Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

വനംകയ്യേറ്റത്തിന്റെ പാര്‍ശ്വഫലങ്ങള്‍

സദാനന്ദന്‍ കുന്നമംഗലം

Print Edition: 16 October 2020

2020 സപ്തംബര്‍ 18ന് അവസാനിച്ച കീര്‍ത്തിസാഗറിന്റെ ‘കെടുതികള്‍ താണ്ടി ഇനി എത്രകാലം’ എന്ന ലേഖനപരമ്പര വായിച്ചു. ഭരണകൂടത്തിന് ദീര്‍ഘവീക്ഷണം ഇല്ലാത്തതിന്റെ പേരില്‍ പ്രകൃതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നേരിടേണ്ടിവന്ന സര്‍വ്വനാശത്തിന്റെ ദയനീയ മുഖം തുറന്നു കാട്ടുന്നതാണ് ലേഖനം.

രാജഭരണകാലം തൊട്ട് തന്നെ തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്. അവര്‍ രാജാക്കന്മാരില്‍ നിന്നും ദാനം കിട്ടിയ ഭൂമിയിലും നാടുവാഴികളില്‍ നിന്നും ജന്മികളില്‍ നിന്നും ചുരുങ്ങിയ വിലക്ക് കൈവശപ്പെടുത്തിയ ഭൂമിയിലും താമസം തുടങ്ങി. പ്രകൃതിയോട് മല്ലടിച്ച്, പകര്‍ച്ചവ്യാധിയും വന്യമൃഗങ്ങളും അവരുടെ മാര്‍ഗ്ഗത്തെ തടഞ്ഞെങ്കിലും അവര്‍ പിന്‍മാറാതെ അവിടെതന്നെ നിലയുറപ്പിച്ചു.

എന്നാല്‍ 1960 കാലമായപ്പോഴേക്കും അധികാരസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചപ്പോള്‍ കുടിയേറ്റം ജനമുന്നേറ്റമാവുകയും സകല മലമ്പ്രദേശങ്ങളിലും കുടിയേറ്റക്കാര്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. ഇതോടെ വനവിസ്തൃതി കുറയുകയും വനങ്ങള്‍ മിക്കവാറും വെട്ടിത്തെളിക്കപ്പെടുകയും ചെയ്തു. വന്‍തോട്ടങ്ങള്‍ മലബാറിലും ഉടമസ്ഥര്‍ തെക്കന്‍ കേരളത്തിലും ഉണ്ടായത് ഇങ്ങനെയാണ്. കാര്യമായി കൂലി ഒന്നും കൊടുക്കാതെ വനവാസികളെ ഉപയോഗിച്ച് കൃഷിപ്പണിയും, റോഡ് നിര്‍മ്മാണവും യഥേഷ്ടം നടത്തി. പല ക്ഷേത്രഭൂമികളും ഇങ്ങനെ അന്യാധീനപ്പെടുകയും, ക്ഷേത്രങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

സര്‍ക്കാര്‍ ഭൂമി ഒരുഭാഗത്ത് അനധികൃതമായി കൈവശപ്പെടുത്തുമ്പോള്‍ ‘പട്ടയദാന’ മഹോത്സവം നടത്തി കയ്യേറ്റക്കാരെ ഭൂമിയുടെ ഉടമസ്ഥരാക്കി. ഇതിലും വിവേചനമുണ്ടായിരുന്നു. കൈവശപ്പെടുത്തിയ ഭൂമിയില്‍ യഥേഷ്ടം ആരാധനാലയങ്ങളും സമാന്തരമായി വിദ്യാലയങ്ങളും പടുത്തുയര്‍ത്തി. പരിസ്ഥിതി ലോല പ്രദേശങ്ങള്‍, വയലുകള്‍, ജലസ്രോതസ്സുകള്‍ എല്ലാം തന്നെ തകര്‍ത്ത് അവിടെ ബഹുനില കെട്ടിങ്ങള്‍ ഉയര്‍ന്നുവന്നു. ഇതേ തുടര്‍ന്നാണ് പ്രകൃതിക്ഷോഭം കേട്ടറിവുപോലുമില്ലാത്ത കേരളത്തില്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും കിണറുകള്‍ താഴലും നിത്യസംഭവങ്ങളായി മാറിയത്.

പ്രകൃതിദുരന്തം മനുഷ്യനിര്‍മ്മിതമല്ലെങ്കിലും, മനുഷ്യന്റെ സ്വര്‍ത്ഥത ഇതിന് ഒരു കാരണമാണ്. ലേഖിക മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ തികച്ചും ശാസ്ത്ര സത്യങ്ങളാണ്. ”നദിയുടെ ആഴം കൂട്ടല്‍, അടിഞ്ഞുകൂടിയ മണ്ണ്, മണല്‍, മറ്റു പാഴ്‌വസ്തുക്കള്‍ തുടങ്ങിയവ നീക്കം ചെയ്താല്‍ വെള്ളം എളുപ്പത്തില്‍ ഒഴുകിപ്പോ കും. കൂടാതെ ”മോര്‍ഫോളജിക്കല്‍ സ്റ്റഡി, ഫ്‌ളങ്ങ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍, ഫ്‌ളങ്ങ് ഫോര്‍ കാസ്റ്റിങ്ങ് സ്റ്റേ ഷന്‍ സ്ഥാപിയ്ക്കല്‍ എന്നിവ നടപ്പിലാക്കിയാല്‍ ഒരു പരിധിവരെ പ്രകൃ തി ക്ഷോഭങ്ങള്‍ നിയന്ത്രിയ്ക്കാന്‍ സാധിക്കും. ഈ നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും എന്ന് പ്രത്യാശിയ്ക്കാം. അല്ലെങ്കില്‍ വര്‍ഷംതോറും ഇത്തരം ദുരന്തംമൂലം പാവങ്ങള്‍ മരിച്ചുവീഴും.

 

Share8TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies