രാജ്യത്ത് ഏതെങ്കിലും മൂലയില്‍ ഒരു പള്ളിയ്ക്കു നേരെ കല്ലേറുണ്ടായാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നു എന്നു ബഹളം വെക്കുന്ന സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും ആന്ധ്രാപ്രദേശില്‍ 25ലധികം ക്ഷേത്രങ്ങളില്‍ വിഗ്രഹധ്വംസനം നടന്നിട്ടും പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, വിഴിനഗരം, കിഴക്കന്‍ ഗോദാവരി, പ്രകാശം തുടങ്ങിയ ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് വിഗ്രഹധ്വംസനം തുടര്‍ച്ചയായി നടന്നുവരുന്നത്. വിഗ്രഹങ്ങളുടെ കൈകാലുകള്‍ വെട്ടുക, തലവെട്ടുക എന്നീ രീതിയാണ് സ്വീകരിച്ചു കാണുന്നത്. രാജമുദ്രി ജില്ലയില്‍ ശ്രീരാം നഗറിലെ വിഘ്‌നേശ്വര ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ വിഗ്രഹത്തിന്റെ കൈകാലുകള്‍ വെട്ടിക്കളഞ്ഞു. വിഴിനഗരത്തിലെ കോദണ്ഡരാമസ്വാമിക്ഷേത്രത്തിലെ സീതാവിഗ്രഹമാണ് കേടുവരുത്തിയത്. ഇത്തരം സംഭവങ്ങള്‍ 25 ലധികമായിട്ടും സംസ്ഥാന പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
ന്യൂനപക്ഷ മതക്കാരുടെ ആരാധനാലയങ്ങളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്തൊക്കെ പുകിലാണ് സംഭവിക്കുക? സംസ്ഥാനം കുട്ടിച്ചോറാക്കില്ലേ? ഇത്രയും ക്ഷേത്രധ്വംസനം നടന്നിട്ടും പ്രതിഷേധത്തിലധികം കുഴപ്പങ്ങളിലേയ്ക്ക് കടക്കാത്ത ഹിന്ദുസമൂഹത്തിന്റെ സംയമന സ്വഭാവത്തെ പ്രകീര്‍ത്തിക്കാന്‍ മതേതര ബുദ്ധിജീവികള്‍ക്ക് എന്തൊരു പിശുക്കാണ്. ക്ഷേത്രധ്വംസനത്തില്‍ ഒരു കുഴപ്പവുമില്ല എന്നാണ് അവരുടെ ഭാവം.