Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഭാരതത്തിന്റെ നാളെകള്‍ക്കുവേണ്ടി

കേസരി ഡെസ്ക്കേസരി ഡെസ്ക്
25 September 2020

(പുതിയ ദേശീയ വിദ്യാഭ്യാസ നയം വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം കുറിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ദില്ലിയില്‍ നടന്ന മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം.)

ഭാരതത്തിന്റെ മൂന്നുനാലു വര്‍ഷത്തെ വിശാലമായ വിചിന്തനങ്ങള്‍ക്കും ലക്ഷക്കണക്കിനു നിര്‍ദ്ദേശങ്ങളുടെമേല്‍ നടന്ന ആലോചനകള്‍ക്കും ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്കിയിരിക്കുന്നത്. ഇന്ന് രാജ്യമെങ്ങും ഇതെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഓരോരോ മേഖലയിലും പെട്ട ആളുകള്‍, ഓരോരോ ചിന്താധാരകളിലും പെട്ടവര്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ അവലോകനം ചെയ്യുന്നു. ആരോഗ്യപരമായ ഈ ചര്‍ച്ച എത്രത്തോളം അധികം നടക്കുമോ അത്രതന്നെ നേട്ടം രാജ്യത്തെ വിദ്യാഭ്യാസസംവിധാനത്തിന് ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയം വന്നതിനു ശേഷം രാജ്യത്തെ ഒരു മേഖലയില്‍ നിന്നും, ഒരു വിഭാഗത്തില്‍ നിന്നും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷഭേദമുണ്ടെന്ന് ഒരു വിമര്‍ശനമുയര്‍ന്നില്ല എന്നത് സന്തോഷകരമായ കാര്യമാണ്. ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായ്‌വുണ്ടെന്നും ആരും പറഞ്ഞില്ല. വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആഗ്രഹിച്ചിരുന്ന മാറ്റം ഇതില്‍ കാണാന്‍ കിട്ടുന്നു എന്നതിന്റെ സൂചകവുമാണ് ഇത്. ഇത്രയും വലിയ പരിഷ്‌കരണം കടലാസ്സിലുണ്ടായി എന്നതുശരിതന്നെ, എന്നാല്‍ ഇത് പ്രായോഗിക തലത്തില്‍ എങ്ങനെ കൊണ്ടുവരും എന്ന ചോദ്യം ചിലരുടെ മനസ്സില്‍ ഉയരുക സ്വഭാവികമാണ്. അതായത് ഇനി എല്ലാവരുടെയും നോട്ടം ഇതിന്റെ നടപ്പിലാക്കലിലേക്കാണ്. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതില്‍, എവിടെയാണോ മാറ്റങ്ങള്‍ ആവശ്യമുള്ളത് അത് എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നമുക്ക് നടപ്പാക്കേണ്ടതുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

എല്ലാ രാജ്യങ്ങളും തങ്ങളുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയെ, തങ്ങളുടെ ദേശീയ മൂല്യങ്ങളുമായി ബന്ധിപ്പിച്ച്, തങ്ങളുടെ ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിച്ചുകൊണ്ട് മുന്നേറുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയം തങ്ങളുടെ വര്‍ത്തമാനകാലത്തെയും വരും തലമുറയുടെയും ഭാവിക്കുതകുന്നതാക്കി വയ്ക്കുക എന്നതാണ് അവരുടെ മുന്നിലുള്ള ലക്ഷ്യം. ഭാരതത്തിന്റെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനവും ഇതേ ചിന്താഗതിയാണ്. ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ, പുതിയ ഭാരതത്തിന്റെ അടിത്തറ തയ്യാറാക്കുന്നതാണ്. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്, നമ്മുടെ യുവാക്കള്‍ക്ക് ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്, എങ്ങനെയുള്ള നൈപുണ്യമാണ് വേണ്ടത് എന്ന കാര്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം വിശേഷാല്‍ ശ്രദ്ധ വച്ചിട്ടുണ്ട്.

