കാനും കേരളാ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവായി. ദേവസ്വം ചെയര്‍മാന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടിയായി മാറി ഈ സംഭവം.
കോവിഡ് കാലഘട്ടത്തില്‍ ക്ഷേത്രഭൂമികളെ ദേവഹരിതം പദ്ധതിയുടെ മറവില്‍ പാട്ടത്തിന് നല്‍കാനും ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. (സാമ്പത്തിക പ്രതിസന്ധിയാണത്രേ കാരണം) ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് ദേവസ്വങ്ങളില്‍ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പു നടന്നത് വന്‍വിവാദമായി മാറി.
ശബരിമലയില്‍ പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ലേലം വെച്ച ശേഷം തുടര്‍നടപടിയെന്നോണം വിലപിടിപ്പുള്ള ഉപകരണങ്ങളും സാമഗ്രികളും അനധികൃതമായി കൊണ്ടുപോയത് ഭക്തര്‍ തടഞ്ഞകാരണത്താല്‍ പോലീസിന് കേസെടുക്കേണ്ടി വന്നു. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒലിച്ചുപോയ കോടികള്‍ എത്രയെന്ന് കണക്കില്ല. ഇത്തരം കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിലേക്കായി ശബരിമലയില്‍ ബോധപൂര്‍വ്വം ഇടയ്ക്കിടെ ചെറിയ സുരക്ഷാ വീഴ്ചകള്‍ ഉണ്ടാകാറുണ്ട്. പാത്രങ്ങള്‍ വാങ്ങിയ വകയില്‍ കോടികള്‍ തട്ടിയ എക്‌സിക്യൂട്ടീവ് ഓഫീസറും ഭണ്ഡാരത്തില്‍ വരെ കയ്യിട്ട് വാരിയ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡിന് മുതല്‍ക്കൂട്ട് തന്നെ. ഇവര്‍ സന്നിധാനത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ച് കയറ്റാന്‍ രഹസ്യമായി അനുമതി നല്‍കിയതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു.

ഹൈന്ദവ വികാരം വ്രണപ്പെടുത്തല്‍ തുടര്‍ക്കഥ
വാഴപ്പള്ളി മഹാദേവക്ഷേത്ര ഭൂമിയില്‍ കപ്പകൃഷി നടത്തിയ സിപിഎം ഘടകത്തോട് കേരള ഹൈക്കോടതി ”ക്ഷേത്രത്തില്‍ കപ്പ നിവേദ്യം ഉണ്ടോ” എന്ന് ചോദിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി.
ഇടത്പക്ഷത്തിന് ക്ഷേത്രസ്വത്തിലാണ് കണ്ണ്; നിത്യനിദാനങ്ങള്‍ നശിച്ചാലും വിഷയമില്ല. 9 വര്‍ഷം മുമ്പിലത്തെ (2012 ലെ) മാത്രം കണക്ക് നോക്കിയാല്‍ കേരള സര്‍ക്കാരിന്റെ 42 പബ്ലിക്ക് സെക്ടര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള റവന്യു കേവലം 200 കോടി മാത്രമെന്നിരിക്കെ; കേരളത്തിലെ നാല് ദേവസ്വം ബോര്‍ഡുകളിലെ ആ ഒറ്റ വര്‍ഷത്തെ വരുമാനം 1000 കോടിയാണ്. ഇത്രയും വരുമാനം സര്‍ക്കാരിലേക്ക് നേടിക്കൊടുക്കുന്ന അമ്പലങ്ങളില്‍ അന്തിത്തിരി കത്തുന്നത് തങ്ങളുടെ വെറും ഔദാര്യം കൊണ്ട് മാത്രമെന്നാണ് സഖാക്കള്‍ മസില് പിടിക്കുന്നത്. മദ്യം – ലോട്ടറി വില്‍പ്പന വഴി പ്രതീക്ഷിച്ച വരുമാനവര്‍ദ്ധനവ് ഇല്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് രസീത് തുക കുത്തനെ ഉയര്‍ത്തുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്.
