4
ദല്‍ഹി: മനുഷ്യസ്നേഹിയും പ്രകൃതി സ്നേഹിയുമായ മലയാളത്തിന്റെ കവയിത്രി സുഗതകുമാരിയുടെ വിയോഗത്തില്‍ ദല്‍ഹി നവോദയം അനുശോചിച്ചു. സുഗതകുമാരി ടീച്ചറുടെ നിര്യാണം മലയാള കവിതാലോകത്തിനും ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികള്‍ക്കും കനത്ത നഷ്ടമാണ്. മനുഷ്യ സ്നേഹിയായ ഒരു കവി എന്നതിലുപരി ഉത്തമയായ പ്രകൃതി സ്നേഹിയുമായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് പ്രസിഡന്റ് എം.പി.ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി എം.ആര്.വിജയന് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു.
മാഞ്ചസ്റ്റര്‍ / ലണ്ടന്‍ : പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേര്‍പാടില്‍ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്സ് (ലിമ) അനുശോചനം രേഖപ്പെടുത്തി. മനുഷ്യന്റെ വേദനകളുടെ ആഴം മനസ്സിലാക്കി കവിതകള്‍ക്ക് നവചൈതന്യം നല്കിയ കവയിത്രിയാണ് സുഗതകുമാരി. സത്യവും നീതിയും വലിച്ചെറിയപ്പെടുന്ന ലോക ത്ത് സ്ത്രീപക്ഷത്തു നിന്ന് അര്‍ത്ഥഗൗരവമുള്ള വരികളിലൂടെ പ്രതികരിച്ച ടീച്ചര്‍ ഈ കാലഘട്ടത്തിന്റെ തുടിപ്പാണ്. അനുശോചന സന്ദേശത്തില്‍ ലിമ ചെയര്മാന് ഡോ.ജോര്‍ജ് ഓണക്കൂര്‍ പി.ആര്.ഒ. അഡ്വ.റോയി പഞ്ഞിക്കാരന്‍ എന്നിവര്‍ പ്രസ്താവിച്ചു.