കോഴിക്കോട്: ചെമ്മണാമ്പതിയില്‍ നിന്നും തേക്കടിയിലേയ്ക്ക് വനപാത നിര്‍മ്മിക്കുന്ന പറമ്പിക്കുളത്തെ വനവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പാലക്കാട്ട് സിവില്‍സ്റ്റേഷനിലും അട്ടപ്പാടി അഗളി വില്ലേജ് ഓഫീസ് പടിക്കലും വനവാസി അവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പാലക്കാട് നടത്തിയ പ്രകടനത്തിന് കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കുമാരനും അട്ടപ്പാടിയില്‍ പി. മനോജ് കുമാറും നേതൃത്വം നല്കി.