ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ച് കീശവീര്‍പ്പിച്ചവരാണ് മുസ്ലീംലീഗുകാര്‍. കലാപത്തിന്റെ ഇരകള്‍ക്ക് വീടുവെയ്ക്കാന്‍ എന്ന പേരില്‍ ഫണ്ടുപിരിച്ച് അതു മുക്കിയെന്ന ആരോപണത്തിനു യൂത്ത്‌ലീഗിനു മറുപടിയില്ല. കലാപബാധിതര്‍ക്കുള്ള വീട് എന്ന പദ്ധതി 2002ല്‍ ഉദ്ഘാടനം ചെയ്തത് മുഹമ്മദലി ശിഹാബ് തങ്ങളാണ്. അദ്ധ്യക്ഷന്‍ ഇ. അഹമ്മദും. തറക്കല്ലിടലിലപ്പുറം നടന്നത് വിപുലമായ ഫണ്ട് പിരിവാണ്. ഇതിന്റെ കണക്ക് ലീഗുകാര്‍ പുറത്തു വിട്ടിട്ടില്ല. കോടികള്‍ ഫണ്ടിലെത്തി എന്നാണറിവ്. വിവാദമായതോടെ 2004-ല്‍ ചേരിപ്രദേശത്ത് ഏതാനും ഷെഡ്ഡുകള്‍ ഉണ്ടാക്കിക്കൊടുത്ത് ലീഗു നേതൃത്വം കയ്യൊഴിഞ്ഞു.
വീടുവെച്ചുകൊടുക്കാന്‍ 20ലക്ഷം രൂപ കിട്ടുമെന്നു കരുതിയാണ് രോഹിത് വെമുലയുടെ അമ്മ രാധിക മുസ്ലിംലീഗിന്റെ കെണിയില്‍ വീണത്. അവരെയും കൊണ്ട് യൂത്ത്‌ലീഗു നേതാക്കള്‍ കേരളത്തില്‍ പാര്‍ട്ടി പരിപാടിയ്ക്ക് ആളെക്കൂട്ടി. ഒടുവില്‍ തിരിച്ചുപോകുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പണം കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ലീഗുകാര്‍ മുങ്ങി. മകളുടെ പ്രസവവേളയില്‍ അവളെ ശൂശ്രുഷിക്കാന്‍ പോലും നില്‍ക്കാതെയാണ് രാധിക ലീഗു പരിപാടികളില്‍ പ്രദര്‍ശന വസ്തുവാകാന്‍ നിന്നുകൊടുത്തത്. ഒടുവില്‍ പണം കിട്ടാതായപ്പോള്‍ രാധിക പത്രക്കാര്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു ലീഗുവഞ്ചന വെളിപ്പെടുത്തി. നാണം കെട്ട ലീഗുകാര്‍ 2.5 ലക്ഷത്തിന്റെ 2 ചെക്കുകള്‍ അവര്‍ക്കു അയച്ചുകൊടുത്തു. അതില്‍ ഒന്ന് വണ്ടിച്ചെക്കായിരുന്നു. അതും വാര്‍ത്തയായി. ”ഞങ്ങള്‍ ബാക്കി 15 ലക്ഷം നല്‍കു”മെന്നാണ് യൂത്തുലീഗുകാര്‍ പറയുന്നത്. രാധികയ്ക്കു വീടുണ്ടാക്കാന്‍ എത്ര കോടി പിരിച്ചു എന്നവര്‍ ഇപ്പോഴും പറഞ്ഞിട്ടില്ല.

കോഴിക്കോട് നടന്ന അംബ്രലമാര്‍ച്ചില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയെ ലീഗുകാര്‍ എഴുന്നള്ളിച്ചു നടന്നപ്പോള്‍ തനിക്കും വരാനിരിക്കുന്നത് ഗുല്‍ബര്‍ഗ ഹൗസിംഗ് കോളനിവാസികളുടെയും രാധിക വെമുലയുടെയും വിധിയാകുമെന്ന് ആ മഹതി ഓര്‍ത്തിരിക്കില്ല. ശ്വേതയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ലീഗു പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. സഞ്ജീവിനെ ജയില്‍ വിമുക്തനാക്കാന്‍ സുപ്രീംകോടതി വരെ പോകാനുള്ള നിയമസഹായത്തിനു തയ്യാര്‍ എന്നാണവര്‍ പറഞ്ഞത്. വക്കീല്‍ ഫീസുകൊടുക്കാന്‍ കേരളത്തിലെ ലീഗുനേതാക്കളെ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകാനുള്ള സാധ്യത അവര്‍ മുന്‍കൂട്ടി കാണുന്നത് നല്ലതാണ്.