Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചരിത്രം രചിച്ച പ്രക്ഷോഭം (നവഭാരതത്തിന്റെ ശിലാന്യാസം തുടര്‍ച്ച)

കെ.എന്‍. വെങ്കടേശ്വരൻകെ.എന്‍. വെങ്കടേശ്വരൻ
4 September 2020

1990 ഒക്‌ടോബര്‍ 30ന് ആയിരക്കണക്കിന് രാമഭക്തര്‍ മുലായം സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി. സര്‍ക്കാര്‍ സ്ഥാപിച്ച എല്ലാ തടസ്സങ്ങളും മറികടന്ന് അയോദ്ധ്യയില്‍ പ്രവേശിക്കുകയും തര്‍ക്കമന്ദിരത്തിന്റെ മുകളില്‍ കാവിപതാക ഉയര്‍ത്തുകയും ചെയ്തു. 1990 നവംബര്‍ 2ന് മുലായം സിംഗ് കര്‍സേവകര്‍ക്കുനേരെ വെടിവെയ്ക്കാന്‍ ഉത്തരവിടുകയും കല്‍ക്കത്തയില്‍ നിന്നുള്ള കോത്താരി സഹോദരന്മാരായ രാംകോത്താരിയും ശരത് കോത്താരിയുമുള്‍പ്പെടെ നൂറുകണക്കിന് രാമഭക്തര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. 1991 ഏപ്രില്‍ 4ന് യു.പി. മുഖ്യമന്ത്രി മുലായംസിംഗ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 25 ലക്ഷത്തിലധികം ഹിന്ദുക്കള്‍ പങ്കെടുത്ത വമ്പിച്ച റാലിക്ക് ദില്ലിയിലെ ബോട്ട് ക്ലബ്ബ് സാക്ഷ്യം വഹിച്ചു. 1992 സപ്തംബറില്‍ ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും ‘രാമ പാദുക പൂജ’ നടത്തുകയും ഗീതാജയന്തി ദിനത്തില്‍ 1992 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ എത്തിച്ചേരാന്‍ രാമഭക്തരോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് അവിടെയെത്തിയ പതിനായിരക്കണക്കിനു കര്‍സേവകര്‍ അപമാനത്തിന്റെ ചിഹ്നമായ കെട്ടിടത്തെ നീക്കം ചെയ്യുകയും തുടര്‍ന്ന് എല്ലാവര്‍ഷവും ഡിസംബര്‍ 6 ശൗര്യദിനമായി അഭിമാനത്തോടെ ആഘോഷിക്കുകയും ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

ഭാരത സര്‍ക്കാര്‍ ഒരു നിയമത്തിലൂടെ (ആക്ട് 33/1993) 1993 ജനുവരി 7ന് തര്‍ക്കഭൂമിയും അതിനു ചുറ്റുമുള്ള 67 ഏക്കര്‍ സ്ഥലവും അക്വയര്‍ ചെയ്തു. ഇസ്മായില്‍ ഫാറൂഖി 1993ല്‍ സുപ്രീംകോടതിയെ സമീപിച്ച് പള്ളിയുടെ സ്ഥലം അക്വയര്‍ ചെയ്യാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടു.

1993 ജനുവരി 7ന് അന്നത്തെ ഭാരത രാഷ്ട്രപതി ഭരണഘടനയുടെ 143-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിയുടെ പരിഗണനക്കും മറുപടിക്കുമായി ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ഇതായിരുന്നു ആ ചോദ്യം. ”രാമജന്മഭൂമി-ബാബറി മസ്ജിദ് കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് കെട്ടിടം നിലനിന്ന സ്ഥലത്ത് ഒരു ഹിന്ദുക്ഷേത്രമോ ഹിന്ദുമതവുമായി ബന്ധപ്പെട്ട മതപരമായ ഏതെങ്കിലും കെട്ടിടമോ (അത്തരം കെട്ടിടത്തിന്റെ അകത്തും പുറത്തുമുള്ള അനുബന്ധ നിര്‍മ്മിതികള്‍ ഉള്‍പ്പെടെ) നിലവില്‍ ഉണ്ടായിരുന്നോ?” തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയ്ക്കുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ധവളപത്രത്തില്‍, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചോദ്യം സുപ്രീംകോടതിയോട് ഉന്നയിച്ചത് എന്നതിനെക്കുറിച്ച് സൂചനയുണ്ട്: ”പ്രശ്‌നത്തിന് ഉചിതമായ ഒരു പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ മുന്നോട്ടുവന്ന ഒരു വിഷയം തര്‍ക്കമന്ദിരം നിലനിന്നിരുന്ന സ്ഥലത്ത് മുമ്പ് ഒരു ക്ഷേത്രമുണ്ടായിരുന്നോ എന്നും പള്ളി പണിയുന്നതിന് ബാബറുടെ ഉത്തരവനുസരിച്ച് അത് തകര്‍ത്തിരുന്നോ എന്നുമാണ്. മുസ്ലിം സംഘടനകള്‍ക്കുവേണ്ടി സംസാരിച്ചവരും അതുപോലെ ചില പ്രമുഖ ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടത് ഈ രണ്ടു കാര്യങ്ങള്‍ക്കും യാതൊരു തെളിവുമില്ല എന്നാണ്. ഇവ തെളിയിക്കപ്പെടുകയാണെങ്കില്‍ തര്‍ക്കമന്ദിരം ഹിന്ദുക്കള്‍ക്ക് സ്വമേധയാ വിട്ടുകൊടുക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാണെന്നും മുസ്ലിം നേതാക്കള്‍ പ്രഖ്യാപിച്ചു. തകര്‍ത്ത ബാബറി മസ്ജിദിന്റെ അടിയില്‍ ഒരു ഹിന്ദുക്ഷേത്രം കാണപ്പെടുകയാണെങ്കില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി, അക്വയര്‍ ചെയ്ത സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നു പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.

ADVERTISEMENT

സ്ഥലം അക്വയര്‍ ചെയ്തതിനെക്കുറിച്ചുള്ള പരാതി പരിഗണിക്കാനും രാഷ്ട്രപതിയുടെ ചോദ്യത്തിനു മറുപടി കൊടുക്കാനുമായി രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ച് 22 മാസങ്ങള്‍ക്കുശേഷം രാഷ്ട്രപതിയുടെ ചോദ്യം മറുപടി പറയാതെ ആദരവോടെ മടക്കുകയും പൊതുവര്‍ഷം 528നു മുമ്പുള്ള സ്ഥലത്തിന്റെ സ്ഥിതിയെക്കുറിച്ചു ശാസ്ത്രത്തിന്റെയും പുരാവസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ കഴിയൂ എന്നു രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം സുപ്രീംകോടതി തര്‍ക്കസ്ഥലം ഏറ്റെടുത്തത് റദ്ദാക്കുകയും അതുമായി ബന്ധപ്പെട്ട പരാതികള്‍ തിരിച്ചെടുക്കുകയും ചുറ്റുമുള്ള 67 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത് മാത്രം അംഗീകരിക്കുകയും ചെയ്തു.

ക്ഷേത്രം തകര്‍ത്താണോ ബാബറി കെട്ടിടം നിര്‍മ്മിച്ചതെന്ന കാര്യം തീര്‍ച്ചപ്പെടുത്തുന്നതിന് കനേഡിയന്‍ വിദഗ്ദ്ധരെക്കൊണ്ട് ഒരു ജിയോ- റേഡിയോളജിക്കല്‍ സര്‍വ്വെ (ഭൂമിക്കടിയില്‍ നടത്തുന്ന റഡാര്‍ സര്‍വ്വെ) നടത്താന്‍ ലഖ്‌നോ ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് 2002 ആഗസ്റ്റ് 1-ന് ഉത്തരവിടുകയും തുടര്‍ന്ന് ലഭിച്ച ജി.പി.എസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് 2002 ഒക്‌ടോബര്‍ 23-ന് ആവശ്യപ്പെടുകയും ചെയ്തു.

ജിയോ-റേഡിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടും എ.എസ്.ഐയുടെ ഖനന റിപ്പോര്‍ട്ടും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ചിന്റെ 2010 സപ്തംബര്‍ 30-ന്റെ വിധിയും മൂന്നു മകുടങ്ങളോടു കൂടിയ കെട്ടിടം ശൂന്യമായ സ്ഥലത്താണ് നിര്‍മ്മിച്ചതെന്ന മുസ്ലീം വിശ്വാസത്തെ തകര്‍ത്തുകളഞ്ഞു. 2003ലെ എ.എസ്.ഐ. റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: ”തുടര്‍ന്ന് (എ.ഡി.11-12 നൂറ്റാണ്ടുകളില്‍) ഒരു വലിയ കെട്ടിടം നിര്‍മ്മിച്ചെങ്കിലും അത് കുറച്ചുകാലം മാത്രം നിലനിന്നതായാണ് കാണപ്പെടുന്നത്. ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ മേല്‍ മൂന്നു ഭാഗങ്ങളും അവയോട് ചേര്‍ന്ന് തുടര്‍ച്ചയായ മൂന്നു തറകളുമുള്ള ഒരു വലിയ കെട്ടിടം നിര്‍മ്മിക്കപ്പെട്ടിരുന്നു. ഈ നിര്‍മ്മാണത്തിന്റെ മുകളിലാണ് 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തര്‍ക്കമന്ദിരം പണിതത്. ഇപ്പോള്‍ അതിനെ പൂര്‍ണ്ണരൂപത്തില്‍ കണ്ട് തര്‍ക്കമന്ദിരത്തിന്റെ അടിയിലെ കെട്ടിടത്തിന്റെ പുരാവസ്തു ശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സൂചന അതിനുപയോഗിച്ച കല്ലുകള്‍, അതിന്റെ നിര്‍മ്മിതി, തൂണുകള്‍, ശ്രീകോവില്‍, തീര്‍ത്ഥജലം ഒഴുകുന്ന പ്രണാളി തുടങ്ങിയവയെല്ലാം ഉത്തരഭാരതത്തിലെ ക്ഷേത്രങ്ങളുടെ സവിശേഷതകള്‍ക്കു സമാനമായതാണ് എന്നാണ്.”

2010 സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി നിര്‍മോഹി അഖാഡയുടെയും സുന്നി വഖഫ് ബോര്‍ഡിന്റെയും ഹരജികള്‍ തള്ളിക്കൊണ്ട് തര്‍ക്കസ്ഥലം മൂന്നു കക്ഷികള്‍ക്കും തുല്യനിലയില്‍, അതായത് ഹിന്ദു പക്ഷത്തിന് 2/3 ഭാഗവും മുസ്ലിം പക്ഷത്തിന് 1/3 ഭാഗവും വീതിക്കാന്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കക്ഷികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2010 ഡിസംബറിലാണ് എല്ലാ അപേക്ഷകളും നല്‍കിയതെങ്കിലും 2017 ഡിസംബറില്‍ അവ പരിഗണനക്കെടുത്തപ്പോള്‍ ഹിന്ദി, സംസ്‌കൃതം, പേര്‍ഷ്യന്‍, ഉറുദു, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള രേഖകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതായി വന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലഭിച്ച 14,000 പേജ് വരുന്ന രേഖകള്‍ വിചാരണ വേഗത്തിലാക്കുന്നതിന് 4 മാസം കൊണ്ടുതന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. എങ്കിലും സുപ്രീംകോടതിയുടെ വിചാരണ വൈകിപ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനും ശ്രമിച്ച് കോണ്‍ഗ്രസ് തടസ്സമുണ്ടാക്കി. തുടര്‍ന്ന് 2019 നവംബര്‍ 9ന് സുപ്രീംകോടതി ശ്രീരാമജന്മഭൂമി ശ്രീരാംലാലയുടേതാണെന്ന ചരിത്രവിധി പ്രഖ്യാപിച്ചു. 3 മാസത്തിനുള്ളില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ശ്രീരാമജന്മഭൂമി, ട്രസ്റ്റിനു കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ദീര്‍ഘകാലത്തെ നിയമയുദ്ധം കോടതി ഉപസംഹരിച്ചു. 1885ല്‍ മഹന്ത് രഘുബര്‍ ദാസിന്റെ ഹരജി തള്ളിക്കൊണ്ട് അന്നത്തെ ജില്ലാ ജഡ്ജി കേണല്‍ എഫ്.ഇ.എ. ചാമിയര്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്: ”ഹിന്ദുക്കള്‍ പുണ്യഭൂമിയായി കരുതുന്ന ഒരു സ്ഥലത്ത് ഒരു പള്ളി പണിതത് ഏറ്റവും നിര്‍ഭാഗ്യകരമാണ്. പക്ഷെ അത് നടന്നത് 356 വര്‍ഷങ്ങള്‍ക്കു മുമ്പായതുകൊണ്ട് പരിഹാരം ഉണ്ടാക്കുന്ന കാര്യം വളരെ വൈകിപ്പോയിരിക്കുന്നു. സ്ഥിതി നിലനിര്‍ത്തുക എന്നതുമാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളത്.”

സുപ്രീംകോടതി വിധി അനുസരിച്ച് മഹന്ത് നൃത്യഗോപാല്‍ദാസ് പ്രസിഡന്റും ചമ്പത് റായി ജനറല്‍ സെക്രട്ടറിയും സ്വാമി ഗോവിന്ദ് ദേവ് മഹരാജ് ട്രഷററുമായി 15 അംഗ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനു രൂപം നല്‍കി. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലും രാംലാല വിരാജ്മാനുവേണ്ടി സുപ്രീംകോടതിയില്‍ സമര്‍ത്ഥമായി കേസ് വാദിച്ചയാളുമായ കെ.പരാശരനും ട്രസ്റ്റില്‍ അംഗമാണ്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര രൂപകല്പന ചെയ്ത 3 നിലകളോടുകൂടിയ (ഗ്രൗണ്ട് ഫ്‌ളോര്‍ + രണ്ട് നിലകള്‍) ബൃഹദ്‌ക്ഷേത്രം 161 അടി ഉയരവും 28,000 ച. അടി തറവിസ്തീര്‍ണ്ണവും (കാര്‍പ്പറ്റ് ഏരിയ) ഉള്ളതാണ്. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഒരുക്കം 2020 മാര്‍ച്ചില്‍ തുടങ്ങുകയും, തറനിരപ്പാക്കുകയും ഖനനം നടത്തുകയും ചെയ്ത സമയത്ത് നിരവധി തൂണുകളും വിഗ്രഹങ്ങളും ലഭിക്കുകയും ചെയ്തു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തില്‍ രാം ലാലയെ അടുത്തൊരു സ്ഥലത്ത് താല്‍ക്കാലികമായി പ്രതിഷ്ഠിച്ചു. ആഗസ്റ്റ് 5ന് നടന്ന ഭൂമിപൂജയ്ക്കുവേണ്ടി ഭാരതത്തിലെ എല്ലാ പുണ്യസ്ഥാനങ്ങളില്‍ നിന്നും മണ്ണും പുണ്യനദികളില്‍ നിന്നും ജലവും കൊണ്ടുവന്നിരുന്നു. മൂന്നു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

35-40 വര്‍ഷം മുമ്പു വരെ ശ്രീരാമജന്മഭൂമിയെ കുറിച്ച് ലോകത്തിന് വലിയ അറിവുണ്ടായിരുന്നില്ല. ‘ക്ഷേത്രം’ പോലുള്ള ഒരു വിഷയത്തിനുവേണ്ടി ഹിന്ദുക്കള്‍ യുദ്ധം ചെയ്യുകയോ ജീവന്‍ ബലിയര്‍പ്പിക്കുകയോ ചെയ്യുമെന്ന് പലരും കരുതിയിരുന്നില്ല. ഒരു ചെറിയ തുണ്ട് ഭൂമിക്കുവേണ്ടി ഇത്രയും ഉറച്ച തീരുമാനവും ധീരമായ കാല്‍വെയ്പും വിജയത്തിലെത്തിച്ച പോരാട്ടവും ഒരു ജനതയും നടത്തിയതായി ലോകം കണ്ടിട്ടില്ല. ഏറ്റവും പാവനമായ സ്ഥലം സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമായി ശാരീരിക, നിയമ, സാമൂഹ്യ, രാഷ്ട്രീയ മനശ്ശാസ്ത്ര വെല്ലുവിളികളെയാണ് ഏതാണ്ട് 500 വര്‍ഷക്കാലം ഹിന്ദുക്കള്‍ക്ക് ധൈര്യപൂര്‍വ്വം നേരിടേണ്ടിവന്നത്. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്? ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ സവിശേഷത എന്താണ്?

പ്രഥമവും പ്രധാനവുമായ കാര്യം ജിഹാദി-കമ്മ്യൂണിസ്റ്റുകളും ക്രിസ്ത്യന്‍ മതമൗലികവാദത്തിന്റെ ജൈവപരിസരത്തിലുള്ളവരും ഇത്രയും കാലം പ്രചരിപ്പിച്ചതുപോലെ ഇതൊരു സ്ഥലത്തര്‍ക്കമോ ‘മന്ദിര്‍-മസ്ജിദ് തര്‍ക്ക’മോ അഥവാ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷമോ അല്ല എന്നുള്ളതാണ്. ‘ജന്മസ്ഥാന്‍’ എന്നത് ക്ഷേത്രം തകര്‍ത്ത് 500 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ‘അപമാനത്തിന്റെ ചിഹ്നം’ അവിടെ ഉയര്‍ത്തിയിട്ടും തകര്‍ക്കാന്‍ കഴിയാത്ത പാവനമായ ഒരു സ്ഥലത്തെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മയാണ്. പാവനമായ ഓര്‍മ്മ ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഹിന്ദുക്കള്‍ നേടിയ വിജയം തെളിയിക്കുന്നത്.

