Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

രാവണന്‍: ദ്രാവിഡ കുലത്തിന്റെ നായകന്‍

സനിത അനൂപ്സനിത അനൂപ്
6 November 2020

രാവണന്‍ : ആര്യാവര്‍ത്തത്തിന്റെ ശത്രു
അമീഷ്
വിവര്‍ത്തനം: കബനി സി.
പ്രസാധകര്‍: ഏക വെസ്റ്റ്‌ലാന്‍ഡ്
പേജ്: 350 വില : 399 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ഒരേ സമയം നായകനും പ്രതിനായകനും ആവുന്ന അപൂര്‍വത രാവണന് മാത്രം സ്വന്തം. ആര് ആരെയാണ് ചതിക്കുന്നതെന്നോ, എപ്പോള്‍ എങ്ങനെ ചതിക്കപ്പെടുന്നതെന്നോ അറിയാത്ത ഈ കാലത്ത് രാവണന്‍ എന്ന കഥാപാത്രം ഇനിയും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. രാമചന്ദ്ര പരമ്പരയിലെ മൂന്നാം പുസ്തകമായ ‘രാവണന്‍: ആര്യാവര്‍ത്തത്തിന്റെ ശത്രു’ എന്ന പുസ്തകത്തിലൂടെ അമീഷ് എന്ന എഴുത്തുകാരന്‍ ലക്ഷ്യമിടുന്നതും അത് തന്നെയാണ്. രാവണനില്‍ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പ്രതിഫലം ഇച്ഛിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണന്‍. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനെക്കാള്‍ കാളിമയാര്‍ന്ന ഇരുളില്‍ പതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാള്‍? അതോ എല്ലായ്‌പ്പോഴും ഇരുണ്ട ഇടത്തില്‍ പെട്ടുപോയ ഒരാളോ?

ഏറ്റവും പൂജനീയരായ മഹര്‍ഷിമാരിലൊരാളുടെ മകനായി പിറന്നയാളാണ് രാവണന്‍. ദേവകള്‍ കഴിവുകള്‍ വാരിക്കോരി കൊടുത്തിട്ടുണ്ടയാള്‍ക്ക്. എന്നാല്‍ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ്. കൗമാര പ്രായത്തില്‍ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന അയാളില്‍ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യ ഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവര്‍ന്നെടക്കാനും തനിക്കര്‍ഹമെന്ന് കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുള്ള ദൗത്യത്തിലാണയാള്‍.

ADVERTISEMENT

എക്കാലത്തേയും ഏറ്റവും സങ്കീര്‍ണ്ണവും അക്രമാസക്തവും വികാരവിക്ഷുബ്ധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസമാണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാം. രാവണന്റെ ജൈത്രയാത്രയുടെയും മാനസികസംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ചക്കൊപ്പം കുംഭകര്‍ണനെയും ചിത്രണം ചെയ്യുന്നുണ്ട് ഈ പുസ്തകം.

കടല്‍ക്കൊള്ളക്കാരനായും നാവിക തലവനായും ലങ്കയിലെ അധികാരത്തിന്റെ ഇടനാഴിയിലേക്ക് ഓരോരോ പടവുകള്‍ ചവിട്ടി കയറുന്ന രാവണനെ ശ്വാസമടക്കിപ്പിടിച്ചേ വായിച്ചു പോകാനാവൂ. പൗരോഹിത്യത്തിന്റെ അധികാരശ്രേണിയായി വിശ്വാമിത്രനെ ശക്തമായി അവതരിപ്പിക്കുന്നു. പൂജനീയനായ വിഷ്ണുവിന് വേണ്ടി പ്രതിനായകനെ നിലനിര്‍ത്തുന്ന വിശ്വാമിത്രനും അരിഷ്‌നേമിയും ഒരേസമയം മികച്ച പുരോഹിതരും നയതന്ത്രവിദഗ്ദ്ധരുമാണ്. ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ ഉള്ളതെല്ലാം ആസൂത്രണം ചെയ്യാന്‍ തക്ക കഴിവുള്ളവരാണ് വിശ്വാമിത്രന്‍ എന്ന പുരോഹിതനും അദ്ദേഹത്തിന്റെ അനുചരന്മാരും. രാമനുവേണ്ടി നിലനിര്‍ത്തപ്പെടുന്ന പ്രതിനായകന്‍ മിക്കപ്പോഴും നായകനിരയിലേക്ക് കുതിച്ചു ചാട്ടം നടത്തുന്നുണ്ട്.

സീതയുടെ പരിണയത്തിനായി ചെല്ലുമ്പോള്‍ അപമാനിക്കപ്പെടുന്ന രാവണന്‍ ത്രയംബകം വില്ലെടുക്കുന്ന ചിത്രം വിവരിക്കുമ്പോള്‍ ഏതു വായനക്കാരനാണ് ആ വന്യമായ പൗരുഷത്തിന് മുന്നില്‍ പകച്ചു പോകാത്തത്. ഒടുവില്‍ മിഥിലയില്‍ നിന്നും പരാജിതനായി പോകുന്ന രാവണന്‍ തന്റെ പ്രതികാരാഗ്‌നി ആളിക്കത്തിക്കുമ്പോള്‍ കുംഭകര്‍ണന്‍ പോലും നിസ്സഹായനായി പോകുന്നു. എന്നാലോ സഹോദരനോടുള്ള അതിരറ്റ സ്‌നേഹത്താല്‍ തന്റെ ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്‌നേഹസമ്പന്നനായ സഹോദരനായും രാവണന്‍ മിന്നിത്തെളിയുന്നുണ്ട്, വരികള്‍ക്കും വാക്കുകള്‍ക്കും ഇടയില്‍.

കന്യാകുമാരിയായും വേദവതിയായും രാവണനില്‍ പ്രണയം നിറക്കുന്ന നായികാസങ്കല്‍പ്പം രാവണനെ ഒരു പരിധിവരെ ധര്‍മ്മിഷ്ഠനാക്കുന്നുണ്ട്. മികച്ച വായനക്കാരനും ചിത്രകാരനും ഗായകനും സംഗീത ഉപകരണങ്ങളില്‍ പ്രഗല്‍ഭനുമായ രാവണനെ യുദ്ധക്കൊതിയനായും സ്ത്രീ ലമ്പടനുമായാണ് ഭൂരിഭാഗവും വായിച്ചറിഞ്ഞിട്ടുള്ളത്.

മികച്ച നാവികപ്പടയും യുദ്ധസന്നാഹവും തോല്‍ക്കാന്‍ ഇഷ്ടമില്ലാത്ത മനസ്സുമുള്ള രാവണന്‍ ഒരു മികച്ച യോദ്ധാവാണ് എന്നതില്‍ തര്‍ക്കമില്ല. തോല്‍ക്കാന്‍ ഇഷ്ടമില്ലാത്ത മനസ്സും അചഞ്ചലമായ ആഗ്രഹങ്ങളുമാണ് രാവണനെ എന്നും വിജയത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തിയത്.

സപ്തസിന്ധുവിനെയും കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്ന പ്രതിനായകന്‍ ആകുമ്പോഴും ലങ്കയുടെ സര്‍വ്വാധികാരിയായി ഇന്ദ്രജിത്തിത്തിന്റെ ഇഷ്ടപ്പെട്ട അച്ഛനായി രാവണന്‍ പല ഭാവങ്ങളില്‍ പല രൂപങ്ങളില്‍ മിന്നിത്തെളിയുന്നു ഈ പുസ്തകത്തിന്റെ ആദ്യാവസാനം എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ പ്രതിനായക ഭാവങ്ങളില്‍ അന്നും ഇന്നും തിളങ്ങി നില്‍ക്കുന്ന രാവണനോട് എപ്പോഴൊക്കെയോ വായനക്കാരന്‍ സമരസപ്പെടുന്നിടത്താണ് ഈ പുസ്തകവും എഴുത്തുതുകാരനും വേറിട്ട് നില്‍ക്കുന്നത്.

പുരാണവും ചരിത്രവും ഇഴ പിരിച്ചു കഥ പറയുന്ന ഈ പുസ്തകത്തിന്റെ കാമ്പ് ഉള്‍ക്കൊണ്ടുള്ള പരിഭാഷയാണ് കബനി സി. വായനക്കാര്‍ക്ക് നല്‍കുന്നത്.

 

Share1TweetSendShare

Related Posts

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies