Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കര്‍ത്താര്‍പ്പൂര്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഡോ.സന്തോഷ് മാത്യുഡോ.സന്തോഷ് മാത്യു
25 December 2020

കര്‍ത്താര്‍പ്പൂര്‍ എന്ന പാകിസ്ഥാന്‍ ഗ്രാമം വീണ്ടും ലോകശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. കര്‍ത്താര്‍പ്പുര്‍ ഗുരുദ്വാരയുടെ ഭരണ സംവിധാനം ആരു നിയന്ത്രിക്കണം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി മുറുകുകയാണ്. രാവി നദിക്കരയിലുള്ള സിഖുകാരുടെ ഈ പുണ്യകേന്ദ്രം ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള പാകിസ്ഥാന്‍ നീക്കമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണം. ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് എന്ന് കൂടി വിളിപ്പേരുള്ള ഈ പുണ്യകേന്ദ്രം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് കേവലം അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ്. പാകിസ്ഥാന്‍ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയില്‍ (PSGPC) നിന്ന് നിയന്ത്രണാധികാരങ്ങള്‍ ഇവാക്വേ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് എന്ന സിഖ് ഇതരസ്ഥാപനത്തിലേക്ക് മാറ്റിയതാണ് പാകിസ്ഥാനിലെ സിഖുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ അന്ത്യ വിശ്രമസ്ഥലമായ കര്‍ത്താപ്പൂരിന്റെ നിയന്ത്രണം തങ്ങളില്‍നിന്നു എടുത്തുമാറ്റുന്നത് ഇന്ത്യയിലെ സിക്കുകാരിലും ഏറെ പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയിരിക്കയാണ്. ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് എന്നറിയപ്പെടുന്ന ഈ സമുച്ചയം പാകിസ്ഥാനിലെ നരവല്‍ ജില്ലയിലാണുള്ളത്. 1520 യില്‍ നാനാക് ദേവ് ഇവിടെ എത്തിച്ചേര്‍ന്നത് മുതല്‍ ഏതാണ്ട് ജീവിതാന്ത്യം വരെ 18 വര്‍ഷങ്ങള്‍ ഇവിടെയാണ് കഴിഞ്ഞത്. സിഖുകാരുടെ 176 ഗുരുദ്വാരകള്‍ പാകിസ്ഥാനില്‍ ഉണ്ടെങ്കിലും ഇരുപതില്‍ താഴെ മാത്രമേ വിശ്വാസികള്‍ ഉപയോഗിക്കുന്നുള്ളൂ. 73 വര്‍ഷമായി ഇവയുടെ ഒക്കെ നിയന്ത്രണം ഇവകീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്(ETPB ആണ് കൈകാര്യം ചെയ്യുന്നതെന്നാണ് പാകിസ്ഥാന്‍ വാദം. കര്‍ത്താര്‍പ്പൂര്‍ ഇടനാഴി വികസിപ്പിക്കാന്‍ ആയിരം കോടി രൂപ ചിലവഴിച്ചുവെന്നു പാകിസ്ഥാന്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരോട് ഇരുപത് ഡോളര്‍ സന്ദര്‍ശക ഫീസായി ഈടാക്കുന്നുണ്ട്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്ക്v–(SGPC))ചില സൗജന്യങ്ങള്‍ പാകിസ്ഥാന്‍ തുടക്കത്തില്‍ അനുവദിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഗുരുദ്വാരകളുടെ നിയന്ത്രണവും ഇതേ കമ്മറ്റിക്കാണ്. എന്നാല്‍ തുടക്കത്തില്‍ നൂറു ഏക്കര്‍ മാത്രമുണ്ടായിരുന്ന ഈ സമുച്ചയം ഇപ്പോള്‍ 800 ഏക്കര്‍ ആയി വികസിപ്പിച്ചിരിക്കുകയാണെന്നാണ് പാകിസ്ഥാന്റെ വാദം.

സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് തന്റെ അവസാനത്തെ 18 വര്‍ഷങ്ങള്‍ ജീവിച്ചത് ഈ ഗ്രാമത്തിലായിരുന്നു. 1539ല്‍ മരിച്ചതും കര്‍ത്താര്‍പ്പൂരില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന ഗുരുദ്വാരാ സാഹിബും ഇവിടെയാണ്. രണ്ടര കോടിയോളം വരുന്ന സിഖ് വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള പുണ്യകേന്ദ്രം കൂടിയാണിവിടം.

ADVERTISEMENT

ഇന്ത്യയും പാകിസ്ഥാനും പങ്കിടുന്ന രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ മാത്രം മാറിയാണ് കര്‍ത്താര്‍പ്പൂര്‍. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സിഖ് മതവിശ്വാസികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം തന്നെ വളരെ സങ്കീര്‍ണമായിരുന്നു. പതിറ്റാണ്ടുകളായുള്ള കര്‍ത്താര്‍പ്പൂര്‍ ഇടനാഴി എന്ന സ്വപ്‌നമാണ് നവംബര്‍ 22ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികം കൊണ്ടാടുകയാണ് ഇപ്പോള്‍. കേവലം 70 വയസ്സ് മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും തലമുറകളെ ആഴത്തില്‍ സ്വാധിനിച്ച മതസ്ഥാപകന് ഉചിതമായ ജന്മദിന സമ്മാനം തന്നെയാണ് ഇരുരാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നേതൃത്വം ഇത്തവണ സമ്മാനിച്ചിരിക്കുന്നത്.