ഇതൊരു സംഘര്‍ഷമായിരുന്നില്ല. ഒരാള്‍ സ്വന്തമല്ലാത്ത ഒന്ന് നേടാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. ബാബര്‍ തകര്‍ത്ത ശ്രീരാമജന്മഭൂമി വീണ്ടെടുക്കാന്‍ മാത്രമാണ് ഹിന്ദുക്കള്‍ ശ്രമിച്ചത്. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും നേരിട്ടുള്ള പിന്‍ഗാമിയായി തന്റെ പിതാവ് വഴിക്കും മാതാവ് വഴിക്കും ജന്മംകൊണ്ട, ഇന്നത്തെ ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള ഒരു വിദേശ ജിഹാദി അക്രമിയായിരുന്നു ബാബര്‍. തിമൂര്‍ എവിടെയെല്ലാം ചെന്നിട്ടുണ്ടോ അവിടെയെല്ലാം സര്‍വ്വനാശവും അഗ്നിക്കിരയാക്കലും കൊള്ളയടിയും കൂട്ടക്കൊലയും സ്ത്രീകളെ മാനഭംഗപ്പെടുത്തലും നടന്നിട്ടുണ്ടെന്നും നാലുകോടി ജനങ്ങളുടെ കൊലയ്ക്ക് ഉത്തരവാദിയാണ് ചെങ്കിസ് ഖാനെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 30 വര്‍ഷക്കാലം ഭാരതത്തില്‍ ഭീകരാക്രമണത്തിന്റെ പരമ്പര അഴിച്ചുവിട്ടുകൊണ്ട് ക്ഷേത്രങ്ങള്‍ തകര്‍ത്ത്, കൊള്ളയും കൂട്ടക്കൊലകളും നടത്തി, സ്ത്രീകളെ മാനഭംഗപ്പെടുത്തി അവരുടെ കാലടികളെ പിന്തുടരുകയാണ് ബാബര്‍ ചെയ്തത്. ഇതെല്ലാം ആത്മകഥാപരമായ ചരിത്രരേഖയായ ‘ബാബര്‍നാമ’യില്‍ അയാള്‍ അഭിമാനപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിലെ മുസ്ലീങ്ങള്‍ക്ക് ബാബറുമായി ഒരു ബന്ധവുമില്ല. സത്യത്തില്‍ അവരുടെ മുന്‍ഗാമികള്‍ ബാബര്‍ നടത്തിയ നരനായാട്ടിന്റെ ഇരകളാണ്. ചില മുസ്ലീം വിഭാഗങ്ങള്‍ ജന്മസ്ഥാനിലെ ‘പള്ളി’ ആവശ്യപ്പെടാനുള്ള ഒരേയൊരു കാരണം ‘ഗസ്‌വാ-ഇ-ഹിന്ദ്’ എന്ന യൂട്ടോപ്യന്‍ ഹാദിസ് ആണ്. അതില്‍ ഇങ്ങനെ പറയുന്നു. ”എന്റെ സമുദായത്തിന്റെ രണ്ടുവിഭാഗം ആളുകളെ മാത്രം അള്ളാഹു നരകത്തില്‍ നിന്നും രക്ഷിച്ചു. അല്‍ഹിന്ദിനെ (ഭാരതത്തെ) ആക്രമിച്ച വിഭാഗത്തെയും മറിയത്തിന്റെ പുത്രനായ യേശുവിനോട് ഒപ്പമുള്ള വിഭാഗത്തെയും.” ഇതിന്റെ അടിസ്ഥാനത്തിലാണ് അയോദ്ധ്യയിലെ അടിമത്ത ചിഹ്നത്തിനായി വാദിക്കുന്നത്. ഭീകര സംഘടനയായ ജയ്‌ഷെ-മൊഹമ്മദ് ഈ ഹാദിസ് ഉപയോഗിച്ചാണ് റിക്രൂട്ടിംഗ് നടത്തുന്നതും ഫണ്ട് ശേഖരിക്കുന്നതും ഭാരതത്തിനും ഹിന്ദുക്കള്‍ക്കുമെതിരെയുള്ള ഭീകരാക്രമണങ്ങളെ മതപരമായ വിശുദ്ധ യുദ്ധമെന്ന പേരില്‍ ന്യായീകരിക്കുന്നതും. ഗസ്‌വാ-ഇ-ഹിന്ദ് ഒരു ഹാദിസ് മാത്രമായി അവശേഷിക്കുകയേ ഉള്ളൂ എന്ന തരത്തില്‍ ഈ ജിഹാദികള്‍ക്ക് ഹിന്ദുക്കള്‍ നല്‍കുന്ന ഉറച്ച മറുപടിയാണ് അയോദ്ധ്യയില്‍ നടന്ന ഭൂമിപൂജ.

ഹിന്ദുക്കളുടെ അടിസ്ഥാന അസ്തിത്വവും ജീവിത മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമായിരുന്നു രാമജന്മഭൂമി പ്രക്ഷോഭം. ആയിരത്തിലധികം വര്‍ഷമായി ഇസ്ലാമിക അധിനിവേശക്കാരും ക്രിസ്ത്യന്‍ മതപ്രചാരകരും ഹിന്ദുധര്‍മ്മത്തെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്തിട്ടും കഴിയാത്തവിധം ഹിന്ദുക്കള്‍ മുറുകെപിടിച്ച ജീവിതരേഖയാണിത്. രാമനും കൃഷ്ണനും കാശിവിശ്വനാഥനും ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയുടെ പ്രതീകങ്ങളാണ്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമം നടന്നപ്പോള്‍, ആ സംഘര്‍ഷഭരിതനാളുകളില്‍ നിരാശരാകാതെ അതിജീവിക്കാന്‍ ഹിന്ദുക്കള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതീകങ്ങളാണ് രാമനും കൃഷ്ണനും കാശിവിശ്വനാഥനും. അക്രാമിക ഇസ്ലാം തദ്ദേശവാസികളെയും അവരുടെ സംസ്‌കാരത്തെയും നിലംപരിശാക്കി രാജ്യങ്ങളിലൂടെ പടയോട്ടം നടത്തി. ക്രിസ്ത്യന്‍ മതപ്രചാരകരും സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ആഴത്തില്‍ വേരോടിയ ഹിന്ദുത്വത്തിന് ഇവയെ ചെറുക്കാന്‍ സാധിച്ചത് രാമന്റെയും കൃഷ്ണന്റെയും ആദര്‍ശങ്ങളില്‍ മുറുകെ പിടിച്ചതുകൊണ്ടാണ്. ഇന്ന് കാറ്റ് മാറി വീശുന്നതിന്റെ ലക്ഷണങ്ങള്‍ എങ്ങും പ്രകടമാണ്. ഈ മാറ്റത്തെയാണ് അയോദ്ധ്യയില്‍, ശ്രീരാമജന്മഭൂമിയില്‍ നടന്ന ഭൂമിപൂജയും അവിടെ ഉയരാന്‍ പോകുന്ന ബൃഹത്തായ ക്ഷേത്രവും പ്രതിനിധീകരിക്കുന്നത്. രാഷ്ട്രത്തിന്റെയും ജനതയുടെയും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഇതൊരു പരിവര്‍ത്തനത്തിന്റെ യുഗസന്ധിയാണ്.

ക്ഷേത്ര നിര്‍മ്മാണത്തിനു വഴിതുറന്ന സാഹചര്യത്തില്‍ വെടിയുണ്ടകളെ സധൈര്യം നേരിട്ട ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കും ലാത്തിയടി ഏറ്റുവാങ്ങാന്‍ തയ്യാറായ സന്യാസി ശ്രേഷ്ഠന്മാര്‍ക്കും ക്ഷേത്രത്തിനായി ഇഷ്ടിക അയക്കാന്‍ പണം ചെലവാക്കിയ ഓരോ ഗ്രാമത്തിലെയും അറിയപ്പെടാത്ത മനുഷ്യര്‍ക്കും ‘ശ്രീരാമ ജയ രാമ ജയ ജയ രാമ’ വിജയ മഹാമന്ത്രവുമായി പ്രക്ഷോഭത്തിന്റെ അഗ്നി ഹൃദയത്തില്‍ അണയാതെ സൂക്ഷിച്ച അറിയപ്പെടാത്ത ഓരോ ഹിന്ദുവിനും ഇന്ന് ഹിന്ദുസമൂഹം പ്രണാമങ്ങള്‍ അര്‍പ്പിക്കുകയാണ്. ഒരു പക്ഷെ 492 വര്‍ഷത്തെ കാത്തിരിപ്പ് രാമനു തന്നെ സ്വയം ബോധപൂര്‍വ്വമായ ഒന്നായിരിക്കാം. ഇതിലൂടെ ഹിന്ദുക്കളെ ഉണര്‍ത്താന്‍, സ്വധര്‍മ്മത്തെ സംരക്ഷിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഒരു നിമിത്തമാകാന്‍ രാമന്‍ ആഗ്രഹിച്ചിരിക്കാം. രാവണനെ തോല്പിക്കാന്‍ സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിച്ച രാമന്‍ ഹിന്ദുസമൂഹത്തിനും വഴി കാണിക്കുകയായിരുന്നു. ക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ ഓരോ ഹിന്ദുവിനും സ്വന്തം ഹൃദയത്തെ ഒരു ക്ഷേത്രമാക്കി മാറ്റാനും അവിടെ രാമനെ പ്രതിഷ്ഠിച്ച് യഥാര്‍ത്ഥ ‘പ്രാണപ്രതിഷ്ഠ’ നടത്താനും കഴിയുമാറാകട്ടെ.

(വിവ:സി.എം.രാമചന്ദ്രന്‍)
(അവസാനിച്ചു)

Tags: Ayodhyaനവഭാരതത്തിന്റെ ശിലാന്യാസം
Share13TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies