Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

നന്ദ്യാര്‍വട്ട പൂക്കള്‍

ശങ്കരനാരായണൻശങ്കരനാരായണൻ
25 December 2020

‘ഉണ്ണീ… കൃഷ്ണഭഗവാന് വയ്ക്കുവാന്‍ കുറച്ച് നന്ദ്യാര്‍വട്ടപൂക്കള്‍ പറിച്ചുകൊണ്ടുവരൂ.’ മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഉണ്ണിക്കുട്ടനോട് അകത്ത് നിന്ന് അമ്മ വിളിച്ചുപറഞ്ഞു. ‘ശരി അമ്മേ, ഇപ്പൊ കൊണ്ടു വരാം.’ ഉണ്ണി മുറ്റത്ത് നില്‍ക്കുന്ന നന്ദ്യാര്‍വട്ട ചെടിയുടെ അടുത്തേക്ക് ഓടി. ചെടിയില്‍ കുലയായി നില്‍ക്കുന്ന പൂക്കള്‍ അവന്‍ പൊടുന്നനെ പറിച്ചെടുത്തു. തന്റെ കുഞ്ഞിക്കയ്യില്‍ കൊള്ളുന്നത്രയും പൂക്കള്‍ പറിച്ച് അകത്തളത്തിലേക്ക് ഓടി. ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ടീച്ചറമ്മ ഉണ്ണിയുടെ ഓട്ടവും പൂക്കള്‍ പറിക്കലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഉണ്ണിയുടെ അമ്മയുടെ ചേച്ചിയായ അവര്‍ ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപികയാണ്. എല്ലാവരും ടീച്ചര്‍ എന്നു വിളിക്കുന്നത് കേട്ട് നാലാം ക്ലാസ്സുകാരനായ ഉണ്ണി ടീച്ചറമ്മേയെന്നാണ് വിളിക്കുന്നത്. തിരികെ മുറ്റത്തേയ്ക്ക് കളിക്കാനെത്തിയ ഉണ്ണിയുടെ അടുത്തേക്ക് ടീച്ചറമ്മ ചെന്നു.
‘ഉണ്ണീ’
‘എന്താ ടീച്ചറമ്മേ.’
ടീച്ചറമ്മ ഉണ്ണിയുടെ കൈകള്‍ പിടിച്ചുകൊണ്ട് നന്ദ്യാര്‍വട്ട ചെടിയുടെ അടുത്തേക്ക് ചെന്നു.
‘ഉണ്ണീ പൂക്കള്‍ പറിക്കുന്നത് ശ്രദ്ധയോടെ വേണം. നോക്കൂ, ഉണ്ണി പൂക്കള്‍ ബലമായി പറിച്ചപ്പോള്‍, പൂവിന്റെ ഇതളുകള്‍ പൊട്ടി താഴെ വീണിരിക്കുന്നു.’
‘ശരിയാണ്’
ഉണ്ണി താഴെ നോക്കി, ചുവട്ടില്‍ നന്ദ്യാര്‍വട്ട പൂവിന്റെ ഇതളുകളും പൂമൊട്ടുകളും കിടക്കുന്നു.
‘ഉണ്ണീ’, ടീച്ചറമ്മ തുടര്‍ന്നു. ‘ഓരോ പൂവും ശ്രദ്ധയോടെ നുള്ളി എടുക്കണം, അതാണ് ഭഗവാന് കൂടുതല്‍ ഇഷ്ടം. ട്ടോ, ആട്ടെ ഉണ്ണിക്ക് നന്ദ്യാര്‍വട്ട പൂക്കളെപ്പറ്റിയും ചെടിയെപ്പറ്റിയും എന്തെല്ലാം അറിയാം.
‘എനിക്ക് ഒന്നൂമറിയില്ല ടീച്ചറമ്മേ’,
”മുറ്റത്ത് എന്നും കുലയായി വെളുത്തപൂക്കള്‍ കാണാം.
ഉണ്ണീ, ഒരു പൂവെടുത്ത്, അതിന്റെ തണ്ട് ഒന്ന് ഒടിച്ചു നോക്കൂ.”
”ടീച്ചറമ്മേ, ദാ, ഒടിച്ചപ്പോള്‍, വെളുത്ത നിറത്തിലുള്ള പശ വരുന്നു.” ഉണ്ണിയുടെ കണ്ണുകള്‍ വിടര്‍ന്നു.
”മോനെ, നന്ദ്യാര്‍വട്ട ചെടിയുടെ ഏതു ഭാഗം ഒടിച്ചാലും ഇങ്ങിനെ പാല്‍ വരും. അതിനാല്‍ പാല്‍ ചുരത്തുന്നത് എന്ന അര്‍ത്ഥത്തില്‍ സംസ്‌കൃതത്തില്‍ ‘ക്ഷീരീ’ എന്ന് അറിയപ്പെടുന്നു. വിഷ്ണുഭഗവാന് ഏറ്റവും ഇഷ്ടമായ പൂവ് എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ, എന്നും, നന്ദിക്ക് ഇഷ്ടപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ നന്ദീവൃക്ഷം എന്നും സംസ്‌കൃതത്തില്‍ അറിയപ്പെടുന്നു. നന്ദീവൃക്ഷം പിന്നീട് മലയാളത്തില്‍ നന്ദ്യാര്‍വട്ടമെന്നും അറിയപ്പെട്ടു. ‘ടാബര്‍നേ മൊണ്ടാനാ ഡൈവേരിക്കേറ്റ’ എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. ഇന്ത്യയുടെ എല്ലാ സ്ഥലങ്ങളിലും നന്ദ്യാര്‍വട്ടം വളരുന്നുണ്ട്. ഹിന്ദിയില്‍ ചമേലി, ചാന്ദിനി എന്നും ഗുജറാത്തിയില്‍ സഗര്‍, തഗര്‍ എന്നും തമിഴില്‍ അടുക്കു നന്ദ്യാര്‍വട്ടൈയ് എന്നും, തെലുങ്കില്‍ ‘ഗന്ധിതഗരപ്പൂവ്’ എന്നും ഇതിനെ അറിയപ്പെടുന്നു. നിറയെ ശാഖകളുള്ള കുറ്റിച്ചെടിയായി ഇത് വളരുന്നു. എന്നും ഈ ചെടി പൂക്കള്‍ തരാറുണ്ട്. വട്ടത്തില്‍ അടുക്കിവച്ചിരിക്കുന്ന പോലെയുള്ള ഇതിന്റെ ഇതളുകള്‍ മൃദുലമാണ്. കേരളത്തില്‍ എല്ലാ വീടുകളിലും കാണുന്ന ഒരു പൂവാണ് നന്ദ്യാര്‍വട്ടപൂവ്. ഇതിന്റെ ഇലകള്‍, ചെടിയുടെ തണ്ട്, പൂവിന്റെ തണ്ട് എന്നിവ ഒടിച്ചാല്‍ വെളുത്ത നിറത്തിലുള്ള കറ ഒഴുകി വരുന്നത് കാണാം.
നന്ദ്യാര്‍വട്ട പൂക്കള്‍ക്കും ചെടിക്കും ധാരാളം ഔഷധഗുണങ്ങളുമുണ്ട്. കണ്ണില്‍ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ നന്ദ്യാര്‍വട്ട പൂവിന്റെ ഇതള്‍ പിഴിഞ്ഞ് നീരെടുത്ത് ഒഴിക്കാറുണ്ട്. കണ്ണിന് രോഗമുള്ളവര്‍, നന്ദ്യാര്‍വട്ടപൂക്കള്‍ പറിച്ചെടുത്ത് തലേന്ന് വെള്ളത്തില്‍ ഇട്ടുവച്ച് അടുത്ത ദിവസം, ആ വെള്ളമുപയോഗിച്ച് കണ്ണുകള്‍ കഴുകുന്നത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നന്ദ്യാര്‍വട്ടത്തിന്റെ വേര്, കറ, പൂവ്, കായ് എന്നിവ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഈ ചെടിയുടെ വെളുത്ത കറ മുറിവില്‍ പുരട്ടിയാല്‍ എളുപ്പം മുറിവ് ഉണങ്ങും. നന്ദ്യാര്‍വട്ടത്തിന്റെ വേര് ഇട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാല്‍, ശരീരവേദന മാറി ഉന്മേഷം കിട്ടുമെന്ന് പറയുന്നു. നന്ദ്യര്‍വട്ട ചെടികള്‍ പൊതുവെ എല്ലാ തരത്തിലുള്ള മണ്ണിലും നന്നായി വളരാറുണ്ട്.
”നന്ദ്യാര്‍വട്ടത്തില്‍ നിന്ന് കുറച്ച് പൂക്കള്‍ കൂടി പറിച്ചെടുത്ത് ടീച്ചറമ്മയും ഉണ്ണിക്കുട്ടനും ഉമ്മറത്തേക്ക് നടന്നുകയറി.”
ഇനി ഉണ്ണി നന്ദ്യാര്‍വട്ടമെന്നല്ല, ഏതു പൂക്കള്‍ പറിക്കുമ്പോഴും ശ്രദ്ധിക്കണം കെട്ടോ.
‘ശരി ടീച്ചറമ്മേ’,
ഉണ്ണി കയ്യിലിരിക്കുന്ന പൂക്കള്‍ പൂജാമുറിയിലെ കൃഷ്ണഭഗവാന്റെ മുന്നില്‍ വയ്ക്കുവാനായി തിടുക്കത്തോടെ നടന്നു. അവന്റെ കുഞ്ഞു മനസ്സ് മുഴുവന്‍ നന്ദ്യാര്‍വട്ട പൂക്കളുടെ വിസ്മയമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Share1TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)

സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies