കേരളത്തില്‍ മുസ്ലീങ്ങള്‍ പിന്നാക്ക ജനവിഭാഗമാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. അങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചെടുക്കാനും കാലങ്ങളായി അത് നിലനിര്‍ത്താനും സാധിക്കുക വഴി അനര്‍ഹമായ നിരവധി ആനുകൂല്യങ്ങളാണ് മുസ്ലീം സമുദായത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 2006-ലെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനത്തില്‍ അവര്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളേക്കാള്‍ മുന്നാക്കമാണെന്നും ഭൂമിയുടെ അവകാശത്തില്‍ ക്രൈസ്തവര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണെന്നും വ്യക്തമാക്കിയിരുന്നു. ശരാശരി ഒരു ക്രിസ്ത്യന്‍ കുടുംബത്തിന് 126.4സെന്റ് ഭൂമിയും മുസ്ലീം കുടുംബത്തിന് 77.1സെന്റും ഒരു ഹിന്ദു കുടുംബത്തിന് 69.1 സെന്റും ഭൂമിയുള്ളപ്പോള്‍ ഹിന്ദുക്കളിലെ പട്ടികജാതി വിഭാഗത്തിന്റെ ശരാശരി ഭൂമി 27 സെന്റിലും താഴെയാണെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം വെളിപ്പെടുത്തിയത്. സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങളേക്കാള്‍ വളരെയേറെ മുന്നിലാണ് (പേജ് 8,34,48,52,54). 2006 ല്‍ സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലും കേരളത്തിലെ മുസ്ലീം ജനവിഭാഗം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തേക്കാള്‍ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാഴവട്ടം കഴിയുമ്പോഴേക്കും മുസ്ലീം സമുദായം മറ്റു വിഭാഗങ്ങളേക്കാള്‍ എല്ലാ രംഗത്തും വളരെയേറെ മുന്നിലെത്തിക്കഴിഞ്ഞു. എന്നാല്‍ അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള മുസ്ലീം ജനതയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ അതേപടി കേരളത്തിലും നടപ്പാക്കാന്‍ തുടങ്ങിയതോടെ അത് മറ്റ് ജനവിഭാഗങ്ങളോടുള്ള പ്രത്യേകിച്ച് ഹിന്ദു പിന്നോക്ക വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഓരോ വര്‍ഷവും പരസഹസ്രം കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി ചിലവാക്കുന്നത്. 2020 – 2021 സാമ്പത്തിക വര്‍ഷത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ 5029 കോടി രൂപയാണ് ന്യൂനപക്ഷ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി അനുവദിച്ചത്. അത് കഴിഞ്ഞ തവണത്തേക്കാള്‍ 329 കോടി രൂപ അധികമായിരുന്നു. മോദി സര്‍ക്കാരിന്റെ ആറു വര്‍ഷക്കാലത്ത് 22000 കോടി രൂപയാണ് ആകെ അനുവദിക്കപ്പെട്ടത്. 3.2 കോടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുണ്ടായി. അതിന്റെ ആനുപാതിക വിഹിതം കേരളത്തിലും ലഭിച്ചിട്ടുണ്ട്. കൂടാതെ പാലൊളി കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള സഹായങ്ങള്‍ കേരള സര്‍ക്കാരും നല്‍കി വരുന്നു. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് 80% ആനുകൂല്യങ്ങളും മുസ്ലീം സമുദായത്തിനാണ് നല്‍കുന്നത് എന്ന പരാതി അടുത്ത കാലത്ത് ക്രൈസ്തവ സഭയുടെ ഭാഗത്ത് നിന്ന് ഉയരുകയുണ്ടായി. മഹാഭാരത കഥയിലെ ബകനെന്ന രാക്ഷസന് കൊടുക്കുന്ന ഭക്ഷണം പോലെയാണ് ഇന്ന് മുസ്ലീം വിഭാഗത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍. കേരളത്തില്‍ പോലും ന്യൂനപക്ഷമെന്നാല്‍ മുസ്ലീം സമുദായമെന്ന രീതിയിലാണ് സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്തിക്കുന്നത്.
കണക്കുകള്‍ എന്തു പറയുന്നു?
കേരളത്തിലെ ജാതി മത വിഭാഗങ്ങളുടെ ജനസംഖ്യ, ജനന മരണ നിരക്ക്, തൊഴില്‍, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ തരം തിരിച്ച് വ്യക്തമാക്കുന്ന ഒരു പഠനം സി ഡി എസിനു വേണ്ടി പ്രശസ്ത സോഷ്യോ ഇക്കോണമിക് വിദഗ്ദ്ധനും ലോക ബാങ്കിന്റെ ഡെമോഗ്രാഫറുമായിരുന്ന കെ.സി. സക്കറിയ നടത്തിയതിന്റെ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്. 2016ല്‍ നടത്തിയ അദ്ദേഹത്തിന്റെ പഠനം changing Kerala എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും 2014 ലെ സി ഡിഎസ് നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലും ആണ് പഠനമെന്ന് അദ്ദേഹം പറയുന്നു. പ്രസ്തുത പഠനമനുസരിച്ച് 1901 മുതല്‍ 2011 വരെയുള്ള 100 വര്‍ഷത്തെ ജനസംഖ്യ പരിശോധിക്കുമ്പോള്‍ മുസ്ലീ, ക്രിസ്ത്യന്‍ ജനസംഖ്യ മാത്രമാണ് തുടര്‍ച്ചയായി വര്‍ദ്ധനവ് കാണിക്കുന്നത്. 1901 ല്‍ 17% ശതമാനുണ്ടായിരുന്ന മുസ്ലീം ജനസംഖ്യ ഇന്ന് 26.6 ശതമാനമാവുകയും 14% മുണ്ടായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 18.4 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ 68.5 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 54.9 ശതമാനമായി കുറയുകയാണുണ്ടായത്. 13% ത്തിന്റെ കുറവാണ് ഹിന്ദു ജനസംഖ്യയില്‍ ഒരു നൂറ്റാണ്ടു കൊണ്ട് സംഭവിച്ചത്. 1921 മുതല്‍ 1971 വരെ ക്രിസ്ത്യന്‍ ജനസംഖ്യ മുസ്ലീം ജനസംഖ്യയേക്കാള്‍ കൂടുതലുമായിരുന്നു. 2001 – 2011 സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ 362000 ഹിന്ദുക്കളും 84000 ക്രിസ്ത്യാനികളും വര്‍ദ്ധിച്ചപ്പോള്‍ 1010000 മുസ്ലീങ്ങളാണ് വര്‍ദ്ധിച്ചത്. ഒരു ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടേയും ശരാശരി വയസ്സ് 37 ഉം മുസ്ലീമിന്റെ ശരാശരി വയസ്സ് 29.5 മാണ്. എന്നുവച്ചാല്‍ മുസ്ലീങ്ങള്‍ താരതമ്യേന യുവാക്കളാണെന്നര്‍ത്ഥം.
2051 ല്‍ ഇതനുസരിച്ച് ഹിന്ദുക്കള്‍ 50% ത്തില്‍ താഴെയാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല ഹിന്ദു ജനസംഖ്യ നിലവിലെ സ്ഥിതിയില്‍ നിന്ന് 28 ലക്ഷത്തോളം കുറഞ്ഞ് 1 കോടി 54 ലക്ഷമാവുമ്പോള്‍ മുസ്ലീം ജനസംഖ്യ 33 ലക്ഷം വര്‍ദ്ധിച്ച് 1കോടി 9 ലക്ഷമായി ഉയരുകയും ചെയ്യും. ജനന നിരക്കില്‍ ഇരട്ടിയിലധികം ജനസംഖ്യയുള്ള ഹിന്ദുക്കളെ (പുതിയ കണക്ക് 41%) മുസ്ലീങ്ങള്‍ (42.5%) മറികടന്നിരിക്കുന്നു. മരണ നിരക്കിലാകട്ടെ ഹിന്ദുക്കള്‍ (61%) മുസ്ലീങ്ങളെക്കാള്‍ (19%) വളരെ മുന്നിലാണു താനും. ഇക്കാര്യത്തില്‍ ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളേക്കാള്‍ (20%) മുന്നിലാണ്. യുവാക്കളുടെ എണ്ണം മുസ്ലിം സമുദായത്തില്‍ കൂടുതലും വയസ്സായവര്‍ മറ്റു മത വിഭാഗങ്ങളിലാണ് അധികവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ശരാശരി ഒരു ഹിന്ദു വീടിന് 58993 രൂപയും ക്രിസ്ത്യന്‍ വീടിന് 102246 രൂപയും ഒരു മുസ്ലീം വീടിന് 149253 രൂപയും വരുമാനം ലഭിക്കുന്നു. ഈഴവ, വിശ്വകര്‍മ്മ, പട്ടികജാതി വിഭാങ്ങളൊക്കെ ഏറെ പിന്നിലാണ്. വെറും 14612 രൂപയാണ് പട്ടികജാതി കുടുംബത്തിന് ലഭ്യമാവുന്നത്. 2014 ലെ KMS ഡാറ്റ കാണിക്കുന്നത് ഹിന്ദുവിന്റെ വികസന സൂചിക 29, ക്രിസ്ത്യന്‍ 17, മുസ്ലീം 37 എന്നിങ്ങനെയാണ്.
വ്യവസായം, വാണിജ്യം, കൃഷി, ഭൂമി എന്നിവയുടെ ഉടമസ്ഥാവകാശവും മുസ്ലീം ജനവിഭാഗത്തിന്റെ കൈയ്യിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വന്‍ കുതിച്ചുചാട്ടമാണ് മുസ്ലീം സമുദായത്തില്‍ ഉണ്ടായത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ 198 സ്ഥാപനങ്ങളാണ് MES ന് മാത്രമായുള്ളത്. ഇതെല്ലാം മുസ്ലീം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ എന്ന കെട്ടുകഥയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.
മുസ്ലീം പിന്നാക്ക സംവരണം അവസാനിപ്പിക്കണം
മേല്‍ പറഞ്ഞ സാഹചര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് ഒബിസി വിഭാഗത്തില്‍ പെടുത്തി 12% സംവരണം നല്‍കുന്നത് നീതിക്ക് നിരക്കാത്തതാണ്. നിറഞ്ഞ കുടത്തില്‍ വീണ്ടും വെള്ളമൊഴിക്കുന്ന അവസ്ഥയാണിത്. സര്‍ക്കാര്‍ സര്‍വ്വീസിലെ പങ്കാളിത്തക്കുറവ് (11.6%) ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും സംവരണം അവകാശമായി ഉന്നയിക്കുന്നത്. ഇത് ഒട്ടും യുക്തിസഹമല്ല. സംവരണത്തിന്റെ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ല ഈ വാദം. സാമൂഹ്യ സാമ്പത്തിക ഉന്നമനമാണ് സംവരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. അത് നേടിക്കഴിഞ്ഞ സ്ഥിതിക്ക് കേവലം സര്‍ക്കാര്‍ പ്രാതിനിധ്യത്തിലെ കുറവ് മാത്രം ചൂണ്ടിക്കാട്ടി സംവരണം തുടരാന്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല.
പിന്നാക്ക വിഭാഗ കമ്മീഷന്‍ പിന്നോക്കാ വിഭാഗങ്ങളെ പുനര്‍നിര്‍ണ്ണയിക്കണമെന്നും ജനസംഖ്യാനുപാതികമായി മുസ്ലീങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട 12% സംവരണം നിലവിലെ സാഹചര്യത്തില്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി മൈനോറ്റി ഇന്‍ഡ്യന്‍സ് പ്ലാനിങ്ങ് & വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ മുസ്ലീം ജനസംഖ്യ ഈഴവരേക്കാള്‍ കൂടുതലാണെന്നും അതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് സംവരണാനുകൂല്യത്തിന്റെ തോത് വര്‍ദ്ധിപ്പിക്കണമെന്നുമാണ് ഈ മുസ്ലീം സംഘടനയുടെ ആവശ്യം. 12% സംവരണമുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ അവര്‍ക്ക് 11.6% പ്രാതിനിധ്യമേ ലഭിച്ചിട്ടുള്ളൂ എന്നാണ് പരാതി.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഹിന്ദുക്കളില്‍ 10.6% വും ക്രിസ്ത്യാനികളില്‍ 9.5%വും മുസ്ലീങ്ങളില്‍ 3.7%വും ജോലിക്കാരായി മാറാന്‍ കാരണമെന്തെന്ന് മുസ്ലീം സമുദായം തിരിച്ചറിയണം. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം പ്രാതിനിധ്യത്തിന് കുറവുണ്ടായതിന്റെ കാരണം എന്തെന്ന് അവര്‍ തന്നെയാണ് ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്. മുസ്ലീങ്ങളില്‍ 10-ാം ക്ലാസിന് മേല്‍ 80.8 % മുണ്ടായിട്ടും സര്‍ക്കാര്‍ ജോലിയില്‍ പുറകിലായത് സാമൂഹ്യ വിവേചനം മൂലമായിരുന്നില്ല. മുസ്ലീം യുവാക്കള്‍ ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് ചേക്കേറിയത് ഇതിന് ഒരു കാരണമാണ്. ഇസ്ലാമിക ഭരണത്തിന്‍ കീഴിലല്ലാത്ത ജോലി അനിസ്ലാമികമാണെന്ന പൊതുധാരണ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഈ അടുത്ത കാലം വരെ സാമാന്യ മുസ്ലീങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു എന്നതാണ് മറ്റൊരു സത്യം. സ്ത്രീകള്‍ ജോലിക്ക് പോകുന്നതില്‍ മത നേതാക്കന്‍മാരുടെ വിലക്കും നിലനിന്നിരുന്നു. അതിനാല്‍ തൊഴിലില്ലായ്മ നിരക്ക് ഹിന്ദുക്കളേക്കാള്‍ (6.7%) മുസ്ലീങ്ങളുടേത് (9.3%) അധികമായി കാണാം. സര്‍വ്വോപരി സര്‍ക്കാര്‍ ജോലിക്ക് മതാടിസ്ഥാനത്തില്‍ തുല്യ പ്രാതിനിധ്യത്തിന് വേണ്ടിയല്ല സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഒരു ഭാഗത്ത് അനിയന്ത്രിതമായി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയും മറുവശത്ത് അതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന ആസൂത്രിതമായ നീക്കമായേ ഇതിനെ കാണാനാവുകയുള്ളൂ. ഇരട്ട സംവരണം സാമൂഹ്യ അനീതിയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി രാഷ്ട്രീയ അധികാരം ഒരു മതശക്തി എന്ന നിലക്ക് കൈകാര്യം ചെയ്യുന്നവരാണ് കേരളത്തിലെ മുസ്ലീം സമുദായം. മുസ്ലീംലീഗ് നേതാവായ സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ വരെ എത്തി. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലീം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളുടെ എണ്ണം കൂട്ടി അധികാരം പിടിച്ചടക്കാനുള്ള ശ്രമവും കേരളത്തില്‍ സമാന്തരമായി നടന്നു വരുന്നുണ്ട് എന്നതും നമ്മുടെ കണ്‍മുന്‍പിലെ ഒരു സത്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക രംഗത്തെ മേധാവിത്തം നേടിക്കഴിഞ്ഞ മുസ്ലീം സമുദായത്തെ ഒന്നാകെ പിന്നോക്ക ജനവിഭാഗമെന്ന് പറഞ്ഞ് ഒ ബി സി പട്ടികയില്‍ പെടുത്തുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
(ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)