ഹൈന്ദവ മതസ്ഥാപനങ്ങള്‍ക്ക് നേരെ മാത്രമേ സര്‍ക്കാരിന് ഇത്തരം നടപടികള്‍ ഉള്ളൂ. തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സെന്റ് തോമസ് കോളേജിനടക്കം ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് സെന്റൊന്നിന് ഒരു രൂപാ നിരക്കില്‍ ഭൂമി പതിച്ച് നല്‍കിയ രാഷ്ട്രീയക്കാരാണിവര്‍. തിരുവനന്തപുരത്ത് ഹൈവേ ഓരത്ത് രേഖകള്‍ ഇല്ലാതെ കെട്ടിയിരുന്ന നിസ്‌കാര കേന്ദ്രത്തെ ഏറ്റെടുക്കുകയും പള്ളി കെട്ടുന്നതിന് പണവും പകരം കൂടുതല്‍ സ്ഥലവും നല്‍കുകയും ചെയ്ത സര്‍ക്കാരിന് പക്ഷേ ക്ഷേത്രങ്ങളോട് അലര്‍ജിയാണ്.

ഹൈന്ദവ ധ്വംസനത്തിന്റെ മറ്റൊരു നേര്‍ച്ചിത്രം
സ്വാമി സത്യാനന്ദ സരസ്വതി സ്വന്തം പേരില്‍ ഭൂമി വാങ്ങി അതില്‍ ഉപദേവതാ സഹിതം ഒരു ശിവക്ഷേത്രം പണികഴിപ്പിച്ചു. വളരെ ഉയര്‍ന്ന ഒരു കുന്നിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജലസേചന വകുപ്പിന്റെ ആവശ്യത്തിലേക്കെന്ന പറഞ്ഞ് സിപിഎമ്മിന്റെ ഒത്താശയോടെ സര്‍ക്കാര്‍ ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള നടപടിക്ക് ശ്രമിച്ചു. കുത്തകപ്പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയാണത്രേ സ്വാമി വിലയ്ക്ക് വാങ്ങിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരത്തിലൊരു തര്‍ക്കത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധി ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി ക്ഷേത്ര സമിതിക്ക് അനുകൂലമായി വിധിച്ചു. എന്നിട്ടും 2020ലെ ശിവരാത്രി നാള്‍ അവിടെ പൂജയ്ക്കായി ഒത്തുകൂടിയവര്‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായി. കേവലം നാമജപം കൊണ്ട് മാത്രം അതിനെ നേരിട്ട് ഭക്തര്‍ വിജയം കൈവരിച്ചു. പക്ഷേ പിന്നീട് അവിടെ നടന്നത് മാസങ്ങള്‍ നീണ്ട ഹൈന്ദവ വേട്ട ആയിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി റെയ്ഡും ക്രൂരമര്‍ദ്ദനവും ജയില്‍വാസവും ഒക്കെ നേരിട്ട ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പാറപോലെ ഉറച്ചു നിന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ തമസ്‌കരിച്ചു. എങ്കിലും ജനങ്ങള്‍ ഈ പോരാട്ടത്തെ അംഗീകരിച്ചു. (പൂജ്യം സീറ്റില്‍ നിന്നും പഞ്ചായത്ത് ഭരണം നല്‍കി പോരാട്ടത്തിന് നേതൃത്വം കൊടുത്തവരെ ജനം അനുമോദിച്ചു).
ഹൈന്ദവ സംസ്‌കൃതിയെ നശിപ്പിക്കല്‍
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടക്കാറുള്ള ശോഭായാത്രകളെ നിയമം കൊണ്ടും ഭീഷണി കൊണ്ടും തടസ്സപ്പെടുത്താന്‍ പലതവണ ശ്രമിച്ചു. കാലാകാലങ്ങളായി അമ്പലപ്പറമ്പില്‍ നടന്നു വരുന്ന സംഘശാഖകളെയും ബാലഗോകുലം ക്ലാസ്സുകളെയും നിരോധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തലായി അടുത്ത തന്ത്രം.
ശ്രീനാരായണ ഗുരുദേവന്‍ വെറും ആള്‍ദൈവമാണെന്ന് പിണറായി പറയുകയും അണികള്‍ അദ്ദേഹത്തെ പ്രതീകാത്മകമായി ക്രൂശിക്കുകയും ചെയ്തത് നാം കണ്ടു.
