മതപരിവര്‍ത്തന മാഫിയയില്‍ നിന്ന് ഭൂരിപക്ഷം ഹിന്ദുക്കളും തങ്ങളുടെ ധര്‍മ്മത്തെ രക്ഷിക്കാന്‍ പാടുപെടുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. ഒരു വശത്ത് ഇസ്ലാമിസ്റ്റുകള്‍ ജനസംഖ്യാപരമായ ജിഹാദ് നടത്തുകയാണ്, മറുവശത്ത് ഹിന്ദു ധര്‍മ്മത്തിനെതിരെ വിദ്വേഷ സാഹിത്യങ്ങളാല്‍ സായുധരായ മിഷനറികള്‍, വീടുതോറുമുള്ള പ്രചാരണ പരിപാടികളും ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായി വിദേശ പണം ഉപയോഗിച്ച്, കപട രോഗശാന്തി പോലുള്ള ബ്രെയിന്‍ വാഷിംഗ് രീതികളും ഉപയോഗിക്കുന്നു. ഇവര്‍ ക്രിസ്ത്യന്‍ സുവിശേഷകര്‍ എന്ന പേരില്‍ വിരാജിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ സാധാരണ ഹിന്ദുക്കള്‍ തിരിച്ചടിക്കുകയാണ്. തീര്‍ച്ചയായും, ഈ സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാധ്യമ വിദഗ്ദ്ധരായ ആഗോള സുവിശേഷ പ്രവര്‍ത്തകര്‍, ‘ഹിന്ദു ദേശീയവാദികളുടെ ആക്രമണം’, ‘ക്രിസ്ത്യാനികളെ ഉപദ്രവിക്കല്‍’ എന്നിങ്ങനെ പ്രചരിപ്പിക്കുന്നു. ഭാരതത്തിലെ ഹിന്ദുഫോബിക് ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളും ഇടത് ബുദ്ധികേന്ദ്രങ്ങളും ഇത് കൃത്യമായി ആവര്‍ത്തിക്കുന്നു.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുമുമ്പ് സുവിശേഷീകരണം ആരംഭിക്കുകയും അത് നിരന്തരം നടക്കുകയും ചെയ്തിരുന്നു. 160 വര്‍ഷം മുമ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആദ്യമായി പ്രവേശിച്ചതും ലക്ഷ്യം വച്ചതുമായ പ്രദേശമായിരുന്നു ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍. പക്ഷേ മതപരിവര്‍ത്തനത്തിന്റെ വേഗത സ്വാതന്ത്ര്യാനന്തരം മാത്രമാണ് കൂടിയത്. പ്രസിദ്ധമായ ‘ഇന്റേണല്‍ ലൈന്‍ പെര്‍മിറ്റ്’, മറ്റ് ഇന്ത്യക്കാരെ പ്രാദേശിക ഗോത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള സമര്‍ത്ഥമായ തന്ത്രമായിരുന്നു. അരുണാചല്‍ പ്രദേശും മണിപ്പൂരും ഒഴികെയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ ഭൂരിപക്ഷ മതമാണ് ഇപ്പോള്‍ ക്രിസ്തുമതം. ഹിന്ദുക്കള്‍ അവിടെ നാമാവശേഷമായി. മതപരിവര്‍ത്തന വിരുദ്ധ നിയമം അസാധുവാക്കാന്‍ അരുണാചല്‍ പ്രദേശിനെ നിര്‍ബന്ധിക്കാന്‍ സഭ ഇവിടെ ശക്തമാണ്. ഈ പ്രദേശത്തെ എല്ലാ വിഘടനവാദ പ്രസ്ഥാനത്തെയും വിവിധ വിഭാഗങ്ങളിലുള്ള സഭകള്‍ വളര്‍ത്തിയെന്നത് രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്.
പള്ളിയുടെ റഡാറില്‍ അടുത്തത് ബീഹാര്‍,ജാര്‍ഖണ്ഡ്, ഛത്തീസ്ഗഘഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗമായിരുന്നു.
മതപരിവര്‍ത്തന വിരുദ്ധ ബില്ലിന്റെ ഉറവിടം മധ്യപ്രദേശിലെ ‘നിയോഗി’ കമ്മീഷനെ നിശ്ചയിച്ച മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയുടെ റിപ്പോര്‍ട്ടാണ്. കഠിനാധ്വാനം നടത്തിയിട്ടും, നോര്‍ത്ത് ഈസ്റ്റിലെന്നപോലെ സ്വാധീനമുള്ള ഒരു ബ്ലോക്ക് രൂപീകരിക്കുന്നതിന് ആവശ്യമായ വനവാസികളെ പരിവര്‍ത്തനം ചെയ്യാന്‍ സഭയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, അവര്‍ അവിടെ ആഴത്തില്‍ വേരുകള്‍ ഇറക്കിയിരുന്നു എന്നത് വസ്തുതയാണ്. ഇടത് ഭീകരത ബാധിച്ച, ഈ പ്രദേശത്ത് നക്‌സലുകള്‍ ഒരു മിഷനറിയെയും ആക്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സമൂഹത്തിലേക്കും ഇന്ത്യയിലെ വരേണ്യ വിഭാഗത്തിലേക്കും എത്തിച്ചേരുന്ന നക്‌സലുകളുടെ നഗര മുന്നണികളാണ് അവര്‍ .
എന്നാല്‍, ആത്മാക്കളെ വിളവെടുക്കുന്നതിനുള്ള ഏറ്റവും വലിയ, പുതിയ യുദ്ധക്കളം ആന്ധ്രയാണ്. അടുത്തത് തമിഴ്‌നാട്. കേരളത്തില്‍ ജിഹാദി-ചര്‍ച്ച്-കമ്മ്യൂണിസ്റ്റ് അച്ചുതണ്ട് ഇതിനകം തന്നെ ദൃശ്യമാണ്. ശബരിമല പ്രക്ഷോഭത്തിനിടയില്‍ കണ്ടതുപോലെ, ഹിന്ദുക്കളെ വെറും നിസ്സാരരായി കണ്ട് പെരുമാറാന്‍ പോലീസിനെ ധൈര്യപ്പെടുത്തുന്നത് ഈ പള്ളി-ജിഹാദി -ഇടത് ബാന്ധവമാണ്.
നിലവിലുള്ള സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ്, ആന്ധ്രാപ്രദേശില്‍ ലക്ഷ്യംവയ്ക്കുന്നത് 10 ദശലക്ഷംപേരെ ക്രിസ്ത്യാനികള്‍ ആക്കുക എന്നതാണെന്ന്, അധികാരത്തിന്റെ ഇടനാഴികളില്‍, കാതോര്‍ക്കുന്ന ചിലര്‍ ആരോപിക്കുന്നു.
തിരുപ്പതിയില്‍ നമ്മള്‍ കണ്ട ചിലകാഴ്ചകള്‍ ഇതിന്റ തെളിവാണ്. മുഖ്യമന്ത്രി ജഗന്റെ അമ്മാവന്, തിരുപ്പതി ദേവസ്ഥാനത്തിലെ ട്രസ്റ്റിന് നേതൃത്വം നല്‍കുന്നതിന് വഴിയൊരുക്കി സുധാ മൂര്‍ത്തി തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റില്‍ (ടിഡിടി) നിന്നും രാജിവച്ചു. ക്രിസ്ത്യാനി ആയ ജഗന്റെ അമ്മാവന്‍, ക്രിസ്ത്യാനി ആണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍, തന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞത്, എന്റെ സഹോദരി (ജഗന്റെ അമ്മ) ഒരു ക്രിസ്ത്യാനിയാണെങ്കിലും ഞാന്‍ ഒരു ഹിന്ദുവാണെന്നാണ്. ഈ പ്രശ്‌നം വ്യക്തമായി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ വിവിധ ജോലികളില്‍, തിരുപ്പതി വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍, ഹിന്ദുക്കളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് കണ്ടാല്‍, സുവിശേഷീകരണത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യവും ആകര്‍ഷണവും നമുക്ക് തിരിച്ചറിയാനാകും. ഈ ജോലികള്‍ക്ക് ഹിന്ദുക്കളെ മാത്രമേ അനുവദിക്കാവൂ എന്ന ടിഡിടിയുടെ ഉപനിയമങ്ങളുടെ ലംഘനമാണ് ഇയാള്‍ ജഗനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ജഗന്റെ പിതാവിന്റെ ഭരണകാലത്ത് ടൂറിസത്തിന്റെ പേരില്‍, പരിപാവനമായ തിരുപ്പതി ക്ഷേത്രാങ്കണത്തെ പോലും സുവിശേഷീകരണത്തിനായി തുറക്കാനുള്ള ശ്രമം നടത്തിയത് ഹിന്ദു സമൂഹം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നുവെന്ന് ഓര്‍ക്കുക. ഒടുവില്‍ അയാള്‍ക്ക് താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു.
തിരുപ്പതി, ഇന്ത്യയുടെ തെക്കന്‍ ഭാഗത്തിന്റെ ആത്മാവാണെന്ന് തിരിച്ചറിഞ്ഞ ജഗന്‍, തിരുപ്പതിയുടെ പവിത്രതയെ കളങ്കപ്പെടുത്തി, ഹിന്ദു പ്രതിരോധത്തെ തകര്‍ക്കാന്‍ തീരുമാനിച്ച്, സുവിശേഷകന്മാരെ ആന്ധ്രയില്‍ മുഴുവന്‍ അഴിച്ചുവിട്ടിരിക്കുന്നു. തിരുമല കുന്നുകളിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി, ജറുസലേം തീര്‍ത്ഥാടനത്തിന്റെ പ്രമോഷണല്‍ സന്ദേശം സഹിതം തിരുപ്പതിയിലേക്കുള്ള എപിഎസ്ആര്‍ടിസി ബസ് ടിക്കറ്റിന്റെ പിന്നില്‍ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു ജഗന്റെ അടുത്ത പ്രകോപനം. ആ ടിക്കറ്റുകള്‍ ഒടുക്കം പിന്‍വലിച്ചു.
ക്രിപ്‌റ്റോ-ക്രിസ്ത്യാനികളുടെ ജനസംഖ്യ (ക്രിസ്ത്യാനികളെന്ന് സ്വയം പ്രഖ്യാപിക്കാതെ പഴയ പേരുകളില്‍ അറിയപ്പെടുന്ന ക്രിസ്ത്യാനികള്‍) ആന്ധ്രയില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് തോന്നുന്നു. വൈ.എസ്.ആര്‍ മുതല്‍ മകന്‍ വരെ, എസ്‌സി / എസ്ടിക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഹിന്ദു പേരുകള്‍ തന്നെ നിലനിര്‍ത്തുന്ന നാടുകളാണ് രണ്ട് തെലുഗു സംസ്ഥാനങ്ങളും. അതിനാല്‍, തിരുപ്പതിയില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ ഹിന്ദുക്കളല്ലെന്ന് നിങ്ങള്‍ക്ക് നിയമപരമായി തെളിയിക്കാന്‍ കഴിയില്ല. ഈ ക്രിപ്‌റ്റോ ക്രിസ്ത്യാനികള്‍, ക്രിസ്ത്യാനികളെ പരിശീലിപ്പിക്കുന്നുവര്‍, പട്ടികജാതി / പട്ടികവര്‍ഗ്ഗ ക്വാട്ടയില്‍ നിന്നുള്ള എംഎല്‍എമാരും എംപിമാരുമായി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. അങ്ങനെ, അവര്‍ യഥാര്‍ത്ഥ പട്ടികജാതി / പട്ടികവര്‍ഗ്ഗ ജനസംഖ്യയുടെ ആനുകൂല്യങ്ങള്‍ തിന്നുതീര്‍ക്കുന്നു എന്നത് മറ്റൊരു നഗ്‌നസത്യമാണ്. അവര്‍ ക്രീമി ലെയറില്‍ പെടുകയും, യഥാര്‍ത്ഥ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഭാഗ്യവശാല്‍, പള്ളി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന തിരുപ്പതി ട്രസ്റ്റ് ജീവനക്കാരുടെ വീഡിയോകള്‍ ചിത്രീകരിച്ച ചില മിടുക്കന്മാരുണ്ട്. അത്തരം വീഡിയോകള്‍, അവര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ചര്‍ച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന തിരുപ്പതിയിലെ ജീവനക്കാരെ തിരിച്ചറിയുന്ന നിരവധി വീഡിയോകള്‍ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി (എല്‍ആര്‍ഒ) എന്ന എന്‍ ജി ഒയുടെ കൈവശമുണ്ട്. ഈ രേഖകളോടെ, തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ എല്‍ ആര്‍ ഒ മുന്നോട്ട് പോയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ക്രിസ്തീയവല്‍ക്കരണത്തിനുള്ള ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്നത്തെ മുഖ്യമന്ത്രി ജഗന്‍ മോഹന്റെ പിതാവിന്റെ കാലത്ത് തുടങ്ങിയ, മതപരിവര്‍ത്തനത്തിന് അനുകൂലമായ ഭരണസംവിധാനം ഇന്നും തുടരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
വൈ.എസ്.ആര്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ആന്ധ്രാപ്രദേശ് എന്നാല്‍ വികസനത്തെ മുന്‍നിര്‍ത്തി മുന്നേറിയ സംസ്ഥാനമായിരുന്നു. ഹൈദരാബാദ് ലോകോത്തര ഐടി തലസ്ഥാനമായി വളര്‍ന്നു, കൃഷി ലാഭകരമായിരുന്നു, കോണ്‍ഗ്രസ് പാര്‍ട്ടി എവിടെയും അധികാരത്തിനടുത്തായിരുന്നില്ല. ഭാരതവര്‍ഷത്തിന്റെ ഒരു ഉപനാഗരികതയെന്ന നിലയില്‍ ആന്ധ്രയുടെ വളര്‍ച്ച ഏറെ മതിപ്പുണ്ടാക്കിയിരുന്നു. കേന്ദ്രത്തിലെ പത്തുവര്‍ഷത്തെ യുപിഎ ഭരണവും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണവും സംസ്ഥാനത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കി. ആന്ധ്ര പുതിയ താഴ്ചകളിലേക്ക് ഇടറിവീഴുന്നതാണ് പിന്നീട് കണ്ടത്.
തെലുങ്ക് സമൂഹം വിഭജിക്കുകയും അവിടത്തെ ജനങ്ങള്‍ അപകടകരമായ ദുഃഖങ്ങള്‍ക്കും സഹനങ്ങള്‍ക്കും വിധേയരാകുകയും ചെയ്യുന്നു. ആന്ധ്രയിലെ ജനങ്ങളുടെ പതനം വളരെ വേഗത്തിലായിരുന്നു. ആത്മീയവും ഭൗതികവുമായ മാനങ്ങളില്‍ ആ വീഴ്ച നമുക്ക് കാണാന്‍ കഴിയും.
അനിയന്ത്രിതമായ ഇവാഞ്ചലിസം
റോമന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ കോണ്‍സ്റ്റന്റൈന്റെ ദേശി പതിപ്പായിരുന്നു വൈ.എസ്.ആര്‍. റോമില്‍ ക്രിസ്തുമതം ഒരു പ്രബല ശക്തിയായി നിലകൊള്ളുന്നു. കോണ്‍സ്റ്റന്റൈനെപ്പോലെ, വൈ.എസ്.ആറും ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു. വൈഎസ്ആറിന്റെ മരുമകന്‍, ബ്രദര്‍ അനില്‍ കുമാര്‍, ആന്ധ്രാപ്രദേശിലെ അറിയപ്പെടുന്ന ഒരു സുവിശേഷ സംഘടനയുടെ സ്ഥാപകനും സുവിശേഷകനുമാണ്. രാജശേഖര്‍ റെഡ്ഡി, മിഷനറിമാര്‍ക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കി. ഭരണകൂട പിന്തുണയോടെ അവരെ ശക്തിപ്പെടുത്തുകയും ചെയ്തു, അങ്ങനെ സുവിശേഷവേലയില്‍, അവര്‍ ഏറ്റവും മികച്ചത് ചെയ്തു: ആളുകളെ അവരുടെ വേരുകളില്‍ നിന്ന് വിച്ഛേദിക്കുകയും മതപരിവര്‍ത്തകരെ അവരുടെ പാരമ്പര്യങ്ങളെ വെറുക്കുകയും സംസ്‌കാരത്തെ അപമാനിക്കുകയും ചെയ്യാന്‍ പഠിപ്പിച്ചു.
