തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്നതില് മത്സ്യഫെഡ് കാണിക്കുന്ന രാഷ്ട്രീയ വിവേചനവും അനാവശ്യ മാനദണ്ഡങ്ങളും ഒഴിവാക്കി എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അടിയന്തര സാമ്പത്തിക സഹായവും ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും നല്കാന് വേണ്ട നടപടി സ്വീകരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സമ്മേളനം സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജക് എ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന് അധ്യക്ഷനായി. ആര്.എസ്.എസ്. സംസ്ഥാന സഹ സേവാ പ്രമുഖ് എം.സി. വത്സന്, സംസ്ഥാന ജന. സെക്രട്ടറി പി.പി. ഉദയഘോഷ്, സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന്, സഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന് എന്നിവര്‍ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: കെ.ജി.രാധാകൃഷ്ണന്- ചാവക്കാട് (പ്രസിഡന്റ്), പി. പീതാംബരന്-കോഴിക്കോട്, പ്രസീത ഹരീന്ദ്രന്‍-വടകര (വൈസ് പ്രസിഡന്റുമാര്‍), പി.പി. ഉദയഘോഷ്-കോഴിക്കോട് (ജനറല്‍ സെക്രട്ടറി), വി. പ്രഹ്ലാദന്-വടകര, സി.ആര്. രാജേഷ്-നാട്ടിക, സുമ വിജയന്-എറണാകുളം (സെക്രട്ടറിമാര്‍), ഒ.എന്‍.ഉണ്ണികൃഷ്ണന്-കൊടുങ്ങല്ലൂര്‍ (ഖജാന്‍ജി), കെ. പുരുഷോത്തമന്-എറണാകുളം (സംഘടനാ സെക്രട്ടറി), ടി.കെ.കുട്ടന്-കാഞ്ഞങ്ങാട് (സഹസംഘടനാ സെക്രട്ടറി), കെ.ഡി.ദയാപരന്‍ -എറണാകുളം (സമിതിയംഗം).