Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ഞാന്‍ ആര്‍എസ്എസ്സുകാരന്‍ തന്നെ – മെട്രോമാന്‍ ഇ. ശ്രീധരന്‍

അഭിമുഖം: ഇ. ശ്രീധരന്‍ / സിജു കറുത്തേടത്ത്

കേസരി ഡെസ്ക്കേസരി ഡെസ്ക്
5 March 2021

ഇടതു വലതു രാഷ്ട്രീയക്കാരുടെ അഴിമതിയുടെ ചളിക്കുണ്ടില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് മെട്രോമാന്‍ ഇ. ശ്രീധരനെയാണ് എന്നതിന്റെ തെളിവാണ് പാലാരിവട്ടംപാലം പുതുക്കിപ്പണിയാനുള്ള ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായത്. അഴിമതിരഹിതമായ കേരളത്തിന് ഇ.ശ്രീധരനേ നേതൃത്വം നല്‍കാനാകൂ എന്ന സൂചനയാണ് ഇതു നല്‍കുന്നത്. ബിജെപിയിലൂടെ അദ്ദേഹം രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിക്കുന്നതിനെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍.

മെട്രോമാന്‍ എന്ന നിലയ്ക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധനാണ് പാലക്കാട് പട്ടാമ്പി കറുകപുത്തൂര്‍ സ്വദേശിയായ ഏലാട്ടുവളപ്പില്‍ ഡോ.ഇ.ശ്രീധരന്‍. ഇന്ത്യന്‍ പൊതുഗതാഗതരംഗം ആധുനികീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചതോടെ മെട്രോമാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടു. ദല്‍ഹി മെട്രോ കൂടാതെ കൊല്‍ക്കൊത്ത മെട്രോയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി. കൊങ്കണ്‍ റെയില്‍പാതയും 1964 ലെ ചുഴലിക്കാറ്റില്‍ തകര്‍ന്ന രാമേശ്വരത്തെ പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണവും നടത്തിയതോടെ ഇ.ശ്രീധരന്റെ പേര് ഏറെ പെരുമ നേടി. കൊച്ചി മെട്രോയുടെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ശ്രീധരന്‍. നിലവില്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണച്ചുമതല ഇ.ശ്രീധരന് ആണ്.

ടി.എന്‍ ശേഷനെന്ന വിഖ്യാത തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പാലക്കാട് ബി.ഇ.എം ഹൈസ്‌കൂളില്‍ ശ്രീധരന്റെ സഹപാഠിയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച ശ്രീധരന്‍ തിരഞ്ഞെടുത്തത് ബി.ജെ.പി രാഷ്ട്രീയം.

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതല്ലെന്ന് തുറന്നു പറയുകയാണ്. വിദ്യാഭ്യാസ കാലം മുതല്‍ അദ്ദേഹം സംഘസാധനയിലൂടെയാണ് വളര്‍ന്നത്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും വികസന സ്വപ്‌നങ്ങളെക്കുറിച്ചുമുള്ള പദ്ധതികള്‍ പങ്കുവയ്ക്കുകയാണ് മെട്രോമാന്‍.

ഇ.ശ്രീധരനുമായി സിജു കറുത്തേടത്ത് തയ്യാറാക്കിയ പ്രത്യേക അഭിമുഖം.

Google NewsAdd Kesari Weekly as a preferred source on Google

ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായ ഒന്നല്ല, ആര്‍.എസ്. എസ്സുമായി നേരത്തെ ഉണ്ടായിരുന്ന ആത്മബന്ധം അതിനുകാരണമായോ?
♣ പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ചെറിയ ക്ലാസു മുതല്‍ വിക്ടോറിയയിലെ ഇന്റര്‍മീഡിയറ്റ്കാലം വരെ അത് തുടര്‍ന്നു. വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാനസിക അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഒരു ന്യൂട്രല്‍ സ്റ്റാന്‍ഡ് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചുമതല എല്ലാം കഴിഞ്ഞു. അവസാനത്തെ ജോലി പാലാരിവട്ടം പാലത്തിന്റെതാണ്. അതിന്റെ കാലാവധി മാര്‍ച്ച് അഞ്ചോടെ അവസാനിക്കും. അതിനുശേഷം എന്റെ സേവനം കേരളത്തിനു നല്‍കണമെന്നുണ്ട്. അതിനാലാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണ്, ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അതല്ലെന്ന് അറിയാം. ഏതെങ്കിലും സമുദായത്തിന്റെതല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് ബിജെപി പ്രവേശം.

ADVERTISEMENT

തനിക്ക് ആര്‍.എസ്.എസ്സില്‍ വര്‍ഗീയത അനുഭവപ്പെട്ടിട്ടില്ല, ദേശസുരക്ഷയുടെ നാലാംതൂണാണ് ആര്‍.എസ്.എസ് എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞ അഭിപ്രായത്തോട് എന്താണ് പ്രതികരണം.
♣ ആ അഭിപ്രായം ഞാനും കേട്ടിരുന്നു. അതിനോട് പൂര്‍ണമായും യോജിക്കുന്നു. നൂറ് ശതമാനം.

വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍.എസ്.എസ്സിന്റെ ട്രെയിനിങ് കഴിഞ്ഞെന്ന് പറഞ്ഞല്ലോ, ഏത് ട്രെയിനിങ് ആണ് കഴിഞ്ഞത്.
♣ സെക്കന്‍ഡ് ഫോം മുതല്‍ പത്താംക്ലാസ് വരെയും വിക്‌ടോറിയ കോളേജിലെ ഇന്റര്‍മീഡിയറ്റ് കാലത്തുമാണ് ആര്‍.എസ്.എസ്സിന്റെ ശിക്ഷണം നേടിയത്. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. ഭരതന്‍ എന്ന ഭരതേട്ടനും രാ.വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത്. സംഘശാഖകളില്‍ എന്റെ ഒപ്പം ആ പ്രായത്തിലുള്ള ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. അന്ന് മനസ്സില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തില്‍ ഉടനീളം പ്രകടമായത്.

വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഭാരതീയ മൂല്യത്തില്‍ അടിയുറച്ചതായത് എങ്ങിനെയാണ്?.
♣എനിക്ക് പറയാന്‍ ഒരു മടിയുമില്ല.അതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണ്. മോഹന്‍ഭാഗവത് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസ്സാണെന്ന് അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്.

വര്‍ത്തമാന രാഷ്ട്രീയം അച്ചടക്കമില്ലായ്മയുടേത് കൂടിയാണ്. എങ്ങനെയാണ് ഒരു സംശുദ്ധ രാഷ്ട്രീയ ജീവിതം സാധ്യമാകുക.
♣ തീര്‍ച്ചയായും സാധ്യമാകണം. രാജ്യത്തിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് എന്റ ഉദ്ദേശ്യം. ആ മൂല്യങ്ങളാണ് എന്റെ സ്വഭാവത്തിന്റെ അടിത്തറ. അത് എല്ലാവരിലും എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ബിജെപി പ്രവേശം അതിനു കൂടിയാണ്.

ആര്‍.എസ്.എസ്സിന്റെ ശിക്ഷണം നേടിയ നരേന്ദ്ര മോദിയാണ് രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രിയില്‍ നിന്ന് എന്ത് മാതൃകയാണ് അങ്ങ് ഉള്‍ക്കൊണ്ടത്? എന്തൊക്കെയാണ് അദ്ദേഹത്തില്‍ നിന്ന് സമൂഹം ഉള്‍ക്കൊള്ളേണ്ട പാഠം.
♣ രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പഠിച്ചത് ഈ പാഠങ്ങളാണ്. ഇവയൊക്കയും സമൂഹത്തില്‍ പ്രചരിക്കേണ്ടതുണ്ട്.

എന്ത് വികസന സങ്കല്‍പങ്ങളാണ് അങ്ങേയ്ക്ക് മുന്നോട്ടുവയ്ക്കാനുളളത്.
♣ വികസന കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 20 വര്‍ഷമായി വികസനം ഇവിടേക്ക് വന്നിട്ടില്ല. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനത്തിനായി ഒന്നും ചെയ്തില്ല. അവര്‍ക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിലാണ് താല്‍പര്യം. തൊഴില്‍സംഘടനകളുടെ തീവ്രനിലപാടുകളുകളും ജനങ്ങള്‍ക്ക് വ്യാവസായിക വികസനത്തോടുള്ള പേടിയും മറ്റ് കാരണങ്ങളാണ്. വികസനം ഉണ്ടാകാതെ തൊഴിലുണ്ടാവില്ല. അതിനാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വലിയ നിരയാണ് കേരളത്തില്‍ ഉള്ളത്. അവര്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ വ്യവസായം വരണം. അതിനുള്ള സാഹചര്യം ഉണ്ടാക്കണം. അത് സാധിക്കുമെന്നുതന്നെയാണ് എന്റെ ആത്മവിശ്വാസം.

വികസനവും പരിസ്ഥിതിയും വിരുദ്ധ ചേരിയിലാണ്. പരിസ്ഥിതി സൗഹൃദമായ വികസനം എങ്ങനെയാണ് ഇവിടെ സാധ്യമാവുക?
♣ തീര്‍ച്ചായായും സാധിക്കും. എന്റെ എല്ലാ പദ്ധതികളും പരിസ്ഥിതിയെ ബാധിക്കാതെയാണ് നടപ്പാക്കിയത്. അഥവാ ബാധിക്കുമെങ്കില്‍ അതിന് പരിഹാര നടപടി കൈക്കൊള്ളണം. ഉദാഹരണത്തിന് ഒരു മരം വെട്ടുന്നെങ്കില്‍ 10 മരം നട്ടുപിടിപ്പിച്ചാവണം അത് എന്നതാണ് എന്റെ നിലപാട്.

ടൂറിസം വികസനത്തിന് എന്തൊക്കെ സാധ്യതകളാണ് പരിസ്ഥിതി സൗഹൃദമായി ചെയ്യാവുന്നത്.
♣ ടൂറിസം വികസനത്തിന് പ്രാഥമിക സൗകര്യം ഒരുക്കണം. വൃത്തി പ്രധാനമാണ്. മാലിന്യസംസ്‌കരണത്തിന് പ്രത്യേക സംവിധാനം വേണം. വിശ്വസിക്കാന്‍ പറ്റുന്ന ടൂറിസ്റ്റ് ഗൈഡിനെ നല്‍കണം. വിശ്വാസം, സത്യസന്ധത തുടങ്ങിയ കാര്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രം മതി, വിനോദ സഞ്ചാര മേഖല വികസിക്കാന്‍.

ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ സ്വീകരിക്കുമോ?
♣ തീര്‍ച്ചയായും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അത് അനിവാര്യമാണ്. കേരളത്തില്‍ അടുത്തകാലത്തായി വലിയ തോതില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്.

ഇരുമുന്നണികളും പരസ്പരം വര്‍ഗീയത ആരോപിക്കുന്നു. വര്‍ഗീയത മാറ്റിനിര്‍ത്തി ദേശീയ മുഖ്യധാരയിലേക്ക് കേരളത്തെ എങ്ങിനെ കൊണ്ടുവരാം?
♣ ബി.ജെ.പി കേരളത്തില്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അതിന് ഇരുമുന്നണികളും ചേര്‍ന്ന് നടത്തിയ ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ട്. ബി.ജെ.പി ദേശസുരക്ഷയ്ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന യാഥാര്‍ത്ഥ്യത്തെ ജനങ്ങളില്‍ എത്തിക്കണം. നേതൃത്വം അതിനായി ശ്രമിക്കണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ മാറ്റവും പ്രകടമാണ്.

വര്‍ഗീയ ഫാസിസ്റ്റ് പ്രചാരണം ഏറെ ഉണ്ടായിട്ടും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് വരുന്നു. കൂടുതല്‍ ആളുകള്‍ വരാനിരിക്കുന്നു. എന്താണിതിന്റെ രസതന്ത്രം?
♣ ഇടതു വലതു മുന്നണിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണിത്. വിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ ജനങ്ങള്‍ ആ മുന്നണിയിലേക്ക് പോകുമായിരുന്നല്ലോ. അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത തുടങ്ങിയ കാര്യങ്ങളാല്‍ ആ മുന്നണികളെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. രാജ്യത്തിനുവേണ്ടി, സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ബിജെപിക്കെ കഴിയൂ എന്ന വിശ്വാസത്തിലാണ് ഉന്നത വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ എത്തുന്നത്. അതു മാത്രമല്ല. ഇരുമുന്നണികളും എപ്പോഴും കേന്ദ്രവുമായി ഏറ്റുമുട്ടുന്നു. കേന്ദ്രം എന്തു ചെയ്താലും അതിനെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണവര്‍ക്കുള്ളത്. അത് നല്ലതോ ചീത്തയോ എന്ന വിലയിരുത്തലൊന്നുമില്ല. കേരളം കേന്ദ്രവുമായി ഏറ്റുമുട്ടുന്ന സ്ഥിതി മാറണം. അതിന് നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമെ കഴിയൂ. കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിക്കണം.

 

Tags: ഇ ശ്രീധരന്‍മെട്രോമാന്‍E SreedharanMetroman
Share30TweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies