കൊച്ചി: കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ‘സംഘം ശരണം ഗച്ഛാമി’ എന്ന പുസ്തകം ആര്.എസ്.എസ്. മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്.ഹരി തപസ്യ – ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് നല്കി പ്രകാശനം ചെയ്തു. ആര്.എസ്.എസ്. സ്ഥാപകന്‍ ഡോ.ഹെഡ്ഗേവാറിനോടൊപ്പം പ്രാരംഭകാലത്ത് പ്രവര്‍ത്തിച്ച 26 പ്രചാരകന്മാരുടെ ജീവചരിത്ര സംഗ്രഹങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ശരത് എടത്തിലാണ് രചയിതാവ്.
കച്ചേരിപ്പടിയിലെ ബി.എം.എസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആര്.എസ്.എസ്. അഖിലഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന് ആശംസാ ഭാഷണം നടത്തി. കുരുക്ഷേത്ര മാനേജിംങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. കുരുക്ഷേത്ര ഡയറക്ടര്‍ അഡ്വ.എസ്. മനു, ഗ്രന്ഥകാരന് ശരത് എടത്തില്‍ എന്നിവര്‍ സംസാരിച്ചു.