ഭാരതത്തെ ശക്തമാക്കാന്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന് ഭാരതത്തിലെ പൗരന്മാരെ കൂടുതല്‍ ശക്തരാക്കാന്‍ അവരെ പുതിയ പുതിയ അവസരങ്ങള്‍ക്ക് യോജിച്ചവരാക്കുന്നതിന് ഈ വിദ്യാഭ്യാസനയത്തില്‍ വിശേഷാല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലെ വിദ്യാര്‍ത്ഥി, നേഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും, കോളജില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും അവന്‍ ശാസ്ത്രീയമായ രീതിയില്‍ പഠിക്കും, വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും വേഗം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചും പഠിക്കും. അങ്ങനെയായാല്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ സൃഷ്ടിപരമായ പങ്ക് വഹിക്കാനാകും.

ADVERTISEMENT

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അതിന്റെ ഫലമായി, നമ്മുടെ സമൂഹത്തില്‍ ആകാംക്ഷയുടെയും സങ്കല്പത്തിന്റെയും മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആട്ടിന്‍പറ്റങ്ങളെപ്പോലെ നടക്കുന്നതിനാണ് പ്രോത്സാഹനം കിട്ടിക്കൊണ്ടിരുന്നത്. ചിലപ്പോള്‍ ഡോക്ടറാകാന്‍ മത്സരമായി, ചിലപ്പോള്‍ എഞ്ചിനീയറാകാന്‍ മത്സരമായി, ചിലപ്പോള്‍ വക്കീലാകാന്‍ മത്സരമായി. താത്പര്യം, കഴിവ്, ആവശ്യകത ഇവയുടെ മാപ്പിംഗ് നടക്കാതെ മത്സരം പ്രോത്സാഹിപ്പിക്കുന്നതില്‍നിന്ന് വിദ്യാഭ്യാസത്തെ പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. വിദ്യാഭ്യാസത്തോട് ഒരു അഭിനിവേശമില്ലാതെ, വിദ്യാഭ്യാസദര്‍ശനമില്ലാതെ, വിദ്യാഭ്യാസംകൊണ്ട് ഒരു പ്രയോജനവുമില്ലാതെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, നമ്മുടെ യുവാക്കള്‍ക്കിടയില്‍ വിമര്‍ശനാത്മകമായ ചിന്തകളും പുതുമയാര്‍ന്ന ചിന്തകളും എങ്ങനെ വളര്‍ത്താനാകും?

നമുക്ക് അറിവ് തരികമാത്രം ചെയ്യുന്നതല്ല, മറിച്ച് നമ്മുടെ ജീവിതത്തെ സമസ്ത അസ്തിത്വവുമായും സൗഹൃദത്തില്‍ കൊണ്ടുവരുന്ന ഒന്നാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് രവീന്ദ്രനാഥ ടാഗൂര്‍ പറയാറുണ്ടായിരുന്നു. തീര്‍ച്ചയായും ദേശീയ വിദ്യാഭ്യാസനയത്തിന്റെ സമഗ്രലക്ഷ്യം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് വിവിധ ഘടകങ്ങളായി ചിന്തിക്കുന്നതിനു പകരം സമഗ്രമായ ഒരു സമീപനത്തിന്റെ ആവശ്യമുണ്ടായിരുന്നു. അത് മുന്നോട്ടു വയ്ക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ നയം വിജയിച്ചിരിക്കുന്നു.

ഇന്ന് ദേശീയ വിദ്യാഭ്യാസനയത്തിന് മൂര്‍ത്തമായ രൂപം കിട്ടിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ഉയര്‍ന്നുവന്ന രണ്ട് വലിയ ചോദ്യങ്ങള്‍ ഉണ്ട്. ഒന്ന്: നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നമ്മുടെ യുവാക്കളെ സൃഷ്ടിപരത, ആകാംക്ഷ, സമര്‍പ്പണം എന്നിവയുള്ള ജീവിതത്തിനായി പ്രേരിപ്പിക്കുന്നതാണോ? നിങ്ങള്‍ ഈ മേഖലയില്‍ ഇത്രയും വര്‍ഷങ്ങളായുണ്ട്. സ്വന്തം ജീവിതം വിദ്യാഭ്യാസത്തിനായി ചിലവാക്കിയവരാണ്, സമര്‍പ്പിച്ചവരാണ്. നിങ്ങള്‍ ഇതിന്റെ ഉത്തരം നന്നായി അറിയുന്നവരായിരിക്കും.