നവ മതപരിവര്‍ത്തകരുടെ സംഘം ഗ്രാമത്തില്‍നിന്ന് ഗ്രാമത്തിലേക്ക് നീങ്ങുന്നത് സുവിശേഷക സാഹിത്യങ്ങള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരുന്നു. ഇത് ഗ്രാമ നഗരങ്ങളില്‍, ഒരു സാധാരണ കാഴ്ചയായിരുന്നു. നിരവധി പള്ളികളും സ്ഥാപനങ്ങളും സ്ഥാപിച്ച അവര്‍, ആത്മാക്കളുടെ വിളവെടുപ്പ് തുടങ്ങി. വൈ.എസ്.ആറിന് കീഴില്‍, മിഷനറിമാര്‍ക്ക് അപാരമായ ധൈര്യവും തന്റേടവും ലഭ്യമായി.
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സാമ്പത്തിക സഹായം നല്‍കിപ്പോന്നു. സ്‌കോളര്‍ഷിപ്പ്, വായ്പ, സബ്‌സിഡി തുടങ്ങിയവയും ക്രിസ്ത്യാനികള്‍ക്ക് മാത്രമായി നല്‍കി പ്രീണനം തുടര്‍ന്നു. വൈ എസ് ആറിന് ശേഷം വന്ന കിരണ്‍ കുമാര്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഈ പ്രീണിപ്പിക്കല്‍ നയം അവസാനിച്ചില്ല. 2014 മുതല്‍ ചന്ദ്രബാബു നായിഡുവിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനു കീഴില്‍ ഒരു മാറ്റം പ്രതീക്ഷിച്ചെങ്കിലും, മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുക തന്നെയാണുണ്ടായത്.
ഉദാഹരണത്തിന്, 2014 ഫെബ്രുവരിയിലെ ഒരു സര്‍ക്കാര്‍ ഉത്തരവ് (ജിഒ -63) അനുസരിച്ച്, പള്ളികളുടെയും ചര്‍ച്ച് നടത്തുന്ന സ്ഥാപനങ്ങളുടെയും നിര്‍മ്മാണം, അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കായി 14 കോടി അനുവദിച്ചു. ഇത് ചന്ദ്രബാബു നായിഡു മുന്‍ സര്‍ക്കാരുകളെ പിന്തുടര്‍ന്നപ്പോള്‍ ചെയ്ത ഒരുകാര്യമാണ്. കേരളത്തിലെ പോലെ, മതേതരത്വം ന്യൂനപക്ഷ പ്രീണനമായി ഇവിടെയും മാറിയിരിക്കുന്നു. ക്രിസ്ത്യാനികളാണ് ആന്ധ്രാപ്രദേശിലെ ‘തിരഞ്ഞെടുത്ത ആളുകള്‍’, സംസ്ഥാന മതമായി ക്രിസ്തുമതം മാറിയിരിക്കുന്ന വിധമാണ് പ്രീണനം തുടരുന്നത്.
നികുതിദായകന്റെ ചെലവില്‍ ഇതെല്ലാം സംഭവിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്നത്. തീര്‍ച്ചയായും, ഇതുപോലുള്ള സര്‍ക്കാരുകള്‍ക്കൊപ്പം നമുക്ക് വിദേശ മിഷനറിമാരെ ആവശ്യമില്ല. നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന നേതാക്കള്‍ അത് ഭംഗിയായി ചെയ്യുന്നുണ്ട്. കേരളത്തില്‍, മന്ത്രി കെ ടി. ജലീല്‍ തന്നെ നേരിട്ട് ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം കൊണ്ടുവന്ന് വിതരണം ചെയ്തു എന്നത് നമ്മുടെ കണ്മുന്നില്‍ ഉള്ള തെളിവാണല്ലോ! പല നേതാക്കളും റോമന്‍ കത്തോലിക്കരായതിനാല്‍, കോണ്‍ഗ്രസ് ക്രിസ്തുമതത്തെ വളരെ ശക്തമായി പിന്താങ്ങുകയും പ്രചരിപ്പിക്കാന്‍ സഹായം ചെയ്യുകയും ചെയ്തുപോരുന്നത് ആന്ധ്രയില്‍ ഒരു ശൈലി ആയി മാറിയിരുന്നു. ഇത് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു: പാസ്റ്റര്‍മാരും ഫാദര്‍മാരും വോട്ട് ബാങ്ക് മാനേജര്‍മാരായി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്തെ ചില പാര്‍ട്ടികള്‍ക്ക് വളരെ ആവശ്യമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ക്രിസ്ത്യാനികളുടെ വോട്ട് ബാങ്ക്, കോണ്‍ഗ്രസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി. എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടപ്പോള്‍, ഒന്നിച്ചു വാരിയെടുക്കാനുള്ള ശ്രമമാണ് വൈ എസ് ആര്‍ സി നടത്തുന്നത്. അതേ നിലപാടിലാണ് മറ്റ് നേതാക്കളും. നിലവിലെ ആന്ധ്ര, തെലങ്കാന നേതാക്കളായ ചന്ദ്രബാബു നായിഡു, കെ ചന്ദ്രശേഖര്‍ റാവു, ജഗന്‍ എന്നിവര്‍ക്ക് ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് നന്നായി അറിയാം. അതിനാല്‍ ക്രിസ്ത്യന്‍ സമൂഹത്തോടുള്ള ഭരണകൂട പക്ഷപാതം തടസ്സമില്ലാതെ തുടരുന്നു. 10 കോടി ചെലവില്‍ ഹൈദരാബാദില്‍ ഒരു ക്രിസ്ത്യന്‍ ഭവന്‍ നിര്‍മ്മിക്കുമെന്ന് കെസിആര്‍ വാഗ്ദാനം ചെയ്തു, പണിപൂര്‍ത്തിയായി.
ക്രിസ്തുമത പ്രചാരകര്‍, പ്രാകൃത പ്രാര്‍ത്ഥന തന്ത്രങ്ങള്‍ക്കൊപ്പം എണ്ണ അഭിഷേകം, പിശാചില്‍ നിന്ന് ആത്മാക്കളെ മോചിപ്പിക്കല്‍, വിശ്വാസശാന്തി, രോഗശാന്തി തുടങ്ങിയ കുതന്ത്രങ്ങളിലൂടെ മുന്നേറുകയാണ്. ഈവക മതപരമായ ക്രിസ്ത്യന്‍ പ്രത്യേകതകള്‍ ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ മുഖ്യധാരാ ബോധത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. കാന്‍സര്‍, എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭേദമാക്കുമെന്ന് മിഷനറിമാരുടെ പോസ്റ്ററുകള്‍ സാധാരണയായി അവകാശപ്പെടുന്നു. അത്തരം പോസ്റ്ററുകളില്‍ അംബേദ്കറുടെ ചിത്രങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത് ഒരു നിത്യ കാഴ്ചയാണ്.
മദ്യപാനം ശീലമാക്കിയ ഗ്രാമങ്ങള്‍
വൈ.എസ്.ആറിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് ‘ബെല്‍റ്റ് ഷോപ്പുകള്‍’, നിയമപരവും നിയമവിരുദ്ധവുമായ (മദ്യം വില്‍ക്കുന്ന ചെറിയ സ്റ്റോറുകള്‍) സംസ്ഥാനത്തുടനീളം കൂണ്‍ പോലെ മുളച്ചുപൊന്തി . തീര്‍ച്ചയായും, ഇത് ഒരു വലിയ കുംഭകോണമായിരുന്നു, ഈ അഴിമതിയുടെ ഗുണഭോക്താക്കള്‍ മതേതര രാഷ്ട്രീയ പാര്‍ട്ടിക്കാരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ . നിരവധി മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരാണ് ഈ റാക്കറ്റിന്റെ ഭാഗമായത് എന്നത് പരസ്യമായ രഹസ്യമാണ്.
അനധികൃതമായി, അഴിമതി നടത്തി മദ്യക്കച്ചവടം തുടങ്ങിയവര്‍ വ്യാപകമായി വ്യാജമദ്യം വലിയ വിലക്കുറവിലും ചെറിയ അളവുകളിലും എങ്ങും ലഭ്യമാക്കി. പല ഗ്രാമങ്ങളിലും ബെല്‍റ്റ് ഷോപ്പുകള്‍ വ്യാപിച്ചു. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
ഇത് കൂടാതെ, പ്രായമായ പൗരന്മാര്‍ക്കുള്ള സബ്‌സിഡി അരി, പെന്‍ഷന്‍ പദ്ധതികള്‍, ചെറിയ തുകയ്ക്കുള്ള ഭക്ഷ്യകിറ്റുകള്‍ തുടങ്ങി നിരവധി ജനകീയ പദ്ധതികള്‍ ഇതിനകം ലഭിച്ചുവന്ന ഗ്രാമവാസികള്‍, അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ ആവേശത്തോടെ മദ്യപാനത്തിന് ഉപയോഗിച്ച് തുടങ്ങി. വീട്ടുചിലവ് കുറഞ്ഞപ്പോള്‍, സൂക്ഷിച്ചുവക്കേണ്ടുന്ന ചെറു സമ്പാദ്യങ്ങള്‍ അബ്കാരികളുടെ പെട്ടിയിലേക്കൊഴുക്കി. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും വഴിയോരങ്ങളില്‍ പോലും ഇരുന്ന് മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയായി.
കാലക്രമേണ ഇത് തകര്‍ന്ന കുടുംബങ്ങളുടെ ഒരു വലിയ നിര സൃഷ്ടിച്ചുകൊണ്ട്, ഉല്‍പാദനക്ഷമതയുടെ അഭാവം, ദാരിദ്ര്യത്തിന്റെ ഭയാനകമായ അവസ്ഥ എന്നിവയ്ക്ക് കാരണമായി. ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ ബാലത്‌സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ അക്രമിക്കപ്പെടുകയും ചെയ്തു. കുടുംബങ്ങളില്‍ കലഹവും പട്ടിണിയും അന്തഃഛിദ്രങ്ങളും നിത്യസംഭവമായി. ആത്മാവിന്റെ വിളവെടുപ്പിനായി അത്തരമൊരു അന്തരീക്ഷം പാകമായിരിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. അത് സുവിശേഷകന്മാര്‍ കൃത്യമായി ഉപയോഗപ്പെടുത്തി. ആന്ധ്രയുടെ ഭരണകൂട സുവിശേഷവല്‍ക്കരണം ഇവിടെ അവസാനിക്കുന്നില്ല. ജഗനിലൂടെ അത് നിര്‍ബാധം തുടരുന്നു.
ഹിന്ദുധര്‍മ്മത്തോടുള്ള ജഗന്റെ അവഹേളനം വ്യക്തമാണ്. തിരുപ്പതിയിലെ ഓരോ സന്ദര്‍ശകനും, പ്രത്യേകിച്ചും അഹിന്ദുക്കളായ സന്ദര്‍ശകര്‍, ബാലാജിയില്‍ വിശ്വസിക്കുന്ന ഒരു ഉടമ്പടിയില്‍, താന്‍ ഭഗവാനില്‍ വിശ്വസിക്കുന്നു എന്ന സമ്മതപത്രത്തില്‍ ഒപ്പിടണം. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം പോലും ഈ കരാര്‍ ഒപ്പിട്ടുകൊണ്ടാണ് അവിടെ പ്രവേശിച്ചത്. പക്ഷേ, ജഗന്‍ അത് ചെയ്യാന്‍ വിസമ്മതിച്ചു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍, ദേവസ്വം ബോര്‍ഡ് മന്ത്രി, ചോദ്യം ചെയ്തയാളെ അധിക്ഷേപിച്ചുകൊണ്ട് ”ഈ ക്ഷേത്രം നിങ്ങളുടെ അമ്മയുടെ ഭര്‍ത്താവല്ല പണിതത്” എന്ന് ധിക്കാരത്തോട് പറയുകയാണ് ചെയ്തത്.
അതുപോലെ, തിരുപ്പതിയില്‍ പോലീസ് ഭക്തരെ അധിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു.
ഈ സര്‍ക്കാരിന്റെ അശ്രദ്ധയുടെയും പിടിപ്പുകേടിന്റെയും ഒരു തെളിവാണ്, ഭഗവാന്റെ, വിലയേറിയ, പവിത്രമായ ആഭരണങ്ങള്‍ വലിയ തോതില്‍ ഒളിപ്പിക്കപ്പെട്ട സംഭവം. നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍, ഒരു ജൂനിയര്‍ ജോലിക്കാരനെ, ഒരു ബലിയാടാക്കി, കേസ് ഒതുക്കി. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനും ഭാവിയിലെ അപകടങ്ങള്‍ ഒഴിവാക്കാനും ട്രസ്റ്റ് ഒരിക്കലും പോലീസില്‍ പോയിട്ടില്ല.
ജഗന്‍ ഇവിടെ സൃഷ്ടിക്കുന്ന ഹിന്ദുവിരുദ്ധത ഇതുകൊണ്ടും അവസാനിക്കുന്നില്ല. ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുതു പോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനായി ക്ഷേത്ര ഭൂമി പിടിച്ചെടുത്ത്, വിറ്റഴിക്കുന്ന ഒരു നയം പ്രഖ്യാപിച്ചു! ഭാഗ്യവശാല്‍, എപി ഹൈക്കോടതി അത് തടഞ്ഞു. അല്ലെങ്കില്‍ ക്ഷേത്ര ഭൂമികളില്‍, ഒരുപക്ഷെ, അനേകം പള്ളികള്‍ ഉയര്‍ന്നേനെ.
ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞാല്‍, ഏറ്റവും വലിയ ഭൂവുടമ സഭയാണെങ്കിലും, സഭ പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ അളവ് ദിനംപ്രതി കൂടുകയാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.
ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും ഭണ്ഡാരം വരവ് വകമാറ്റി ചിലവഴിക്കുകയും ഹിന്ദുക്കള്‍ക്ക് കൈമാറുകയും ചെയ്യാതിരിക്കുന്നതിന്റെ ക്ലാസ്സിക് ഉദാഹരണമാണ് ആന്ധ്ര.
ആരുടെ ചിലവില്‍?
ക്രിസ്ത്യാനികളുമായി ബന്ധപ്പെടുന്ന സമയത്ത് ജഗന്‍ സര്‍ക്കാര്‍ അങ്ങേയറ്റം പക്ഷപാതപരമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒന്നാമതായി ജഗന്റെ ജറുസലേമിലേക്കുള്ള യാത്രയില്‍ എപി സര്‍ക്കാര്‍ 22.5 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, ഈ തുക അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ചെലവഴിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
സന്ദര്‍ശനം വ്യക്തിപരമാകുമ്പോള്‍ സര്‍ക്കാര്‍പണം, ഹിന്ദുക്കളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഏര്‍പ്പാടാണ് ജഗന്‍മോഹന്‍ തുടരുന്നത്.
ഒരു സര്‍വേയിലൂടെ എപി സര്‍ക്കാര്‍ പാസ്റ്റര്‍മാരുടെ എണ്ണം കണക്കാക്കുകയും സംസ്ഥാനത്തെ പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ സഹായധനമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് പാസ്റ്റര്‍മാര്‍ക്ക് പ്ലോട്ടുകളും വീടുകളും ഒരു ലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇങ്ങനെ ഒരു മതക്കാര്‍ക്ക് വാരിക്കോരി കൊടുത്താലുണ്ടാകുന്ന ജനരോഷം മറികടക്കാനും മതപരിവര്‍ത്തനം ചര്‍ച്ച ആകാതിരിക്കാനും മറ്റുചില ജനപ്രിയ പദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ബുദ്ധിയും ജഗന് ആവോളമുണ്ട്. ഉദാഹരണത്തിന്, കുട്ടികളുടെ സ്‌കൂള്‍ ഫീസ് റീ ഇമ്പേഴ്‌സ്‌മെന്റ് പോലുള്ളവ.
ഗ്രാമങ്ങളിലെ വാര്‍ഡ് മുതല്‍ സെക്രട്ടേറിേയറ്റ് കെട്ടിടങ്ങളില്‍ വരെ ഇവാഞ്ചലിക്കല്‍ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നതാണ് ആന്ധ്രയുടെ ഇന്നത്തെ അവസ്ഥ.
പള്ളിനിര്‍മ്മിക്കല്‍ അഥവാ കുരിശുകൃഷി
വര്‍ഷങ്ങള്‍ക്കുമുമ്പ് നോര്‍ത്ത് ഈസ്റ്റില്‍ നടന്നതുപോലെ, ആന്ധ്രാപ്രദേശിലും പള്ളികൃഷി വ്യപകമായിരിക്കുന്നു. ഓരോ ഗ്രാമത്തിലും ഒരു പള്ളി എന്നതാണ് അവരുടെ ലക്ഷ്യം. വിശ്വാസികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പള്ളികള്‍ ഉയരും. നിരവധി ഗ്രാമങ്ങളിലെ പള്ളികളുടെ എണ്ണം ക്ഷേത്രങ്ങളെക്കാള്‍ കൂടുതലാണ്. ഇത് ഹിന്ദു സമൂഹത്തില്‍ ഭയം സൃഷ്ടിക്കുകയും തങ്ങളെ മാറ്റിനിര്‍ത്തുകയാണെന്ന് അവര്‍ക്ക് തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഹിന്ദുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളും സഹായങ്ങളും കൂടുതല്‍ ക്രിസ്ത്യാനികള്‍ക്ക് ആണെന്ന് വ്യക്തമാണ്. ഇത് ദരിദ്രരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതാണ് ജഗന്റെ ലക്ഷ്യവും.
ആന്ധ്രയില്‍ പള്ളികൃഷിയില്‍ വന്‍ വര്‍ദ്ധനവാണ് അടുത്ത കാലങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. Church planting അഥവാ പള്ളി കൃഷി, ആരാധനാലയം സ്ഥാപിക്കു എനതല്ല ഉദ്ദേശിക്കുന്നത്. ക്രിസ്തുമതത്തിന്റെ പുതിയ അനുയായികളെ സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, കേരളം, ഛത്തീസ്ഘഡ് സംസ്ഥാനങ്ങളിലൂടെ 215 ല്‍ അധികം സഭകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതില്‍ 22,000 മിഷനറി അംഗങ്ങളുണ്ടെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. അവരുടെ പരമമായ ലക്ഷ്യം ഭാരതത്തെ ക്രൈസ്തവവല്‍ക്കരിക്കുക എന്നത് മാത്രമാണ്. അതിനായി അവര്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് വീട്, മാസം അഞ്ചക്ക ശമ്പളം, വണ്ടി, വീട്ടിലേക്കുവേണ്ടുന്ന വസ്തുവകകള്‍ എന്നിവ നല്‍കുന്നു. ഇങ്ങനെ മതപരിവര്‍ത്തനത്തിനായി, സുവിശേഷവേല എന്നപേരില്‍ ഇവിടങ്ങളില്‍ എത്തിയവരില്‍ അധികവും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യാക്കോബാ സഭാക്കാരനായ പാസ്റ്റര്‍ നല്‍കിയ വിവരങ്ങളാണിത്. അദേഹത്തിന്റെ അക്കൗണ്ടില്‍ എല്ലാ മാസവും ഇരുപതിനായിരം രൂപ കൃത്യമായി എത്തും. അതുകൂടാതെ, ഒരു കുടുംബത്തെയോ ഒരാളെയോ മതം മാറ്റിയാല്‍ അതിന് പ്രത്യേക പാരിതോഷികവും ടൂര്‍ പാക്കേജുകളുമുണ്ട്. ഒരു ഗ്രാമത്തില്‍, പത്തുപേരെ മതം മാറ്റിയാല്‍ ആ പാസ്റ്റര്‍ക്ക് അവിടെ ഒരു പള്ളിയും ഒരു ഓഫീസും അതിനോടനുബന്ധിച്ച് ഒരു വീടും അധികാരങ്ങളും ഈ സഭകള്‍ നല്‍കും. ഇത് വളരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്.
”മിക്ക ആളുകളും അവഗണിക്കുന്ന ഒരു പ്രധാന പ്രതിഭാസമാണ് ‘ചര്‍ച്ച് പ്ലാന്റിങ്.’ ഇത് മതപരിവര്‍ത്തനത്തിന്റെ മുന്നോടിയ്ക്കും മുന്നോടിയായിട്ടുള്ള നടപടിയാണ്.
ആന്ധ്രയിലെ ഹിന്ദു ആധിപത്യമുള്ള ഗ്രാമങ്ങളില്‍ പള്ളികള്‍, ക്ഷേത്രങ്ങളെക്കാള്‍ കൂടുതലാണ്. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയുടെ നിര്‍ണ്ണായക സാന്നിധ്യം എത്തിക്കഴിഞ്ഞാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പരിചിതമായ രീതിയില്‍ സംസ്ഥാനം പ്രവര്‍ത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂര്‍ണ്ണ പരമാധികാരപദവിക്ക് മുറവിളി കൂട്ടുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. തമിഴ്‌നാടും ഗണ്യമായി മതംമാറ്റത്തിനിരയാവുകയും ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. തെലങ്കാനയിലും ബംഗളൂരുവിലുടനീളവുമുള്ള പള്ളികളുടെ എണ്ണം, ആ മതവിശ്വാസികളുടെ എണ്ണത്തെ അപേക്ഷിച്ചു വളരെ കൂടുതലാണ്. യുണൈറ്റഡ് സൗത്ത് ഇന്ത്യ എന്ന സ്വപ്‌നം ഇതിന്റ മുന്നോടിയാണ്. അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ഈ പള്ളി കൃഷി.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ മതപരമായ കാര്‍ഡ് മികച്ച രീതിയില്‍ കളിക്കുമ്പോള്‍, അടിസ്ഥാന സൗകര്യവികസന വാഗ്ദാനങ്ങളും സാമ്പത്തിക വളര്‍ച്ചയെ നയിക്കാനുള്ള നയങ്ങളും പിന്‍സീറ്റായി. കരാര്‍ കാലയളവില്‍ ആന്ധ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ റദ്ദാക്കി, ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു. അപ്പോഴും തഴച്ചു വളരുന്ന ഒന്നായി പള്ളി കൃഷി മാറിയിരിക്കുന്നു.
പള്ളികൃഷി ദൗത്യങ്ങളിലൂടെ കോടികള്‍ സമ്പാദിക്കാന്‍ എന്‍ജിഒകള്‍ ഉണ്ട് എന്ന് ആഭ്യന്തര മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇന്ന് അറിയപ്പെടുന്ന 27 ചര്‍ച്ച് പ്ലാന്റര്‍ സംഘടനകളുണ്ട്. അവരുടെ ലക്ഷ്യം ഇന്ത്യയില്‍, ഓരോ 20 കിലോമീറ്ററിലും ഒരു ക്രിസ്ത്യന്‍ പള്ളി പണിയുക എന്നതാണ്. 2020ഓടെ ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലും ഒരു പള്ളി എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ അവര്‍ ഏകദേശം ഫലം കണ്ടു എന്ന്‌വേണം ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും മനസ്സിലാകും.
ജാതി കൊണ്ടൊരു തീക്കളി
സര്‍ക്കാര്‍ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും പരസ്പരം ഇടപെടുന്നതില്‍ നിന്ന് വേര്‍തിരിക്കുന്നതിന് പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പദമാണ് മതേതരത്വം. എന്നാല്‍ ആന്ധ്രാപ്രദേശില്‍ ഈ പദം ഒരു പുതിയ രൂപവും അര്‍ത്ഥവും നേടി. ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയുള്ള മതപരിവര്‍ത്തന മാഫിയകളുടെ സമ്മര്‍ദ്ദത്തില്‍ സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയില്‍ പിടിമുറുക്കുമ്പോള്‍, തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ ഈ അപകടകരമായ പ്രവണതയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു ഹിന്ദു പട്ടികജാതിയില്‍ നിന്നോ പട്ടികവര്‍ഗത്തില്‍ നിന്നോ ആണെങ്കില്‍, ക്രിസ്ത്യന്‍ മിഷനറിമാരുടെ ആക്രമണത്തില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വര്‍ദ്ധിക്കുകയേയുള്ളൂ.
}
2019 സപതംബര്‍ ആദ്യ വാരത്തില്‍ സംസ്ഥാനത്തെ എല്ലാ ദിനപത്രങ്ങളും സംസ്ഥാനത്തിന്റെ ക്ഷേമ നയത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം നല്‍കുന്നതിനായി ഒരു പുതിയ നയം കൊണ്ടുവന്നു. ക്രിസ്ത്യന്‍ വോട്ട്ബാങ്കിനെ പ്രീണിപ്പിക്കാനാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെട്ടപ്പോള്‍, ഹിന്ദു പുരോഹിതന്മാര്‍ക്കും ഓണറേറിയം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
എന്നാല്‍ ഈ സ്‌കീം നിരവധി സംശയങ്ങളുയര്‍ത്തുന്നു.ആദ്യം, 6,82,660 ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 29,841 പാസ്റ്റര്‍മാരുണ്ടെന്ന് കണ്ടെത്തി. അതേസമയം, ഹിന്ദു ജനസംഖ്യയില്‍ അര്‍ച്ചകരുടെ എണ്ണം 31,017 ആണ്. അതായത് ജനസംഖ്യാനുപാതമായി ക്രിസ്ത്യാനികള്‍ക്ക് വാരിക്കോരി കൊടുക്കാന്‍ സര്‍ക്കാരിന്കഴിയും. രണ്ടാമതായി, ഓണറേറിയം ലഭിക്കുന്നതിനായി ആന്ധ്രപ്രദേശ് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ അപേക്ഷാ ഫോമില്‍ അപേക്ഷകന്റെ ജാതി അറിയുന്നതിനുള്ള ഒരു കോളം അടങ്ങിയിരിക്കുന്നു. എസ്‌സി / എസ്ടി / ഒബിസി / ഒസി പോലുള്ള ഓപ്ഷനുകള്‍ അവര്‍ നല്‍കി. 1950 ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിലെ ഖണ്ഡിക 3 വായിച്ചാല്‍ ”3. … .. ഹിന്ദു, സിഖ് അല്ലെങ്കില്‍ ബുദ്ധ മതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മതം അവകാശപ്പെടുന്ന വ്യക്തിയെയും പട്ടികജാതിയില്‍ അംഗമായി കണക്കാക്കില്ല.’ അപ്പോള്‍ ഇത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന് മനസ്സിലാവും. ഈ ഭരണഘടനാ ചട്ടം അസാധുവാക്കാന്‍ 2020 ജനുവരിയില്‍ സുപ്രീം കോടതിയില്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. അത് അംഗീകരിച്ചാല്‍ ഹിന്ദു സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട അംഗങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിന് ഈ മതപരിവര്‍ത്തന മാഫിയകള്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതുപോലെയാകും.
മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ജാതി ചേര്‍ക്കുന്നതിനുള്ള ഒരു കാര്യം മാത്രമല്ല ഈ പ്രശ്‌നം. ഈ പ്രശ്‌നം വളരെ ആഴത്തില്‍ വേരൂന്നിയതാണ്. ഇത് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിലെ സെന്‍സസ് കണക്കുകള്‍ പരിശോധിക്കാം. 1971 ല്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ (തെലങ്കാനയുടെ കണക്കില്ല) 1941 ല്‍ 8,13,008 (4.53%) ല്‍ നിന്ന് 14,87,364 (5.37%) ആയി ഉയര്‍ന്നു. എന്നാല്‍ ഉടന്‍ തന്നെ എണ്ണം കുറയാന്‍ തുടങ്ങി, 11,47,223 (3.44%). ഏറ്റവും പുതിയ 2011 ലെ സെന്‍സസില്‍ 1981 മുതല്‍ 6,82,660 വരെ (1.38%) ധ6പ.
ഇപ്പോള്‍ വലിയ ചോദ്യം ഉയര്‍ന്നുവരുന്നു. ആന്ധ്രയിലെ ക്രിസ്ത്യാനികള്‍ക്ക് എന്ത് സംഭവിച്ചു?
രണ്ട് പ്രായോഗിക സാധ്യതകളുണ്ട്. ഒന്നുകില്‍ ക്രിസ്ത്യന്‍ ജനത ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടണം അല്ലെങ്കില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ തങ്ങളുടെ മതം സര്‍ക്കാര്‍ രേഖകളില്‍ അധികാരികളുമായി മറച്ചുവെക്കുകയാണ്. ആദ്യത്തേത് തീര്‍ത്തും അസാധ്യമാണ്, കാരണം ക്രൈസ്തവ സമൂഹങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ കാണിക്കുന്നു. പ്രധാനമായും തീരദേശ ജില്ലകളായ കൃഷ്ണ, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, പ്രകാശം എന്നിവിടങ്ങളില്‍. രണ്ടാമത്തെ സാധ്യത വളരെ കൂടുതലാണ്, കാരണം ക്രിസ്തീയ ജനസംഖ്യയില്‍ കുറവുണ്ടായ സെന്‍സസ് കണക്ക് അത്രയും പട്ടികജാതി ജനസംഖ്യയില്‍ കുത്തനെ ഉയര്‍ന്നു. ക്രിസ്തുമതത്തിലേക്കുള്ള പുതിയ മതപരിവര്‍ത്തകര്‍ പട്ടികജാതി സമുദായങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നേടുന്നതിനായി അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെക്കുകയാണെന്ന് സ്പഷ്ടമാണ്.
അതിന്റെ മറ്റൊരു തെളിവ് ഈ ലേഖനം എഴുതുമ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മതം മാറി ക്രിസ്ത്യാനിയായാലും ദളിതരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൈപ്പറ്റുന്നത് ആന്ധ്രയിലും മറ്റ് പല സംസ്ഥാനങ്ങളിലും കേരളത്തിലും ഒരു വ്യാധിപോലെ പടരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സര്‍ക്കാര്‍ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ 70% പേര്‍ക്കും എസ്‌സി / ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും ഇതുസംബന്ധിച്ച പരാതിയില്‍ പറയുന്നു.
പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകള്‍, ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന’ പ്രവര്‍ത്തകര്‍ക്കും ആന്ധ്ര സര്‍ക്കാര്‍ കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഓണറേറിയം നല്‍കി. ഇതില്‍ 7000 ഇമാമുകള്‍, 29,841 പാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ഓണറേറിയത്തില്‍ 34 കോടി രൂപ നല്‍കി. അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത, രണ്ട് മതത്തിലും പെട്ടവരുടെ പേരില്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായതിനാല്‍, നടപടിയെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷനും ഹിന്ദു സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്.
ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ലോബി, ആന്ധ്രാപ്രദേശിലേക്ക് വരുന്ന നൂറുകണക്കിന് വിദേശ സുവിശേഷകര്‍, പ്രാദേശിക ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദളിതരെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലായം ഉത്തരവിട്ടിട്ടുണ്ട്.
അദ്ധ്യാപകനായ ഈ ലേഖകന്‍ ഒരിക്കല്‍ ക്ലാസ്സില്‍ ചോദിച്ചു. ആരാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്ളവര്‍. ക്ലാസ്സ് റജിസ്റ്ററിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം. രണ്ടോമൂന്നോ കുട്ടികള്‍ സ്വയം ക്രിസ്ത്യന്‍ എന്ന് അടയാളപ്പെടുത്തി. അതില്‍ ക്രിസ്ത്യന്‍ എന്ന് എനിക്കറിയാമായിരുന്നു ഒരുകുട്ടി എഴുന്നേറ്റില്ല. അവനോട് എന്തുകൊണ്ടാണ് നീ റജിസ്റ്ററില്‍ ക്രിസ്ത്യന്‍ എന്ന് രേഖപ്പെടുത്താതെ, ഹിന്ദു, എസ് സി എന്ന് രേഖപ്പെടുത്തിയത് എന്നന്വേഷിച്ചു. അവന്റ ഉത്തരം കൃത്യമായിരുന്നു. അവന്റെ അച്ഛന്‍ പറഞ്ഞിരിക്കുന്നത് അങ്ങനെയാണ്. നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകും. പക്ഷേ, രേഖകളില്‍ ഹിന്ദു ആയിരിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടില്ല.
അതുകൊണ്ട്, തുടര്‍ച്ചയായി ഇന്ത്യയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു എന്ന വാദം എത്രയോ വലിയ മണ്ടത്തരമാണെന്നു നാം തിരിച്ചറിയണം.
ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു എന്നത് ഒരു പുകമറ സൃഷ്ടിക്കലാണ്. അതുകൊണ്ട് രണ്ട് ഗുണമുണ്ട്.
1. മതം മാറിയാലും എസ് സി ആനുകൂല്യം കിട്ടും.
2. സുവിശേഷവല്‍ക്കരണവും അതുവഴിയുള്ള മതമാറ്റവും ജനസംഖ്യ അസന്തുലനമുണ്ടാക്കുന്നു, ഇന്ത്യയെ തകര്‍ക്കുന്നു എന്നീ ഹിന്ദുത്വ സംഘടനകളുടെ വാദങ്ങളെ, കൃത്രിമമായ ഈ കണക്കുകള്‍ നിരത്തി ഖണ്ഡിക്കാനും പൊതുസമൂഹത്തില്‍ എണ്ണം കുറയുന്ന മതം എന്ന ഇരവാദം ഇറക്കി പ്രതിരോധിക്കാനും, അതുവഴി, മതംമാറ്റം നിര്‍ലോഭം തുടരാനുമുള്ള അതിബുദ്ധിപരമായ തന്ത്രമാണ് എന്ന് വേണം അനുമാനിക്കാന്‍.
2011 ലെ സെന്‍സസ് പ്രകാരം ആന്ധ്രയിലെ ക്രിസ്ത്യന്‍ സമൂഹം മൊത്തം ജനസംഖ്യയുടെ 1.4% വരും; എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന പരിവര്‍ത്തന പ്രതിഭാസം കാരണം അനുയായികളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലായി കണക്കാക്കപ്പെടുന്നു.
എന്നാല്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ദളിതരുടെ എണ്ണം ആന്ധ്രയിലെ ജനസംഖ്യയുടെ 12-13% വരും.
പരിവര്‍ത്തനം ചെയ്താല്‍ ഹിന്ദു മതത്തിലെ ജാതിയില്‍ നിന്നും ജാതി അസ്പൃശതയില്‍ നിന്നും രക്ഷപ്പെടാം എന്ന് മോഹിപ്പിച്ചാണ് ഗിരിവര്‍ഗ്ഗക്കാരെയും പട്ടിക ജാതിക്കാരെയും കാലങ്ങളായി മതം മാറ്റുന്നത്.
മതം മാറിയാല്‍ ജാതി ഇല്ലാതാവും എന്നതാണ് ഇന്ത്യയിലെ രീതി. ജാതി മതത്തിന്റെ ഭാഗമല്ല, അതിന് സമൂഹവുമായിട്ടാണ് കൂടുതല്‍ ബന്ധം. എന്നാല്‍ ജാതി ഹിന്ദുമതത്തിന്റ മാത്രം മൂല്യച്യുതി ആണെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് കേരളത്തിലടക്കം ലക്ഷകണക്കിന് പേരെ മതംമാറ്റിയത്. പക്ഷേ, സത്യം എന്താണ്?
മതം മാറി എന്നതുകൊണ്ട് ജാതി ഇല്ലാതാവുന്നില്ല. ബ്രാഹ്മണന്‍ എന്ന ജാതിയില്‍പ്പെട്ട മൂന്നോ നാലോ പേരെ പണംകൊടുത്തു മതം മാറ്റിച്ചപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ ബ്രാഹ്മണന്‍ എന്ന പേരില്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നു. ഇതുപോലെ, നായര്‍, റെഡ്ഡി, നായിഡു, ചെട്ടിയാര്‍, റാവൂ, സിംഗ് തുടങ്ങിയ എല്ലാ ജാതികളും മതം മാറിയാലും അവരുടെ ജാതിപ്പേര് നിലനിര്‍ത്തുന്നു. അതും പോരാതെ, പല ജാതിയില്‍പെട്ടവര്‍ക്കും അവരുടെ പള്ളികള്‍ വേറെ വേറെയാണ്.
ആന്ധ്രയിലും തെലങ്കാനയിലും എസ് റ്റി വിഭാഗത്തിന്റെ (ഗിരിജനങ്ങള്‍ മതം മാറിയവര്‍) പള്ളി എസ് റ്റി പള്ളി എന്നും എസ് സി വിഭാഗത്തിന്റെ പള്ളി, എസ് സി ചര്‍ച്ച് എന്നും മറ്റ് പിന്നാക്ക ജാതിക്കാരുടെ പള്ളി ബി സി പള്ളി എന്നും റെഡ്ഡികളും ഉയര്‍ന്ന ജാതിക്കാരും പോകുന്ന പള്ളി ഓ സി പള്ളി എന്നുമാണ് അറിയപ്പെടുന്നതുതന്നെ! ഒരു വിഭാഗത്തിന്റെ പള്ളിയില്‍ മറ്റൊരു ജാതി ക്രിസ്ത്യാനി പോകില്ല. (റോമന്‍ കാത്തലിക്, പെന്തോകോസ്ത് തുടങ്ങിയ വ്യവസ്ഥാപിത വേര്‍തിരിവുകള്‍ വേറെയും) എന്നിട്ടും ജാതി, ഹിന്ദുക്കളുടെ എന്തോ കുത്തക പോലെ ആണ് ഇവര്‍ ദളിത് ഹിന്ദുക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ജാതി അയിത്തം ഹിന്ദുമതത്തില്‍ നിങ്ങളെ മനുഷ്യരായി കാണുന്നില്ല എന്നാണ് ക്രിസ്ത്യാനികള്‍, ഹിന്ദു വീടുകളില്‍ കയറി സുവിശേഷം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തന്നെ. സ്വന്തം അസ്തിത്വം വിദേശ മതത്തിന് അടിയറവു ചെയ്തിട്ട്, ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കല്‍ ഇവിടങ്ങളില്‍ വ്യാപകമാണ്.
ആന്ധ്രയിലൂടെ ഒരു യാത്രപോയാല്‍ കാണുന്നത് ”സാധാരണ ആന്ധ്ര പൗരന്മാരോട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന്” നിര്‍ദ്ദേശിക്കുന്ന ലേഖനങ്ങളുമായി യാത്രക്കാരെ നിരന്തരമായ ശല്യം ചെയ്യുന്നവരെയാണ്. അവര്‍ അവരുടെ ഹിന്ദു പേരുകളില്‍, പുതിയതായി നേടിയ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ബാഹ്യ അടയാളങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. ആന്ധ്രാപ്രദേശില്‍ മതപരിവര്‍ത്തനം ഗണ്യമായ തോതില്‍ നടത്തുന്നുണ്ട്.
ഇപ്പോള്‍ ക്രിസ്ത്യന്‍ സമുദായങ്ങളുടെ ആധിപത്യമുള്ള തീരപ്രദേശവും ചില ഗോത്രങ്ങളും ഈ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. പണവും മറ്റ് സേവനങ്ങളും വ്യക്തമായി വാഗ്ദാനം ചെയ്യുന്നു. പ്രലോഭനങ്ങളും ആകര്‍ഷകമായ പാരിതോഷികങ്ങളും നല്‍കിയുള്ള മതംമാറ്റം തകൃതിയാണ്. ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായി ജഗന്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നു.
തഡികോണ്ട നിയോജകമണ്ഡലത്തിലെ എംഎല്‍എ വുന്ദ്വള്ളി ശ്രീദേവിയുടെ കാര്യമാണ് വ്യക്തമായ ഒരു ഉദാഹരണം. താന്‍ ദളിത് ആണെന്ന് പറഞ്ഞ് പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. എന്നാല്‍ പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉടന്‍ തന്നെ ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന പേരില്‍ ഒരു എന്‍ജിഒ ഈ വിഷയത്തില്‍ രാഷ്ട്രപതി ഭവനെ സമീപിച്ചു. 1950 ലെ ഭരണഘടന ഉത്തരവ് പ്രകാരം ഒരു ക്രിസ്ത്യാനിക്ക് ജാതി ഹിന്ദുക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പ്രസിഡന്റ് ഓഫീസ് ഉത്തരവിട്ടു. ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പിയില്‍ നിന്നുള്ള ഒരു എം.പി ദേശീയ വാര്‍ത്താ ചാനല്‍ ചര്‍ച്ചയ്ക്കിടെ സംസ്ഥാനത്ത് വലിയ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. ക്രിസ്തുമതത്തിലെ മിഷനറിമാരുടെ പണശക്തിയാണ് ഇത്തരം നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മതം മാറ്റിക്കാന്‍ സര്‍ക്കാരും
ഈ മിഷനറിമാരെ പരോക്ഷമായി സഹായിക്കുന്ന, തുടര്‍ച്ചയായ സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് ചില നയങ്ങള്‍ നോക്കാം.
വിജയവാഡയിലെ സിഎസ്‌ഐ സെന്റ് പോള്‍സ് ബസിലിക്ക ചര്‍ച്ചിന്റെ നിര്‍മ്മാണത്തിനായി ഒരുകോടി രൂപ അനുവദിച്ചു.
ഹിന്ദുപ്രതിരോധം
ടിടിഡി ധര്‍മ്മ പ്രചാര സദ്ദാസുവില്‍ 40 പീഠാധിപതികള്‍ പ്രമേയം പാസ്സാക്കിയതിനെത്തുടര്‍ന്ന് 2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആന്ധ്രാപ്രദേശ് ധര്‍മ്മ പരിഷത്ത് രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് രാമ ജോയിസ് കമ്മറ്റി നല്‍കിയ ശുപാര്‍ശകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ 2014 ല്‍ ഇത് പിരിച്ചുവിട്ടു, ധര്‍മ്മ പരിഷത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ ഹിന്ദു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ അതിനു നേരെ കണ്ണടച്ചു.
ഒരു വശത്ത് ഈ പ്രീണിപ്പിക്കല്‍ നയങ്ങളും സര്‍ക്കാരുകളുടെ ഹിന്ദു വിരുദ്ധ മനോഭാവവും ഹിന്ദു സമൂഹത്തെ വളരെയധികം ക്‌ളേശിപ്പിക്കുന്നു. മറുവശത്ത് വ്യാപകമായ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത് ഗുരുതരമായ ജനസംഖ്യാപരമായ മാറ്റത്തിലേക്ക് നയിക്കുന്നു.
ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒ പാസ്റ്റര്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള ‘സിലോം ബ്ലൈന്‍ഡ് സെന്റര്‍’ ഒരു വീഡിയോയില്‍ തങ്ങള്‍ നൂറുകണക്കിന് ‘ക്രൈസ്റ്റ് വില്ലേജുകള്‍’ സൃഷ്ടിച്ചതായി അവകാശപ്പെട്ടു. അതേ വീഡിയോയില്‍, ഒരു ക്രിസ്തു ഗ്രാമം എന്നൊരു ഗ്രാമം താന്‍ സൃഷ്ടിച്ചതായി പാസ്റ്റര്‍ അവകാശപ്പെടുന്നു. യേശുക്രിസ്തു ഏക രക്ഷകനും ദൈവവുമാണെന്ന് എല്ലാവരും അംഗീകരിച്ചിരുന്നു. പാസ്റ്ററും അദ്ദേഹത്തിന്റെ ‘സിലോം പാസ്റ്റേഴ്‌സ് ലീഗ്’ ഗ്രൂപ്പും 2015 ല്‍ 6,00,000 പേരെ സ്‌നാനം ചെയ്യിപ്പിച്ചു എന്നും അവകാശപ്പെടുന്നു.
ഗുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്ത്യാ റൂറല്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് (ഐആര്‍ഇഎഫ്) ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് അവകാശപ്പെട്ടുകൊണ്ട്, മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് നിയമ അവകാശ സംരക്ഷണ ഫോറം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഈ ഇവാഞ്ചലിക്കല്‍ ഓര്‍ഗനൈസേഷന്‍ അതിന്റെ യുഎസ്, യു.കെ ആസ്ഥാനമായുള്ള തല്‍പരകക്ഷികള്‍ വഴി ധനസമാഹരണം നടത്തുന്നു. അവസാനിക്കാത്ത ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ മൂക്കിന്‍തുമ്പിലല്ല, മൂക്കിന്‍തുമ്പിലാണ് നടക്കുന്നത്.
2019 ലെ തിരഞ്ഞെടുപ്പില്‍ വൈ എസ് ആര്‍ സി പി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ഐ ആര്‍ ഇഎഫ് പ്രസിഡന്റ് പുറത്തിറക്കിയിരുന്നു . ഈ ക്രിസ്ത്യന്‍ മിഷനറിമാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാരുകളുമായി അവിശുദ്ധമായ സഖ്യം ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
സര്‍ക്കാര്‍ ഭൂമി, ക്രിസ്ത്യന്‍ മിഷനറിമാര്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തി തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നു. 2019 ല്‍ സുവിശേഷകന്മാര്‍ കര്‍നൂളിലെ ലക്ഷ്മി ജഗന്നാഥ ഗട്ടുവിനോട് ചേര്‍ന്നുള്ള വനഭൂമിയില്‍ ഒരു കുരിശ് സ്ഥാപിക്കുകയും പള്ളി പണിയാന്‍ ആരംഭിക്കുകയും ചെയ്തു. അതുപോലെ തിരുമലയ്ക്ക് ചുറ്റും മതപരിവര്‍ത്തനം ഒരു വ്യവസായമായി വളര്‍ന്നു. ലോകത്തെ ഏറ്റവും വലിയ ഹിന്ദു തീര്‍ത്ഥാടനകേന്ദ്രത്തില്‍ തന്നെ ഞങ്ങള്‍ ആളുകളെ മതം മാറ്റിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു പാസ്റ്റര്‍മാര്‍ തിരുമലയിലും പരിസരത്തുമുള്ള ക്രിസ്ത്യന്‍ സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 2006 ല്‍ ജസ്റ്റിസ് ജി. ബിക്ഷപതിയുടെ കീഴില്‍ ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു.
നിരവധി ക്രിസ്ത്യാനികള്‍ ടിടിഡിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അവര്‍ പതിവായി ഒത്തുകൂടുന്നുണ്ടെന്നും കമ്മിറ്റി കണ്ടെത്തി.
വീണ നോബിള്‍ ദാസ് പദ്മാവതി മഹില്ല സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റപ്പോള്‍ വെങ്കിടേശ്വര, പദ്മാവതി ദേവിയുടെ ഫോട്ടോകള്‍ നീക്കംചെയ്യാന്‍ ഉത്തരവിട്ടു. യേശുക്രിസ്തുവിന്റെയും കുരിശിന്റെയും ഛായാചിത്രം അവരുടെ ഓഫീസില്‍ സ്ഥാപിച്ചു.
തിരുമലയില്‍ ഡേവിഡ് (പാസ്റ്റര്‍), കുമാര്‍ എന്നീ രണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ക്ഷേത്ര ക്യൂ സമുച്ചയത്തില്‍, മത ലഘുലേഖ വിതരണം ചെയ്ത രണ്ട് ക്രിസ്ത്യന്‍ സ്ത്രീകളെ 26-4-2006 ന് അറസ്റ്റ് ചെയ്തു.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് വ്യത്യസ്തമായി, ആന്ധ്രാപ്രദേശ് പ്രൊഫഷണലായി നടത്തുന്ന ഹിന്ദു മതസ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നില്ല. എന്നിരുന്നാലും ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍, ‘ശ്രീപീഠം’, സ്വാമി പരിപൂര്‍ണാനന്ദ സ്ഥാപിച്ച, പുതിയ മഠമുണ്ട്. നിര്‍ബന്ധിത സുവിശേഷീകരണത്തിനെതിരെ സ്വാമിജി ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്, കൂടാതെ നിരവധി ഹിന്ദു പ്രശ്‌നങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ആത്മീയതയെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ സ്വാമിജി നിരന്തരം നടത്തുന്നുണ്ട്. ശ്രീ ചഗന്തി കോട്ടേശ്വര റാവു, ശ്രീ ശങ്ക്മുഖ ശര്‍മ്മ, സായിബാബ തുടങ്ങിയ മഹാത്മാക്കള്‍ ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. എങ്കിലും വളരെയേറെ പുരോഗതി ഇനിയും കൈവരിക്കേണ്ടതുണ്ട്, ഇവ പ്രതീക്ഷയുടെ കിരണങ്ങളാണ്. മികച്ചതും കഴിവുറ്റതുമായ അവധാനികള്‍, ഹരി കഥാ വക്താക്കള്‍, പ്രവചകന്മാര്‍ എന്നിവരാല്‍ ആന്ധ്ര അനുഗൃഹീതമാണ്.പക്ഷേ ആളുകള്‍ അവ സ്വന്തം നേട്ടത്തിനും സമഗ്ര പുരോഗതിക്കും ഉപയോഗപ്പെടുത്തുമോ എന്നത് ഒരു ചോദ്യമാണ്… അതോ, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മതംമാറ്റ വ്യാപാരത്തില്‍ അടിപ്പെട്ട് പോകുമോ എന്നും കണ്ടറിയണം..
ഹൈന്ദവ സംഘടനകളുടെ അടിയന്തിരമായ സാമൂഹിക രാഷ്ട്രീയ ഇടപെടല്‍ ആന്ധ്രയിലടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് അത്യാവശ്യമായിരിക്കുന്നു.