ന്യൂദല്‍ഹി: വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറിലേറെ സന്ന്യാസി വര്യന്മാര് പങ്കെടുക്കുന്ന മഹാസന്ത് സമ്മേളനം നവം.10, 11 തീയതികളില്‍ ദല്‍ഹിയില്‍ നടക്കും. മഥുര ശ്രീകൃഷ്ണ ജന്മഭൂമി വിമോചന പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള ചര്‍ച്ച സമ്മേളനത്തില്‍ നടന്നേക്കും. അഖില ഭാരതീയ സന്ത് പ്രതിനിധി സഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് കരുതുന്നു.