നമ്മുടെ മുന്നിലെ രണ്ടാമത്തെ ചോദ്യം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നമ്മുടെ യുവാക്കളെ ശക്തരാക്കുന്നോ എന്നതായിരുന്നു. രാജ്യത്ത് ഒരു സുശക്ത സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ സഹായിക്കുന്നതാണോ? നിങ്ങള്‍ക്കേവര്‍ക്കും ഈ ചോദ്യങ്ങളും അറിയാം. ഉത്തരങ്ങളും നന്നായി അിറയുന്നവരാണ് നിങ്ങള്‍.

ഭാരതത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കുന്ന സമയത്ത് നിങ്ങള്‍ ഈ ചോദ്യങ്ങളെക്കുറിച്ച് ഗൗരവത്തോടെ വിചിന്തനം ചെയ്തു. മാറുന്ന കാലത്തിനനുസരിച്ച് ഒരു പുതിയ ലോക വ്യവസ്ഥിതി, പുതിയ രൂപഭാവനിറങ്ങളോടെ, മാറ്റങ്ങളോടെ രൂപപ്പെടുകയാണ്. ഒരു പുതിയ വിശ്വനിലവാരവും നിശ്ചയിക്കപ്പെടുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിലെ വിദ്യാഭ്യാസസമ്പ്രദായം, അതനുസരിച്ചു മാറുക എന്നതും ആവശ്യമായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ 10+2 ഘടനയില്‍ നിന്ന് 5+3+3+4 പാഠ്യപദ്ധതി ഉണ്ടാക്കുന്നത് ഈ ദിശയിലുള്ള ചുവടുവയ്പ്പാണ്. നമുക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെ വിശ്വപൗരന്മാര്‍ ആക്കേണ്ടതുണ്ട്. അവര്‍ വിശ്വപൗരന്മാരാകുന്നതിനൊപ്പം തങ്ങളുടെ വേരുകളുമായി ചേര്‍ന്നു നില്‍ക്കുകയും വേണം. വേരുകള്‍ മുതല്‍ വിശ്വത്തിനോളം, മനു മുതല്‍ മാനവത വരെ, അതീതം മുതല്‍ ആധുനികത വരെ എല്ലാ ബിന്ദുക്കളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുത്തിരിക്കുന്നത്.

 

കുട്ടികളുടെ വീടുകളിലെ സംസാരഭാഷയും സ്‌കൂളിലെ പഠനഭാഷയും ഒന്നുതന്നെ ആകുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനഗതിവേഗം മെച്ചപ്പെട്ടതാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുകാരണമാണ് സാധിക്കുവോളം അഞ്ചാം ക്ലാസുവരെ കുട്ടികളെ അവരുടെ മാതൃഭാഷയില്‍ത്തന്നെ പഠിപ്പിക്കുന്നതിന് സമ്മതം നല്കിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ അടിത്തറ ശക്തമായിരിക്കും, അതോടൊപ്പം അവരുടെ മുന്നോട്ടുള്ള പഠനത്തിനും അവരുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടും.

ഇതുവരെ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ‘എന്ത് ചിന്തിക്കണം’ എന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ ഈ വിദ്യാഭ്യാസ നയത്തില്‍ ‘എങ്ങനെ ചിന്തിക്കണം’ എന്നതിനാണ് പ്രാധാന്യം. വിവരങ്ങള്‍ക്കും അറിവുകള്‍ക്കും ഒരു കുറവുമില്ലാത്ത സന്ദര്‍ഭമാണിത്. ഒരു തരത്തില്‍ അറിവുകളുടെ വെള്ളപ്പൊക്കമാണ്. എല്ലാ തരത്തിലുമുള്ള അറിവുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലുണ്ട്. ഏതറിവാണ് നേടേണ്ടത്, എന്താണ് പഠിക്കേണ്ടത് എന്നു നിശ്ചയിക്കയാണ് വേണ്ടത്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയിരിക്കുന്നത്. പഠിക്കാന്‍ നീണ്ടുപരന്ന സിലബസുകളും കുന്നോളം പുസ്തകങ്ങളും അനിവാര്യമാണെന്നത് ഒഴിവാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ അന്വേഷണാത്മകവും, കണ്ടുപിടുത്തങ്ങള്‍ നടത്തപ്പെടുന്നതും, ചര്‍ച്ചാത്മകവും, വിശകലനാത്മകവുമായ രീതികള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതുവഴി കുട്ടികളില്‍ പഠിക്കാനുള്ള ഉത്സാഹം വര്‍ദ്ധിക്കും ക്ലാസില്‍ പങ്കാളിത്തവും വര്‍ദ്ധിക്കും. എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠിക്കാനുള്ള അഭിനിവേശത്തിനനുസരിച്ച് മുന്നേറുകയാണ് വേണ്ടത്. തങ്ങളുടെ സൗകര്യവും ആവശ്യവും അനുസരിച്ച് ഏതെങ്കിലും ഡിഗ്രി, അല്ലെങ്കില്‍ കോഴ്‌സ് അവര്‍ക്കു പഠിക്കാം, തോന്നിയാല്‍ വിട്ടുപോവുകയും ചെയ്യാം. സാധാരണയായി നടക്കുന്നത്, ഏതെങ്കിലും കോഴ്‌സ് പഠിക്കുന്നതിനുശേഷം വിദ്യാര്‍ത്ഥി ജോലി അന്വേഷിക്കുമ്പോള്‍, താന്‍ പഠിച്ചത് ജോലിയുടെ ആവശ്യത്തിനുതകുന്നതല്ലെന്നു കാണുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും പല പല കാരണങ്ങള്‍കൊണ്ട് പഠനം ഇടയ്ക്കുവച്ചുതന്നെ ഉപേക്ഷിച്ചു ജോലിക്കു പോകേണ്ടിവരുന്നു. അങ്ങനെയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും ആവശ്യം മനസ്സില്‍ വച്ചുകൊണ്ട് മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിക്ക് തങ്ങളുടെ കോഴ്‌സിലേക്ക് മടങ്ങിയെത്തി, തങ്ങളുടെ ജോലിയുടെ ആവശ്യത്തിനുതകുന്ന പഠനം കൂടുതല്‍ ഗുണപരമായ രീതിയില്‍ തുടരാവുന്നതാണ്. ഇതിന് മറ്റൊരു തലം കൂടിയുണ്ട്.

വിദ്യാര്‍ത്ഥി ഏതെങ്കിലും കോഴ്‌സ് ഇടയ്ക്ക് ഉപേക്ഷിച്ച് മറ്റൊരു കോഴ്‌സില്‍ ചേരാനാഗ്രഹിച്ചാല്‍ അതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന് അവര്‍ക്ക് ആദ്യത്തെ കോഴ്‌സില്‍ നിന്ന് നിശ്ചിത കാലത്തേക്ക് അവധി എടുക്കാം. മറ്റൊരു കോഴ്‌സില്‍ ചേരാം. ഉന്നതവിദ്യാഭ്യാസത്തെ സ്ട്രീമില്‍ നിന്ന് വേര്‍പെടുത്തുകയാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ് -ക്രെഡിറ്റ്ബാങ്കിനു പിന്നില്‍ ഇതാണ്. ഒരു നീണ്ടകാലത്തെ ആലോചനയ്ക്കുശേഷം മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. ഒരു വ്യക്തി ജീവിതകാലം മുഴുവന്‍ ഏതെങ്കിലും ഒരു തൊഴിലില്‍ത്തന്നെ കഴിയേണ്ടതില്ലാത്ത കാലത്തിലേക്കു നീങ്ങുകയാണ്. മാറ്റം അനിവാര്യമാണെന്നുതന്നെ കരുതിക്കോളൂ. നിരന്തരം സ്വന്തം നൈപുണ്യം പുതുക്കുകയും നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും വേണ്ടത് അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യത്തിലും സൂക്ഷ്മമായ ശ്രദ്ധ വച്ചിട്ടുണ്ട്.

ഏതൊരു രാജ്യത്തിന്റെ വികസനത്തിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും അഭിമാനം വലിയ പങ്കു വഹിക്കുന്നുണ്ട്. അവരുടെ മാനം പ്രധാനമാണ്. സമൂഹത്തിലെ ഒരു വ്യക്തിക്കും ഏതൊരു ജോലിയും ചെയ്യാം. ഒന്നും താണതല്ല. ഭാരതത്തെപ്പോലെ സാംസ്‌കാരികമായി സമൃദ്ധമായ രാജ്യത്ത് ഈ രീതി എവിടെനിന്നുവന്നു. ഉച്ചനീചവ്യത്യാസം, അധ്വാനിക്കുന്നവരോടും തൊഴിലെടുക്കുന്നുവരോടും ഹീനമനോഭാവം പോലെയുള്ള വൈകൃതങ്ങള്‍ നമ്മുടെ ഉള്ളില്‍ എങ്ങനെയാണ് സ്ഥാനം പിടിച്ചത്? അതിനുള്ള ഒരുകാരണം നമ്മുടെ വിദ്യാഭ്യാസത്തിന് ഈ വിഭാഗങ്ങളുമായി ബന്ധമില്ലായ്മ നിലനിന്നിരുന്നു എന്നതാണ്. ഗ്രാമങ്ങളില്‍ പോയി കര്‍ഷകരും തൊഴിലാളികളുമൊക്കെ ജോലി ചെയ്യുന്നതു കണ്ടാലല്ലേ അവരെക്കുറിച്ച് അറിയാനാകൂ. എന്നാലല്ലേ അവരെ മനസ്സിലാക്കാനാകൂ. അവരെത്ര വലിയ സംഭാവനയാണു നല്കുന്നതെന്ന് മനസ്സിലാകൂ. സമൂഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അവരെങ്ങനെയാണ് സ്വന്തം ജീവിതം ഹോമിക്കുന്നതെന്ന് കണ്ടറിയണം. അവരുടെ അദ്ധ്വാനത്തെ ആദരിക്കുന്നതിന് നമ്മുടെ തലമുറയും വരും തലമുറയും പഠിക്കുകതന്നെ വേണം. അതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിലും തൊഴിലിന്റെ മാന്യതയിലും വളരെ ശ്രദ്ധചെലുത്തിയിട്ടുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തില്‍ ലോകമൊക്കെത്തന്നെയും വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ കഴിവ് നൈപുണ്യത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകത്തിനു മുഴുവന്‍ നല്കുന്നതിലാണ്. നമ്മുടെ ഈ ഉത്തരവാദിത്വത്തിനും നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ ഇടം നല്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഏതൊരു പരിഹാരമാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും അത് ഭാവിക്കുതകുന്ന സാങ്കേതിക വിദ്യയോട് ചേരുന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്ന സങ്കല്പവും ഉള്‍ക്കൊള്ളുന്നുണ്ട്. ഇപ്പോള്‍ സാങ്കേതികവിദ്യ നമ്മെ വളരെ വേഗത്തില്‍, വളരെ നന്നായി, വളരെ കുറഞ്ഞ ചിലവില്‍ സമൂഹത്തിലെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരിലേക്ക് എത്താനുള്ള വഴി ഒരുക്കിയിരിക്കുന്നു. നാം സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്.

 

ഈ വിദ്യാഭ്യാസ നയത്തിലൂടെ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയ മെച്ചപ്പെട്ട പാഠങ്ങളും പാഠ്യപദ്ധ്യതികളും വികസിപ്പിക്കാന്‍ സഹായം ലഭിക്കും. അടിസ്ഥാന കംപ്യൂട്ടിംഗിന് പ്രധാന്യം കൊടുക്കണം, കോഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, പിന്നെ ഗവേഷണത്തില്‍ കൂടുതല്‍ ബലവും കൊടുക്കണം. ഇത് വിദ്യാഭ്യാസ വ്യവസ്ഥയില്‍ മാത്രമല്ല മറിച്ച് സമൂഹത്തിന്റെ മുഴുവന്‍ സമീപനം മാറ്റുന്നതിനുള്ള മാധ്യമമായി മാറാം. വെര്‍ച്വല്‍ ലാബ് എന്നതുപോലുള്ള സമ്പ്രദായങ്ങള്‍ ലാബുകളിലെ പരീക്ഷണം ആവശ്യമായിരുന്നതുകൊണ്ട് നേരത്തെ വിഷയം പഠിക്കാനേ സാധിക്കാഞ്ഞ ലക്ഷക്കണക്കിന് ആളുകളിലേക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം എത്തിക്കാന്‍ സഹായകമാകുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ രാജ്യത്ത് ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമിടയിലുള്ള വിടവിനെ ഇല്ലാതെയാക്കുന്നതിലും മഹത്തായ പങ്കുവഹിക്കാന്‍ പോകയാണ്.