1965, 1971 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഏറെ ചോര വീണ മണ്ണാണ് കര്‍ത്താര്‍പ്പൂരിലേത്. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നയാ പാകിസ്ഥാന്‍ അഥവ പുതിയ പാകിസ്ഥാന്‍ നയത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സഞ്ചാരസ്വാതന്ത്യം സുഗമമാക്കി മഞ്ഞുരുക്കല്‍ (പീപ്പിള്‍ ടു പീപ്പിള്‍ കോണ്ടാക്ട്) പദ്ധതിയുടെ ഉരക്കല്ലാകും കര്‍ത്താര്‍പ്പൂര്‍ ഇടനാഴി തുറന്നത് എന്ന കാര്യത്തില്‍ സംശയലേശമില്ല.

1999ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ലാഹോര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കര്‍ത്താര്‍പ്പൂര്‍ ഇടനാഴി തുറക്കണം എന്ന ആവശ്യം ശക്തി പ്രാപിച്ചത്. രാവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കര്‍ത്താര്‍പ്പൂരില്‍ പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് 4 കിലോമീറ്റര്‍ നീളമുള്ള തീര്‍ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതല്‍. പാക് പഞ്ചാബിലെ നാരോവല്‍ ജില്ലയിലുള്ള കാര്‍ത്താര്‍പ്പൂരിലേക്കും തിരിച്ചും പാസ്‌പോര്‍ട്ട് രഹിത, വിസരഹിത യാത്ര എന്ന സ്വപ്‌നത്തിന് ഇന്ത്യന്‍ പ്രദേശത്ത് 2019 നവംബര്‍ 26ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആണ് തുടക്കം കുറിച്ചത്. 2019 നവംബര്‍ 28ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഇവിടം സന്ദര്‍ശിച്ചു.

നാളിതുവരെ ബൈഷാഖി, ഗുരു അര്‍ജുന്‍ ദേവിന്റെ രക്തസാക്ഷിദിനം, മഹാരാജാ രഞ്ജിത് സിങിന്റെ ചരമദിനം, ഗുരുനാനാക്കിന്റെ ജന്മദിനം എന്നിങ്ങനെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമായിരുന്നു കടുത്ത നിയന്ത്രണങ്ങളോടെ കര്‍ത്താര്‍പൂരിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളിലേയും രണ്ട് കിലോമീറ്റര്‍ വീതം ഇടനാഴി വികസിപ്പിക്കുന്ന മുറയ്ക്ക് ലക്ഷക്കണക്കിന് സിഖ് തീര്‍ത്ഥാടകര്‍ക്ക് യാത്ര ഇനി ഏറെ സുഗമമായിരിക്കും. ഗുരുനാനാക്കിന്റെ ജന്മസ്ഥലം സ്ഥിതിചെയ്യുന്നതും ലാഹോറിനടുത്താണ്. ഭാവിയില്‍, പാക് പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിനടുത്തുള്ള ഗുരുനാനാക്കിന്റെ ജന്മസ്ഥലത്തേക്കും വിസരഹിത യാത്ര അനുവദിക്കപ്പെടുകയാണെങ്കില്‍ ദക്ഷിണേഷ്യയുടെ വിധ്വംസക ചരിത്രം തന്നെയാകും മാറ്റിയെഴുതപ്പെടുക.

2018 ആഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്ത ഇമ്രാന്‍ഖാന്റെ വാഗ്ദാനമായിരുന്നു ഈ ഇടനാഴി. തന്റെ അതിഥിയായി എത്തിയ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിനെ പാക് സൈനിക മേധാവി ബജ്പ വഴിയാണ് ഇമ്രാന്‍ തന്റെ ഇംഗിതം അറിയിച്ചത്.

നാളിതുവരെ ഇന്ത്യന്‍ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയില്‍ നിന്ന് ദൂരദര്‍ശിനി വച്ച് നാല് കിലോമീറ്റര്‍ അകലെയുള്ള ഗുരുനാനാക്കിന്റെ ഖബറിടം ദര്‍ശിച്ച് വരികയായിരുന്നു സിഖ് മത വിശ്വാസികള്‍. മുസ്ലീങ്ങള്‍ക്ക് മദീന എന്താണോ അതാണ് സിഖ് മതവംശജര്‍ക്ക് കര്‍ത്താര്‍പ്പൂര്‍. 1947 ആഗസ്റ്റ് മുതല്‍ വന്‍കിടങ്ങുകളും മുള്ളുവേലികളും വച്ച് അകറ്റപ്പെട്ട ഒരു ജനതയുടെ കൂടിച്ചേരലാണ് ഗുരുനാനാക്കിന്റെ 550 -ാം ജന്മവാര്‍ഷികത്തില്‍ സംഭവി ക്കുക. ഇതിന്റെ ചുവട് പിടിച്ച് ഹിന്ദു തീര്‍ത്ഥാടക ഇടനാഴി, മുസ്ലീം തീര്‍ത്ഥാടക ഇടനാഴി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ലോക ഭൗമ രാഷ്ട്രീയത്തില്‍ മതിലുകള്‍, മുള്ളുവേലികള്‍ തുടങ്ങിയവയുടെ കാലം പതിയെ അസ്തമിക്കുകയാണ്. ലോകം ഒരു ആഗോള ഗ്രാമം ആയി മാറിയ സാഹചര്യത്തില്‍ കര്‍ത്താര്‍പ്പൂര്‍ നല്‍കുന്നത് ശുഭ പ്രതീക്ഷയാണ്.

Share18TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies