Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചുവർ ചിത്രകലയിലെ രാമായണ വൈവിധ്യം

രാജേന്ദ്രൻ കർത്തരാജേന്ദ്രൻ കർത്ത
19 July 2019

ഭാവനയും മേധാശക്തിയും ഒന്നിക്കുന്ന, പാരായണ സുഖമുള്ള, സൗന്ദര്യത്തിന്റെ അഭൗമതലങ്ങളെ പ്രകാശിപ്പിക്കുന്ന ഒന്നിനെയാണ് നാം കാവ്യം എന്ന് വിശേഷിപ്പിക്കുന്നത്. അതാകട്ടെ മനുഷ്യവിരചിതം അഥവാ ‘പൗരുഷേയ’മാകുന്നു. ആ അര്‍ത്ഥതലത്തില്‍ ആദ്യ കാവ്യം രാമായണവും അതെഴുതിയ ആളെന്ന നിലയില്‍ ആദികവി വാല്മീകിയുമാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ഗ്രന്ഥശാലയില്‍ ഏറ്റവും പഴക്കമുള്ളത് എന്നറിയപ്പെടുന്നത് വേദങ്ങളാണ്. അത് പക്ഷെ ഈശ്വരരചിതം അഥവാ അപൗരുഷേയമത്രെ.

Google NewsAdd Kesari Weekly as a preferred source on Google

അതുകൊണ്ടുകൂടിയാണ് മനുഷ്യരചിതമായ ആദ്യഗ്രന്ഥമായി രാമായണം മാറിയത്. ഏതാണ്ട് എല്ലാ പ്രാദേശിക ഭാഷകളിലും രാമായണങ്ങളുണ്ടായി. വിദേശരാമായണത്തിന് ഒരുദാഹരണമായി പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത് ‘രാമകിയെ’നെ കുറിച്ചാണ്. അത് രചിക്കപ്പെട്ടത് തായ്‌ലണ്ട് ഭാഷയിലും. ഈ മഹദ്ഗ്രന്ഥത്തിന്റെ സ്വാധീനത്തില്‍ രചിക്കപ്പെട്ടതത്രെ ഹോമറുടെ ഇലിയഡ് എന്ന മഹാകാവ്യം.

വര്‍ത്തമാനകാലത്ത് വാല്മീകിയെ നമ്മളറിയുന്നത് ഉത്തരഭാരതത്തിലെ ഒരു സമുദായം എന്ന നിലയിലും കൂടിയാകുന്നു. അവര്‍ അവര്‍ണ്ണരാണ്. എങ്കിലും തങ്ങള്‍ രാമായണം എഴുതിയ മഹര്‍ഷി വാല്മീകിയുടെ പിന്‍തുടര്‍ച്ചക്കാരാണ് എന്ന് അവരോരോരുത്തരും അഭിമാനത്തോടെ, തങ്ങളുടെ ജീവിതത്തെ ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ അടയാളപ്പെടുത്തുന്നു. തങ്ങളുടെ പുരുഷന്മാരുടെ പേരിനവസാനം വാല്മീകി എന്ന വാക്ക് ചേര്‍ക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ദിവ്യക്രിയയായ ഒരു പ്രവൃത്തിയാകുന്നു. അഗ്‌നിശര്‍മന്‍ എന്ന ബ്രാഹ്മണന്‍ കൊള്ളക്കാരനായി പതിത ജീവിതം നയിച്ചുവന്ന പൂര്‍വ്വകഥയാണ് വാല്മീകിയുടെ ജീവിതത്തിലുള്ളത്. ഒരിക്കല്‍ മുജ്ജന്മ സുകൃതമെന്നോണം ആ വഴി പോയ സപ്തര്‍ഷികളെ കാണാനിടയായി. അവരില്‍ നിന്നദ്ദേഹം മന്ത്രോപദേശം നേടുകയും ധ്യാനത്തിന്റെ അപാരമായ ഏകാഗ്രതയില്‍ അഗ്‌നിശര്‍മ്മന്റെ ദേഹത്താകമാനം പുറ്റു വന്നു മൂടുകയും ചെയ്തു. ആ വാല്മീകത്തില്‍ അഥവാ മണ്‍പുറ്റില്‍ നിന്ന് പുറത്തുവന്നതുകൊണ്ടാണ് വാല്മീകിയെന്ന പേര് ലഭിച്ചത്.

ADVERTISEMENT

രാമായണത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴൊക്കെ മനസ്സില്‍ പൊടുന്നനെ എത്തുന്ന കഥാപാത്രങ്ങളിലൊന്ന് രാവണന്റേതാണ്. പത്ത് ശിരസ്സുകളുള്ള അത്ഭുതമനുഷ്യന്‍. ആരാണ്, എങ്ങനെയാണ്, രാവണനെ മറക്കുക. അവിശ്വസനീയമായ ശരീരഭാഷയെന്ന സങ്കല്പത്തില്‍ രാവണനെ നമ്മള്‍ സ്വീകരിക്കുമ്പോള്‍ അവിടെ യഥാര്‍ത്ഥത്തില്‍ പത്ത് തല എന്നത് ഒരു ബിംബം മാത്രമാണ്. ‘കപാലമക്ഷരം’ സിദ്ധി’ എന്ന നിയമമനുസരിച്ച് 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഭദ്രകാളിയുടെ കഴുത്തിലെ 51 തലയോട്ടികള്‍ കൊണ്ടുണ്ടാക്കിയ മാലയെന്നപോലെ മറ്റൊരു ബിംബം. പത്ത് വിഷയങ്ങളാല്‍ അഗാധജ്ഞാനം നേടിയ, ഒരേസമയത്ത് പത്ത് വിഷയങ്ങളില്‍ ശ്രദ്ധിക്കാനാവുന്ന പ്രതിഭയുടെ പ്രതീകം. അതുകൊണ്ടാണ് അദ്ദേഹത്തെ ദശകണ്ഠനെന്നും വിശേഷിപ്പിക്കുന്നത്.
ശിവോപാസകനായിരുന്നുവത്രേ രാവണന്‍. ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം ഗ്രന്ഥരചന നടത്തിയിരുന്നു. ശിവതാണ്ഡവസ്‌തോത്രം രാവണവിരചിതമാണ്. ഇങ്ങിനെ രാമായണത്തിന്റെ അത്ഭുതലോകത്തേക്കിറങ്ങിയാല്‍ എത്രയെത്ര കഥകളാണ്, കാര്യങ്ങളാണ്.

അതുകൊണ്ടൊക്കെക്കൂടിയാകുമോ നമ്മുടെ ദേശത്തിന്റെ വിവിധങ്ങളായ ഭൂമികകളില്‍, ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ത്തികള്‍ക്കപ്പുറം എത്രയെത്ര രാമായണങ്ങളാണ് ഇവിടെ വേരോടിയിട്ടുള്ളത്? ബംഗാളിഭാഷയില്‍ നമുക്ക് കൃത്തിവാസ രാമായണമുണ്ട്. മലയാളത്തില്‍ അദ്ധ്യാത്മ രാമായണമുണ്ട്. (കേരളഭാഷാഗാനം). ഹിന്ദിയില്‍ തുളസീദാസരാമായണം (ശ്രീരാമചരിതമാനസം). ബൗദ്ധരാമായണം, ആനന്ദരാമായണം, തത്ത്വസംഗ്രഹ രാമായണം, ജൈനരാമായണം, ഗായത്രീരാമായണം. അങ്ങനെ പോകുന്നു അവരുടെ നിരവധികളായ വിശേഷങ്ങള്‍. രത്‌നാകരന്‍ എന്നാണ് കൃത്തിവാസരാമായണത്തില്‍ പറയുന്നത്. എന്നാല്‍ ഈ വാല്മീകിതന്നെ മറ്റ് മൂന്ന് പേരുകളിലാണ് സ്‌കന്ദപുരാണത്തില്‍ അറിയപ്പെടുന്നത്. ലോഹജംഘന്‍, അഗ്‌നിശര്‍മന്‍, വൈശാഖന്‍ എന്നീ പേരുകളില്‍. ഇപ്രകാരം പല സ്ഥലത്തും പല പേരുകളിലും അദ്ദേഹം അറിയുന്നുണ്ടെങ്കിലും ഏതാണ്ട് എല്ലാവരും തന്നെ ഒരു കാര്യത്തില്‍ യോജിപ്പോടെ എത്തുന്നത് വാല്മീകി മഹര്‍ഷി മുന്‍പ് ബ്രാഹ്മണനായിരുന്നു എന്ന അറിവിലത്രെ. കര്‍മം കൊണ്ട് വാല്മീകി ചണ്ഡാലനായിത്തീരുകയായിരുന്നു. സത്സംഗം കൊണ്ട് മഹര്‍ഷിയും.

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണല്ലോ ശ്രീരാമന്‍. പ്രധാനപ്പെട്ടത് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത് രാമായണത്തിന്റെ മൊത്തം ഘടനയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം കൊണ്ടാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം രാമായണത്തിലുണ്ട്.

ശ്രീരാമന്‍ ജനിച്ചത് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ നവമിതിഥിയില്‍ പുണര്‍തം നക്ഷത്രത്തിലാണ്. ഇപ്പറഞ്ഞ കാര്യത്തിന് പ്രത്യേകിച്ച് കര്‍ക്കിടകമാസവുമായി വലിയ ബന്ധമൊന്നുമില്ല. എങ്കിലും നമുക്കറിയാം കേരളീയ ജീവിതത്തിന്റെ ഏറ്റവും ദുരിതം നിറഞ്ഞ, മനുഷ്യരും മൃഗങ്ങളുമടക്കം ദുരന്തത്തില്‍പ്പെട്ടുപോകുന്ന, കഷ്ടകാലപ്രാണന്റെ പെരുമഴക്കാലം കൂടിയാണ് കര്‍ക്കിടകം. ജീവിതത്തിന്റെ വേദനയും, തീക്ഷ്ണതയും നിറഞ്ഞ ഒരേടുകൂടിയാണത്. വെള്ളപ്പൊക്കത്തിന്റേയും, ഉരുള്‍പൊട്ടലിന്റേയും, മലവെള്ളപ്പാച്ചിലിന്റേയും നാനാവിധങ്ങളായ കെടുതികള്‍ ഈ വര്‍ത്തമാനത്തില്‍ നമ്മളില്‍ പലരും പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴ, സൂര്യദേവന് പ്രത്യക്ഷമാകാന്‍ അങ്ങേയറ്റം പ്രയാസകരമായ അഭൗമാന്തരീക്ഷം, ഇവയൊക്കെത്തന്നെ ജീവജാലങ്ങളുടെ ദു:ഖത്തിന് ഹേതുവാണ്. പ്രകൃതിയുടെ ഈയൊരവസ്ഥയില്‍ രാമായണം പോലെയുള്ള പുണ്യഗ്രന്ഥങ്ങള്‍ക്ക് വലിയ തോതില്‍ മനുഷ്യരില്‍ സമാധാനവും സന്തോഷവും നിറക്കാന്‍, അവനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ആപത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. മന്ത്രാക്ഷരബലമുള്ള രാമായണത്തിന്റെ ശബ്ദവീചികള്‍ നമുക്കിടയിലുള്ള സൂക്ഷ്മദോഷങ്ങളെ ഗണനീയമായി കുറക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരി കത്തിച്ച നിലവിളക്കിനുമുന്നില്‍ വച്ച തൂശനിലയില്‍ ഗണപതി പ്രസാദം ഒരുക്കിവച്ച്, ‘ഓം നമോ നാരായണായ’ എന്ന് നൂറ്റെട്ട് ഉരുവിട്ട് ഗുരുസ്മരണയില്‍ ഹനുമല്‍ സ്‌തോത്രവും ജപിച്ച്, രാമായണമെന്ന മഹാഗ്രന്ഥത്തിന്റെ പേജ് നിവര്‍ത്തി വലതുവശത്തുനിന്ന് ഏഴുതാളുകള്‍ മറിച്ച്, എട്ടാം താളിന്റെ വലത്തേ പേജില്‍ ഏഴുവരിയും ഏഴക്ഷരവും തള്ളി വായന തുടങ്ങുമ്പോള്‍ അവിടെ ഭക്തിനിര്‍ഭരമായ ഒരു ലോകത്തേക്ക്, അമ്പേ കൃമികീടങ്ങളായ, നിസ്സാരനായ മനുഷ്യന്‍ കര്‍ക്കിടകത്തിന്റെ നെഞ്ചുപൊട്ടുന്ന അവന്റെ വേദനകളില്‍ നിന്ന് ദു:ഖങ്ങളില്‍ നിന്ന് വിടുതല്‍ നേടാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ പ്രയാണത്തിന് നാന്ദി കുറിക്കുന്നു.

