കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് അയ്യപ്പ ഭക്തരോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭവനം സന്നിധാനം അയ്യപ്പമഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് നിയന്ത്രണങ്ങളോടെ ആചാരങ്ങള്‍ പാലിച്ച് ശബരിമല ദര്‍ശനം നടത്താന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലകാലം ഭക്തിപൂര്‍വ്വം വീടുകളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.