കോഴിക്കോട്: കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘തപസ്യ’ യുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ 25 ഡോക്ടര്‍മാര്‍ കേസരി വരിക്കാരായി. അവര്‍ തങ്ങളുടെ വിഹിതമായ എഴരലക്ഷം രൂപ ആര്‍.എസ്.എസ്. പ്രാന്തസഹപ്രചാരക് എസ്. സുദര്‍ശന് കൈമാറി. ഡിസം. 10ന് നടന്ന ചടങ്ങില്‍ ഡോ. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു കേസരിയെക്കുറിച്ചു വിശദീകരിച്ചു. ശാരദാ അദ്വൈതാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.വേണുഗോപാല്‍ നന്ദി രേഖപ്പെടുത്തി.
















