സിംല: കേരളത്തിലെയും ബംഗാളിലെയും മോഡല്‍ കമ്മ്യൂണിസ്റ്റ് ആക്രമണം സിംലയിലെ സംഘശാഖക്ക് നേരെയും. ഇക്കഴിഞ്ഞ ദിവസമാണ് ആയുധധാരികളായ 50 ഓളം വരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആക്രമമഴിച്ചു വിട്ടത്. ഇതേ അക്രമിസംഘം ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ആക്രമിക്കുകയുണ്ടായി. ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ എബിവിപി ശക്തി പ്രാപിച്ചു വരുന്നതില്‍ വിറളി പിടിച്ച മാവോവാദി ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നില്‍. ശാന്തമായ ഹിമാചല്‍പ്രദേശില്‍ മാവോവാദി നക്‌സല്‍ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നതിന്റെ തെളിവാണ് സംഘശാഖക്കും എബിവിപി പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമങ്ങള്‍.