പാലക്കാട്: ഭാരത ദേശീയതയുടെ ആദര്‍ശപുരുഷനായ ശ്രീരാമന്റെ നാമം ഉച്ചരിക്കുന്നത് ആരെയൊക്കെയാണ് അസ്വസ്ഥപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട്ട് ഇയ്യിടെയുണ്ടായ സംഭവമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ശ്രീരാമനെ പരാമര്‍ശിക്കുന്നുണ്ട്. ഗാന്ധിജിയുടെ ആദര്‍ശപുരുഷനായിരുന്നു ശ്രീരാമചന്ദ്രന്‍. മാതൃകാ പുരുഷോത്തമന്‍ എന്ന നിലയിലാണ് യുഗങ്ങളായി ഭാരതീയര്‍ ശ്രീരാമനെ കണ്ടുവരുന്നത്. അങ്ങനെയുള്ള ശ്രീരാമന്റെ പേര് പാലക്കാട് നഗരസഭയുടെ കവാടത്തില്‍ വിജയാഹ്ലാദത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചത് തെറ്റായി കാണാന്‍ സാധിക്കില്ല. നമ്മുടെ നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ബഹുമാനിക്കാന്‍ വിമര്‍ശകര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിക്രിയ എന്ന നിലയില്‍ ഡിവൈഎഫ്‌ഐക്കാര്‍ ദേശീയ പതാകയെ അപമാനിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചത് അപലപനീയമാണ്. ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുക എന്നത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വഭാവമാണ്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുവാന്‍ ഭരണകൂടം തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
വികസന കാര്യത്തില്‍ കേരളത്തിലെ ഗുജറാത്താണ് പാലക്കാട്. അവിടെ വീണ്ടും ബിജെപി ജയിക്കുമെന്നും രാമ മന്ത്രം മുഴക്കുമെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.




