സ്ഥാപനങ്ങളിലും അനു ബന്ധ സംവിധാനങ്ങളിലും ഈ പരിഷ്‌കരണം പ്രതിഫലിക്കുമ്പോഴേ ദേശീയ വിദ്യാഭ്യാസനയം കൂടുതല്‍ ഫലപ്രദമായും ഗതിവേഗത്തോടെയും നടപ്പിലാക്കാന്‍ സാധിക്കൂ. നാം സമൂഹത്തില്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്ന പുതുമയുടെയും, ഉള്‍ക്കൊള്ളലുകളുടെയും മൂല്യങ്ങള്‍ അവ സ്വയം നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍ നിന്നുതന്നെ തുടങ്ങേണ്ടതാണ്. ഇതിന്റെയൊക്കെ നേതൃത്വം നിങ്ങളിലാണ്. നാം വിദ്യാഭ്യാസരംഗത്തെ, വിശേഷിച്ചും ഉന്നതവിദ്യാഭ്യാസത്തെ ശക്തമായ സമൂഹത്തിന്റെ നിര്‍മ്മാണത്തിനായി അവതരിപ്പിക്കാനാഗ്രഹിക്കുമ്പോള്‍ അതിനായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കാര്യം വരുമ്പോള്‍ത്തന്നെ അതോടൊപ്പം ഒരു വാക്കുകൂടി ഉയര്‍ന്നുവരുന്നു എന്ന് എനിക്കറിയാം. ആ വാക്ക് നിങ്ങള്‍ക്ക് നന്നായി അറിയാം. ആ വാക്കാണ് സ്വയംഭരണം. ഓട്ടോണമി. ഓട്ടോണമിയുടെ കാര്യത്തില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒന്ന് പറയുന്നു എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍തന്നെ മുഴുവന്‍ ശക്തിയോടും കൂടി നടക്കണം. മറ്റൊരു അഭിപ്രായം എല്ലാ സ്ഥാപനങ്ങള്‍ക്കും അങ്ങനെതന്നെ സ്വയംഭരണം ലഭിക്കേണ്ടതാണ് എന്നാണ്.

ആദ്യത്തെ സമീപനത്തില്‍ സര്‍ക്കാരേതര സ്ഥാപനങ്ങളോട് വിശ്വാസക്കുറവു കാണുന്നു. രണ്ടാമത്തെ സമീപനത്തില്‍ സ്വയംഭരണം അവകാശമായി കാണുന്നു. ഗുണവത്തായ വിദ്യാഭ്യാസത്തിന്റെ വഴി ഇതിന്റെ രണ്ടിന്റെയും മധ്യത്തില്‍ കൂടിയാണ് പോകുന്നത്. രണ്ട് അഭിപ്രായങ്ങളുടെയും നടുവിലൂടെയാണ് അത്. ഏതൊരു സ്ഥാപനമാണോ ഗുണവത്തായ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം പുരസ്‌കാരമെന്നപോലെ ലഭിക്കേണ്ടതാണ്. ഇതിലൂടെ ഗുണത്തിന് പ്രോത്സാഹനം ലഭിക്കും. എല്ലാവര്‍ക്കും വളരാനുള്ള പ്രോത്സാഹനവും ലഭിക്കും. ദേശീയ വിദ്യാഭ്യാസനയം വരുന്നതിനു മുമ്പ് ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍, നിങ്ങളും കണ്ടുകാണും എങ്ങനെയാണ് നമ്മുടെ സര്‍ക്കാര്‍ അനേകം, അനേകം സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്കാനുള്ള തുടക്കം കുറിച്ചത് എന്ന്. ദേശീയ വിദ്യാഭ്യാസനയത്തിന് വ്യാപകത ലഭിക്കുന്നതനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്കുന്ന പ്രക്രിയ കൂടുതല്‍ ഗതിവേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ മുന്‍ രാഷ്ട്രപതി, മഹാ ശാസ്ത്രജ്ഞനായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം പറയാറുണ്ടായിരുന്നു, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നൈപുണ്യവും വൈദഗ്ധ്യവും ഉള്ള നല്ല മനുഷ്യരെ ഉണ്ടാക്കുക എന്നതാണ് എന്ന്. ബോധവത്കരിക്കപ്പെട്ട മനുഷ്യരെ ഉണ്ടാക്കാന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കും. തീര്‍ച്ചയായും വിദ്യാഭ്യാസസംവിധാനത്തില്‍ മാറ്റത്തിലൂടെ രാജ്യത്തിന് നല്ല വിദ്യാര്‍ത്ഥികളെയും നല്ല പ്രൊഫഷണലുകളെയും നല്ല പൗരന്മാരെയും നല്കുന്നതിനുള്ള വളരെ നല്ല മാധ്യമം നിങ്ങളെല്ലാവരുമാണ്. നിങ്ങള്‍, അദ്ധ്യാപകരും പ്രൊഫസര്‍മാരും തന്നെയാണ്. വിദ്യാഭ്യാസലോകവുമായി ബന്ധപ്പെട്ട നിങ്ങളാണ് ഇതു ചെയ്യുന്നത്, നിങ്ങള്‍ക്കേ ഇതു ചെയ്യാനാകൂ.

ദേശീയ വിദ്യാഭ്യാസനയത്തില്‍ അദ്ധ്യാപകരുടെ അന്തസ്സിന്റെ കാര്യത്തിലും ശ്രദ്ധ വച്ചിട്ടുണ്ട്. ഭാരതത്തിന്റെ നൈപുണ്യം ഭാരതത്തില്‍തന്നെ നിലനിന്ന് വരും തലമുറയെ വികസിപ്പിക്കണം എന്ന ഒരു ചിന്താഗതിയുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അദ്ധ്യാപക പരിശീലനത്തില്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അദ്ധ്യാപകരുടെ നൈപുണ്യനിലവാരം നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു അദ്ധ്യാപകന്‍ പഠിക്കുമ്പോള്‍ രാജ്യംതന്നെ മുന്നേറുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന് നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി യൂണിവേഴ്‌സിറ്റികളും കോളേജുകളും സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളും ഓരോരോ സംസ്ഥാനവും ബന്ധപ്പെട്ടവരുമായി സംവാദത്തിന്റെയും സമന്വയത്തിന്റെയും പുതിയ കാലം തുടങ്ങാന്‍ പോകയാണ്. ഇക്കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരുടെ ഉത്തരവാദിത്തം അധികമാണ്. ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് നിരന്തരം വെബിനാറുകള്‍ നടത്തൂ, ചര്‍ച്ചകള്‍ നടത്തൂ, നയരൂപീകരണത്തിനായി തന്ത്രങ്ങള്‍ മെനയൂ, അവ നടപ്പിലാക്കുന്നതിന് റോഡ് മാപ്പ്, രൂപരേഖ തയ്യാറാക്കൂ. രൂപരേഖയ്‌ക്കൊപ്പം സമയപരിധി നിശ്ചയിക്കൂ. അത് നടപ്പിലാക്കുന്നതിന് വിഭവശേഷികളും മനുഷ്യവിഭവശേഷികളും ബന്ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കൂ. ഇതെല്ലാം പുതിയ നയത്തിന്റെ വെളിച്ചത്തില്‍ ചെയ്യൂ എന്നാണ്.

ദേശീയ വിദ്യാഭ്യാസ നയം കേവലം ഒരു സര്‍ക്കുലറല്ല. ദേശീയ വിദ്യാഭ്യാസ നയം കേവലം സര്‍ക്കുലര്‍ പുറപ്പെടുവിച്ച്, നോട്ടിഫൈ ചെയ്ത്, നടപ്പിലാക്കാനാവില്ല. ഇതിന് മനസ്സുണ്ടാക്കേണ്ടതുണ്ട്. ദൃഢനിശ്ചയം കാട്ടേണ്ടതുണ്ട്. ഭാരതത്തിന്റെ ഇന്നുകളെയും നാളെകളെയും ഉണ്ടാക്കുന്നതിന് ഈ പരിശ്രമം പരമാവധി പ്രാധാന്യമുള്ളതാണ്. നമ്മുടെ ഈ ശ്രമത്തിലൂടെ ഈ നൂറ്റാണ്ടിനുതന്നെയും പുതിയ ദിശാബോധം ലഭിക്കാന്‍പോകയാണ്. രാജ്യത്തെ വരുംതലമുറയുടെ ഉജ്ജ്വലമായ ഭാവിക്ക്, ഇന്നത്തെ തലമുറയുടെ കഴിവു വര്‍ദ്ധിപ്പിക്കുന്നതിന് ഈ വിദ്യാഭ്യാസ നയം വളരെ പ്രയോജനപ്പെടും എന്നെനിക്കു വിശ്വാസമുണ്ട്.

വിവ: ഡോ.കെ.സി.അജയകുമാര്‍

Tags: NEPദേശീയ വിദ്യാഭ്യാസ നയം
Share7TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies