Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ശാസ്ത്രത്തിലെ സങ്കല്‍പ്പങ്ങള്‍

യദുയദു
27 November 2020

ശാസ്ത്രത്തില്‍ സങ്കല്പമോ? രണ്ടും കൂടി ചേരുന്നില്ലല്ലോ. എല്ലാറ്റിനും കൃത്യമായ അന്വേഷണവും ഉത്തരവും തേടുന്ന ശാസ്ത്രമെവിടെ, അടിസ്ഥാനമൊന്നുമില്ലാത്ത വെറും ഭാവന മാത്രമായ സങ്കല്പങ്ങള്‍ എവിടെ. ആധുനിക യുക്തിവാദ വിഭാഗം ചോദിക്കുന്ന ചോദ്യങ്ങള്‍ ആണിത്. നമുക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം.

Google NewsAdd Kesari Weekly as a preferred source on Google

ഒരു ദിവസം എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍, ഒരു മണിക്കൂര്‍ എന്നാല്‍ അറുപത് മിനിറ്റ്, ഒരു മിനിറ്റെന്നാല്‍ അറുപത് സെക്കന്റ്. ഇങ്ങനെയാണല്ലോ സമയത്തിന്റെ ക്രമം. എന്നാല്‍ ആരാണിത് നിര്‍വ്വചിച്ചത്? എന്ത് അടിസ്ഥാനത്തില്‍? എന്താണിതിന്റെ ശാസ്ത്രീയത?

ഒന്നുമില്ല. വെറും സങ്കല്‍പം അഥവാ Concept മാത്രമാണിത്. ആദ്യം ഇത് നിരീക്ഷിച്ച മനുഷ്യര്‍ അപ്പോള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് 24, 60 എന്നൊക്കെ അങ്ങുറപ്പിച്ചു. നിര്‍വ്വചിച്ചു. അതങ്ങു തുടര്‍ന്നു. അത്രതന്നെ. അവര്‍ക്ക് ഒരു ദിവസത്തെ ഇരുപത് മണിക്കൂര്‍ ആക്കാനാണ് തോന്നിയിരുന്നതെങ്കില്‍, നാമെല്ലാം പിന്തുടരുന്നത് അങ്ങനെ ആവുമായിരുന്നു.

ADVERTISEMENT

വാഹനങ്ങളുടെ ഗിയര്‍ സംവിധാനത്തിന്റെ ക്രമം, എഞ്ചിന്റെ ഞജങ അങ്ങനെയങ്ങനെ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക സൗകര്യങ്ങളുടെയും അടിസ്ഥാന പ്രത്യേകതകള്‍ പ്രത്യേകിച്ചോരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് ആരോ സെറ്റ് ചെയ്തതാണ്. അമേരിക്കയിലെ വൈദ്യുതിവിതരണത്തിന്റെ ആവൃത്തിയല്ല ഭാരതത്തിലേത്. അതുകൊണ്ടു തന്നെ അവിടുത്തെ സാധാരണ വൈദ്യുതി ഉപകരണങ്ങള്‍ ഇവിടെ ഉപയോഗിക്കാന്‍ ആവില്ല.

ഗണിത ശാസ്ത്രത്തിലെ എല്ലാ തിയറികളും ആരംഭിക്കുന്നത് Let us consider അല്ലങ്കില്‍ assume എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് സങ്കല്‍പ്പിക്കുക എന്ന് തന്നെ. ഫിസിക്‌സ് പഠനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രോബ്ലം ചെയ്യുക എന്നത്. ചില പ്രത്യേക സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ച്, ഇത് അങ്ങനെയാണെങ്കില്‍ ഫലം എങ്ങനെയായിരിക്കും എന്ന് കണക്കാക്കുക അെല്ലങ്കില്‍ കണ്ടെത്തുക എന്നതാണ് എല്ലാ പ്രോബ്ലങ്ങളുടെയും പൊതുസ്വഭാവം.

അതായത്, ആത്യന്തികമായി, ശാസ്ത്രപഠനം എന്നത് സങ്കല്പങ്ങളിലും ഭാവനകളിലും അടിസ്ഥാനമാക്കിയാണ്. നാമീ കാണുന്ന സര്‍വ്വതും ഉയര്‍ന്നു വന്നിരിക്കുന്നത് ശാസ്ത്രകാരന്മാരുടെ ഭാവനയില്‍ നിന്നും സങ്കല്പങ്ങളില്‍ നിന്നുമാണ്. സങ്കല്പങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന നിഗമനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുമ്പോള്‍ ആണ് ശാസ്ത്രം ജനോപകാരപ്രദമാകുന്നതും ജനകീയമാകുന്നതും. യുക്തിവാദികള്‍ എന്ന ശാസ്ത്രമൗലികവാദികള്‍ വാദിക്കുന്നത് പോലെ എന്തിനുമേതിനും കണ്‍മുമ്പില്‍ കാണുന്ന തെളിവിനു വേണ്ടി അലമുറയിടുമ്പോള്‍ യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാതെ വെറും ഭാവനയില്‍ നിന്നും ഉയര്‍ന്നുവന്ന സൗകര്യങ്ങള്‍ ആണ് ഇവയെല്ലാം എന്ന സത്യം മറന്നുപോകുന്നു.

വന്‍കണ്ടുപിടുത്തങ്ങള്‍ ആദ്യം നടക്കുന്നത് മനുഷ്യമനസ്സിലും ഭാവനയിലുമാണ്. പുറത്തേക്കല്ല ,അകത്തേക്ക് നോക്കിയാണ് മാനവരാശിയെ വിസ്മയിപ്പിച്ച മഹാനേട്ടങ്ങള്‍ മനുഷ്യന്‍ എത്തിപ്പിടിച്ചത്.

ഇവിടെയാണ് ആത്മനിഷ്ഠമായ അന്വേഷണം എന്ന ഭാരതീയ ചിന്തയുടെ പ്രസക്തി. അവനവനിലേക്ക് നോക്കി, പ്രപഞ്ചസത്യങ്ങള്‍ക്ക് പിന്നിലെ മഹാരഹസ്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് ഏറ്റവും ശാസ്ത്രീയം. അറിഞ്ഞും അറിയാതെയും ലോകം പിന്തുടരുന്നതും ഇത് തന്നെയാണ്.

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies