ചെന്നൈ: സത്‌സംഗമയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ ഓണാഘോഷപരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ അലിഅക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. സത്‌സംഗമയുടെ പ്രസിഡന്റ് പി.പി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.പീതാംബരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍ പ്പെടുത്തിയ 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന രാഷ്ട്രസേവാ പുരസ്‌കാരം അലി അക്ബറിന് സത്‌സംഗമയുടെ ഭാരവാഹികള്‍ സമ്മാനിച്ചു. അതോടൊപ്പം ഒരു കുടുംബത്തിന്റെ ചികിത്സാ സഹായത്തിന് തുക കൈമാറുകയും ചെയ്തു. കെ.എം.പി. ദാമോദരന്‍ നമ്പൂതിരി, രാജേഷ്, ടി.വി.വിജയകുമാര്‍, കെ.പി. സുരേന്ദ്രന്‍, വോസ്റ്റ് ഉണ്ണി, കെ.സി. സൂര്യനാരായണന്‍, ആറ്റൂര്‍ നന്ദകുമാര്‍, എല്‍. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
