”കേരളത്തില്‍ കര്‍ക്കിടകമാസത്തിന്റെ പേര് പോലും ഇപ്പോള്‍ രാമായണമാസമെന്നാണ്. ഏതാണ്ട് ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം അപ്രകാരം ഒരു മാസത്തിന് വിശേഷണമുണ്ടായിരുന്നില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് എഴുത്തുഭാഷ മിക്കവാറും പലര്‍ക്കും അറിയാതിരുന്നൊരു കാലമുണ്ടായിരുന്നു. അത്തരമൊരു സ്ഥിതിവിശേഷകാലത്ത് രാമായണമെന്ന പുണ്യഗ്രന്ഥം മിക്കവാറും ഭാരതത്തിലും ഭാരതത്തിനുപുറത്തേക്കും ശരാശരിക്കാരടക്കമുള്ള വലിയൊരു ജനതയിലേക്ക് എത്തിയിരുന്നത് രണ്ടേരണ്ട് മാദ്ധ്യമങ്ങളിലൂടെയാണ്. ഒന്ന് പാട്ടും മറ്റേത് ചിത്രവും.

വാമൊഴി സാഹിത്യത്തിന് അക്കാലം വളരെ പ്രാധാന്യമുണ്ടായിരുന്നു. 15-16 നൂറ്റാണ്ടുകളിലേതാണ് നമുക്കിന്ന് വളരെ വ്യക്തമായി കാണാന്‍ സാധിക്കുന്ന രാമായണചിത്രങ്ങളുടെ ഉത്ഭവം. ഭക്തി പ്രസ്ഥാനം എന്ന് നാം പറയുന്ന കാലഘട്ടവും 15-16 നൂറ്റാണ്ടിലേതാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. അപ്പോള്‍ ഭക്തിപ്രസ്ഥാനം എന്നാണ് ആരംഭിച്ചത്. അങ്ങിനെ വരുമ്പോഴാണ് 7, 8 നൂറ്റാണ്ടുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന വസ്തുത കലാചരിത്രകാരന്മാര്‍, കലാഗവേഷകര്‍…ഒക്കെ തിരിച്ചറിയുന്നത്. ആ ഒരു കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോള്‍ അക്കാലത്ത് തെക്കെ ഇന്ത്യയില്‍ പല്ലവര്‍, പാണ്ഡ്യര്‍, ചോളന്മാര്‍, ചേരന്മാര്‍…. തുടങ്ങിയ വിഭാഗങ്ങളും അവരുടെ അധീനതയില്‍ ധാരാളം ആരാധനാലയങ്ങളും ഉണ്ടായിരുന്നതായി കാണാം. ഇത്തരം ആരാധനാലയങ്ങളെ സംബന്ധിച്ച് വലിയൊരു പ്രത്യേകതയായി പറയാവുന്നത് ഇവയെല്ലാം തന്നെ ഗുഹാക്ഷേത്രങ്ങളായിരുന്നു എന്നത്രെ.

ഗുഹാക്ഷേത്രങ്ങളില്‍ നിന്നും പടുത്തുയര്‍ത്തിയ ക്ഷേത്രങ്ങളിലേക്ക് വരുന്നത് ഏതാണ്ട് 7, 8 നൂറ്റാണ്ടുകളിലാണ്. അതില്‍തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായിരുന്നു കാഞ്ചീപുരത്തെ കൈലാസനാഥക്ഷേത്രം. അവിടെ ചുമര്‍ചിത്രങ്ങളുണ്ട്. രാമായണത്തിലെ രംഗങ്ങളടക്കം ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുകാണാം. വളരെ പുരാതനകാലംമുതല്‍ രാമായണത്തിന് മനുഷ്യരുടെ ഇടയില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന്റെ തിരിച്ചറിയപ്പെടുന്ന കാഴ്ചയുടെ തെളിവുകൂടിയാണ് ഈ വസ്തുത. മറ്റൊരു കാര്യം ഇപ്രകാരം രാമായണരംഗങ്ങള്‍ എഴുതിവച്ചിട്ടുള്ളതുകൂടാതെ വാമൊഴിയായിട്ട് ഭാരതത്തിന്റേയും ഭാരതത്തിന് പുറത്തുള്ള പല ഗോത്രവംശങ്ങളിലും ഭാരതത്തിന്റെ കഥകളോടൊപ്പംതന്നെ രാമായണത്തിന്റേയും കഥകള്‍ പാടിനടക്കുകയും ചിത്രത്തിലെഴുതി കാണിച്ചുനടക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. രാമായണം ഒന്നല്ല പലതാണ് എന്ന് ഒരു വിഭാഗം ജനത വിശ്വസിച്ചത് അതുകൊണ്ടാണ്. ഓരോരുത്തരും അവരുടെ ദേശത്ത്, അവരുടെ രാമായണം, അവര്‍ക്ക് പറ്റുന്ന രീതിയില്‍ ചൊല്ലും, പറ്റുന്ന രീതിയില്‍ വരക്കും, പറ്റുന്ന രീതിയില്‍ കൂട്ടിച്ചേര്‍ത്തും കുറച്ചും അവരവതരിപ്പിക്കും. അപ്പോള്‍ പാട്ട് എന്നുള്ള ഒരു ഘടകം, ദൃശ്യം എന്നുള്ള മറ്റൊരു ഘടകം. ഈ രണ്ട് ഘടകങ്ങളിലും കൊണ്ടുനടന്നിരുന്ന കാലഘട്ടമായിരുന്നു അത്. പക്ഷെ ഒരു ദൈവത്തിന്റെ രൂപമായാണോ പവിത്രമായ അത്തരത്തിലുള്ള സങ്കല്‍പ്പത്തിലാണോ ഇവിടങ്ങളിലൊക്കെ രാമനെ കണ്ടിരുന്നത് എന്ന് ചോദിച്ചാല്‍ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഗോത്രവര്‍ഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം ദൈവമെന്നത് ഒരൊറ്റ സങ്കല്‍പ്പത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. അവര്‍ക്ക് അനേകം ദൈവങ്ങളാണ് ഉണ്ടായിരുന്നത്.

ലോകമെമ്പാടുമുള്ള ഗോത്രവര്‍ഗ്ഗക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അനേകമനേകം ദൈവങ്ങളുണ്ടെങ്കിലേ തൃപ്തിയാകു എന്നതാണ് വാസ്തവം. ഏതൊരു ഗോത്രവര്‍ഗ്ഗത്തെ വീക്ഷിച്ചാലും ഈയൊരു സവിശേഷത മനസ്സിലാവുന്നതാണ്. ഉദാഹരണം ആഫ്രിക്ക. ആഫ്രിക്കയിലെ ഏതാണ്ട് മുഴുവനും ഭൂഖണ്ഡം എന്നുതന്നെ പറയാം. യഥാര്‍ത്ഥത്തില്‍ ഇതിന്റെ പേര് ഓഷ്യാനിയ എന്നാണ്. അതിനെ തെറ്റിദ്ധരിച്ച് പഠിച്ചുവച്ചിരിക്കുന്നത് ഓസ്‌ട്രേലിയ എന്നാണെന്നുമാത്രം. സത്യത്തില്‍ അതൊരു ദീപ് മാത്രമാണ്. ഓഷ്യാനിയ എന്ന അനേകമനേകം ദ്വീപുകളുടെ ഇടം. അവിടെയൊക്കെ ഗോത്രവര്‍ഗ്ഗക്കാരുടേതായ നിരവധി ചിത്രശില്പങ്ങള്‍ കാണാം. ഈ സവിശേഷത ഭാരതത്തിന് പലയിടത്തുമുണ്ടായിരുന്നു.

ഛത്തീസ്ഗഡ്, ബീഹാര്‍, ബംഗാള്‍, ഒഡീഷ. മുതലായ സ്ഥലങ്ങളിലൊക്കെത്തന്നെ ഗോത്രവര്‍ഗ്ഗക്കാരുടെ ചിത്രശില്പങ്ങളുണ്ട്. അവരുടെ ദേശത്തെ രാമന്‍, അവരുടെ ദേശത്തെ സീത, അവരുടെ ദേശത്തെ രാവണന്‍ എല്ലാം വ്യത്യസ്തമാണ്. ബുദ്ധന്‍മാരുടെ രാമായണത്തില്‍ രാമന്റെ സഹോദരിയാണ് സീത. അത്ഭുത രാമായണം എന്നൊന്നുണ്ട്. പേരില്‍ ഉള്ളതുപോലെ തന്നെയാണ് അതിന്റെ ഉള്ളടക്കവും. ഏതൊരു ഹിന്ദുവും വായിച്ചിരിക്കേണ്ട ഒന്ന്. ഇപ്രകാരം രാമായണത്തില്‍ തന്നെ നിരവധി പാഠഭേദങ്ങളുണ്ട്. ഈ രാമായണങ്ങളെയത്രയും ഒരൊറ്റ മൂല്യത്തിന് ഏകപാഠമായി കാണാന്‍ സാധിക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ ഐതിഹാസികമായ വലിയ സമ്പത്ത്.

(ഗുരുവായൂര്‍ ദേവസ്വം ചുവര്‍ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ ചിത്രപ്രദര്‍ശനത്തിന്റെയും പ്രഭാഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനം.)

Tags: ശ്രീരാമന്‍ചിത്രകലരാമായണമാസംരാമായണം
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies