ഭൂരിപക്ഷ സമുദായത്തിന്റെ ചെലവില്‍ ന്യൂനപക്ഷങ്ങളുടെ ഉന്നമനം ഏറ്റവും പുതിയ രാഷ്ട്രീയ തന്ത്രമായി മാറി. അതിനിട്ടിരിക്കുന്ന ഓമന പേരാണ് ന്യുനപക്ഷ സംരക്ഷണം. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പ്രതിമാസ ശമ്പളം പ്രഖ്യാപിച്ച ജഗന്‍മോഹന്‍ റെഡ്ഡിയുടെ മറ്റൊരു മതേതര നടപടി ആയിരുന്നു ജറുസലേം സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് സാമ്പത്തിക സഹായം വീണ്ടും വര്‍ദ്ധിപ്പിച്ചത്.
ക്രിസ്ത്യാനികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍, ജഗന്‍ മോഹന്‍ റെഡ്ഡി തിരുപ്പതി പ്രസാദമായ ലഡ്ഡുവിനും ദര്ശനത്തിനുമുള്ള ടിക്കറ്റിനും നിരക്ക് ഇരട്ടിയാക്കി ഈടാക്കുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം . ലോകത്തിലെ ഏറ്റവും ധനികനായ തിരുപ്പതി അപ്പന്റെ പ്രസാദത്തിനായി പണം ഈടാക്കുന്നത് തന്നെ മ്ലേച്ഛമാണ്. പ്രസാദം ഭക്തരുടെ അവകാശമാണ്. അതേസമയം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സബ്‌സിഡി ഗണ്യമായി തന്നെ ലഭിക്കുന്നു.
മതപരിവര്‍ത്തനം പരസ്യമായി നടത്തുമെന്ന രീതിയില്‍, ഹിന്ദുക്കള്‍ക്കും ഹിന്ദുധര്‍മ്മത്തിനും എതിരെ വിദ്വേഷപ്രചാരണവും വെല്ലുവിളിയുമാണ് ജഗന്റെ ഭരണത്തില്‍ അഹങ്കാരികളായി തീര്‍ന്ന പാസ്റ്റര്‍മാര്‍ നടത്തുന്നതും നടമാടുന്നതും. തിരുപ്പതി ക്ഷേത്രശ്രീകോവിലിനു മുന്നില്‍ ഒരാളെ മതം മാറ്റാന്‍ ഒരു പാസ്റ്റര്‍ ശ്രമിച്ചത് അയാള്‍ തന്നെ വീഡിയോ പിടിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ആന്ധ്രായില്‍, വൈ എസ് ആര്‍ ഭരണത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഹിന്ദുക്കള്‍ നേരിടുന്നു. അതിലൊക്കെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിലപാടുകള്‍ ഒരു കാരണമാകുന്നു.
ജഗന്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കളല്ലാത്തവരെ തിരുപ്പതിയിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തില്‍ ജോലിക്കെടുക്കരുത് എന്ന പ്രഖ്യാപനത്തില്‍ ജഗന്‍ ഒപ്പിടാതിരുന്നതാണ് ഒരു പ്രധാന ഉദാഹരണം. പിന്നീട്, തിരുപ്പതിയിലെ സര്‍ക്കാര്‍ ബസ് ടിക്കറ്റിന്റെ പുറകുവശത്ത് ക്രിസ്ത്യാനികള്‍ക്കായി ജറുസലേം പര്യടനത്തിന്റെ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
തിരുപ്പതി ലഡ്ഡുവിന്റെ വില വര്‍ധന, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് വിപുലീകരിക്കുക എന്നിവ എല്ലാം വിവാദമായി. കൂടാതെ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് നിര്‍ബന്ധമാക്കി മാറ്റുക വഴി ഹിന്ദുക്കളുടെ മാതൃഭാഷയായ തെലുഗിനെ മാറ്റിനിര്‍ത്താന്‍ ഒരു ശ്രമവും ജഗന്‍ നടത്തുന്നു. തിരുമലയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍ സര്‍ക്കാരിനെ നാമമാത്രമായി മാത്രമാണ് വിമര്‍ശിക്കുന്നത്.
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ക്രിസ്ത്യന്‍ (ന്യൂനപക്ഷങ്ങള്‍) ഫിനാന്‍സ് കോര്‍പ്പറേഷന്‍ ആന്ധ്ര സര്‍ക്കാര്‍ നടത്തുന്ന ഒരു വകുപ്പാണ് എന്ന് ആ വെബ്‌സൈറ്റ് തന്നെ പറയുന്നു. ആന്ധ്ര സംസ്ഥാന ക്രിസ്ത്യന്‍ (ന്യൂനപക്ഷങ്ങള്‍) ഫിനാന്‍സ് കോര്‍പ്പറേഷന്‍ 2008 നവംബറില്‍ രൂപീകരിച്ചു. ബാങ്കുകളുടെയും മറ്റ് വികസന ഏജന്‍സികളുടെയും സഹകരണത്തോടെ ക്രിസ്ത്യന്‍ സമൂഹത്തെ അവരുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുക എന്നതാണ് കോര്‍പ്പറേഷന്റെ പ്രധാന ലക്ഷ്യം. കോര്‍പ്പറേഷന് ധനസഹായം നല്‍കുന്നത് ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ നിന്നാണ്.
സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അതിവേഗമാണ് ക്രിസ്ത്യന്‍ പരിവര്‍ത്തനം നടത്തുന്നത് എന്ന് ആന്ധ്രയിലെ പ്രതിപക്ഷം ആരോപിക്കുന്നു. 2019 നവംബറില്‍ എപി സര്‍ക്കാര്‍ ജറുസലേമിലേക്ക് പോകുന്ന ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് സാമ്പത്തിക സഹായം 40,000 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയര്‍ത്തി. വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെ ഉള്ളവര്‍ക്കാണിത്.
പ്രതിവര്‍ഷം 3 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നവരുടെ സഹായ ധനം 30,000 രൂപയാക്കി. ഇതിന് മുമ്പ് 20,000 രൂപയായിരുന്നു സഹായ ധനം. ഇതിനുപുറമെ, പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപയും ജഗന്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്ത്യാനികള്‍ക്കായി മാത്രം ഭവന പദ്ധതികളും തയ്യാറാക്കുന്നുണ്ട്, ഉടന്‍ തന്നെ ഇത് പ്രഖ്യാപിക്കും.
ജഗന്‍ സര്‍ക്കാര്‍ ബൈബിളില്‍ പറയുന്ന ക്രിസ്ത്യന്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ടൂര്‍ കാലയളവ് 8 ല്‍ നിന്ന് 10 ദിവസമായി ഉയുര്‍ത്തി. കൂടാതെ, ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് എപിയില്‍ നിന്ന് നാല് സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്, ജോര്‍ദാനിലെ എംഡബ ചര്‍ച്ച് ഓഫ് അപ്പോസ്തലന്മാര്‍, വിര്‍ജിന്‍ മേരി ടോംബ്, സോളമന്റെ ക്ഷേത്രം, ഇസ്രായേലിലെ മോറിയ പര്‍വ്വതം എന്നിവയാണവ.
ഈ തീരുമാനം എടുത്തത് ജഗന്‍ കുടുംബത്തോടൊപ്പം ജറുസലേം സന്ദര്‍ശിച്ച ശേഷമാണ്.
മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികളെല്ലാം എന്ന് ആന്ധ്രയിലെ ബിജെപി ആരോപിക്കുന്നുണ്ട്. അത്തരം സൗജന്യങ്ങള്‍ നല്‍കുന്നത് മതപരിവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂവെന്ന് ആര്‍ക്കാണ് അറിയാത്തത്.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് ക്രിസ്ത്യന്‍ (ന്യൂനപക്ഷങ്ങള്‍) ഫിനാന്‍സ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ജറുസലേം സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗകര്യം പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്ന ഒരു സ്‌ക്രോള്‍ ദൃശ്യമാണ്. ജറുസലേം സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ, പ്രഗത്ഭരായ ക്രിസ്ത്യാനികളെ അനുമോദിക്കുന്നതിനായി നാമനിര്‍ദ്ദേശ ഫോം പൂരിപ്പിക്കുന്നതിന് ഒരു ലിങ്കുണ്ട്. ചര്‍ച്ച് നിര്‍മ്മാണ അപേക്ഷാ ഫോമുകള്‍, ചര്‍ച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നിവയും മറ്റ് ലിങ്കുകളാണ്.
ബാങ്കുകളുമായും മറ്റ് വികസന ഏജന്‍സികളുമായും സഹകരിച്ച് ക്രിസ്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി ഈ വകുപ്പ് ആരംഭിച്ചതായി വെബ്‌സൈറ്റ് പരാമര്‍ശിക്കുന്നു. ധനസഹായത്തിന്റെ ഉറവിടം ആന്ധ്രപ്രദേശ് സര്‍ക്കാരാണ്.
ക്ഷേത്രധ്വംസനം പതിവായ ജഗന്റെ ഹിരണ്യാക്ഷ ഭരണം
ഇവഞ്ചലിസ്റ്റ് ആയ പാസ്റ്റര്‍ അനില്‍കുമാര്‍ റെഡ്ഢിയുടെ ഭാര്യാ സഹോദരനായ ആന്ധ്രമുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 228ലേറെ ക്ഷേത്രധ്വംസനങ്ങളും വിഗ്രഹം തകര്‍ക്കലുമാണ് ഉണ്ടായത്. ഇതിലൊന്നും കാര്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല. അതില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.
