ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോഴിക്കോട് നടന്ന ചടങ്ങില്‍ സ്വാമി പറഞ്ഞു.