കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിജയദശമി ആഘോഷം കേരള പ്രാന്ത സാംഘിക്കായി ഒക്ടോബര്‍ 25ന് ശാഖകളില്‍ നടക്കുമെന്ന് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ അറിയിച്ചു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗൃഹശാഖകളില് നിന്ന് ഗടശാഖയിലേക്ക് മാറും. ശാഖയിലെ അഞ്ച് വീതം പൂര്‍ണ്ണ ഗണവേഷധാരികളായ സ്വയംസേവകര്‍ ഒരുമിച്ചുകൂടി കാര്യക്രമങ്ങളില്‍ പങ്കെടുക്കും. രാവിലെ 7.15ന് ധ്വജമുയര്‍ത്തി കാര്യക്രമം ആരംഭിക്കും. യോഗാസനം, വ്യായാംയോഗ്, ഗണഗീതം എന്നിവയ്ക്ക് ശേഷം 7.40ന് പൂജനീയ സര്‍സംഘചാലകന്റെ വിജയദശമി ബൗദ്ധിക്ക് ജനം ചാനലിലൂടെ ശ്രവിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം പരിപാടി സമാപിക്കും. ഈ ആഘോഷം കേരള പ്രാന്തത്തില്‍ മുഴുവനായും ഒരേ സമയത്താണ് നടക്കുക.