പാലക്കാട്: ഭാരതീയ കിസാന്‍ സംഘിന്റെ സ്ഥാപനദിനാഘോഷം മാര്‍ച്ച് 4-ന് വിപുലമായ രീതിയില്‍ നടത്തുവാന്‍ ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതി തീരുമാനിച്ചു. കേരളത്തിലെ 500-ഓളം കേന്ദ്രങ്ങളില്‍ വിവിധ കാര്‍ഷിക സംഘടനാ പ്രതിനിധികളെയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരേയും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും ബാങ്കുകൡ പ്രവര്‍ത്തിക്കുന്നവരേയും സാമ്പത്തിക ശാസ്ത്രജ്ഞരേയും എന്‍.ജി.ഒ.കളേയും പങ്കെടുപ്പിച്ചുകൊണ്ട് കര്‍ഷക കൂട്ടായ്മ നടത്തുവാനാണ് തീരുമാനം. ജൈവകൃഷി, ഗോസംരക്ഷണം, പരിസ്ഥിതി, ജലസ്രോതസ്സ്, കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുവാനും തീരുമാനിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ എം.ശശിഭൂഷണ മേനോന് അദ്ധ്യക്ഷതവഹിച്ച. സംസ്ഥാന പൊതുകാര്യദര്‍ശി കെ.വി.സഹദേവന് വിശദീകരണം നല്കി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ.നാരായണന്‍കുട്ടി, സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച്ച്.രമേഷ്, ജോയിന്റ് സെക്രട്ടറി ഉള്ളിയേരി നാരായണന് എന്നിവര്‍ ചര്‍ച്ചയില്‍ പ്രസംഗിച്ചു.