കേസരി വാരികയിലെ ‘ഇതു കേട്ടില്ലേ’ എന്ന കോളം സുപ്രധാനമായ അറിവുകള്‍ പങ്കുവെക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകര്ഷിക്കപ്പെട്ടതാണ്. മറ്റെവിടെയും കണ്ടുകിട്ടാത്ത വാര്‍ത്തകളോ വാര്‍ത്തകളിലെ വീക്ഷണങ്ങളോ ആണ് ആ കോളത്തെ വ്യതിരിക്തമാക്കുന്നത്. സപ്തംബര്‍ 4 ലക്കം കേസരിയിലെ രണ്ട് വാര്‍ത്തകളും അതിന്റെ വിശകലനവും ഏറെ പ്രാധാന്യമുള്ളതാണ്. ഒന്ന് ആഗോള ഇസ്ലാമിക മതമൗലികവാദിയായ സക്കീര്‍ നായിക്കിന്റെ പ്രസ്താവനയാണ്. മുസ്ലീങ്ങള്‍ ആസൂത്രിതമായി ചിലയിടങ്ങളിലേക്ക് മാറിത്താമസിച്ച് അവിടെ ഇസ്ലാമിക കേന്ദ്രമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉള്ളടക്കം. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് കേരളമാണ്. ഭരണകൂടങ്ങളുടെ പിന്തുണയും ജനസംഖ്യയിലെ ഉയര്‍ന്ന വര്‍ദ്ധനവും സാമ്പത്തിക സ്വാധീനവും ഇടത് – ഇസ്ലാമിക ബുദ്ധിജീവികളുടെ എന്തിനും ഏതിനുമുള്ള ന്യായീകരണവും വച്ചുനോക്കുമ്പോള്‍ കേരളത്തോളം സാധ്യതയുള്ള മറ്റൊരു സ്ഥലം അദ്ദേഹത്തിന് നിര്‍ദ്ദേശിക്കാനില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഇവിടുത്തെ ഹൈന്ദവ – ക്രൈസ്തവ വിശ്വാസികള്‍ ഇത് എത്രകണ്ട് ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് പറയുക സാധ്യമല്ല. ഇതര വിശ്വാസങ്ങളെ കുഴിച്ചുമൂടി തങ്ങളുടെത് മാത്രം നിലനിര്‍ത്തുക എന്ന കാഴ്ചപ്പാടാണല്ലോ ഇതിന്റെയൊക്കെ പുറകിലുള്ളത്.
മറ്റൊരു വാര്‍ത്തയും വിശകലനവുമുള്ളത് ദല്‍ഹി കലാപത്തെക്കുറിച്ച് മോണിക്ക അറോറയടക്കമുള്ളവര് ചേര്‍ന്നെഴുതിയ ‘ഡല്‍ഹി റയട്ട്സ് 2020’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നും ബ്ലുംസ്ബറി എന്ന അന്താരാഷ്ട്ര പ്രസാധകര് പിന്‍വലിഞ്ഞു എന്നുള്ളതാണ്. സത്യത്തോടുള്ള ഇവരുടെ നിലപാട് ഇതില്‍ നിന്നൊക്കെ വ്യക്തമാണല്ലോ. സത്യത്തോട് ഇത്രമാത്രം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഇത്തരക്കാരാണ് സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി വാതോരാതെ പ്രസംഗിക്കുന്നത് എന്ന് നാം തിരിച്ചറിയണം. എന്തായാലും ഗരുഡ പ്രകാശന് ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്നത് അഭിനന്ദാര്‍ഹമാണ്.
‘ഇതുകേട്ടില്ലേ’ വായിക്കാം