ഗ്ലാസ്ഗോ (ലണ്ടന്‍): ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേര്‍പാടില്‍ ലണ്ടന്‍ മലയാളി കൗണ്‍സിലും ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്സ് (ലിംക)യും അനുശോചനം രേഖപ്പെടുത്തി. സ്നേഹ സൗന്ദര്യ, സ്വാതന്ത്ര്യ, തത്വശാസ്ത്രത്തിന്റെ ഊഷ്മളത നിറഞ്ഞ കാവ്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസ കവി മലയാളത്തിന് സമ്മാനിച്ചത്. സാഹിത്യത്തിലെ സൗന്ദര്യവിഭവമായ കവിതകള്‍ മാത്രമല്ല നാടകം, കഥ, വിവര്‍ത്തനം, ലേഖനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു.
സാഹിത്യകാരന് കാരൂര്‍ സോമന്, അമേരിക്കയില്‍ നിന്ന് സാഹിത്യകാരന്മാരായ ലിംക കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, ജര്‍മ്മനിയില്‍ നിന്ന് പ്രവാസ ലോകം ചീഫ് എഡിറ്ററും ലോക കേരള സഭാംഗവും ആയ കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഇംഗ്ലണ്ടില്‍ നിന്ന് സാഹിത്യകാരനായ ലിംക ജനറല്‍ കോര്‍ഡിനേറ്റര്‍ ജിന്സണ് ഇരിട്ടി, കവിയും ലിംക പി.ആര്.ഒ.യുമായ അഡ്വ. റോയി പഞ്ഞിക്കാരന്‍, ലിംക ജനറല്‍ സെക്രട്ടറി സാഹിത്യകാരി സിസിലി ജോര്‍ജ്, എല്‍.എം.സി.സെക്രട്ടറി ശശി ചെറായി, ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.