2019 നവംബര്‍ 14 ഗുണ്ടൂരിലെ ദുര്‍ഗാക്ഷേത്രം.
2020 ജനുവരി 21 പിത്താപുരത്തെ ഹനുമാന്‍ ക്ഷേത്രം
2020 ഫെബ്രുവരി 11 റോംപിചെര്‍ലയിലെ വേണുഗോപാല സ്വാമി ക്ഷേത്രം.
2020 ഫെബ്രുവരി 13 ഉന്ദ്രജവരത്തിലെ ഒരു ക്ഷേത്രത്തിന്റെ പ്രധാന കവാടം തകര്‍ത്തു.
2020 ഫെബ്രുവരി 14 ബിത്രഗുണ്ടയിലെ (നെല്ലൂര്‍ ജില്ല) ബാലാജി ക്ഷേത്രത്തിലെ രഥം കത്തിച്ചു.
2020 സപ്തംബര്‍ 6 ആന്ധ്രവേദിയില്‍ ലക്ഷ്മി നര സിംഹ സ്വാമിയുടെ രഥം കത്തിച്ചനിലയില്‍ കാണപ്പെട്ടു.
2020 സപ്തംബര്‍ 13 വിജയ വാഡ കനക ദുര്‍ഗാ ദേവിയുടെ രഥത്തിലുള്ള വെള്ളി സിംഹങ്ങള്‍ മോഷ്ടിക്കപ്പെട്ടു.
2020 സപ്തംബര്‍ 15 നിദാമനൂരില്‍ (കൃഷ്ണ ജില്ല) സായിബാബയുടെ വിഗ്രഹം തകര്‍ത്തു.
2020 സപ്തംബര്‍ 16 എലേശ്വരത്ത് ഹനുമാന്‍ വിഗ്രഹം തകര്‍ത്തു.
2020 സപ്തംബര്‍ 16 ഗുണ്ടൂര്‍ ജില്ലയിലെ ഗുണ്ട്‌ലപാടുവിന് സമീപം വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു.
2020 സപ്തംബര്‍ 17 മക്കാപേട്ടില്‍ (കൃഷ്ണ ജില്ല) നന്ദി വിഗ്രഹം തകര്‍ത്തു.
2020 സപ്തംബര്‍ 19 ചിന്തപ്പള്ളിയില്‍ (വിശാഖപട്ടണം ജില്ല) ഭഗവാന്‍ പരമശിവന്റെ വിഗ്രഹങ്ങള്‍ തകര്‍ത്തു.
2020 സപ്തംബര്‍ 20 പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ നരസപുരത്തിന് സമീപം അയ്യപ്പന്റെ ചിത്രങ്ങള്‍ തകര്‍ത്തു.
2020 സപ്തംബര്‍ 23 പത്തിക്കൊണ്ടയില്‍ (കര്‍നൂള്‍ ജില്ല) ഹനുമാന്‍ വിഗ്രഹം അടിച്ചു തകര്‍ത്തു.
2020 സപ്തംബര്‍ 25 നെല്ലൂര്‍ ജില്ലയില്‍ ഹനുമാന്‍ വിഗ്രഹത്തിന് കേടുപാടുകള്‍ വരുത്തി.
2020 ഒക്‌ടോബര്‍ 5 മന്ത്രാലയത്തിന് സമീപം (കര്‍നൂല്‍ ജില്ല) നരസിംഹ സ്വാമി വിഗ്രഹം തകര്‍ത്തു. ( കര്‍ണൂല്‍, പ്രഹ്ലാദന്റെ ജന്മ ദേശവും നരസിംഹ അവതാരം നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലവുമാണ് ).
2020 ഒക്‌ടോബര്‍ 6 അഡോണിയില്‍ (കര്‍നൂള്‍ ജില്ല) ഹനുമാന്‍ വിഗ്രഹത്തിന് കേടുപാടുകള്‍ വരുത്തി.
2020 ഒക്‌ടോബര്‍ 6 ഗുണ്ടൂര്‍ ജില്ലയില്‍ സരസ്വതി വിഗ്രഹം അടിച്ചുടച്ചു.
2020 ഒക്‌ടോബര്‍ 17 തലര്‍പാട്, ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിന്റെ പ്രധാന കവാടം തകര്‍ത്തു.
യാനത്തിനടുത്ത് (കിഴക്കന്‍ ഗോദാവരി ജില്ല) ഹനുമാന്‍ വിഗ്രഹം തകര്‍ത്തു. വിജയ നഗരത്തില്‍ ശ്രീരാമന്റെ വിഗ്രഹത്തിന്റെ കഴുത്തു വെട്ടി, വിഗ്രഹഭാഗങ്ങള്‍ കുളത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. രാജമണ്ട്രിയില്‍ കാര്‍ത്തികേയ വിഗ്രഹം തകര്‍ത്തു…
Comments