ഹാമില്ട്ടണ്: ന്യൂസിലാന്‍ഡ് എം.പി. ഡോ. ഗൗരവ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തില്‍. നവംബര്‍ 24നാണ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
തന്റെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിച്ചാണ് സംസ്കൃതത്തില്‍ സത്യവാചകം ചൊല്ലിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതത്തിനുശേഷം നാടന്‍ ഭാഷയായ ടേ റോ മവോറിയിലും സത്യവാചകം ചൊല്ലി. വെസ്റ്റ് ഹാമില്‍ട്ടണില്‍ നിന്നാണ് ഗൗരവ് ശര്‍മ്മ തിരഞ്ഞെടുക്കപ്പെട്ടത്.