ഹിന്ദുസ്ത്രീകളെ വളരെ മ്ലേച്ഛമായി അപമാനിച്ചെഴുതിയ ”മീശ” നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതിന് പിന്നിലും സി.പി.എം. തന്നെ. ശബരിമല പ്രക്ഷോഭകാലത്ത് അടുക്കളകളില്‍ നിന്ന് കൂട്ടുംകൂട്ടമായി തെരുവിലിറങ്ങി നാമജപം കൊണ്ട് സര്‍ക്കാരിനെ മുട്ട് കുത്തിച്ചത് അമ്മമാരാണല്ലോ. അവരോടു ഇടത്പക്ഷത്തിനുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഹിന്ദു സ്ത്രീകളെ വേശ്യകളോട് ഉപമിച്ച ഒരു മൂന്നാംകിട തട്ടിക്കൂട്ട് നോവലിന് അവാര്‍ഡ് നല്‍കിയത്.
അര്‍ബന്‍ നക്‌സലുകളെ ചാക്കില്‍ പൊതിഞ്ഞ് ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ച ഇതേ സര്‍ക്കാരാണ് ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലെ കോളാമ്പി നീക്കാന്‍ ഉത്തരവിട്ട് അതാത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയത്. ക്ഷേത്രങ്ങളിലെ കോളാമ്പിക്ക് മാത്രമേ പ്രശ്‌നമുള്ളൂ.) (നോട്ട് ദി പോയിന്റ്: കൃഷ്ണഭക്തി/ധര്‍മ്മ പ്രചാരണാര്‍ത്ഥം കാവ്യരചന നടത്തുന്നവര്‍ക്കായി പരമഭക്തനായ പൂന്താനത്തിന്റെ നാമധേയത്തില്‍ നല്‍കി വരുന്നതാണ് ”ജ്ഞാനപ്പാന” പുരസ്‌കാരം. ശ്രീകൃഷ്ണനിന്ദ നിറഞ്ഞു നില്‍ക്കുന്ന പ്രഭാവര്‍മ്മ രചിച്ച ശ്യാമമാധവം എന്ന കൃതിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് ഈ അവാര്‍ഡ് നല്‍കിച്ചതിന് പിന്നിലും ഇടത് ഗൂഢാലോചന തന്നെ. പാഞ്ചാലിമേട് ഭൂവനേശ്വരി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം ടൂറിസത്തിന്റെ പേര് പറഞ്ഞ് നികത്തിയതും വന്‍വിവാദമായിരുന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കാലാകാലങ്ങളായി രക്ഷാബന്ധന്‍ മഹോത്സവം നടന്നു വരാറുണ്ട്. അത് നിരോധിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാ ബീവിയെ കൊണ്ട് ഉത്തരവിറക്കി നോക്കിയെങ്കിലും വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ രാഖി ബന്ധിക്കുക തന്നെ ചെയ്തു.
തിരുവനന്തപുരത്തെ ചാല/ പാളയം മാര്‍ക്കറ്റുകളില്‍ പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതുപോലെ കന്യാകുമാരി ജില്ലയില്‍ നിന്നും നവരാത്രി ഉത്സവത്തിന് വരാറുള്ള വിഗ്രഹഘോഷയാത്രയെ ലോറിയില്‍ കയറ്റാന്‍ ശ്രമം നടന്നതും ഈയിടെയാണ്.
കോവിഡ് കാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് ഭണ്ഡാരത്തില്‍ പണമിടാം; പക്ഷേ നെയ്യഭിഷേകം ചെയ്യാന്‍ പാടില്ല, വിരിവയ്ക്കാന്‍ പാടില്ല, പ്രസാദം ഇല്ല, പമ്പയില്‍ സ്‌നാനം പാടില്ല. കൊറോണ വ്യാപനകാലത്ത് സന്നിധാനത്ത് തന്നെ കോവിഡ് രോഗികള്‍ ഉണ്ടായിട്ടും നിയന്ത്രണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. (”പോകുന്നത് ഹിന്ദുവിന്റെ ജീവനല്ലേ; അത് സാരമില്ല” എന്ന നിലപാട്)
ഉത്സവാദികള്‍ ലഘുവായി നടത്താന്‍ പോലും അനുവദിക്കാത്ത സര്‍ക്കാരിന് പക്ഷേ പെരുന്നാള്‍ തലേന്നത്തെ തിരക്ക് കാണാന്‍ സാധിച്ചില്ല. (തിമിരത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണ് കെട്ടിവച്ചിരുന്നു; അതാണ്). മീന്‍മാര്‍ക്കറ്റിലെയും ബീവറേജ് ഔട്ട്‌ലെറ്റിലെയും തിരക്ക് നിയന്ത്രിക്കുന്നതിനേക്കാള്‍ ശുഷ്‌കാന്തി നിത്യപൂജയുള്ള അമ്പലത്തില്‍ നാലാളില്‍ കൂടരുത് എന്ന ഉഗ്രശാസനം നടപ്പിലാക്കാനായിരുന്നു.
നെയ്യാര്‍ഡാം ശിവക്ഷേത്രത്തിലെ ഭക്തജനവിജയത്തിന് പകരം വീട്ടാന്‍ പിറ്റേന്ന് തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ”തീര്‍ത്ഥപാദമണ്ഡപം” (ഹൈന്ദവ കൂട്ടായ്മകള്‍ ധാരാളം നടക്കുന്നത് ഇവിടെയാണ്) എന്ന സ്ഥാപനം മര്‍ക്കടമുഷ്ടി കാണിച്ച് ഏറ്റെടുത്തു.

വടക്കുംനാഥന്റെ ഗ്രൗണ്ടില്‍ മാത്രമല്ല ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഉരുളിയില്‍ വരെ ഇടത്പക്ഷം നോട്ടമിട്ടിരുന്നു. സുപ്രീം കോടതി വിധി പ്രതികൂലമായതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാമെന്ന ഇടത്പക്ഷ അജണ്ട പാളി.
മലബാര്‍ കലാപം കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാരുടേയും ആലി മുസ്‌ലിയാരുടേയും പേര് ഉള്‍പ്പെട്ട കാരണത്താല്‍ രക്തസാക്ഷി (സ്വാതന്ത്ര്യസമര പോരാളികളുടെ) നിഘണ്ടു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബിനോയ്‌വിശ്വം അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ഇവര്‍ അതോടെ ജിഹാദികളുടെ കണ്ണിലുണ്ണികളായി മാറി.
ഗുരുദേവനെ സിമന്റ് നാണു എന്ന് വിളിച്ച് അപമാനിച്ചവര്‍ ഗുരുദേവജയന്തിയായ ചതയം നാളില്‍ പാര്‍ട്ടി വക കരിദിനം ആചരിച്ചതും നാം കണ്ടു. എല്ലാ ഓണക്കാലത്തും വാമനമൂര്‍ത്തിയെ അപമാനിച്ച് സംസാരിക്കുകയും സോഷ്യല്‍ മീഡിയയില്‍ അത് ഉയര്‍ത്തി വിവാദമുണ്ടാക്കി ഹൈന്ദവദേവതാ സങ്കല്‍പ്പങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ പരിപാടി ആസൂത്രണം ചെയ്തതും ഇടത് നേതാക്കളാണ്. സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് ഒരു പതിവാക്കി മാറ്റി. ആയിരക്കണക്കിന് പീഡനക്കേസുകള്‍ ന്യൂനപക്ഷ സമുദായക്കാര്‍ വക ഉണ്ടായത് മാധ്യമങ്ങള്‍ സൂക്ഷ്മമായി ചെറുകോളങ്ങളില്‍ ഒതുക്കുന്നുണ്ടെങ്കിലും ഹിന്ദുവായ ഒരു അദ്ധ്യാപകന് നേരെ ഉയര്‍ന്ന ”വ്യാജപരാതിയെ” ഇടതുപക്ഷ-ജിഹാദി മാധ്യമ ഭീകരര്‍ ഉയര്‍ത്തിക്കാട്ടി ആഘോഷിക്കുന്ന കാഴ്ചയും നാം കണ്ടു.
കേവലം 12 കുട്ടികള്‍ അറബി പഠിക്കാന്‍ ഉണ്ടെങ്കില്‍ പാര്‍ട്ട് ടൈം അറബി മാഷിന്റെ നിയമനം നടക്കും; കുട്ടികളുടെ എണ്ണം കൂടുന്നത് പോലെ അത് ഫുള്‍ടൈം ആയി മാറും. എന്നാല്‍ നൂറ് കുട്ടികള്‍ സംസ്‌കൃതം പഠിക്കാനുണ്ടെങ്കിലും ആവശ്യത്തിനുപോലും അദ്ധ്യാപകരെ നിയമിക്കില്ല. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ എ.എല്‍.പി. സ്‌കൂളില്‍ അറബി പഠിക്കാന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായത് മൂലം അറബി അദ്ധ്യാപക പോസ്റ്റ് ത്രിശങ്കുവിലായി. ഹിന്ദു വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ചെന്ന് അറബി പഠിക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന വിചിത്ര കാഴ്ചയും നാം കണ്ടു.
പുതിയ പ്രാര്‍ത്ഥനാലയം നിര്‍മ്മിക്കാന്‍ കളക്ടറുടെ അനുമതി നിര്‍ബന്ധമെന്ന ചട്ടം എടുത്തു കളയുക കൂടി ചെയ്തു. അനധികൃതപള്ളികള്‍ ഉയര്‍ത്താനും ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിനെ പ്രോത്സാഹിപ്പിക്കാനുമാണിത്. ശ്രീനാരായണ ഗുരുദവേന്റെ നാമധേയത്തില്‍ രൂപീകരിച്ച സര്‍വ്വകലാശാലയുടെ വിചിത്രലോഗോ (ഗുരുദേവന്റെ ചിത്രം പോലുമില്ലാതെ) വിവാദമായിരുന്നു. ഹിന്ദുമതത്തെ ഇകഴ്ത്തിയും മുസ്ലിം സമൂഹത്തെ പുകഴ്ത്തിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് ഇപ്രകാരമാണ്: ”ആകര്‍ഷണശക്തി നഷ്ടപ്പെട്ട; ജീവകാരുണ്യവും അനുകമ്പയും സ്‌നേഹവും ഇല്ലാത്ത ആചരണങ്ങളാണ് ഹിന്ദു മതത്തിലുള്ളത്.” തന്റെ മണ്ഡലത്തിലെ തീവ്ര മുസ്ലീം വോട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഇക്കഴിഞ്ഞ ജനുവരി പകുതിക്ക് ഈ വര്‍ത്തമാനം പറഞ്ഞതെങ്കിലും സുധാകരന് സീറ്റിന്റെ കാര്യത്തില്‍ കാലം മറ്റൊന്നാണ് കരുതിവച്ചിരുന്നത്. ”തന്ത്രിപ്പണിയേക്കാള്‍ നല്ലത് തോട്ടിപ്പണി ആണ്”, ”കല്യാണവേദിയില്‍ പോലും അടിവസ്ത്രം കാട്ടി നടക്കുന്നവരാണ് പൂജാരിമാര്‍”, ”സന്ന്യാസിമാരുടെ ആസനത്തില്‍ ഗദ കയറ്റണം” ഇത്യാദി വചനങ്ങളും സുധാകരന്റേത് തന്നെ.
ചെയ്യുന്ന ദ്രോഹങ്ങള്‍ പോരാതെ വാക്ക് കൊണ്ടും ഹിന്ദുക്കളെ വേദനിപ്പിച്ച് രസിച്ചിരുന്നു സഖാക്കള്‍. ”സ്ത്രീകള്‍ ഈറനോടെ അമ്പലത്തില്‍ പോകുന്നത് നഗ്നത പ്രദര്‍ശിപ്പിക്കാനാണ്” എന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്. ചിദാനന്ദപുരി സ്വാമിയുടെ അച്ഛനെ വരെ ഇക്കൂട്ടര്‍ തെറി പറയുന്നത് നാം കണ്ടു. ശ്രീപത്മനാഭസ്വാമിയുടെ സ്വത്ത് ഹിന്ദുക്കള്‍ക്ക് മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ജമീല പ്രകാശം എം.എല്‍.എ. ഗുരുദേവ മന്ദിരത്തിന്റെ ചുമരിലും തിണ്ണയിലും ചുവപ്പ് പെയിന്റടിച്ച് പാര്‍ട്ടിപേര് എഴുതി വച്ചതിനും നാം സാക്ഷിയായി.
ശ്രീകൃഷ്ണജയന്തിയും ശിവരാത്രിയും പ്രവൃത്തി ദിവസമാക്കാന്‍ ശ്രമിച്ചതും ഓണാഘോഷത്തിന് പൂക്കളം ഇടല്‍ നിരോധിച്ചതും നാം കണ്ടു. അമ്പലത്തിന് മുന്നില്‍ കുട്ടിസഖാക്കള്‍ ബീഫ്‌ഫെസ്റ്റ് നടത്തിയതും നമുക്ക് കാണേണ്ടി വന്നു. പാര്‍ത്ഥസാരഥി ക്ഷേത്രം അര്‍ദ്ധരാത്രി പോലീസ് സഹായത്തോടെ പിടിച്ചെടുത്തതിനും നാം സാക്ഷിയായി. പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ അമ്പലങ്ങളിലെ ഭണ്ഡാരം കയ്യിട്ട് വാരാന്‍ ശ്രമിച്ചതും നാം കണ്ടു.
ശബരിമല -കെടാത്ത തീ
ഭക്തരുടെ മനസ്സില്‍ ഒരു വിങ്ങലായി ശബരിമല ഇന്നും അവശേഷിക്കുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. അയ്യപ്പനും മാളികപ്പുറവുമായുള്ള കല്യാണം കഴിഞ്ഞെന്ന് വരെ സഖാവ് സ്വരാജ് പറഞ്ഞു. നമ്മള്‍ ശ്രമിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും കയറ്റുമെന്ന് എം.എം. മണിയും ആരിഫും പറഞ്ഞു. ”ഒരു തവണ സ്ത്രീ കയറിയതിന് ഹര്‍ത്താല്‍ നടത്തി; രണ്ടാമത് സ്ത്രീ കയറിയാല്‍ ഹര്‍ത്താല്‍ നടത്തുമോ” എന്ന് ചോദിച്ചത് മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ പുനഃപരിശോധനയ്ക്ക് പോകില്ലെന്ന് വാശിപിടിച്ച സര്‍ക്കാര്‍ സമരത്തിനിറങ്ങിയ എന്‍.എസ്.എസ്സിനെ ഭീഷണിപ്പെടുത്തുകയും നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിക്കുകയും ചെയ്തു. എം.എ.ബേബിയുടെ അഭിപ്രായത്തില്‍ അയ്യപ്പന്‍ ഉണ്ടായിരുന്നതിന് തെളിവില്ലത്രേ. തന്ത്രിക്കെതിരെ കേസെടുക്കാന്‍ ചാടിപ്പുറപ്പെട്ടതും ഭക്തര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ്സ് എടുത്തേ വരാവൂ എന്ന വ്യവസ്ഥ കൊണ്ടുവരാന്‍ ശ്രമിച്ചതും യുവതീപ്രവേശം സാധ്യമാക്കാനാണ്. അയ്യപ്പന്മാരെ വിരി വയ്ക്കാന്‍ പോലും അനുവദിക്കാത്ത സര്‍ക്കാര്‍ ശബരിമലയില്‍ ക്രൂരമര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. പതിനായിരക്കണക്കിന് പേര്‍ക്കെതിരെ കേസെടുക്കുകയും ആയിരങ്ങളെ ജയിലിലടയ്ക്കുകയും ചെയ്ത പിണറായി ശബരിമല വിഷയത്തില്‍ ഇനി ചെയ്യാന്‍ ഒരുപദ്രവവും ബാക്കിയില്ല.

ശബരിമല ആചാരലംഘനത്തിന്റെ പേരില്‍ നടന്ന നാടകങ്ങള്‍ക്കു പിന്നില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച ഒരു അച്ചുതണ്ടുണ്ട്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടി – യോഹന്നാന്‍-മൗദൂദിസ്റ്റുകള്‍ എന്നതാണ് ആ അച്ചുതണ്ട്. ആളെയിറക്കി പണം വാങ്ങുന്ന കൂലിപ്പണിക്കാര്‍ പിണറായിയുടെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി. പണമിറക്കാന്‍ യോഹന്നാന്‍. അതിനു ബുദ്ധിജിവികളെ ഒരുക്കാനും മാധ്യമ ഒത്താശ ചെയ്യാനും മൗദിദിസ്റ്റുകള്‍. ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ മതംമാറ്റം തന്ത്രങ്ങള്‍ തകര്‍ത്തുതരിപ്പണമാകുന്നത് അയ്യപ്പഭക്തിയുടെ മുമ്പിലാണ്. യുവതികളെ പതിനെട്ടാം പടി കയറ്റി ആ വിശ്വാസം തകര്‍ത്താല്‍ വിളവെടുപ്പു നടത്താന്‍ കഴിയുന്നത് യോഹന്നാനും മൗദിദിസ്റ്റുകള്‍ക്കുമാണ്. ഇതിനു അച്ചാരം വാങ്ങാന്‍ യച്ചൂരിയുമുണ്ട്.
വാഹനാപകടത്തില്‍ മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കുടുംബത്തിന് 6 ലക്ഷം രൂപയും ഭാര്യയ്ക്ക് അരലക്ഷത്തോളം പ്രതിമാസം ശമ്പളം കിട്ടത്തക്ക സര്‍ക്കാര്‍ ജോലിയും നല്‍കിയപ്പോള്‍ പിണറായിയെ വിമര്‍ശിച്ച് ധര്‍മ്മപാതയില്‍ സഞ്ചരിച്ച, വാഹനാപകടത്തില്‍ തന്നെ അന്തരിച്ച പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ എന്ത് നല്‍കി? ഇതാണ് കേരളത്തിലെ മതേതരത്വം…
തിരുവനന്തപുരം മിത്രാനന്ദപുരം ക്ഷേത്രക്കുള സമര്‍പ്പണചടങ്ങില്‍ ശൃംഗേരി സ്വാമികളുടെ കസേര എടുത്തു മാറ്റിയത് കടകമ്പള്ളിയും വി.എസ്. ശിവകുമാറും ചേര്‍ന്നാണ്. ഒരു മെത്രന്റെയോ പാണക്കാട് തങ്ങളുടെയോ സിംഹാസനം തൊടാന്‍ ഇവര്‍ക്കു ധൈര്യമുണ്ടാകുമോ? ആരാണ് യഥാര്‍ത്ഥ ഹിന്ദുവിരുദ്ധര്‍ എന്നതിനു ഹിന്ദു സമൂഹത്തിനു മുമ്പിലുള്ള ഉത്തരമാണി സംഭവം.
പാര്‍ട്ടി ശാസനയെ ഭയന്ന് അമ്പലത്തില്‍ കൈകൂപ്പാത്ത ദേവസ്വം മന്ത്രിയെ ചുമന്ന് തലയിലേറ്റിയ ഹിന്ദുക്കള്‍ക്ക് ആ തെറ്റ് തിരുത്താന്‍ സമയമായി. തങ്ങള്‍ക്കുവേണ്ടി മാത്രമല്ല അനന്തര തലമുറയ്ക്ക് വേണ്ടി, തേവാരപ്പുരകളില്‍ ജ്വലിക്കുന്ന തേജസ്സുകള്‍ക്കുവേണ്ടി, സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് വേണ്ടി ഹിന്ദു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗൗരവമായിത്തന്നെ തന്റെ സമ്മതിദാനം വിനിയോഗിക്കണം, കാരണം പഠിച്ച പാഠം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല.
വാല്‍ക്കഷ്ണം:
”റഷ്യയിലും ചൈനയിലും പോലും പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയില്‍ ഇനി പ്രസക്തിയില്ല” എന്ന് ഇടത് സൈദ്ധാന്തികര്‍ തന്നെ പറയുന്നു. പക്ഷേ ആ പാര്‍ട്ടിയില്‍ ഇന്നും കടിച്ചുതൂങ്ങി കിടക്കുന്ന ഹിന്ദുനാമധാരികളോട് എന്ത് പറയാന്‍?