ചാത്തമംഗലം: കൃഷിഭവന് കീഴിലുള്ള കാര്‍ഷിക കര്‍മ്മ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ വെള്ളനൂര് സ്വദേശിയായ കര്ഷകന് കരിക്കിനാരി സുനില്‍ കുമാറിന്റെ നെല്‍കൃഷി നശിക്കുന്നതായ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സേവാഭാരതി ഭാരവാഹികള്‍ നെല്‍കൃഷി കൊയ്തെടുക്കാനുള്ള സഹായം ചെയ്തു. 50 ഓളം പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവിധ ദിവസങ്ങളിലായി ഇദ്ദേഹം പാട്ടത്തിനെടുത്ത ഇഷ്ടിക ബസാര്‍ വയലിലെ നെല്ല് കൊയ്തെടുത്തു. കൊയ്ത്തുത്സവം കോഴിക്കോട് ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ചന്ദ്രന് ഇടുവീട്ടില്‍ ഉദ്ഘാടനം ചെയ്തു.